2013, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

ആരും അന്യരല്ല


മലയാളമണ്ണും പിന്നിലല്ല
മാധ്യമമെല്ലാം നിരത്തിടുന്നു
മകളും മരുമകളും നാരി മാത്രം
മായ്ക്കുന്നു  പാവന സദാചാരം

ബാല്യത്തില്‍ എന്നും മുത്തമിട്ടു 
ബാലികയാണെന്ന ലാളനയില്‍
ബാല്യവും പോയി  കൌമാരമായ്
ബാല്യകാല മിത്രം യൗവനത്തില്‍

പ്രായമേറുമ്പോള്‍ പക്വമാകാം
'പ്രണയിനി' നിനക്ക് സുരക്ഷയുണ്ടോ
പ്രാണന് തുല്യമെന്നൊക്കെ യുള്ള
പ്രയോഗങ്ങള്‍ മാത്രം ബാക്കിയാകും 

സൌഹൃദം എന്നും സാഹോദര്യമായ്
സന്‍മനസോടെ  സഹകരിക്കാം
സൌഹൃദം കാട്ടുന്ന ആണ്‍കൂട്ടിനെ
സന്തോഷമായ് നിര്‍ത്തൂ മെയ്യകലെ

അമ്മാവന്‍ അച്ഛന്‍ ആങ്ങളയെ
അന്യരെന്ന് ആരും അകറ്റുകില്ല
അമിത വാത്സല്യം നടിച്ചിരുന്നോര്‍
ആഴത്തില്‍ ഏല്‍പിച്ച മുറിവ് മാത്രം


ആദ്യമായ് അമ്മയില്ലാത്ത രാവ്
അച്ഛനും അന്നെങ്ങോ   അകലെയാണ്
അന്നെന്‍റെ അമ്മാവന്‍ കൂട്ടിനുണ്ട്
അറിയാതെ ഞെട്ടിഞാന്‍ നോവിനാലെ

അത്താഴം പാനീയം മാത്രമായ 
അച്ഛനോടെല്ലാം പറഞ്ഞിരുന്നു
അച്ഛന്‍റെ ചാരെ നിര്‍ഭയത്താല്‍,
അന്നുവീണ്ടും ഞെട്ടി നൊമ്പരത്താല്‍

എല്ലാം അറിഞ്ഞോരെന്‍സഹജന്‍
എന്‍റെ ആശ്വാസമായിക്കരുതി
ഏറെ പ്രതീക്ഷയോടന്നുറങ്ങി  
എന്നിട്ടുംഅന്നുമാ നോവുബാക്കി 

ആത്മാഭിമാനം പണയത്തിലായ്
ആര്‍ക്കായി ഞാനിനി ഭൂമുഖത്ത്
ആരെന്‍റെ മാനം കാത്തിടുമീ
ആലയം പോലെ അകത്തളവും.
mazhavillu.com ഓണ്‍ലൈന്‍ മാഗസിന്‍ കഴിഞ്ഞ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
9 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

എല്ലാരും അന്യരുമാണ്

Abduljaleel (A J Farooqi) പറഞ്ഞു...

അതെ അജിത്തേട്ട,
അന്യരാക്കപ്പെടുന്ന അകത്തളങ്ങള്‍ !!

elayoden പറഞ്ഞു...

സദാചാരത്തിന്റെ അതിര്‍ വരമ്പുകള്‍ ഇല്ലാതാവുമ്പോള്‍ എല്ലാവരും അന്യരാകുന്നു. നാരി വെറും ഉപഭോഗത്തിനുള്ള ഉപകരണമായി മാറുന്നു...

ആശംസകളോടെ.

Abduljaleel (A J Farooqi) പറഞ്ഞു...

അഭിപ്രായം അറിയിച്ച താങ്കള്‍ക്ക് നന്ദി ഇളയോടന്‍

MT Manaf പറഞ്ഞു...

ആരും
അന്യരാവാതിരിക്കട്ടെ!

പദങ്ങളെ അല്പം കൂടി താളാത്മകമാക്കിയാല്‍ കുറച്ചു കൂടി നന്നാകുമായിരുന്നു :)

kochumol(കുങ്കുമം) പറഞ്ഞു...

ആശംസകള്‍ !

നിസാരന്‍ .. പറഞ്ഞു...

അന്യരില്ലാത്ത ലോകം അസാധ്യം.. എങ്കിലും അന്യരാക്കപ്പെടുന്നത് തടയേണ്ടത് തന്നെ

വേണുഗോപാല്‍ പറഞ്ഞു...

സകലവും ഇന്ന് അന്യതാ ബോധത്തിലേക്ക് വഴി മാറുന്നു

Anil Kumar പറഞ്ഞു...

ആലയം പോലെ അകത്തളവും