2010, ഡിസംബർ 28, ചൊവ്വാഴ്ച

ബാലഷ് ണാ ........കൊച്ചുകള്ളാ........


സമൂഹത്തിലെ അനീതികളെ  ഉച്ശാടനം ചെയ്യാന്‍ അഴിമതി ക്കേസുകളില്‍ പ്രതിചെര്‍ക്കപ്പെടുന്ന കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങി കൊടുക്കാന്‍ ശുപാര്‍ശ ചെയ്യേണ്ടവര്‍, സ്വാധീനങ്ങള്‍ക്ക് വശപ്പെടാതെ വിധി നടപ്പാക്കേണ്ടവര്‍, അങ്ങിനെയുള്ളവര്‍ അഴിമതിക്കാര്‍ ആണെന്ന വാര്‍ത്ത‍ പുറത്തു വരുമ്പോള്‍ ആരും അത്ഭുതപ്പെടില്ലേ! " ആരാന്നു പിരാന്തു വന്നാല്‍ ചങ്ങലക്കിടാം ചങ്ങലക്കു തന്നെ പിരാന്തായാലോ!?
സുപ്രീം കോടതി ജഡ്ജിമാര്‍ ഉന്നത ധാര്‍മിക നിലവാരം പുലര്‍ത്തേണ്ടവരും, സമൂഹം പ്രതീക്ഷയോടെ കാണുന്നവരുമാണ്.  മലയാളിയുടെ അഭിമാനമായി നാം വിലയിരുത്തിയിരുന്ന മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും  ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനുമായ കെ.ജി.ബാലകൃഷ്ണന്‍ ആണ് ഇപ്പോള്‍ ആരോപണ വിധേയനായിരിക്കുന്നത്, മരുമകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.വി ശ്രീനിജനും ബന്ധുക്കളും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണമാണ് ഇദ്ദേഹത്തിനെതിരെ വിരല്‍ ചൂണ്ടാന്‍ ഇപ്പോള്‍ കാരണമായത്‌.   
വക്കീലായ മകള്‍ സോണിയുടെ ഭര്‍ത്താവും വക്കീല് തന്നെയായ ശ്രീനിജന്‍ അന്ന് ഇലെക്ഷന്  നിന്നപ്പോള്‍ ഇത്രയൊന്നും പൊല്ലാപ്പ് ഉണ്ടാകുമെന്ന് വിചാരിച്ചു കാണില്ല. 2006 ല്‍ കാണിച്ച വരവുചെലവു കണക്കും മൂന്നുവര്‍ഷം കഴിഞ്ഞു കാണിച്ച കണക്കും തമ്മിലുള്ള ഭീമമായ വ്യത്യാസമാണ് ഇപ്പോള്‍ ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയത്.
കോണ്‍ഗ്രെസ്സിലും ഈ പ്രശനം കൊടുങ്കാറ്റു ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. അടുത്ത നിയസഭ തെരഞ്ഞെടുപ്പില്‍  ഞാറക്കല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആകാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോളാണ് ശ്രീനിജന് ഇത് തിരിച്ചടിയാകുന്നത്. അന്വോഷണം നടത്തുമെന്ന് ചെന്നിത്തലയുടെ പ്രസ്താവന അല്പം ആശ്വാസം നല്‍കുന്നതാണ്.
കൃഷ്ണയ്യര്‍ പറഞ്ഞപോലെ നിലവിലുള്ള സ്ഥാനം രാജി വെക്കുന്നതാണ് കെ ജി ബി ക്ക് നല്ലത്.
മോളെ സോണി അച്ഛനോട് പറഞ്ഞേരെ ഇപ്പോള്‍ ആണേല്‍ കൂടുതല്‍ നാറ്റകേസ്സാകാതെ  സംഗതി ഒന്ന് ഒതുങ്ങും.
ശ്രീനിജന്റെ പ്രതികരണം പിന്നീട് പറയാം  എന്ന് മാത്രമായിരുന്നു. ഇന്ദ്രപ്രസ്ഥത്തിലെ തിരക്കുകള്‍ക്കിടയില്‍ മരുമകന്‍ തന്നെ പ്രതികരിക്കേണ്ടത് എന്ന്
സോണിയുടെ അച്ഛന്‍ ഓഫീസ് വ്യക്താവിലൂടെ പ്രതികരണം അറിയിച്ചു ,അത്രതന്നെ.
യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ വിഷ്ണുനാഥ്  കൊണ്ഗ്രെസ്സ് അന്വോഷിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധീക്കും ഈ ആവശ്യം ആദ്യം തന്നെ ഉന്നയിച്ചു.(ഓന്‍ മറ്റേ ഗ്രൂപ്പ് ആയകൊണ്ടാകണം)
അന്വോഷണങ്ങള്‍ ഏതു  ഭാഗത്ത്‌ നിന്നായാലും സ്വാഗതം പറയാം
കെ ജി ബി ക്ക്  നിരപരാധിയെങ്കില്‍ അത് തെളിയിക്കാനും അവസരം കിട്ടുമല്ലോഅനധികൃത സ്വത്ത് വിശദമായ വാര്‍ത്ത‍. 
കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാറയ്ക്കല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവും ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകനുമായ അഡ്വക്കേറ്റ് പിവി ശ്രീനിജനും ഭാര്യ അഡ്വക്കേറ്റ് കെബി സോണിയും ചുരുങ്ങിയകാലത്തിനുള്ളില്‍ വാരിക്കൂട്ടിയ സ്വത്ത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു.

ശ്രീനിജനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് കണക്കില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ച കാര്യം ഞായറാഴ്ച സ്വകാര്യ  ന്യൂസ് ചാനലാണ് പുറത്തുവിട്ടത്.

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലപ്രകാരം ശ്രീനിജന് സ്വന്തംപേരില്‍ ഒരു തുണ്ടു ഭൂമിപോലും ഇല്ലായിരുന്നു. 25,000 രൂപ മാത്രമായിരുന്നു ശ്രീനിജന്റെ സമ്പാദ്യം. ഭാര്യ കെബി സോണിയുടെ പേരില്‍ തിരുവാങ്കുളത്ത് 29 സെന്റ് മാത്രമാണ് ഉണ്ടായിരുന്നത്. സോണിയുടെ പക്കല്‍ 1,20,000 രൂപ ഉള്ളതായും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

പിന്നീട് മൂന്നു കൊല്ലത്തിനുശേഷം 2009ല്‍ ആദായനികുതി വകുപ്പിനു നല്‍കിയ രേഖ പ്രകാരം ശ്രീനിജന് 25 ലക്ഷം രൂപയുടെയും ഭാര്യ സോണിക്ക് 15 ലക്ഷം രൂപയുടെയും വരുമാനമുണ്ടെന്ന് കാണിച്ചിരുന്നു. അഭിഭാഷകവൃത്തി മാത്രമാണ് തങ്ങളുടെ വരുമാനമാര്‍ഗ്ഗമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ 2010 പിന്നിടുമ്പോള്‍ ശ്രീനിജനും ഭാര്യയും ചേര്‍ന്നു കോടികള്‍ വിലമതിക്കുന്ന ഒട്ടേറെ സ്ഥലങ്ങളും ഫഌറ്റുകളും സ്വന്തമാക്കിയതാണു സംശയത്തിന്റെ പുകമറ ഉയര്‍ത്തിയിരിക്കുന്നത്.

