2011, ജനുവരി 21, വെള്ളിയാഴ്‌ച

എയര്‍ ഇന്ത്യക്ക് ഒരു പാര.

എയര്‍ ഇന്ത്യ ഇനി എങ്ങിനെ സൌദിക്ക് പറക്കും!!?

January 10th, 2011
ഈ വാര്‍ത്ത‍ വന്ന ശേഷം ട്രാവല്‍ ഓഫീസു കളില്‍   എയര്‍ ഇന്ത്യയുടെ ടിക്കെറ്റ് ന്നായി  നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ്  സൌദിയുടെ പല ഭാഗത്തുനിന്നും ഉള്ള ബ്ലോഗരന്മാര്‍ പറയുന്നത്. എന്റെ ഓഫീസില്‍ തന്നെ ഇന്ത്യക്കാരായ യാത്രക്കാരെല്ലാം എയര്‍ ഇന്ത്യ ക്ക് തന്നെ ടിക്കെറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ആറുമണിക്കൂര്‍ വൈകി പറക്കുന്ന വിമാനങ്ങള്‍ക്ക് ബാധകമാകുന്ന ഈനിയമം മൂന്നു ദിവസം വരെ താമസിച്ചു പുറപ്പെടുന്ന എയര്‍ ഇന്ത്യക്ക് യാത്ര ചെയ്‌താല്‍ കിട്ടാന്‍ പോകുന്നത് ഒരു കൊല്ലം ജോലി ചെയ്താല്‍ കിട്ടുന്ന കാശ് ആയതിനാല്‍ ഇനി എത്ര വൈകിയാലും ഞങ്ങള്‍ തയ്യാറാണെന്നാണ് യാത്രക്കാരുടെ പക്ഷം
ഇനി സൌദിയിലേക്ക് ഫ്ലൈറ്റ് പറപ്പിക്കണോ എന്ന് ആലോചിക്കു ന്നുണ്ടെന്ന്  ഇന്ത്യന്‍ വിമാന്‍ വൃത്തങ്ങള്‍ അറിയിച്ചു. എയര്‍ ഇന്ത്യക്ക്  എതിരെ ബ്ലോഗ്‌ എഴുതുന്ന സൌദിയിലെ ബൂലോക വാസികള്‍ പറ്റിച്ച പണിയാണിതെന്ന് ഒരു എയര്‍ ഇന്ത്യ ബ്ലോഗര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

1 അഭിപ്രായം:

സാബിബാവ പറഞ്ഞു...

നല്ല കാര്യം എയര്‍ ഇന്ത്യക്ക് എപ്പോഴെങ്കിലും ഒരു പാര വെക്കാന്‍ കഴിഞ്ഞെങ്കില്‍ നന്നായേനെ എന്ന് ചിന്തിക്കാറുണ്ട് ഇപ്പൊ ഇത് കേട്ടപ്പോള്‍ സന്തോഷം