2010, ഡിസംബർ 24, വെള്ളിയാഴ്‌ച

സൂപ്പര്‍ ബ്ലോഗര്‍- വിട്ടുകൊടുക്കില്ല.

ഞാന്‍ അങ്ങനെ വിട്ടു കൊടുക്കണോ!!!



ഒരു പതിനായിരം അങ്ങനിങ്ങു പോരുമെന്നു കരുതിയത! ദേണ്ടെ കെടക്കുന്നു. അത് ആണ്‍ പിള്ളേര് കൊണ്ടുപോകുമെന്നല്ലേ ആ ജിക്കു പറഞ്ഞെ.   അകെ എന്നെ അറിയുന്ന പത്തു മുപ്പതു പേരാണ് ബൂലോകത്തുള്ളത്. അവര്‍ക്കെല്ലാം  ആരോ അങ്ങ് നോമിനേഷന്‍ കൊടുത്തില്ലായോ!!?   അപ്പോള്‍ പിന്നെ അവരുടെ വോട്ടൊക്കെ സ്വന്തം അങ്ങ് ചെയ്യുകയില്ലേ. ഞാനിപ്പോള്‍ വോട്ട് പിടിക്കാന്‍ എവിടെ പോകാനാ !!
വോട്ടിംഗ്  ആരംഭിച്ച ദിവസം ഇവിടെ ചാറ്റ് ചെയ്യാന്‍ നമുക്ക് സൗകര്യം ഉണ്ടാക്കി തന്ന
ഡോക്ടര്‍ ജെയിംസ്‌ ബ്രൈറ്റ് നോട്  തന്നെ   ഞാന്‍ കേറിയങ്ങ് ചാറ്റിയില്ലേ! അല്പം ബൂലോക കാര്യങ്ങളൊക്കെ പറഞ്ഞിട്ട് പതിയെ ഞാനങ്ങു ചോദിച്ചു വോട്ടിംഗ്  ഒക്കെ എന്തായീന്നു?   നല്ല തുടക്കമാണ് എല്ലാവര്ക്കും ഓരോ വോട്ട് നേടി മുന്നോട്ടു പോകുന്നു,
എന്നറിഞ്ഞു. എനിക്കങ്ങു സമാധാനമായി, ഈ മുപ്പതു പേരും പിന്നെ ഒരു പത്തിരുപതു പേരും കാണും ഇതില്‍ ആരെയെങ്കിലും മൂന്നാല് പേരെ ചാക്കിട്ടു പിടിച്ചാല്‍ ഞമ്മള് തന്നെ സൂപ്പര്‍ എന്ന് കരുതി. ഇപ്പോളല്ലേ  അറിയുന്നെ മുന്നൂറോളം പേര്‍ ഇവിടെ കയറി ഇറങ്ങുന്നുണ്ടെന്നു, ബൂലോകത്തുള്ളവരെയൊക്കെ  കൂട്ടി ഇതൊരു വല്യ പ്രസ്ഥാനമാക്കിയില്ലേ  ഇവര്‍.
(ഇതുകൊണ്ടായിരിക്കണം ഇന്നിവിടെ ചാറ്റ് റൂം പോലും കാണാനില്ല.ചുളുവില്‍ കാര്യം അറിയേണ്ട എന്നുതന്നെ!)
ഈ കനത്ത പോളിംഗ് ഫലവുമായി ഇപ്പോളാരും വരുമെന്ന് കരുതിയതല്ല. ഇതൊരു “വെള്ളിടി” ആയിപോയീന്നു പറഞ്ഞാ മതീല്ലോ! ഇനി ഒന്ന് ചെയ്യാനുണ്ട് ഈ മുപ്പതു പേര്‍ക്കും ഒന്നുകൂടി വോട്ട് ചെയ്യാന്‍ അവസരം കൊടുത്തേരെ എനിക്ക് അവരൊക്കെ വോട്ട് ചെയ്യുമെങ്കില്‍ കൊടുത്താല്‍ മതികേട്ടോ.
ഞമ്മള്‍ ഏതായാലും ഞമ്മടെ പേര് നിര്‍ദ്ദേശിക്കാന്‍ പറ്റില്ലല്ലോ അതുകൊണ്ട് ഞാന്‍ എനിക്ക് ഇഷ്ടപെട്ട ഒരാളുടെ പേര് പറഞ്ഞു , വീണ്ടും ദേ കെടക്കുന്നു ! എനിക്ക് ഞാനെങ്കിലും വോട്ട് ചെയ്യണ്ടേ അത് ഞാനങ്ങു ചെയ്തു. അപ്പോള്‍ പിന്നെ ഞാന്‍ നിര്‍ദ്ദേശിച്ച ആള്‍ക്കോ എങ്ങനെ ചെയ്യും. അതുകൊണ്ട് എനിക്ക് ഏതായാലും ഒരു വോട്ടു കൂടി ചെയ്യണം.