തൃശൂരിലെ അന്നമനടയില്‍ പുഴയോരം ഉള്‍പ്പെടുന്ന രണ്ടര ഏക്കറിലെ നിര്‍മാണം പുരോഗമിയ്ക്കുന്ന ആഡംബര റിസോര്‍ട്ട്, കൊച്ചി നഗരത്തില്‍ അമ്മയുടെ പേരില്‍ ശ്രീനിജന്‍ വാങ്ങിയ ഭൂമി, വക്കീല്‍ ഓഫീസിനുള്ള കെട്ടിടം, അരക്കോടി വിലവരുന്ന ഫഌറ്റ്, പലയിടത്തമുള്ള ഭൂമി തുടങ്ങിയവയാണ് ശ്രീനിജനും ഭാര്യയും ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വന്തമാക്കിയത്. ഇതില്‍ പലതും രജിസ്റ്റര്‍ ചെയ്തത് ആധാരത്തില്‍ വിലകുറച്ച് കാണിച്ചാണെന്നും ആരോപണമുണ്ട്.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാറയ്ക്കല്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയായിരുന്ന എംഎ കുട്ടപ്പനെ തഴഞ്ഞാണ് പിവി ശ്രീനിജന് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. അത് അന്നു തന്നെ വന്‍വിവാദം സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എംകെ പുരുഷത്തമനോട് ശ്രീനിജന്‍ പരാജയപ്പെടുകയും ചെയ്തു.
ശ്രീനിജന്റെയും ഭാര്യയുടെയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണു സൂചന. ഭാര്യ കെബി സോണി മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസും മനുഷാവകാശ കമ്മിഷന്‍ ചെയര്‍മാനുമായ കെ.ജി. ബാലകൃഷ്ണന്റെ മകളാണെന്നത് ആരോപണത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

2010, ഡിസംബർ 24, വെള്ളിയാഴ്‌ച

സൂപ്പര്‍ ബ്ലോഗര്‍- വിട്ടുകൊടുക്കില്ല.

ഞാന്‍ അങ്ങനെ വിട്ടു കൊടുക്കണോ!!!ഒരു പതിനായിരം അങ്ങനിങ്ങു പോരുമെന്നു കരുതിയത! ദേണ്ടെ കെടക്കുന്നു. അത് ആണ്‍ പിള്ളേര് കൊണ്ടുപോകുമെന്നല്ലേ ആ ജിക്കു പറഞ്ഞെ.   അകെ എന്നെ അറിയുന്ന പത്തു മുപ്പതു പേരാണ് ബൂലോകത്തുള്ളത്. അവര്‍ക്കെല്ലാം  ആരോ അങ്ങ് നോമിനേഷന്‍ കൊടുത്തില്ലായോ!!?   അപ്പോള്‍ പിന്നെ അവരുടെ വോട്ടൊക്കെ സ്വന്തം അങ്ങ് ചെയ്യുകയില്ലേ. ഞാനിപ്പോള്‍ വോട്ട് പിടിക്കാന്‍ എവിടെ പോകാനാ !!
വോട്ടിംഗ്  ആരംഭിച്ച ദിവസം ഇവിടെ ചാറ്റ് ചെയ്യാന്‍ നമുക്ക് സൗകര്യം ഉണ്ടാക്കി തന്ന
ഡോക്ടര്‍ ജെയിംസ്‌ ബ്രൈറ്റ് നോട്  തന്നെ   ഞാന്‍ കേറിയങ്ങ് ചാറ്റിയില്ലേ! അല്പം ബൂലോക കാര്യങ്ങളൊക്കെ പറഞ്ഞിട്ട് പതിയെ ഞാനങ്ങു ചോദിച്ചു വോട്ടിംഗ്  ഒക്കെ എന്തായീന്നു?   നല്ല തുടക്കമാണ് എല്ലാവര്ക്കും ഓരോ വോട്ട് നേടി മുന്നോട്ടു പോകുന്നു,
എന്നറിഞ്ഞു. എനിക്കങ്ങു സമാധാനമായി, ഈ മുപ്പതു പേരും പിന്നെ ഒരു പത്തിരുപതു പേരും കാണും ഇതില്‍ ആരെയെങ്കിലും മൂന്നാല് പേരെ ചാക്കിട്ടു പിടിച്ചാല്‍ ഞമ്മള് തന്നെ സൂപ്പര്‍ എന്ന് കരുതി. ഇപ്പോളല്ലേ  അറിയുന്നെ മുന്നൂറോളം പേര്‍ ഇവിടെ കയറി ഇറങ്ങുന്നുണ്ടെന്നു, ബൂലോകത്തുള്ളവരെയൊക്കെ  കൂട്ടി ഇതൊരു വല്യ പ്രസ്ഥാനമാക്കിയില്ലേ  ഇവര്‍.
(ഇതുകൊണ്ടായിരിക്കണം ഇന്നിവിടെ ചാറ്റ് റൂം പോലും കാണാനില്ല.ചുളുവില്‍ കാര്യം അറിയേണ്ട എന്നുതന്നെ!)
ഈ കനത്ത പോളിംഗ് ഫലവുമായി ഇപ്പോളാരും വരുമെന്ന് കരുതിയതല്ല. ഇതൊരു “വെള്ളിടി” ആയിപോയീന്നു പറഞ്ഞാ മതീല്ലോ! ഇനി ഒന്ന് ചെയ്യാനുണ്ട് ഈ മുപ്പതു പേര്‍ക്കും ഒന്നുകൂടി വോട്ട് ചെയ്യാന്‍ അവസരം കൊടുത്തേരെ എനിക്ക് അവരൊക്കെ വോട്ട് ചെയ്യുമെങ്കില്‍ കൊടുത്താല്‍ മതികേട്ടോ.
ഞമ്മള്‍ ഏതായാലും ഞമ്മടെ പേര് നിര്‍ദ്ദേശിക്കാന്‍ പറ്റില്ലല്ലോ അതുകൊണ്ട് ഞാന്‍ എനിക്ക് ഇഷ്ടപെട്ട ഒരാളുടെ പേര് പറഞ്ഞു , വീണ്ടും ദേ കെടക്കുന്നു ! എനിക്ക് ഞാനെങ്കിലും വോട്ട് ചെയ്യണ്ടേ അത് ഞാനങ്ങു ചെയ്തു. അപ്പോള്‍ പിന്നെ ഞാന്‍ നിര്‍ദ്ദേശിച്ച ആള്‍ക്കോ എങ്ങനെ ചെയ്യും. അതുകൊണ്ട് എനിക്ക് ഏതായാലും ഒരു വോട്ടു കൂടി ചെയ്യണം.


