2012, ഡിസംബർ 31, തിങ്കളാഴ്‌ച

“ഞാന്‍ ഇല്ലാതെ നിങ്ങള്‍ക്കെന്താഘോഷം”

HAPPY NEW YEAR ………………….
പുതുവത്സരം കണ്മുന്നില്‍ എത്തി നില്‍ക്കെ എല്ലാവരും ആഘോഷങ്ങലിലാണ് . എല്ലാവര്‍ഷവും കടന്നുവരുന്ന മാറ്റിവെക്കാന്‍ കഴിയാത്ത ഒരാഘോഷം, ലോകത്തെല്ലായിടത്തും ഒരുപോലെ ആഘോഷിക്കപ്പെടുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്, അതുകൊണ്ട് ഞാന്‍ പറഞ്ഞാല്‍ ആരും ഈ ആഘോഷങ്ങളില്‍ നിന്നും മാറി നില്‍ക്കില്ലെന്ന്‍ എനിക്കറിയാം, അങ്ങനെയൊരു മണ്ടത്തരം പറയാനല്ല ഞാന്‍ വന്നത്,
ആഘോഷങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഞാന്‍ ഇവിടെ പറഞ്ഞ“ഞാന്‍ ഇല്ലാതെ നിങ്ങള്‍ക്ക് എന്താഘോഷം” എന്നതാണ് നമുക്ക് ചിന്തിക്കാനുള്ളത്. ഈ ഞാന്‍ ആരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ ആരാണെന്ന് താന്‍ എന്നോട് ചോദിക്കുന്നതിനു മുന്‍പേ ഞാന്‍ ആരാണെന്ന് നമുക്ക് “ചാലക്കുടി” ക്കാരോട് ചോദിച്ചാല്‍ അറിയാം. ആ പേരില്‍ തന്നെ മറഞ്ഞിരിക്കുകയല്ലേ.
ഓരോ ആഘോഷങ്ങള്‍ കഴിയുമ്പോഴും ഇപ്പോള്‍ ചാലക്കുടിയിലെ “കുടി” വാര്‍ത്ത‍യാകുന്നുണ്ട്.
ഇതുവരെ അവരോടു മത്സരിക്കാന്‍ നമ്മള്‍ കണ്ടത് ഒരു കരുനാഗപള്ളിയാണ്‌. ആഘോഷിക്കണം എങ്കില്‍ അതിനു കുടി നിര്‍ബന്ധമാകിയത് ആരാണ്?! ഈ ചാലക്കുടിയന്മാര്‍ തന്നെയോ!?
അങ്ങനെ പറയാന്‍ പറ്റുമോ! ഏയ്‌ അവരൊന്നും  ആയിരിക്കില്ല. ലോകം മുഴുവന്‍ ആഘോഷിക്കുന്ന “ഹാപ്പി ന്യൂ ഇയറില്‍” കൂടെ കൂട്ടുന്ന ഒന്നാണ് ഈ ‘ഞാന്‍’. അപ്പോള്‍ ഈ കാര്യത്തില്‍ എത്രയോ കാലം മുന്‍പ് തന്നെ ആഗോള വല്‍ക്കരണം ഉണ്ടായി എന്നത് നമുക്ക് ആലോചിച്ചാല്‍ കിട്ടാത്ത കാര്യമാണ്.
ലോകത്തെല്ലാം പുതുവത്സര ആഘോഷത്തില്‍ ‘ഞാന്‍’ ഒഴിച്ചുകൂടാന്‍ പറ്റാത്തതായി കാണുന്നു. (എന്നാല്‍ ഒഴിച്ച് കുടിക്കാന്‍  കേരളം എന്നും മുന്നില്‍ ആണെന്നതും സത്യം) ബിവറേജസ്  കോര്‍പറേഷന്റെ  വിറ്റു വരവ് നോക്കിയാണ് നമ്മള്‍ ഈ കണക്കു കൂട്ടുന്നത്. കള്ളു ഷാപ്പുകള്‍ എല്ലാം ഈ കോപ്പറേഷന്റെ  അണ്ടറില്‍  തന്നെയാണോ?
 'നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്' എന്ന് പറയുംപോലെ വര്‍ഷങ്ങള്‍ കഴിയുന്തോറും ചാലക്കുടിയെ കടത്തിവെട്ടി ഏറെ സ്ഥലങ്ങള്‍ മുന്നേറുന്നു.
വ്യാജ വാറ്റെന്നും, വ്യാജ മദ്യമെന്നും, വ്യാജ സ്പിരിറ്റെന്നും ഒക്കെ കേള്‍ക്കുന്നുണ്ടായിരുന്നല്ലോ. അതൊന്നും ഇപ്പോള്‍ ഇല്ലേ! (അതോ ഇനി അതോക്കെകൂടി കൂട്ടുമ്പോള്‍ ചാലക്കുടി കുടിയുടെ കാര്യത്തില്‍ പിന്നിലാകുമോ!)
 മദ്യം വരുത്തുന്ന വിനകള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. മദ്യപന്മാരുടെ അക്രമത്തിനു സ്ത്രീകള്‍ ഇരകളാകുന്നത് സാധാരണമാകുന്നുണ്ട്.