ഞാനങ്ങനെ വിട്ടു കൊടുക്കാന്‍ വിചാരിചിട്ടോന്നുമില്ല.
ദാ നമ്മുടെ ഡോക്ടര്‍ മറ്റൊരു സമ്മാനം തരാമെന്ന് പറഞ്ഞില്ലേ.
മത്സരം;നിങ്ങള്‍ വിഭാവനം ചെയ്യുന്ന ബൂലോകം.
ബൂലോകം അടുത്തവര്‍ഷം എങ്ങിനെ ആയിരിക്കും നിലനില്‍ക്കുക?
അടുത്ത വര്ഷം 2011 , ഇതിനെക്കാള്‍ ഭംഗിയായി ഇത്  മുന്നോട്ടു പോകുമെന്നതില്‍ ആര്‍ക്കാ സംശയം!  കൂടുതല്‍ നല്ല എഴുത്തുകള്‍ ഉണ്ടാകും , മാസത്തില്‍ ഓരോ അവാര്‍ഡു ഏര്‍പ്പാടാക്കിയാല്‍ വളരെ നന്നായി.
കൊച്ചുവര്‍ത്തമാനങ്ങളുമായി ബസ്സിലും മറ്റും ശിഷ്ടകാലം കഴിച്ചു കൂട്ടുവാനാണോ മലയാള ബ്ലോഗറന്മാരുടെ വിധി?
കെ.എസ്.ആര്‍.ടി .സി  യും നമ്മുടെ പൊളിയുന്ന റോഡും ഒക്കെ ഉള്ളിടത്തോളം കയറി ക്കൂടായ്കയില്ല.

ഏയ്‌ അങ്ങനെയൊന്നുമില്ല ബസ്സില്‍ കയറിയാലും എയര്‍ ഇന്ത്യയില്‍ കയറണമോ എന്ന്  രണ്ടുവട്ടം ആലോചിക്കും. പ്രത്യേകിച്ച് പ്രവാസി കളായവര്‍! (മൂന്നു ദിവസമായി ദമ്മാം എയര്‍ പോര്‍ട്ടില്‍ ഒരു എയര്‍ ഇന്ത്യ യാത്ര സ്വപ്നം കണ്ടു കഴിയുന്ന ബ്ലോഗരന്മാര്‍ ബസ്സില്‍ കയറിയില്ലെന്കിലെ അതിശയിക്കനുള്ളൂ. യാത്രക്കാരു ബഹളം വെച്ചാല്‍ സൗദി പോലിസ് അല്ലെ ഉടനെയെത്തുക.  അവരോടു തിരിച്ചു സംസാരിക്കാന്‍ അറബി ബ്ലോഗറന്മാരെ തന്നെ സംഘടിപ്പിക്കണമല്ലോ.)
അതോ ഒരു കൂട്ടം പുതിയ ബ്ലോഗറന്മാര്‍ വന്ന് നമ്മെയെല്ലാം അതിശയിപ്പിക്കുമോ?
ആരും വന്നു അതിശയിപ്പിക്കാനോന്നും  പോന്നില്ല.  മുപ്പതു വര്‍ഷത്തിനു ശേഷമാണ്  തെരഞ്ഞെടുക്കപെട്ട യൂത്ത് ബ്ലോഗര്‍ പ്രസിടെന്റായത്  . ഇനിയും കെ. പി. സി. സി. യിലും ഇങ്ങനെ തെരഞ്ഞെടുപ്പു വന്നാല്‍ അത് അതിശയമായിരിക്കും. ഗ്രൂപ്പുകളുടെ എണ്ണം കുറച്ചു ബ്ലോഗറന്മാര്‍ വിശാല ബൂലോകം ഗ്രൂപ്പ് ഉണ്ടാക്കികൂടായ്കയില്ല.
അതുപോലെ തന്നെ നിങ്ങള്‍ വിഭാവനം ചെയ്യുന്ന ബൂലോകം എങ്ങിനെയാണ്?
ഞാന്‍ ഒരു ബൂലോകം ഉണ്ടാക്കിയാല്‍ അവിടെ കീട നാശിനി ഉപയോഗിക്കില്ല.
കീടങ്ങളെക്കാള്‍  മനുഷ്യന്‍ നശിക്കാന്‍ പാടില്ല എന്നത് കൊണ്ട് തന്നെ. പെട്രോള്‍
സൌദിയില്‍ നിന്നും നേരിട്ട്  ഇറക്കി ബ്ലോഗറന്മാര്‍ക്ക് വിലകുറച്ച് കൊടുക്കും.
അവശ്യ സാധനങ്ങളുടെ വില അപ്പോള്‍ തന്നെ കുറയുമല്ലോ. സാവാള, ബ്ലോഗറന്മാര്‍ സ്വന്തമായി അവനവന്റെ ബ്ലോഗുകളില്‍ കൃഷി ചെയ്യാന്‍ നിഷ്കര്‍ഷിക്കും.
അവിടെ ഏതുതരം പെരുമാറ്റ ചട്ടങ്ങള്‍, രീതികള്‍ തുടങ്ങിയവ ആയിരിക്കും നിങ്ങള്‍ കൊണ്ടുവരിക?
സ്മാര്‍ട്ട്‌ സൈറ്റ് നിര്‍മ്മിക്കാന്‍ ദുബായിലെ ഏതെങ്കിലും കമ്പനിക്ക് കരാര്‍ നല്‍കും.