ഞാനങ്ങനെ വിട്ടു കൊടുക്കാന്‍ വിചാരിചിട്ടോന്നുമില്ല.
ദാ നമ്മുടെ ഡോക്ടര്‍ മറ്റൊരു സമ്മാനം തരാമെന്ന് പറഞ്ഞില്ലേ.
മത്സരം;നിങ്ങള്‍ വിഭാവനം ചെയ്യുന്ന ബൂലോകം.
ബൂലോകം അടുത്തവര്‍ഷം എങ്ങിനെ ആയിരിക്കും നിലനില്‍ക്കുക?
അടുത്ത വര്ഷം 2011 , ഇതിനെക്കാള്‍ ഭംഗിയായി ഇത്  മുന്നോട്ടു പോകുമെന്നതില്‍ ആര്‍ക്കാ സംശയം!  കൂടുതല്‍ നല്ല എഴുത്തുകള്‍ ഉണ്ടാകും , മാസത്തില്‍ ഓരോ അവാര്‍ഡു ഏര്‍പ്പാടാക്കിയാല്‍ വളരെ നന്നായി.
കൊച്ചുവര്‍ത്തമാനങ്ങളുമായി ബസ്സിലും മറ്റും ശിഷ്ടകാലം കഴിച്ചു കൂട്ടുവാനാണോ മലയാള ബ്ലോഗറന്മാരുടെ വിധി?
കെ.എസ്.ആര്‍.ടി .സി  യും നമ്മുടെ പൊളിയുന്ന റോഡും ഒക്കെ ഉള്ളിടത്തോളം കയറി ക്കൂടായ്കയില്ല.

ഏയ്‌ അങ്ങനെയൊന്നുമില്ല ബസ്സില്‍ കയറിയാലും എയര്‍ ഇന്ത്യയില്‍ കയറണമോ എന്ന്  രണ്ടുവട്ടം ആലോചിക്കും. പ്രത്യേകിച്ച് പ്രവാസി കളായവര്‍! (മൂന്നു ദിവസമായി ദമ്മാം എയര്‍ പോര്‍ട്ടില്‍ ഒരു എയര്‍ ഇന്ത്യ യാത്ര സ്വപ്നം കണ്ടു കഴിയുന്ന ബ്ലോഗരന്മാര്‍ ബസ്സില്‍ കയറിയില്ലെന്കിലെ അതിശയിക്കനുള്ളൂ. യാത്രക്കാരു ബഹളം വെച്ചാല്‍ സൗദി പോലിസ് അല്ലെ ഉടനെയെത്തുക.  അവരോടു തിരിച്ചു സംസാരിക്കാന്‍ അറബി ബ്ലോഗറന്മാരെ തന്നെ സംഘടിപ്പിക്കണമല്ലോ.)
അതോ ഒരു കൂട്ടം പുതിയ ബ്ലോഗറന്മാര്‍ വന്ന് നമ്മെയെല്ലാം അതിശയിപ്പിക്കുമോ?
ആരും വന്നു അതിശയിപ്പിക്കാനോന്നും  പോന്നില്ല.  മുപ്പതു വര്‍ഷത്തിനു ശേഷമാണ്  തെരഞ്ഞെടുക്കപെട്ട യൂത്ത് ബ്ലോഗര്‍ പ്രസിടെന്റായത്  . ഇനിയും കെ. പി. സി. സി. യിലും ഇങ്ങനെ തെരഞ്ഞെടുപ്പു വന്നാല്‍ അത് അതിശയമായിരിക്കും. ഗ്രൂപ്പുകളുടെ എണ്ണം കുറച്ചു ബ്ലോഗറന്മാര്‍ വിശാല ബൂലോകം ഗ്രൂപ്പ് ഉണ്ടാക്കികൂടായ്കയില്ല.
അതുപോലെ തന്നെ നിങ്ങള്‍ വിഭാവനം ചെയ്യുന്ന ബൂലോകം എങ്ങിനെയാണ്?
ഞാന്‍ ഒരു ബൂലോകം ഉണ്ടാക്കിയാല്‍ അവിടെ കീട നാശിനി ഉപയോഗിക്കില്ല.
കീടങ്ങളെക്കാള്‍  മനുഷ്യന്‍ നശിക്കാന്‍ പാടില്ല എന്നത് കൊണ്ട് തന്നെ. പെട്രോള്‍
സൌദിയില്‍ നിന്നും നേരിട്ട്  ഇറക്കി ബ്ലോഗറന്മാര്‍ക്ക് വിലകുറച്ച് കൊടുക്കും.
അവശ്യ സാധനങ്ങളുടെ വില അപ്പോള്‍ തന്നെ കുറയുമല്ലോ. സാവാള, ബ്ലോഗറന്മാര്‍ സ്വന്തമായി അവനവന്റെ ബ്ലോഗുകളില്‍ കൃഷി ചെയ്യാന്‍ നിഷ്കര്‍ഷിക്കും.
അവിടെ ഏതുതരം പെരുമാറ്റ ചട്ടങ്ങള്‍, രീതികള്‍ തുടങ്ങിയവ ആയിരിക്കും നിങ്ങള്‍ കൊണ്ടുവരിക?
സ്മാര്‍ട്ട്‌ സൈറ്റ് നിര്‍മ്മിക്കാന്‍ ദുബായിലെ ഏതെങ്കിലും കമ്പനിക്ക് കരാര്‍ നല്‍കും.

ഇവിടെയുള്ള എല്ലാ ബ്ലോഗരന്മാരുടെയും ലിസ്റ്റ് ഉള്‍പെടുത്തി ഒരു പേജു നിര്‍മ്മിക്കും
(എന്തുകൊണ്ട് നിങ്ങള്‍ അത് ചെയ്യുന്നില്ല, ഞാന്‍ വോട്ടു പിടിക്കുമെന്ന് ഓര്‍ത്തല്ലേ !)
ഇക്കാര്യങ്ങളില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായം പറയുവാനുണ്ടോ?
ഉണ്ടെങ്കില്‍ അത് എന്തുകൊണ്ട് ഇവിടെ എഴുതിക്കൂട?

