നിനക്കാത്ത കല്ല് മഴ.
January 3rd, 2011ഇന്നലെ ഉച്ചക്ക് രണ്ടുമണി,
ഊണ് കഴിഞ്ഞ് ഓഫീസില്‍ എത്തി പത്രത്തിന്റെ സോഫ്റ്റ് കോപ്പിയില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു കുലുക്കം അഞ്ചു നിലകളുള്ള കെട്ടിടം ആകെയൊന്നു ഉലഞ്ഞു, എല്ലാവരും ഒന്ന് അമ്പരന്നെങ്കിലും തൊട്ടടുത്ത് നടക്കുന്ന റോഡ് വര്‍ക്കിന്റെ ഭാഗമായി ഇടക്കൊക്കെ ഇങ്ങനെ ചെറിയ ഇളക്കങ്ങള്‍ ഇപ്പോള്‍ പതിവാണ് .
എങ്കിലും ഇതൊരു ഭൂചലനത്തിന്റെ പ്രതീതി ഉണ്ടാക്കി. സാധാരണയില്‍ കവിഞ്ഞ ഈ ശബ്ദവും ചലനവും എല്ലാവരിലുംഅല്പം ഞെട്ടല്‍ ഉളവാക്കി. ഉടനെതന്നെ സുഹൃത്തായ സുഡാനിയുടെ ഫോണ വന്നു , മറ്റൊരു സഹപ്രവര്‍ത്തകന്റെ കാറിന്റെ ഗ്ലാസ് തകര്‍ന്നതായി അറിയാന്‍ കഴിഞ്ഞു. സൗദി കളായ സുഹൃത്തുക്കള്‍ ചോദിച്ചത് എവിടെയാണ് ബോമ്പ് പൊട്ടിയത് എന്നായിരുന്നു! നമ്മുടെ നാട്ടില്‍ പാറ പൊട്ടിക്കുന്ന ശബ്ദം കേള്‍ക്കുന്നതിനെക്കാള്‍ ഇവര്‍ക്ക് ഇവിടെ പരിചയമുള്ളത് ബോമ്പ് പൊട്ടുന്ന ശബ്ദംമാണ് .
കോബാര്‍ – ദഹറാന്‍ റോഡില്‍ പുതുതായി നിര്‍മിക്കുന്ന അണ്ടര്‍ ഗ്രൌണ്ട് റോഡിന്റെ പണിയുടെ ഭാഗമായി പാറ പൊട്ടിച്ചു മാറ്റി കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ഇന്നലെ വളരെ ശക്തമായി പൊട്ടി തെറിച്ചത്. ഏതാണ്ട് ഇരുനൂറ്റി അമ്പതു മീറ്റര്‍ ചുറ്റളവില്‍ അതില്‍ നിന്നുള്ള കല്ലുകള്‍ തെറിച്ചു വീണു. ആ ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന മിക്ക വാഹനങ്ങളുടെയും ഗ്ലാസ് തകര്‍ന്നു . കല്ലുകള്‍ ചിതറി തെറിച്ചത് കാരണം ഒരു കല്ല് മഴയുടെ പ്രതീതി തന്നെ ആയിരുന്നതായി കണ്ടവര്‍ പറഞ്ഞു. വാഹനം ഉള്ളവരൊക്കെ പെട്ടെന്ന് തന്നെ ഇറങ്ങി പരിശോധിച്ചു . പരിസരത്തെ എല്ലാ വാഹനങ്ങള്‍ക്കും തന്നെ കല്ലുകള്‍ വീണു കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. വാഹന ഉടമകള്‍ അറിയിച്ചതിനാല്‍ പോലീസ് എത്തി വീഡിയോ പകര്‍ത്തി. നഷ്ട പരിഹാരം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഉടമകള്‍ . തൊട്ടടുത്ത ഗ്ലാസ് പതിച്ച കെട്ടിടങ്ങളിലും(ഹുണ്ടായി ഷോ റൂം) കല്ല് വീണു ഗ്ലാസ് തകര്‍ന്നു.
കെട്ടിടത്തിന്റെ ഗ്ലാസ് തകര്ന്നനിലയില്‍
കല്ലുകള്‍ ചിതറിക്കിടക്കുന്നു.
എന്റെ പാവം മൊബൈലില്‍ ഞാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