2011, ജനുവരി 26, ബുധനാഴ്‌ച

ഭാരത റിപബ്ലിക്ഭാരത നാടിന്‍ പേരില്‍ നമ്മള്‍
അഭിമാനങ്ങള്‍ പറയുന്നു.
അഭിമാനത്തിന്‍ അടിവരയിപ്പോള്‍
നമ്മള്‍ തന്നെ മായ്ക്കുന്നു.

നാട് ഭരിക്കും നായകരിന്ന്‍
നാല്‍പതു കാശുണ്ടാക്കുന്നു
ജനാധിപത്യ വാഴ്ചയിലൂടെ
ജനതതി നട്ടം തിരിയുന്നു.

നാട് നടുക്കും നരഹത്യകള്‍
നാള്‍ക്കുനാള്‍ ഭീകര പട്ടികകള്‍
 "ഭാരത" നാമം മറയാക്കി
നടനമാടും നാടോടികള്‍

ഇന്നിപ്പോള്‍ ഇവര്‍ ലാല്‍ ചൌക്കില്‍
പതാകയുമായി 'ഒരു യാത്ര'
രഥയാത്രയുടെ തേര് തെളിച്ച്
ചവിട്ടി മെതിച്ചത് സൌഹാര്‍ദം,

നാനാത്വത്തിലെ ഏകത്വം
പിച്ചി ചീന്താന്‍ ആലോചനകള്‍
കര്‍ണം അടഞ്ഞ ജേര്‍ണലുകള്‍
ഇരുണ്ട കണ്ണട മാറ്റുക നിങ്ങള്‍

അസിമാനന്ദ ഏറ്റു പറഞ്ഞു
ഭീകര മോര്‍ച്ചയുടെ ഭാരത സ്നേഹം
നീതിന്യായ വ്യവസ്ഥകള്‍ എല്ലാം
ശിരസ്സ്‌ കുനിച്ചു വഴി മാറിയതോ?

അഴികള്‍ക്കുള്ളില്‍ കത്തി തീര്‍ന്ന
ആയിരം ആയിരം യുവജന്മങ്ങള്‍
ആഴിയോരുക്കിയ ആനന്ദന്‍മാര്‍ 
അഭിമാനിക്കും ഭാരതമണ്ണ്!! 

വര്‍ണ പതാകയാല്‍ മാറ് മറച്ച്   
ലജ്ജിക്കുന്നീ റിപബ്ലിക്
വസ്ത്രാക്ഷേപം ചെയ്യപ്പെട്ടോരീ   
ഭാരതാംബതന്‍ നഗ്നതയില്‍.

2 അഭിപ്രായങ്ങൾ:

സാബിബാവ പറഞ്ഞു...

പറഞ്ഞതത്രയും ശരി കവിത നന്നായി

Abduljaleel (A J Farooqi) പറഞ്ഞു...

മുടങ്ങാതെയുള്ള ഈ സന്ദര്‍ശനത്തിനു നന്ദി എഴുത്തുകാരി.