ഞമ്മള ങ്ങനെ  മടിയൊന്നും ഉള്ളവരല്ല. പറയാനുള്ളത് ഇവിടെ തന്നെ പറയും.
ഈ സമ്മാനം  വാങ്ങാമെന്നു കരുതി ഇനി ആരെങ്കിലും ഈ വിഷയത്തില്‍ ഇവിടെ പോസ്ടുമായിട്ടു വന്നാല്‍ വിവരമറിയും പിന്നെ പറഞ്ഞില്ലെന്നു വേണ്ട.
തീര്‍ച്ചയായും നിങ്ങളുടെഅഭിപ്രായങ്ങള്‍ അറിയുവാന്‍ ഏവര്‍ക്കും താത്പര്യം ഉണ്ടാവും എന്നുതന്നെയാണ് തോന്നുന്നത്.
എന്റെ അഭിപ്രായം ആര്‍ക്കാ അറിയാനുള്ളത് , ആര് കേള്‍ക്കാന? എന്നാല്‍ പിന്നെ ഞാന്‍ ഈ പറഞ്ഞതോക്കെയോന്നു ഏര്‍പ്പാടാക്കി കൂടെ ( അവാര്‍ഡ് -5000 തന്നാലും ഞാന്‍ ആരോടും പറയില്ലെന്നെ.)
എന്താണ് സമ്മാനമെന്നത് ഇപ്പോള്‍ വെളിപ്പെടുത്തുന്നതല്ല. അത് സസ്പെന്‍സായി ഇരിക്കട്ടെ. കമന്റുകളുടെ എണ്ണവും ഒരു മാനദണ്ഡമായി പരിഗണിച്ചേക്കാം.
എന്നാല്‍ പിന്നെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല.(ഒരു 2500 )
എല്ലാവരും കമന്റി യിട്ട് പേജു  മറിച്ചാല്‍ മതി.(അല്ലെങ്കില്‍ അതൊരു കാരണം പറയാനല്ലേ, അങ്ങനെ പറ്റിക്കേണ്ട ട്ടോ.)
Share this on Orkut!

About Abduljaleel

has wrote 29 articles on this blog.
പത്തനംതിട്ടയിലെ കാട്ടൂര്‍ ഗ്രാമത്തില്‍ നിന്നും നട്ടു നനച്ചു വളര്‍ത്തി നാരങ്ങാനം സര്‍ക്കാര്‍ സ്കൂളില്‍ വേരുപിടിച്ച്‌ കോഴിക്കോട്ടു യൂണിവേര്‍സിറ്റിയില്‍ അല്പം പടര്‍ന്നു ബേപ്പൂര്‍ സുല്‍ത്താന്റെ നാട്ടിലും കറങ്ങിത്തിരിഞ്ഞ്‌ ഇപ്പോള്‍ സൌദിയില്‍ പ്രവാസത്തിലെ പ്രയാസത്തോടെ.......

2010, ഡിസംബർ 23, വ്യാഴാഴ്‌ച

ഹിമകണംശീതക്കാറ്റു ഏല്‍ക്കുന്ന സുപ്രഭാതങ്ങളില്‍
ശൈത്യം തലോടി കുളിര് കോരുമ്പോള്‍
പത്രാഗ്രത്തില്‍ ഒരു ചെറു വിശ്രമം
ഇറ്റു വീഴാന്‍ വെമ്പല്‍ കൊള്ളുന്നു ഹിമകണം

പുലരി പ്രഭ കിഴക്കുണര്‍ന്നു എണീക്കുമ്പോള്‍
പ്രതിഭലിക്കുന്നു പ്രകാശ കിരണങ്ങള്‍
നയനങ്ങളെ അത് ചിമ്മി തുറപ്പിക്കും
അല്പായുസ് ഉള്ളൊരു ജന്മ മാണെങ്കിലും.

അന്ന് ഞാന്‍ പാട വരമ്പില്‍ നടക്കുമ്പോള്‍
ഒപ്പം നടക്കുന്ന നിഴലിനെ കാണുന്നു
ചുറ്റും മഴവില്‍ വര്‍ണങ്ങള്‍ വിരിയിച്ച്,
കറുക പുല്ലിന്റെ ആഗ്ര ഭാഗങ്ങളില്‍

ശോഭ വിടര്‍ത്തിയ മഞ്ഞു തുള്ളികളിലൂടെ
അന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു നോക്കിപക്ഷെ,
ഇന്ന് തിരിച്ചറിയുന്നു ഈ ഭൂവിലെ
ദൈവത്തിന്‍ ഉത്കൃഷ്ട സംവിധാനങ്ങള്‍.

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

മരണം വിതക്കുന്ന ടിപ്പര്‍.


ദുരന്തങ്ങള്‍ അവിചാരിതങ്ങള്‍ ആണ്  . ഒരിക്കലും അനിവാര്യമകേണ്ട്തല്ല . നിയന്ത്രണങ്ങളിലെ  പാളിച്ചകളിലൂടെ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത് എങ്ങനെയാണ് വിലയിരുത്തേണ്ടത്.
അപകടത്തില്‍ മരിക്കുന്നവര്‍ക്ക് സഹായധനം നല്‍കുന്നതും അന്വോഷണ ഉത്തരവ് ഇടുന്നതുമൊക്കെ ആശ്വാസകരം ആണെങ്കിലും ഇതൊരു പതിവ് ചടങ്ങ് ആകുന്നതില്‍ ഉപരി,
ഒരേ കാരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? സാധാരണ  ആയി ഒരു പിഴവ് ഉണ്ടാകുമ്പോള്‍ എങ്കിലും അത് പിന്നീട് വരാതെ നിയന്ത്രണ വിധേയം ആക്കേണ്ടതല്ലേ!

ടിപ്പര്‍ ലോറികള്‍ കേരളത്തിലെ നിരത്തുകളില്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല. എത്ര ജീവിതങ്ങള്‍ ഈ മരണ വണ്ടി കടപുഴക്കി. ഇന്നലെ  പാലാരിവട്ടത്തു ഇരുപതും ഇരുപത്തി മൂന്നും എത്തിയ അഞ്ചു യുവത്വങ്ങളെയാണ് ഭൂമിയില്‍ നിന്ന് തുടച്ചു മാറ്റിയത്. കൊണ്ടോട്ടിയില്‍ മറ്റൊരു പതിനാലു കാരന്‍, മലപ്പുറത്തും തൃശൂരും ഓരോന്ന് വീതം. ടിപ്പര്‍ കളുടെ അമിതവേഗത ഒന്ന് മാത്രമാണ് അപകടത്തിനു പ്രധാനമായി കാണുന്ന കാരണം.
ഈ മരണപച്ചില്‍ നിയന്ത്രിക്കാന്‍ വകുപ്പുതല ഇടപെടല്‍ ഉണ്ടാകാത്തത് എന്തുകൊണ്ടാണ്?
ബസ്സുകള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നപോലെ വേണമെങ്കില്‍ ഈ വാഹനത്തിനും സ്പീട് ഗവേണര്‍കള്‍    പിടിപ്പിക്കട്ടെ. 
കൂടുതല്‍ ട്രിപ്പ്‌ പൂര്‍ത്തിയാകുന്നതിനു അനുസരിച്ച് കമ്മീഷന്‍ ഡ്രൈവര്‍ക്കും ലഭിക്കുമെന്നതാകണം 
ഈ അമിത സ്പീഡിനു ഒരുകാരണം.
വാഹനത്തിലെ മണല്‍ അധികൃതരുടെ കണ്ണ് വെട്ടിച്ചു കടത്തുന്നത് ആണെങ്കിലും സ്പീട് കൂടും.  
സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ നമുക്കറിയാം പൊട്ടി പൊളിഞ്ഞ വഴിയാണെങ്കിലും 
മണലും പാറയുമൊക്കെ നിറച്ചുവരുന്ന ടിപ്പറുകള്‍ വേഗതയുടെ കാര്യത്തില്‍ ഒരു കൊമ്പ്രിമൈസിനും തയാറല്ല.
ഇരു ചക്ര, മുച്ചക്ര വാഹനങ്ങള്‍ ഇവക്കിടയിലാണ് കരുത്തു കാട്ടേണ്ടത്‌.

