2010, ഡിസംബർ 15, ബുധനാഴ്‌ച

"മുഹറം" ആഘോഷമോ?

ഇസ്ലാമിക്‌ കലണ്ടറിലെ ആദ്യത്തെ മാസമായ മുഹറം നാല് പവിത്ര  മാസങ്ങളില്‍( മുഹറം, റജബ് , ദുല്‍ഖഅദ്, ദുല്‍ഹജ്ജ് ) ഒന്നാണ്. മുഹറം 10 ഒരു  പുണ്യ ദിനമാണ്. മുസ്ലീങ്ങള്‍  ഈ ദിവസങ്ങളില്‍ (താസുഅ-മുഹറം 9, ആശുറ-മുഹറം 10) പ്രവാചകൻ മൂസ (മോശ) അലൈഹിസ്സലാം  ചെങ്കടൽ കടന്ന് രക്ഷപെട്ടതിന്റെ സ്മരണയിൽ വ്രതമനുഷ്ടിക്കുന്നു. ഈ ദിവസം നോമ്പ് അനുഷ്ടിക്കാന്‍ നബി സല്ലല്ലാഹു അലൈഹിവസല്ലം നിര്‍ദ്ദേശിച്ചിട്ടുണ്ട്. റമദാന്‍ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ട്ടമായത് മുഹറ ത്തിലുള്ള നോമ്പാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. പിന്നിട്ട ഒരു വര്‍ഷത്തെ പാപങ്ങള്‍ അത് കാരണം പൊറുക്ക പ്പെടുമെന്നും നബി (സ)  അരുളി. മക്ക ജീവിതത്തില്‍ തന്നെ മുഹറം പത്തിന്റെ നോമ്പ് നബിയും അനുചരന്മാരും അനുഷ്ടിച്ചിരുന്നു. ഹിജ്രക്കുശേഷം മദീനയിലെ ജൂതരും ഈ ദിവസം നോമ്പെടുക്കുന്നതായി കണ്ടപ്പോള്‍ അതിനുള്ള കാരണംതിരക്കി, ഇസ്രാഈല്‍
സന്തതികളെ ദൈവം ശത്രുവായ ഫറോവയില്‍ നിന്നും രക്ഷിച്ച ദിവസമാണ് ഇതെന്നും  അതിനു നന്ദിയായി മൂസ (അ) നോമ്പ് എടുതിരുന്നതായും അവരില്‍ നിന്ന് അറിഞ്ഞു. മൂസയോട് നിങ്ങളെക്കാള്‍ അടുപ്പമുള്ളവര്‍ ഞങ്ങളാണെന്ന് പറഞ്ഞ റസൂല്‍ (സ) ആ ദിവസം ഉപവാസമനുഷ്ഠിക്കുകയും അതിനു  നിര്‍ദ്ദേശിക്കുകയും ചെയ്തു. . (ബുഖാരി: ഹദീസ് 1865 )  ഈ ദിവസം ജൂത സമൂഹം ആഘോഷമാക്കിയിരുന്നു എന്നും അതിനു പകരം മുസ്ലീങ്ങള്‍ നോമ്പ് പിടിക്കുവാനും അദ്ദേഹം നിര്‍ദ്ദേശിക്കുക ആയിരുന്നു.അടുത്ത വര്ഷം ഞാന്‍ ജീവിച്ചിരിക്കയെങ്കില്‍ മുഹറം ഒന്‍പതിനും നോമ്പ് ആയിരിക്കുമെന്ന് നബി (സ) പറഞ്ഞതായി റിപ്പോര്‍ട്ട് കളുണ്ട് .ഇതാണ്  ഈ രണ്ടു ദിനങ്ങളില്‍ നോമ്പ് പിടിക്കുന്നതിന്നാധാരം. ഇത് മാത്രമാണ് ഇസ്ലാമിക മാതൃകയും. 

ഇമാം ഹുസൈൻ വധിക്കപ്പെട്ടതിന്റെ ദുഃഖാചരണമാണ് ശിയാക്കൾ ആചരിക്കുന്ന "മുഹറം".
ഷിയാ എന്ന പദം ശീഅത്തു അലി എന്ന അറബി വാചകത്തിൽ നിന്നുമാണ്‌ രൂപപ്പെട്ടത്. അലിയുടെ അനുയായികൾ എന്നാണ്‌ ശീഅത്തു അലി എന്നതിന്റെ അർത്ഥം. ഈ വാചകം ക്രമേണ ഷിയാ എന്ന പേര്‌ മാത്രമായി ലോപിക്കുകയും ഈ വിഭാഗം മുസ്ലീംങ്ങൾ ഷിയാ മുസ്ലീംകൾ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.15 % മാത്രം വരുന്ന ഷിയാ മുസ്ലീങ്ങളിൽ മുക്കാൽ ഭാഗവും അധിവസിക്കുന്നത് ഇറാൻ, ഇറാഖ്, സൗദി അറേബ്യ, ബഹ്റൈൻ, പാകിസ്താൻ, അഫ്ഘാനിസ്ഥാൻ, ഇന്ത്യ (വളരെ കുറച്ചു) തുടങ്ങിയ രാജ്യങ്ങളിലാണ്‌.
ഹിജ്റ വർഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താമത്തെ ദിവസത്തെ ആശൂറ എന്നുവിളിക്കുന്നു. ലോകമെമ്പാടുമുള്ള ശിയ മുസ്‌ലീങ്ങളുടെ പ്രധാന ആഘോഷമായ ആശൂറയും ഇതേ ദിവസമാണ്. മുഹറം ഒന്നു മുതൽ10 വരെ ചിലപ്പോൾ ആഘോഷവും ഘോഷയാത്രയും നടക്കുന്നു. മുഹറം എന്ന പേരിലും ഇത് അറിയപ്പെടുന്നു. എന്നാൽ സുന്നി മുസ്ലിംകൾ ശിയാക്കൾ പരിഗണിക്കുന്ന രീതിയിലല്ല ഈ ദിനത്തെ കാണുന്നത്.
മുഹറത്തിലെ ആഘോഷങ്ങള്‍ മുസ്ലീങ്ങളുടെ ഒരു പ്രധാന ആഘോഷമായി മറ്റു സമുദായക്കാര്‍ കാണുന്നത് തെറ്റിദ്ധാരണ മാത്രമാണ്. ഈ ആഘോഷങ്ങള്‍ ഷിയാ വിഭാഗത്തിന്റെ മാത്രമായി ഗണിക്കേണ്ടത് ആണെന്ന് പ്രത്യേകം ഉണര്‍ത്തുന്നു.    

2 അഭിപ്രായങ്ങൾ:

asif shameer പറഞ്ഞു...

വളരെയധികം അറിവുകള്‍ പകര്‍ന്നു നെല്കുന്ന ലേഘനം ആശംസകള്‍ ജലീല്ഭായ്

ഫൈസല്‍ ബാബു പറഞ്ഞു...

മുഹറവുമായി ബന്ധപെട്ട് ശിയാക്കളില്‍ ഒരു പാട് അനാചാരങ്ങള്‍ കടന്നു കൂടിയിട്ടുണ്ട് , ചിലരെങ്കിലും അത് മൂലം മതത്തെ തെറ്റിദ്ധരിക്കാനും കാരണവുമായിട്ടുണ്ട് ,