ഇവിടെയുള്ള എല്ലാ ബ്ലോഗരന്മാരുടെയും ലിസ്റ്റ് ഉള്‍പെടുത്തി ഒരു പേജു നിര്‍മ്മിക്കും
(എന്തുകൊണ്ട് നിങ്ങള്‍ അത് ചെയ്യുന്നില്ല, ഞാന്‍ വോട്ടു പിടിക്കുമെന്ന് ഓര്‍ത്തല്ലേ !)
ഇക്കാര്യങ്ങളില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായം പറയുവാനുണ്ടോ?
ഉണ്ടെങ്കില്‍ അത് എന്തുകൊണ്ട് ഇവിടെ എഴുതിക്കൂട?

ഞമ്മള ങ്ങനെ  മടിയൊന്നും ഉള്ളവരല്ല. പറയാനുള്ളത് ഇവിടെ തന്നെ പറയും.
ഈ സമ്മാനം  വാങ്ങാമെന്നു കരുതി ഇനി ആരെങ്കിലും ഈ വിഷയത്തില്‍ ഇവിടെ പോസ്ടുമായിട്ടു വന്നാല്‍ വിവരമറിയും പിന്നെ പറഞ്ഞില്ലെന്നു വേണ്ട.
തീര്‍ച്ചയായും നിങ്ങളുടെഅഭിപ്രായങ്ങള്‍ അറിയുവാന്‍ ഏവര്‍ക്കും താത്പര്യം ഉണ്ടാവും എന്നുതന്നെയാണ് തോന്നുന്നത്.
എന്റെ അഭിപ്രായം ആര്‍ക്കാ അറിയാനുള്ളത് , ആര് കേള്‍ക്കാന? എന്നാല്‍ പിന്നെ ഞാന്‍ ഈ പറഞ്ഞതോക്കെയോന്നു ഏര്‍പ്പാടാക്കി കൂടെ ( അവാര്‍ഡ് -5000 തന്നാലും ഞാന്‍ ആരോടും പറയില്ലെന്നെ.)
എന്താണ് സമ്മാനമെന്നത് ഇപ്പോള്‍ വെളിപ്പെടുത്തുന്നതല്ല. അത് സസ്പെന്‍സായി ഇരിക്കട്ടെ. കമന്റുകളുടെ എണ്ണവും ഒരു മാനദണ്ഡമായി പരിഗണിച്ചേക്കാം.
എന്നാല്‍ പിന്നെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല.(ഒരു 2500 )
എല്ലാവരും കമന്റി യിട്ട് പേജു  മറിച്ചാല്‍ മതി.(അല്ലെങ്കില്‍ അതൊരു കാരണം പറയാനല്ലേ, അങ്ങനെ പറ്റിക്കേണ്ട ട്ടോ.)
Share this on Orkut!

About Abduljaleel

has wrote 29 articles on this blog.
പത്തനംതിട്ടയിലെ കാട്ടൂര്‍ ഗ്രാമത്തില്‍ നിന്നും നട്ടു നനച്ചു വളര്‍ത്തി നാരങ്ങാനം സര്‍ക്കാര്‍ സ്കൂളില്‍ വേരുപിടിച്ച്‌ കോഴിക്കോട്ടു യൂണിവേര്‍സിറ്റിയില്‍ അല്പം പടര്‍ന്നു ബേപ്പൂര്‍ സുല്‍ത്താന്റെ നാട്ടിലും കറങ്ങിത്തിരിഞ്ഞ്‌ ഇപ്പോള്‍ സൌദിയില്‍ പ്രവാസത്തിലെ പ്രയാസത്തോടെ.......

1 അഭിപ്രായം:

ഫൈസല്‍ ബാബു പറഞ്ഞു...

സൂപ്പര്‍ ബ്ലോഗര്‍ ആവുമോ ? ഈ എഴുത്തൊക്കെ മതി അതവാനുള്ള യോഗ്യതക്ക് :)