ലോഡ് ഇറക്കാന്‍ യൂണിയന്‍ കാരെ വിളിക്കേണ്ടതില്ല എന്നതാണ് ഈ വാഹനം കൊണ്ടുള്ള ഒരു പ്രയോജനം. ഈ ഒരു കാരണം കൊണ്ട് ഈ ടിപ്പറുകള്‍ ജനം ഇഷ്ടപ്പെടാം. 
ഉപകാരത്തെക്കാള്‍ ഏറെ ഉപദ്രവം ഉണ്ടാക്കുന്നെങ്കില്‍ ഈ ടിപ്പര്‍കള്‍ക്ക്  കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി  കൂടെ.
അമിത വേഗതയില്‍ ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തെ മറികടന്ന ഒരു ടിപ്പര്‍ കസ്ടടിയില്‍ എടുത്തതാണ് ഇന്നലെയുണ്ടായ ഒരു നടപടി.
അപകടം ഉണ്ടാകുമ്പോള്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പോര. സുരക്ഷ ഉറപ്പാക്കാനുള്ള 
മുന്‍ കരുതലുകളാണ് ആവശ്യം. വാഹന നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം.  വാഹന ഉടമകളും ജോലിക്കാരുമൊക്കെ ബോധവാനാകണം .  


                                                                                      

2010, ഡിസംബർ 15, ബുധനാഴ്‌ച

"മുഹറം" ആഘോഷമോ?

ഇസ്ലാമിക്‌ കലണ്ടറിലെ ആദ്യത്തെ മാസമായ മുഹറം നാല് പവിത്ര  മാസങ്ങളില്‍( മുഹറം, റജബ് , ദുല്‍ഖഅദ്, ദുല്‍ഹജ്ജ് ) ഒന്നാണ്. മുഹറം 10 ഒരു  പുണ്യ ദിനമാണ്. മുസ്ലീങ്ങള്‍  ഈ ദിവസങ്ങളില്‍ (താസുഅ-മുഹറം 9, ആശുറ-മുഹറം 10) പ്രവാചകൻ മൂസ (മോശ) അലൈഹിസ്സലാം  ചെങ്കടൽ കടന്ന് രക്ഷപെട്ടതിന്റെ സ്മരണയിൽ വ്രതമനുഷ്ടിക്കുന്നു. ഈ ദിവസം നോമ്പ് അനുഷ്ടിക്കാന്‍ നബി സല്ലല്ലാഹു അലൈഹിവസല്ലം നിര്‍ദ്ദേശിച്ചിട്ടുണ്ട്. റമദാന്‍ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ട്ടമായത് മുഹറ ത്തിലുള്ള നോമ്പാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. പിന്നിട്ട ഒരു വര്‍ഷത്തെ പാപങ്ങള്‍ അത് കാരണം പൊറുക്ക പ്പെടുമെന്നും നബി (സ)  അരുളി. മക്ക ജീവിതത്തില്‍ തന്നെ മുഹറം പത്തിന്റെ നോമ്പ് നബിയും അനുചരന്മാരും അനുഷ്ടിച്ചിരുന്നു. ഹിജ്രക്കുശേഷം മദീനയിലെ ജൂതരും ഈ ദിവസം നോമ്പെടുക്കുന്നതായി കണ്ടപ്പോള്‍ അതിനുള്ള കാരണംതിരക്കി, ഇസ്രാഈല്‍
സന്തതികളെ ദൈവം ശത്രുവായ ഫറോവയില്‍ നിന്നും രക്ഷിച്ച ദിവസമാണ് ഇതെന്നും  അതിനു നന്ദിയായി മൂസ (അ) നോമ്പ് എടുതിരുന്നതായും അവരില്‍ നിന്ന് അറിഞ്ഞു. മൂസയോട് നിങ്ങളെക്കാള്‍ അടുപ്പമുള്ളവര്‍ ഞങ്ങളാണെന്ന് പറഞ്ഞ റസൂല്‍ (സ) ആ ദിവസം ഉപവാസമനുഷ്ഠിക്കുകയും അതിനു  നിര്‍ദ്ദേശിക്കുകയും ചെയ്തു. . (ബുഖാരി: ഹദീസ് 1865 )  ഈ ദിവസം ജൂത സമൂഹം ആഘോഷമാക്കിയിരുന്നു എന്നും അതിനു പകരം മുസ്ലീങ്ങള്‍ നോമ്പ് പിടിക്കുവാനും അദ്ദേഹം നിര്‍ദ്ദേശിക്കുക ആയിരുന്നു.അടുത്ത വര്ഷം ഞാന്‍ ജീവിച്ചിരിക്കയെങ്കില്‍ മുഹറം ഒന്‍പതിനും നോമ്പ് ആയിരിക്കുമെന്ന് നബി (സ) പറഞ്ഞതായി റിപ്പോര്‍ട്ട് കളുണ്ട് .ഇതാണ്  ഈ രണ്ടു ദിനങ്ങളില്‍ നോമ്പ് പിടിക്കുന്നതിന്നാധാരം. ഇത് മാത്രമാണ് ഇസ്ലാമിക മാതൃകയും. 

