2011, ജനുവരി 21, വെള്ളിയാഴ്‌ച

ഇസ്ലാമും ഫെമിനിസവും

ഇസ്ലാമും ഫെമിനിസവും ( ഇത് മറ്റൊരു സുഹുത് എഴുതിയ പോസ്റ്റ്‌.)

ഇസ്ലാമിനെതിരെയുള്ള വിമര്‍ശകന്മാര്‍ രണ്ട്‌തരക്കാരാണ്. ഒന്ന്, ജീവിതത്തെ ഗൗരവമായികാണാത്തവര്‍; പരമാവധി സുഖിക്കുകയെന്ന തങ്ങളുടെ ജീവിത തത്വശാസ്ത്രത്തിനു മുമ്പില്‍ ഇസ്ലാമിക മൂല്യങ്ങള്‍ തടസ്സമാകുമെന്ന് കരുതുന്നവര്‍. രണ്ട്‌, മതത്തെ തങ്ങളുടെ താല്‍പര്യത്തിനുവേണ്ടി ഉപയോഗിക്കുന്നവര്‍; ഏകദൈവാരാധന മൂലം ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ കൂട്ടിക്കൊടുപ്പുകാര്‍ക്ക് പ്രസക്തി നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയവര്‍.
ഇസ്ലാമിന്‍റെ പക്ഷത്താണ് തങ്ങളെന്ന് ആണയിട്ടുകൊണ്ട് അതിന്‍റെ സാര്വകാലികതയെ ചോദ്യം ചെയ്യുന്ന അഴകൊഴമ്പന്‍ നിലപാടുമായി ചിലര്‍ രംഗത്ത് വരാറുണ്ട് .ഇസ്ലാമിനെതിരെയുള്ള സ്ത്രീ പക്ഷ വിമര്‍ശനങ്ങളോട് ക്ഷമാപണ സ്വരത്തില്‍ പ്രതികരിക്കുകയും ശത്രു പക്ഷത്തിന്‍റെ അമ്പുകള്‍ തേനില്‍ മുക്കിഎയ്തുവിടുകയും ചെയ്യുന്ന’ ഇസ്ലാമിക്‌ ഫെമിനിസ്റ്റുകള്‍ ‘ ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുക .ആട്ടിന്‍ തോലണിഞ്ഞ ചെന്നായയുടെ ദൗത്യം നിര്‍വഹിക്കുന്ന ഇവരുടെ ഗ്രന്ഥങ്ങളെ ആശ്രയിച്ചു ഇസ്ലാം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കുന്നവരുണ്ട് .ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ സാഹചര്യത്തില്‍ സാമൂഹ്യ നവോത്ഥാനം നിര്‍വഹിച്ച ഒരു കേവല പ്രസ്ഥാനമായി ഇസ്ലാമിനെ ആപതിപ്പിക്കുവനാണ് ഇത്തരക്കാര്‍ അറിന്നോ അറിയാതെയോ കൂട്ടു നില്‍ക്കുന്നത് .ഇസ്ലാമിനെകുറിച്ച അപകര്‍ഷതാബോധമാണ് ഇത്തരക്കാരുടെ കൈമുതല്‍.



ഇസ്ലാമിനെതിരെയുള്ള സ്ത്രീപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഖുര്‍ആനും സുന്നത്തും സച്ചിതരായ മുന്‍ഗാമികളുടെ നടപടികളും തന്നെ ആവശ്യത്തിനുള്ള ആയുധങ്ങള്‍ നല്‍കുന്നുണ്ട് .പ്രസ്തുത ആയുധങ്ങള്‍ മൂ൪ച്ചപ്പെടുത്തുക മാത്രമാണ് പ്രബോധകരുടെ കടമ .ഫെമിനിസ്റ്റുകളില്‍നിന്നു സാമൂഹ്യശാസ്ത്രവും മാര്‍ക്സിസ്റ്റുകളില്‍നിന്നു മതവും പഠിച്ചവര്‍ ക്ഷമാപണ സ്വരത്തില്‍ സ്ത്രീപക്ഷ വിമര്‍ശനങ്ങളെ സമീപിക്കാറുണ്ട്.സ്ത്രീപക്ഷ വാദികളുടെ അച്ചില്‍ ഇസ്ലാമിനെ വാ൪ത്തെടുക്കനാണ് അവര്‍ പരിശ്രമിക്കുന്നത് .ഇസ്ലാമിന്‍റെ രക്ഷകരായി സ്വയം ചമയുന്ന ഇവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് സത്യമതത്തെ വികലമാക്കുകയാണ് ;അതിന്‍റെ ദൈവികതയെയും അപ്രമാദിത്വത്തെയും അജയ്യതയെയും നിഷേധിക്കുകയാണ് .


