2013, ജനുവരി 22, ചൊവ്വാഴ്ച

വിശ്രാന്തി ദിനംബോസിന്‍റെ നല്ലനേരം നോക്കിയാണ് അബൂട്ടി ഓഫീസിലേക്ക് കടന്നു ചെല്ലുന്നത്. പതിവ് സുപ്രഭാതം പറയുന്നതിനേക്കാള്‍ ഉപരി അല്‍പനേരം അവിടെയിരുന്ന് പുതിയ പദ്ധതികളെപ്പറ്റിയൊക്കെ സംസാരിച്ചു. ഇന്ന് ചെയ്യേണ്ട കാര്യങ്ങളൊക്കെ ഇതാ ഇപ്പൊ തന്നെ തുടങ്ങുന്നു എന്നുപറഞ്ഞ് അദ്ധേഹത്തെ അങ്ങ് സന്തോഷിപ്പിച്ചു.
അപ്പോഴെല്ലാം മനസ്സില്‍ തികട്ടുന്നത് നാട്ടിലെ കല്യാണം കൂടാനുള്ള വ്യാമോഹം ആയിരുന്നു. പ്രവാസി ഇതൊക്കെ കാലാകാലമായി കണ്ടുകൊണ്ടിരിക്കുന്നത് പ്രകാശം പരത്തുന്ന പിച്ചര്‍ ടൂബിലൂടെയാണല്ലോ. അപ്പോഴാണ് നാട്ടില്‍നിന്നൊരു മിസ്സ്‌ കോള്‍, അസ്മാബി വിളിക്കുകയാണ്‌ എന്നാണ് വരുന്നതെന്നറിയാന്‍.

മൊബൈലില്‍ നോക്കികൊണ്ടുതന്നെ അവധിയെത്തിയ വിവരം ബോസിനെ അറിയിച്ചു. തുളുമ്പിനിന്ന സന്തോഷത്തിന്റെ മുഖം മാറി ഗൌരവത്തോടെ അദ്ദേഹം പറഞ്ഞു. താന്‍ പോയാല്‍ ആരാടോ ഈ പ്രൊജെക്റ്റ്കളൊക്കെ തീര്‍ക്കുന്നത്. 'എടോ  തന്നെപറ്റി ജി എമ്മിന് വളരെ നല്ല അഭിപ്രായമാണ്   അതുകൊണ്ടിപ്പോള്‍ അവധി തരാനൊന്നും പറ്റില്ല.
ഓകെ സര്‍ എന്നുപറഞ്ഞു പുറത്തുകടക്കുമ്പോള്‍ വെറുതെ വിചാരിച്ചു, താനില്ലെങ്കില്‍ ഇവിടെ എന്തെല്ലാം പദ്ധതികളാണ് മുടങ്ങുക.
ശമ്പള വര്‍ധനവിന് അപേക്ഷിച്ചപ്പോള്‍ 'തന്നെപറ്റി ജി എമ്മിന് അത്ര നല്ല അഭിപ്രായമില്ല' എന്ന് പറഞ്ഞത് വെറുതെ ആയിരുന്നോ!!!
മടങ്ങിവന്ന് കീബോര്‍ഡില്‍ വിരലമര്‍ത്തി മോണിട്ടറില്‍ കണ്ണുംനട്ട് പതിവ് പണികള്‍ തുടര്‍ന്നപ്പോഴും അസ്മാബിയുടെ മിസ്സ്കോള്‍ അബൂട്ടിയെ അലോരസപ്പെടുത്തുന്നുണ്ടായിരുന്നു.

7 അഭിപ്രായങ്ങൾ:

sandynair പറഞ്ഞു...

ഞാന്‍ തന്നെ ഇത് ഉദ്ഘാടനം ചെയ്യാം.. വളരെ നന്നായിട്ടുണ്ട് ചെറിയ കഥ ചെറിയ വാചകങ്ങള്‍. ചെറിയ മെസ്സേജ് ചെറിയ ഫീലിങ്ങും ഒരു ചെറു കഥ തന്നെ.. വീണ്ടും എഴുതുക സ്നേഹപുര്‍വം സന്തോഷ്‌ നായര്‍

ajith പറഞ്ഞു...

അഭിപ്രായം ഇരുമ്പുലക്കയല്ലെന്നേ...!!

വേണുഗോപാല്‍ പറഞ്ഞു...

ഹ.. ഹാ. അതങ്ങിനെയാണ്. പണി തീര്‍ക്കാനുണ്ടെങ്കില്‍ നല്ല അഭിപ്രായമായിരിക്കും. ശമ്പള വര്‍ധന സമയത്ത് അത്ര നല്ല അഭിപ്രായമായിരിക്കില്ല. ഞാന്‍ കരുതിയത്‌ ഗള്‍ഫിലെങ്കിലും മാറ്റം കാണും എന്നാണ്‌..:)

Abduljaleel (A J Farooqi) പറഞ്ഞു...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
അജിത്‌ മാഷേ ആശ്വാസമായി
വേണു ജി, ഉത്ഘാടകന്‍ എസ് നായര്‍ നന്ദി

അജ്ഞാതന്‍ പറഞ്ഞു...

ചെറിയൊരു ലേഖനം കൊണ്ട് പറഞ്ഞ വലിയൊരു യാഥാര്‍ത്ഥ്യം. ആശംസകള്‍..

ചീരാമുളക് പറഞ്ഞു...

ചെറുത് മനോഹരമാണ്

Abduljaleel (A J Farooqi) പറഞ്ഞു...


അഭിപ്രായം പറഞ്ഞ ഫയാസിനും അബു അലി അന്‍വറിനും എന്റെ നന്ദി