ഇമാം ഹുസൈൻ വധിക്കപ്പെട്ടതിന്റെ ദുഃഖാചരണമാണ് ശിയാക്കൾ ആചരിക്കുന്ന "മുഹറം".
ഷിയാ എന്ന പദം ശീഅത്തു അലി എന്ന അറബി വാചകത്തിൽ നിന്നുമാണ്‌ രൂപപ്പെട്ടത്. അലിയുടെ അനുയായികൾ എന്നാണ്‌ ശീഅത്തു അലി എന്നതിന്റെ അർത്ഥം. ഈ വാചകം ക്രമേണ ഷിയാ എന്ന പേര്‌ മാത്രമായി ലോപിക്കുകയും ഈ വിഭാഗം മുസ്ലീംങ്ങൾ ഷിയാ മുസ്ലീംകൾ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.15 % മാത്രം വരുന്ന ഷിയാ മുസ്ലീങ്ങളിൽ മുക്കാൽ ഭാഗവും അധിവസിക്കുന്നത് ഇറാൻ, ഇറാഖ്, സൗദി അറേബ്യ, ബഹ്റൈൻ, പാകിസ്താൻ, അഫ്ഘാനിസ്ഥാൻ, ഇന്ത്യ (വളരെ കുറച്ചു) തുടങ്ങിയ രാജ്യങ്ങളിലാണ്‌.
ഹിജ്റ വർഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താമത്തെ ദിവസത്തെ ആശൂറ എന്നുവിളിക്കുന്നു. ലോകമെമ്പാടുമുള്ള ശിയ മുസ്‌ലീങ്ങളുടെ പ്രധാന ആഘോഷമായ ആശൂറയും ഇതേ ദിവസമാണ്. മുഹറം ഒന്നു മുതൽ10 വരെ ചിലപ്പോൾ ആഘോഷവും ഘോഷയാത്രയും നടക്കുന്നു. മുഹറം എന്ന പേരിലും ഇത് അറിയപ്പെടുന്നു. എന്നാൽ സുന്നി മുസ്ലിംകൾ ശിയാക്കൾ പരിഗണിക്കുന്ന രീതിയിലല്ല ഈ ദിനത്തെ കാണുന്നത്.
മുഹറത്തിലെ ആഘോഷങ്ങള്‍ മുസ്ലീങ്ങളുടെ ഒരു പ്രധാന ആഘോഷമായി മറ്റു സമുദായക്കാര്‍ കാണുന്നത് തെറ്റിദ്ധാരണ മാത്രമാണ്. ഈ ആഘോഷങ്ങള്‍ ഷിയാ വിഭാഗത്തിന്റെ മാത്രമായി ഗണിക്കേണ്ടത് ആണെന്ന് പ്രത്യേകം ഉണര്‍ത്തുന്നു.    

2010, ഡിസംബർ 7, ചൊവ്വാഴ്ച

ഹിജ്റ വര്ഷം 1432 ഒരു പുതുവത്സരം കൂടി.

മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ ഇന്ന് മുഹറം ഒന്നായിരിക്കുമെന്ന് അറിയിപ്പ് വന്നിരിക്കുന്നു.ഇസ്ലാമിക് കലണ്ടർ, അഥവാ ഹിജ്റ  കലണ്ടർ 1432 പുതുവര്‍ഷം ആരംഭിക്കുകയായി.എല്ലാ വായനക്കാര്‍ക്കും ഐശ്വര്യ പൂര്‍ണമായ നല്ല നാളുകള്‍ ആശംസിക്കട്ടെ.

മുഹമ്മദ് നബി (സ) മക്കയില്‍  നിന്നും മദീനയിലേക്ക്  പലായനം ചെയ്തതിനെ അടിസ്ഥാനമാക്കിയാണ്  ഹിജ്റ വർഷം തുടങ്ങുന്നത്. പ്രവാചകന്‍ മക്കയില്‍ വളരെയേറെ എതിര്‍പ്പുകള്‍ നേരിട്ടതോടൊപ്പം പീടനങ്ങള്‍ക്കും വിധേയനാകേണ്ടി വന്നിട്ടുണ്ട്. അല്ലാഹു തന്നില്‍ ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ എന്ന നിലക്ക്  സംയമനത്തോടെ തന്നെ ശത്രുക്കളോടു നേരിടുകയും ജനിച്ചു വളര്‍ന്ന നാട്ടില്‍ ജീവിതം വഴിമുട്ടുമെന്നു മനസ്സിലാക്കിയപ്പോള്‍ മാത്രമാണ്    സന്ധത സഹാചാരിആയ അബൂബക്കര്‍ സിദ്ധീഖി നോട്‌  ഒപ്പം  മദീനയിലേക്ക്  യാത്രയാകുന്നത്. മുസ്ലീങ്ങള്‍ക്ക് നേരെയുള്ള എതിരാളികളുടെ അക്രമങ്ങള്‍ വര്‍ധിച്ചു വന്നപ്പോള്‍ ഇസ്ലാമിന് അനുകൂല സാഹചര്യമുള്ള എത്യോപ്യയിലേക്കും മറ്റും നാട് വിട്ടുപോകാന്‍ നബി ആവശ്യപ്പെട്ടു

മദീനയിലെ അനുകൂലമായ സാഹചര്യത്തില്‍ മക്കയിലെ കുറെ ആളുകള്‍ അവിടെ പോയി താമസമാക്കി.തന്നെ പിന്തുണയ്ക്കുന്ന എല്ലാവരും മദീനയിലേക്കും മറ്റും പോയശേഷം നബിയെ വധിക്കാന്‍ ശത്രുക്കള്‍ തീരുമാനം എടുത്ത സാഹചര്യത്തില്‍ അവസാനമായി നബിയും മദീനയിലേക്ക് പാലായനം ചെയ്യുക ആയിരുന്നു.  എതോപ്യയിലെ അഭയാർഥികളെ മദീനയിലേക്ക് മാറ്റുകയും ചെയ്തു .     
ഈ  സംഭവത്തേയാണ് ഹിജ്റഎന്ന പേരിൽ അറിയ പ്പെടുന്നത്. ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ഹിജറ വര്ഷം  കണക്കാക്കുന്നത്.
മുഹമ്മദു നബിയുടെയും അബൂബക്കര്‍ സിദ്ധീഖിന്റെയും കാലശേഷം ഉമറിന്റെ ഭരണ കാലത്ത് മറ്റു പ്രദേശങ്ങളിൽ ഇസ്ലാം വ്യാപിച്ചപ്പോൾ ലോക മുസ്ലിംകൾക്ക് പൊതുവായി ഒരു കലണ്ടര്‍ വേണമെന്ന അഭിപ്രായം ഉയർന്നുവന്നു.
നബിയുടെ ജനനമോ, മരണമോ, പ്രവാചകത്വം കിട്ടിയതോ എന്നിങ്ങനെ ഏതെങ്കിലും സംഭവം ആസ്പദമാക്കിയാണ് വർഷം എണ്ണിത്തുടങ്ങേണ്ടതെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ഒടുവിൽ ഹിജ്റ  (മുഹമ്മദു നബി  മക്കയിൽ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം എന്നതാണ് ഈ വാക്കിന്നര്‍ത്ഥം ) ആസ്പദമാക്കിക്കൊണ്ട് കലണ്ടർ ആരംഭിക്കണമെന്ന  തീരുമാനത്തിൽ എത്തുകയായിരുന്നു.
ഒന്നാമത്തെമാസം എതായിരിക്കനമെന്ന ആലോചനയില്‍ ദുല്‍ ഹജ്ജും റമദാന്‍ ഉം ഒക്കെ പരിഗണിച്ചെങ്കിലും
എന്നാല്‍ യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, ഹജ്ജ് കര്‍മ്മം  കഴിഞ്ഞ് ജനങ്ങൾ തിരിച്ചെത്തുന്ന വേള എന്നീ പ്രാധാന്യങ്ങൾ പരിഗണിച്ച് മുഹർറം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.