പുരുഷാധിപത്യതിലധിഷ്ടിതമായ ഒരു ധാര്‍മിക വ്യവസ്ഥയാണ്‌ ഇസ്ലാമിന്‍റെതെന്ന ആരോപണത്തില്‍ നിന്നാണ് ഇസ്ലാമിനെതിരെയുള്ള സ്ത്രീപക്ഷ വിമര്‍ശനം ആരംഭിക്കുന്നത് .അടിസ്ഥാന രഹിതമായ ഒരു ആരോപണമാണിത് .പുരുഷന്റെയും സ്ത്രീയുടെയും സ്രിഷ്ട്ടാവിനാണല്ലോ അവരുടെ പ്രകൃതിയെ കുറിച്ച് നന്നായരിയുക .ദൈവംതമ്പുരാന്‍ നീര്‍ദേശിക്കുന്ന ധാര്‍മിക വ്യവസ്ഥ ഒരിക്കലും തന്നെ ഒരു വിഭാഗത്തിന്‍റെ അധ:സ്ഥിത്വത്തിനും നിമിത്തമാവുകയില്ലെന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യമാവും .അപ്പോള്‍ പ്രശ്നം ധാര്‍മിക വ്യവസ്തയുടെതല്ല .മറിച്ച് ,അതിനെ അളക്കാനുപയോഗിക്കുന്ന അളവുകോലിന്റെതാണ് .


പുരുഷന്റെയും സ്ത്രീയുടെയും സഹകരണവും പരസ്പര്യവുമാണ് കുടുംബമെന്ന സ്ഥാപനത്തിന്‍റെ നിലനില്‍പിന്ന് ആധാരമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌ .ധാര്‍മിക വ്യവസ്ഥ നിലനില്കണമെങ്കില്‍ കുടുംബമെന്ന സ്ഥാപനം കെട്ടുറപ്പോടുകൂടി നിലനില്‍ക്കണമെന്ന അടിത്തറയില്‍ നിന്നുകൊണ്ടാണ് ഖുര്‍ആന്‍ നിയമങ്ങള്‍ ആവിഷ്കരിക്കുന്നത് .കുടുംബംതന്നെ തകരെണ്ടതാണെന്ന തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഖുര്‍ആനിക നിയമങ്ങള്‍ അസ്വീകര്യമായി അനുഭവപ്പെട്ടേക്കാം .എന്നാല്‍ ,ധാര്‍മ്മികതയില്‍ അധിഷ്ടിതമായ മനുഷ്യ സമൂഹത്തിന്‍റെ നിലനില്‍പ്പിനെ കുറിച്ച് ചിന്തിക്കുന്നവര്‍ക്കുതന്നെ ഏതെങ്കിലുമൊരു ഖുര്‍ആനിക നിയമം പുരുഷാധിപത്യതിലധിഷ്ടിതമാണെന്നു പറയാന്‍ കഴിയില്ല.


കുടുംബമെന്ന സ്ഥാപനത്തിന്‍റെ കെട്ടുറപ്പും ഭദ്രതയും ഉറപ്പുവരുതുന്നതിന്നു സ്ത്രീക്കും പുരുഷനും അവരുടെതായ പങ്കുവഹിക്കാനുന്ടെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌ .അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്യങ്ങളെയും ബാദ്ധ്യതകളെയും കുറിച്ച ഇസ്ലാമിക നിയമങ്ങള്‍ ഈ അടിത്തറയില്‍ നിന്നുകൊണ്ടുള്ളതാന്നു.


പുരുഷനെപ്പോലെതന്നെ സ്ത്രീയും പടച്ചതമ്പുരാന്‍റെ സവിശേഷസൃഷ്ട്ടിയാണെന്നാണ് ഖുര്‍ആനിക അധ്യാപനം


“മനുഷ്യരെ ,നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍ “( 4 .1)