ഒരു പോലീസ് കമ്മീഷണര്‍ ഹോട്ടല്‍ ഉടമകളെ വിളിച്ചു കൂട്ടി പറഞ്ഞത് കൂടി കേള്‍ക്കൂ,
അനുമതി വാങ്ങാതെ ആഘോഷത്തില്‍ മദ്യം വിളംബരുത്. നഗ്ന നൃത്തങ്ങള്‍ ആഭാസ രംഗങ്ങള്‍
ഇന്നിവ ഉള്‍പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കരുത്, ഹോട്ടലുകള്‍ക്ക് അകത്തു പടക്കം പൊട്ടിക്കരുത്, സ്ത്രീകളെ ശല്യപ്പെടുത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പോലീസില്‍ അറിയിക്കുക.
ആഘോഷങ്ങള്‍ രാത്രി ഒരുമണി വരെ മാത്രം മതി.
ഇതൊന്നും പാടില്ല എന്ന് പറയുമ്പോള്‍ ഇങ്ങനെയൊക്കെയാണ് ആഘോഷങ്ങള്‍ നടന്നുവരുന്നത് എന്നത് നമുക്ക് വ്യക്തമാണ്. സമൂഹത്തിനു സന്തോഷമാകേണ്ട ഈ അവസരങ്ങളില്‍ ഇങ്ങനെ ആണോ ആഘോഷിക്കാ. ഈ ആഘോഷങ്ങള്‍ (നിര്‍ബന്ധമുള്ളവര്‍) നമുക്ക് വീട്ടില്‍ കുടുംബത്തോടോത്തു സന്തോഷമായി ആഘോഷിക്കുന്ന നിലയിലാകാന്‍ ശ്രമിച്ചു  കൂടെ?
മദ്യസേവയും ഗുരുസേവയും ഒന്നിച്ചു നടത്താനാവില്ലെന്ന്‌ വി.എസ്‌. മുന്‍പ് ശിവഗിരിയില്‍ പറഞ്ഞപോലെ ആഘോഷങ്ങളിലും മദ്യസേവയും വേറിട്ട്‌ നിര്‍ത്താന്‍ എങ്കിലും നമുക്കൊന്ന്  ശ്രമിച്ചാലെന്താ?

Read & Share on Ur Facebook Profile.

5 അഭിപ്രായങ്ങൾ:

ഫൈസല്‍ ബാബു പറഞ്ഞു...

ആഘോഷങ്ങള്‍ക്ക് മദ്യം വേണം എന്നത് ഒരു നാട്ടാചാരാമായിരിക്കുന്നു .അത് കൊണ്ട്റ്റ് "ചാല കുടികള്‍ ഇനിയും ഇനിയും ഉണ്ടായി കൊണ്ടേയിരിക്കും ...... നല്ല പോസ്റ്റ്‌

Abduljaleel (A J Farooqi) പറഞ്ഞു...

അതല്ലേ ഫൈസല്‍ ബാബു ...സര്‍ക്കാര്‍ ഇത് നല്ലൊരു വരുമാനമായി കാണുന്നത് (അല്ലെങ്കില്‍ പിന്നെ നിരോധിച്ചു കൂടെ?!)

ajith പറഞ്ഞു...

‘നിങ്ങളി”ല്ലാതെ എന്താഘോഷം..!!

ബെഞ്ചാലി പറഞ്ഞു...

രാജ്യസേവനത്തിന് ജനങ്ങൾ കള്ള് സേവിക്കണം.. അതാ ഗവ പോളിസി.

മിനി പി സി പറഞ്ഞു...

ഇപ്പോള്‍ ചാലക്കുടിയെ കടത്തി വെട്ടാനാണ് മറ്റു ജില്ലക്കാര്‍ ശ്രമിക്കുന്നത് .