ക്രിസ്തു വര്ഷം പോലെ പന്ത്രണ്ടു മാസം തന്നെ ഉണ്ടെങ്കിലും ചന്ദ്രപ്പിറവി അനുസരിച്ച് മാസം കണക്കാക്കുന്നതിനാല്‍ മുന്നൂറ്റി അന്‍പത്തി നാല് ദിവസങ്ങളെ വര്‍ഷത്തില്‍ കണക്കാക്കാന്‍ പറ്റുകയുള്ളൂ.ഏകദേശം പതിനൊന്നു ദിവസത്തെ വ്യത്യാസം കാണുന്നുണ്ട്.

2010, ഡിസംബർ 4, ശനിയാഴ്‌ച

യൂസഫലി ഇപ്പോള്‍ സ്മാര്‍ട്ട്‌.

                                      ഞാനും ഒന്ന് ശ്രമിച്ചു നോക്കാം...
ഈ സര്‍ക്കാര്‍ ഭരണത്തില്‍ എത്തുന്നതിനു ‌മുമ്പേ നാം കേട്ട് തുടങ്ങിയ വാക്കാണ്‌ സ്മാര്‍ട്ട്‌ സിറ്റി. കാലാവധി പൂര്‍ത്തിയാക്കാന്‍ നാളുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും അത് പൂര്‍ത്തിയാക്കാത്ത ഒരു പദ്ധതിയായി തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിഞ്ഞു എന്നതാണ് സര്‍ക്കാരിന്റെ നേട്ടം എന്ന് പറയേണ്ടിവരും, എന്നാല്‍ ഈ കാലമത്രയും വാര്‍ത്തകളില്‍ സ്മാര്‍ട്ട്‌ സിറ്റി സജീവമാണുതാനും.

കാലാവധി തീരും മുമ്പേ ഇക്കാര്യത്തില്‍ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാകണം എന്ന ആഗ്രഹത്തിലാണ് സര്‍ക്കാര്‍ എന്നുവേണം, ഇപ്പോളത്തെ നീക്കങ്ങള്‍ ഊഹിക്കാന്‍. പല പ്രാവശ്യം ദുബായിലെ ടീകോം കമ്പനിയുമായി ചര്‍ച്ച കഴിയുമ്പോഴും പ്രതീക്ഷ നല്‍കുന്ന തീരുമാനങ്ങളൊന്നും കേട്ടിരുന്നില്ല അതുകൊണ്ട് തന്നെ ഇത് അവസാനിച്ചു എന്ന് കരുതിയവര്‍ക്ക്
തെറ്റി, എന്ന് വിളിച്ചറിയിച്ചു കൊണ്ട് കേരള സര്‍ക്കാര്‍ വീണ്ടും സ്മാര്‍ട്ട്‌ സിറ്റി പൊടി തട്ടി എടുത്തിരിക്കുകയാണ്.
ഇടയ്ക്കിടെ നമ്മുടെ സര്‍ക്കാര്‍ ടീകോം കമ്പനിക്ക് ഓരോ കത്ത് കൊടുക്കും (ലവ് ലെറ്റര്‍ ഒന്നുമല്ല അങ്ങനെ ആരും ധരിക്കേണ്ട, അന്ത്യ ശാസനമാണ് കഴിഞ്ഞ മൂന്നു പ്രാവശ്യവും നല്‍കിയ കത്തുകള്‍) ആദ്യത്തെ അന്ത്യശാസനം രണ്ടാമത്തെ അന്ത്യശാസനം മൂന്നാമത്തെ അന്ത്യശാസനം
എന്നിങ്ങനെയാണ് ഞാനിപ്പോള്‍ വിലയിരുത്തുന്നത്. (അതങ്ങനെ നമ്പര്‍ ഇട്ടു കൊടുത്താല്‍ എത്രവരെ വേണമെങ്കിലും ആകാമല്ലോ!!)
അവസാനത്തെ കത്തിന് ദുബായിലെ കമ്പനി മറുപടി പറഞ്ഞത് , ഇവിടെ ഞങ്ങള്‍ കുറെ പണി തിരക്കിലാണ് ഇനി ചര്‍ച്ച വേണമെങ്കില്‍ നിങ്ങള്‍ ഇങ്ങോട്ട വന്നോളൂ നയപരമായ തീരുമാനം എടുക്കാന്‍ കഴിയുന്നവര്‍ (മുഖ്യ മന്ത്രി ഉള്‍പ്പടെ ) വന്നോട്ടെ എന്നാണ്. ഇതിന്റെ ചര്‍ച്ചക്ക് നടന്നു
അവരുടെയും ചെരുപ്പ് തേയുന്നു എന്നുവേണം കരുതാന്‍. തങ്ങള്‍ അയക്കുന്ന കത്തുകള്‍ക്ക് മറുപടി തരാതെ ഈ ശാസനകള്‍ മാത്രം തന്നിട്ടെന്ത് കാര്യമെന്നും കമ്പനി സി ഇ ഓ ,ഫരീദ് അബ്ദുറഹ്മാന്‍ ചോദിക്കുന്നു .
എന്തായാലും അവസാനം മധ്യസ്ഥ ശ്രമത്തിനു മലയാളികളുടെ അംബാസഡര്‍  കൂടിയായ  എം.എ.യൂസഫലിയെ ചുമതലപ്പെടുത്തി. പ്രമുഖ വ്യവസായിയായ യൂസഫലി നോര്‍ക്ക വൈസ് ചെയര്‍മാനാണ്. ദുബായ് കമ്പനിയുമായി ഉള്ള പ്രാരംഭ ചര്‍ച്ചകളില്‍ സജീവമായിരുന്ന എം.എ.യൂസഫ്‌ അലി ഏറണാകുളത്ത്  നടന്ന ഉത്ഘാടന സദസ്സില്‍ പോലും സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ഈ പ്രശ്നത്തില്‍ ടീകോമുമായി മധ്യസ്ഥ ശ്രമം നടത്താന്‍ തന്‍ തയ്യാറാണെന്ന്
പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിരുന്നെങ്കിലും അന്നൊന്നും നമ്മുടെ സര്‍ക്കാര്‍ അതിനു തയാറായിരുന്നില്ല. ഇനി കേരളം തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതിനാല്‍ ജനങ്ങളുടെ തൃപ്തി ആവശ്യമായതിനാലാകും ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത് എന്നാണെനിക്കു തോന്നുന്നത്. ഇളക്കും മുള്ളിനും കേടില്ലാതെ പദ്ധതികള്‍ കേരളത്തിന്‌ വരട്ടെ. അതാണ്‌ നമുക്കാവശ്യം. 