ഇവിടെ പുരുഷനും സ്ത്രീയും ഒരേ ആത്മാവില്‍ നിന്നാണ് സ്രിഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുതയാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് ;പുരുഷനും സ്ത്രീയും ഒരേ ആത്മാവില്‍ രണ്ടു അംശങ്ങങ്ങളാണെന്ന വസ്തുത .ഈ രണ്ടു അംശങ്ങളും കൂടിച്ചേരുമ്പോഴാണ് അതിനു പൂര്‍ണ്ണത കൈവരിക്കുന്നത് .അഥവാ സ്ത്രീയുടെയും പുരുഷന്റെയും പാരസ്പര്യതിലാണ് ജീവിതം പൂര്‍ണ്ണമാകുന്നത് .സ്ത്രീ-പുരുഷ ബന്ധത്തിലെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയുമെല്ലാം ഉറവിടം ഈ പരസ്പര്യമാണ് .ദമ്പതികള്‍ തമ്മില്‍ നിലനില്‍ക്കുന്ന കരുണയും സ്നേഹവുമെല്ലാം ദൈവദ്രിഷ്ട്ടാന്തങ്ങളാണെന്നാണ് ഖുര്‍ആനിക കാഴ്ചപ്പാട് .


“നിങ്ങള്‍ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടാതിനായി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദ്രിഷ്ട്ടാന്തങ്ങളില്‍ പെട്ടതത്രെ .തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദ്രിഷ്ടാന്തമുണ്ട് .”(30 .21)


ലിംഗത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല .സ്ത്രീ പുരുഷ സമത്വമെന്ന ആശയത്തെ അത് നിരാകരിക്കുകയും ചെയ്യുന്നു .സ്ത്രീ – പുരുഷന് സമമോ -പുരുഷന്‍ – സ്ത്രീക്ക് സമമോ ആവുക അസാധ്യമാണെന്നാണ് അതിന്‍റെ വീക്ഷണം .അങ്ങനെ ആക്കുവാന്‍ ശ്രമിക്കുന്നത് പ്രകൃതി വിരുദ്ധമാണ് .സ്ത്രീയും പുരുഷനെയും പ്രകൃതി അവര്‍ക്കനുവധിച്ച സ്ഥാനങ്ങളില്‍ നിര്‍ത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത് .പ്രകൃതി സ്ത്രീക്കും പുരുഷനും നല്‍കിയ സ്ഥാനങ്ങള്‍ തന്നെയാണ് പ്രക്രിതിമതമായ ഇസ്ലാമും അവര്‍ക്ക് നല്‍കുന്നത് .


പെണ്ണിനോട് ബാദ്ധ്യതകളെ കുറിച്ചും ആണിനോട് അവകാശങ്ങളെ കുറിച്ചും സംസാരിക്കുന്ന ആണ്കൊയ്മ വ്യവസ്ഥിതികളുടെ രീതി ഇസ്ലാമിന് പരിചയമുള്ളതല്ല .ഖുറാന്‍ ആണിനോടും പെണ്ണിനോടും തങ്ങളുടെ ബാദ്ധ്യതകളെയും അവകാശങ്ങളെയും കുറിച്ച സംസാരിക്കുന്നുണ്ട് .”സ്ത്രീകള്‍ക്ക് ബാദ്ധ്യതകള്‍ ഉള്ളതുപോലെതന്നെ ന്യായമായ അവകാശങ്ങളുണ്ട്. (2:28)എന്നാണ് ഖുറാന്‍ അസഗ്നിധമായി പ്രഖ്യാപിക്കുന്നത്.ഈ പ്രഖ്യാപനമുള്‍കൊള്ളുന്ന ഖുര്‍ആന്‍ ആണ്കൊയ്മ വ്യവസ്ഥിതിയുടെ സൃഷ്ടിയാണെന്ന് പറയുന്നതെങ്ങനെ ?സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് ഖുരാനിനെപ്പോലെ വ്യക്തവും വിഷധവുമായി പ്രതിപാദിക്കുന്ന മറ്റൊരു മതഗ്രന്ഥവുംമില്ലെന്നതാണ് വാസ്തവം.


പൗരാണിക സമൂഹങ്ങളില്‍ സ്ത്രീകള്‍പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും ആധുനിക ജനാധിപത്യവും കമ്യൂണിസവുമാണ് വനിതവിമോചനത്തിനു


വഴിമരുന്നിട്ടതെന്നുമാണ് പൊതുവായ സ്ത്രീപക്ഷ വിലയിരുത്തല്‍ .പെണ്ണിനെ പുരുഷനാക്കാന്‍ പുറപ്പെടുന്ന സ്ത്രീപക്ഷവായനയില്‍ ആധുനിക ദര്‍ശനങ്ങള്‍ എത്രത്തോളം സ്ത്രീ വിരുദ്ധമാണെന്ന് നമുക്ക് മനസ്സിലാവൂ .


ഉല്‍പാദന ബന്ധങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ മനുഷ്യനെ വിലയിരുത്തുന്ന മാര്‍ക്സിസ്റ്റ്‌ സമ്പ്രദായം കുടുംബ വ്യവസ്ഥയെയും ധാര്‍മിക മൂല്യങ്ങളെയുമെല്ലാം ചൂഷണ വ്യവസ്ഥയുടെ ഉപോല്പന്നമായാണ് ഗണിക്കുന്നത് .സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും സ്വതന്ത്രരായ ,യാതൊരു രീതിയിലുള്ള പാരസ്പര്യവുമില്ലാത്ത രണ്ടു വ്യക്തികളാനെന്ന വീക്ഷണത്തില്‍ നിന്നാണ് മുകളില്‍ പറഞ്ഞ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിന്‍റെ ഉല്പത്തി .സമൂഹത്തില്‍ നിലനില്‍ക്കല്‍ അനിവാര്യമായ സ്ഥാപനമാണ്‌ കുടുംബമെന്ന വസ്തുത മാര്‍ക്സിസിറ്റ് ധൈഷനികന്മാര്‍ പരിഗനിചിട്ടെയില്ല .കുടുംബത്തില്‍ സ്ത്രീയുടെയും പുരുഷന്റെയും ധര്‍മ്മങ്ങള്‍ വ്യത്യസ്തവും അതേസമയം ,പരസ്പരം പൂരകവുമാണ് എന്നാ വസ്തുതയും അവര്‍ കാണാന്‍ കൂട്ടാക്കുന്നില്ല .സംഘട്ടനത്തിലൂടെ പുരോഗതിയെന്ന മാര്‍ക്സിസ്റ്റ്‌ വൈരുധ്യാത്മകതയുടെ ആദര്‍ശത്തിനു എതിരാണല്ലോ സ്ത്രീ പുരുഷ പരസ്പര്യമെന്ന ആശയം .സ്ത്രീയെ പുരുഷനെപ്പോലെ ജോലി ചെയ്യുന്നവളാക്കുന്നതും രണ്ടു പേരുടെയും ഇഷ്ടങ്ങള്‍ക്കനുസരിച്ചു ഇണകള്‍ മാറിവരണമെന്ന് സിദ്ധാന്തിക്കുന്നതും ഈയൊരു കാഴ്ചപ്പാടിന്‍റെ പരിമിതികൊണ്ടാണ് .പ്രകൃത്യാ തന്നെയുള്ള സ്ത്രീ -പുരുഷ വ്യത്യാസമോ വികാരങ്ങളിലുള്ള വ്യതിരിക്തതയോ പരിഗണിക്കാന്‍ മാര്‍ക്സിസത്തിന് കഴിയുന്നില്ല .തൊഴിലിന്‍റെ അടിസ്ഥാനത്തിലാണ് അത് സ്ത്രീയെ അളക്കുന്നത് .അവളിലെ അമ്മയെ കാണാന്‍ അത് കൂട്ടക്കുന്നേയില്ല. അവളുടെ അബലതകളെയും പ്രയാസങ്ങളെയും അത് പരിഗണിക്കുന്നില്ല.അവള്‍ക്കു താങ്ങായി വ൪ത്തിക്കേണ്ടാവനാണ് പുരുഷനെന്ന വസ്തുത അതിനു ഉള്‍കൊള്ളാനാവുന്നില്ല .ചുരുക്കത്തില്‍,സ്ത്രീയുടെ പേശീ ബലത്തിന്‍റെ അടിസ്ഥാനത്തിലാണ് മാര്‍ക്സിസം അവളെ അളക്കുന്നത് .അതിനു കാരണമുണ്ട് .രണ്ടു പുരുഷന്മാരുടെ മസ്തിഷ്കത്തില്‍ നിന്ന് ഉയിര്‍കൊണ്ട ദര്‍ശനമാണല്ലോ അത് .അവരാണെങ്കില്‍ ഉല്‍പാദന ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ലോകത്തെ എല്ലാ കാര്യങ്ങളെയും നോക്കികണ്ടാവരുമാണ് .അതുകൊണ്ട് തന്നെ സ്ത്രീയെ കുറിച്ച മാര്‍ക്സിസ്റ്റ്‌ വീക്ഷണത്തിന് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആണ്കൊയ്മ വ്യവസ്ഥയുടെ ചുവയുന്ടെന്നതാണ് വാസ്തവം .പെണ്ണിന്‍റെ മാത്രം പ്രത്യേകതകളെ കാണാന്‍ അത് തീരെ കൂട്ടാക്കുന്നില്ല .