2010, ഡിസംബർ 3, വെള്ളിയാഴ്‌ച

കാഴ്ചകള്‍.

ദൂരെ കാഴ്ചകള്‍.....

 
                                                         ഒരു സായാഹ്നം.


ഇര കണ്ടു കടിച്ചത് ചൂണ്ടയില്‍ ഇനി.............


ഈ ചിത്രങ്ങള്‍ കണ്ടിട്ട് നിങ്ങള്‍ക്കു തോന്നിയത് പറയാന്‍ മറക്കരുതേ.AJ

2010, ഡിസംബർ 2, വ്യാഴാഴ്‌ച

ടിക്കെറ്റ് തന്നാല്‍ ഞാനുമുണ്ട് വോട്ടു ചെയ്യാന്‍.

പ്രവാസി ഇന്ത്യക്കാര്‍ക്കു വോട്ടവകാശം/മംഗളം.

പ്രവാസി ഇന്ത്യക്കാര്‍ക്കു കിട്ടാക്കനി ആയ വോട്ടവകാശം നല്‍കുന്നതിനുള്ള വിജ്‌ഞാപനം വൈകാതെ പുറപ്പെടുവിക്കുമെന്നു നമ്മുടെ  നിയമമന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു.
ഇത് നമ്മള്‍ കേട്ട് തുടങ്ങിയിട്ട് കുറെ കാലമായി . ഇതൊക്കെ പ്രാവര്‍ത്തികം ആയാല്‍ മാത്രം ആശ്വസിക്കാം. ഇനിയിപ്പോള്‍ ഏറെ വൈകാതെ ഉണ്ടാകുമോ എന്തോ? ഏതായാലും ഇത് നടന്നാല്‍ ഇന്ത്യ ചരിത്രത്തിലെ ഒരു സംഭവം ആയിരിക്കും.
ജനുവരി മുതല്‍ പ്രവാസികള്‍ക്കു വോട്ടവകാശം നല്‍കിക്കൊണ്ടായിരിക്കും വിജ്‌ഞാപനം. അതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്കു വോട്ട്‌ രേഖപ്പെടുത്താന്‍ അവസരമൊരുങ്ങും.ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നു കേരളത്തില്‍ നിന്നുള്ള എം.പിമാരുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി ഉറപ്പുനല്‍കി എന്നാണ് കേട്ടത്..പ്രവാസികള്‍ക്കു വോട്ടവകാശം ഉറപ്പാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റ്‌ നേരത്തേ പാസാക്കിയിരുന്നു. എന്നാല്‍ വിജ്‌ഞാപനം പുറപ്പെടുവിക്കാത്തതിനാല്‍ നിയമം പ്രാബല്യത്തിലായിട്ടില്ല. ഇത്തരം നിയമ തടസ്സങ്ങള്‍ നീണ്ടു പോകുന്നുണ്ട്.
നടപ്പിലാക്കാന്‍ ആണെങ്കില്‍ഒ രു വിജ്‌ഞാപനം അങ്ങ് പുറപ്പെടുവിച്ചാല്‍ പോരെ!!
പ്രവാസികള്‍ക്ക്‌ അതത്‌ രാജ്യത്തെ ഇന്ത്യന്‍ എംബസികളില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ സംവിധാനമാരുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യു.ഡി.എഫ്‌. എം.പിമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ നിയമമന്ത്രാലയം സമയമെടുക്കുന്നതിനാലാണു മറ്റു കാര്യങ്ങള്‍ വൈകുന്നതെന്നു കമ്മിഷന്‍ വ്യക്‌തമാക്കിയതിനെത്തുടര്‍ന്നാണ്‌ എം.പിമാര്‍ വീരപ്പ മൊയ്‌ലിയെ സമീപിച്ചത്‌.
നിയമം പ്രാബല്യത്തിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പു കമ്മിഷന്‌ അയയ്‌ക്കുമെന്നു മൊയ്‌ലി പറഞ്ഞു. ജനുവരിയില്‍തന്നെ ഇതു സംബന്ധിച്ചുള്ള വിജ്‌ഞാപനം പുറത്തിറക്കും. ഇതിനായി വിദേശകാര്യ വകുപ്പ്‌, പ്രവാസികാര്യ വകുപ്പ്‌, തെരഞ്ഞെടുപ്പു കമ്മിഷന്‍ എന്നിവരുമായി ചര്‍ച്ച നടക്കുകയാണ്‌. പ്രവാസികള്‍ക്കു പുറമേ, സ്വന്തം സംസ്‌ഥാനത്തിനു പുറത്തു താമസിക്കുന്നവര്‍ക്കും പ്രവാസി ബില്ലിന്റെ ആനുകൂല്യം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ച
നമ്മുടെ യൂസഫ്‌ അലി ഉള്‍പ്പടെയുള്ളവര്‍ നിരന്തരമായി ഉന്നയിച്ച ഒരു ആവശ്യമാണിത്.
ഇപ്പോള്‍ തന്നെ ഗ്രൂപ്പ് തല്ലുകള്‍ക്ക്‌ ,  രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഗള്‍ഫുരാജ്യങ്ങളിലും കുറവൊന്നുമില്ല. പ്രവാസിക്ക് വോട്ട് അവകാശം കൂടി ആയി കഴിഞ്ഞാല്‍ വോട്ട് പിടുത്തവും മറ്റും ഇവിടെയും അരങ്ങു തകര്‍ക്കും അതാതു നാട്ടിന്റെ നിയമ വ്യവസ്ഥയില്‍ ഒതുങ്ങി നിന്നുകൊണ്ട് രംഗം സജീവമാക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കട്ടെ.
എമ്പസ്സികളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ലഭിച്ചാല്‍ ടിക്കെറ്റ് എടുക്കാതെ കാര്യം നടന്നേനെ.
ഇനി ഓരോരുത്തരായി നിയമസഭ തിരഞ്ഞെടുപ്പിന്റെ സമയം നോക്കി ടിക്കെറ്റ് എടുത്തോളിന്‍ ഒരു വോട്ടിനു ഒരു ടിക്കെറ്റ് ആരെങ്കിലും ഓഫര്‍ തന്നാല്‍ ഞാനുമുണ്ടേ!!!!