സ്ത്രീയുടെ മഹത്വം അളക്കേണ്ടത്‌ അവളുടെ പേശീബലം നോക്കിയിട്ടല്ല .അവളുടെ പെരുമാറ്റ രീതിയുടെ അടിസ്ഥാനത്തിലനെന്നാണ് മുഹമ്മദ്‌ നബിയുടെ (സ) ഉദ്ബോധനം .’മനുഷ്യന്‍റെ ഏറ്റവും മികച്ച വിഭവമാണ് സദ്‌വൃത്തയായ സ്ത്രീ ’എന്ന് അദ്ദേഹം പറയുകയുണ്ടായി .കുടുംബത്തിന്‍റെ നായികയും സമൂഹത്തിന്‍റെ മാതാവും ആണ് സ്ത്രീ .അവള്‍ക്കു താങ്ങും തണലുമായിത്തീരുകയാണ് പുരുഷന്‍ വേണ്ടത് .അവളുടെ അബലതകളെ അറിയുകയും അവളുടെ താങ്ങായി തീരാന്‍ പുരുഷനെ സജ്ജമാക്കുകയും ചെയ്യുന്നവയാണ് ഖുറാനിലെ നിയമങ്ങള്‍ .സ്ത്രീകള്‍ക്ക് ബാധ്യതകള്‍ ഉള്ളതുപോലെതന്നെ ന്യായപ്രകാരമുള്ള അവകാശങ്ങലുമുണ്ട് ( 2 .228) എന്ന ഖുരാനിക പ്രസ്താവന ഇക്കാര്യങ്ങളെല്ലാം ദ്യോതിപ്പിക്കുന്നതാണ് .പ്രസ്തുത പ്രസ്താവനയാണ് ഇസ്ലാമിലെ കുടുംബ നിയമങ്ങളുടെയെല്ലാം അടിസ്ഥാനം .മുതലാളിത്ത ലോകത്ത് സ്ത്രീയും പുരുഷനും തുല്യമല്ലേ ?ഓഫീസുകളിലെ സ്ത്രീ-പുരുഷ അനുപാതം മാത്രം നോക്കികൊണ്ട്‌ മറുപടിപറയുന്നവര്‍ക്ക് ‘അതെ ’എന്ന് ഉത്തരം പറയാനായേക്കും .പക്ഷെ സ്ത്രീയില്‍നിന്നു പ്രകൃതി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് മുതലാളിത്വം അവളെ തടഞ്ഞു നിര്ത്തുന്നുവെന്ന വസ്തുത കാണാന്‍ അവര്‍ കൂട്ടാക്കുന്നില്ല .പുരുഷനോടൊപ്പം പണിയെടുക്കുവാനും ശമ്പളം വാങ്ങുവാനും അങ്ങാടിയിലിറങ്ങി നടക്കുവാനും ആധുനിക ജനാധിപത്യത്തിന്നു സ്ത്രീയോട് പറയാന്‍ കഴിയും .എന്നാല്‍ സ്ത്രീയെപ്പോലെ ഗര്‍ഭം ധരിക്കുവാനും പ്രസവിക്കുവാനും മുലയൂട്ടാനും പുരുഷനോട് പറയുവാന്‍ ആര്‍ക്കാണ് സാധിക്കുക ?പിതാവാരാണെന്നരിയാത്ത കുഞ്ഞിനെ പേറുന്ന പെണ്ണിന് ചെലവുകൊടുക്കാന്‍ രാഷ്ട്രത്തോട് ആവശ്യപ്പെടാന്‍ മുതലാളിത്തത്തിന്കഴിഞ്ഞേക്കും .വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്‍റെ പിതാവിന്‍റെ തലോടല്‍ ഏല്‍ക്കാന്‍ കൊതിക്കുന്ന പെണ്ണിന് സാന്ത്വനമേകാന്‍ ഏതു തത്വശാസ്ത്രെത്തിനാണ് കഴിയുക ?തന്തയും തള്ളയും ഇല്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ‘ബേബി ഫൂടുകള്‍ ‘നല്‍കാന്‍ ഉപഭോഗ സംസ്കാരത്തിനാകുമായിരിക്കും .മാതാവിന്‍റെ ലാളനയും പിതാവിന്‍റെ സംരക്ഷണവും കൊതിക്കുന്ന കുരുന്നു മനസ്സുകളെ സംതൃപ്തമാക്കാന്‍ ഏതു ടെലിവിഷന്‍ പരസ്യത്തിനാണ് സാധിക്കുക .?


സ്ത്രീ-പുരുഷ സമത്വം ഒരു മിഥ്യയാണ് ;ആധുനിക ജനാധിപത്യം മീഡിയ ഉപയോഗിച്ച് മനുഷ്യമനസ്സുകളില്‍ സന്നിവേശിപ്പിച്ച ഒരു മിഥ്യ .സ്ത്രീക്ക് പുരുഷനെപ്പോലെയകാന്‍ കഴിയില്ല ;പുരുഷന്നു സ്ത്രീയെ പ്പോലെയും .പുരുഷനെപ്പോലെ ആകണമെന്ന് പെണ്ണിനെ പഠിപ്പിക്കുന്ന പാശ്ചാത്യ ജനാധിപത്യം സ്ത്രീജീവിതം ദുസ്സഹമാക്കുകയാണ് ചെയ്യുന്നത് .അതിലൂടെ കുടുംബത്തെ അത് തകര്‍ക്കുന്നു ;സമൂഹത്തിന്‍റെ ധാര്‍മിക നിലവാരത്തെയും .


മുതലാളിത്തം ലോകത്തെ എന്തിനെയും കാണുന്നത് ഉപഭോഗ വസ്തുവായിട്ടാണ് .സ്ത്രീയും പുരുഷനുമൊന്നും അതില്‍ നിന്ന് വ്യത്യസ്തമല്ല .അവരുടെ വികാരങ്ങളോ പ്രശ്നങ്ങളോ അതിന്‌ പ്രശ്നമല്ല .അങ്ങാടികളിലെക്കാണ് അത് നോക്കുന്നതു അവിടത്തെ ക്രയ വിക്രയത്തെ സ്നിഗ്ധ മാക്കുന്ന വസ്തുക്കളെ കുറിച്ച് മാത്രമേ അത് ചിന്തിക്കുന്നുള്ളൂ .പെണ്ണിന് മുതലാളിത്തത്തിലുള്ള സ്ഥാനമിതാണ് .അവള്‍ മോഡലാണ്, കാള്‍ ഗേള്‍ ആണ്, സെക്രട്രറിയാണ്‌, നര്‍ത്തകിയാണ് ,നായികയാണ് ,പക്ഷെ അവളെ ഒരിക്കലും അമ്മയാകാന്‍ മുതലാളിത്വം അനുവദിക്കില്ല. അമ്മയാകുമ്പോള്‍ അവളുടെ ‘അങ്ങാടി നിലവാരം നഷ്ട്ടപ്പെടുമല്ലോ! പിന്നെയവള്‍ വൃദ്ധയായി, വൃദ്ധ സദനത്തിലെ അന്തെവാസിയായ്‌ മരണത്തിലേക്കുള്ള ദിവസങ്ങള്‍ എണ്ണികഴിയാന്‍ വിധിക്കപ്പെട്ടവള്‍.
ഇസ്ലാം പ്രായോഗിക ധാര്‍മിക വ്യവസ്ഥിതിയാണ് അവതരിപ്പിക്കുന്നത്‌. മനുഷ്യ പ്രകൃതിയുമായി സദാ സമരപ്പെട്ടുപോകുന്ന ഒരു പ്രായോഗിക വ്യവസ്ഥിതി. തുടുത്ത കവിളും ചുളിയാത്ത തോലിയുല്ലവള്‍ മാത്രമല്ല അതിന്റെ വീക്ഷണത്തില്‍ മനുഷ്യന്‍ .ഗര്‍ഭസ്ഥശിശുവിനെ മുതല്‍ കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്നവരെ (?)വരെ അത് പരിഗണിക്കുന്നു. ശവശരീരത്തോട് പോലും അനീതി ചെയ്യാന്‍ പാടില്ലെന്നാണ് അതിന്റെ നിര്‍ദേശം .മുതലാളിത്തത്തിന്റെ ഉപഭോഗ ക്ഷമതാവാദവുമായി ഇസ്ലാം പൊരുത്തപ്പെടുന്നില്ല .സ്ത്രീയെ കുറിച്ച ഖുര്‍ആനിക വീക്ഷണം


അഭിപ്രായങ്ങളൊന്നുമില്ല: