2011, ജനുവരി 10, തിങ്കളാഴ്‌ച

ഉറിയും ഉരലും ഉലക്കയും


എനിക്കുണ്ടൊരു പത്തായം
പഴയ പ്രതാപത്തിന്റെ പര്യായം
ഉരല്‍ ഉണ്ട് ഉലക്കയുമുണ്ട്
വയല്‍, നിറഞ്ഞ നെല്‍വയലുകള്‍
ഇന്നെനിക്കോര്‍മ ആയി .......
പക്ഷെ,
പൊളിച്ച് അടുക്കാറായ പത്തായം
പാറ്റകളുടെ അഭയ കേന്ദ്രമിപ്പോള്‍,
തറയില്‍ കുഴിച്ചിട്ട ഉരല്‍ മാറ്റാന്‍ കഴിഞ്ഞില്ല.
പാടം പറമ്പായി പറമ്പില്‍ റബ്ബറും
ഒരു തുണ്ട് നികത്തി ഒരു വീടും
പടുത്തപ്പോള്‍ വയല്‍ അശ്ശേഷ മില്ല
നീരോഴുക്കിനെ വഴിതിരിച്ചപ്പോള്‍
നീരുറവകള്‍ നീണ്ടുനിന്നില്ല
നീണ്ട ചുണ്ടുമായ് കൊറ്റികള്‍ വരുന്നില്ല.
തവള ക്കാലുകള്‍ തേടുന്ന റാന്തല്‍ വരവില്ല,
കാലം മാറി പഴയ കാലന്‍ കുടയും
മണ്‍കുടമില്ല മണ്‍കലവുമില്ല
എന്‍ മക്കളെ ഉറി കാണിക്കാന്‍
അയലത്തു പോലും അതും  ബാക്കിയില്ല.

7 അഭിപ്രായങ്ങൾ:

Kadalass പറഞ്ഞു...

നഷ്ടപ്പെട്ടുപോയ പ്രതാപങ്ങള്‍!
ഒരിക്കലും വീണ്ടെടുക്കനാകാത്തത്..
എല്ലാ ആശാംസകളും!

Unknown പറഞ്ഞു...

New Generation don't know both.
Thanks & expecting more..
Nazar

Unknown പറഞ്ഞു...

അടുത്തിടെ ഞാന്‍ രണ്ട് ഉറികള്‍ വാങ്ങി.
എവിടെ വെച്ചാലും പൂച്ച വെറുതെ വിടില്ല .ഉറികൊണ്ട് ആ പ്രശ്നം പരിഹരിച്ചു.ഇനി ചമ്മന്തിയുണ്ടാക്കാന്‍ ഒരമ്മി വാങ്ങണം.

നല്ല വരികള്‍..പഴമയുടെ ഗന്ധം പേറുന്ന വരികള്‍...

Abduljaleel (A J Farooqi) പറഞ്ഞു...

ഈ പഴയ പ്രതാപ കാഴ്ചകളില്‍ എന്നോടൊപ്പം പങ്കു ചേര്‍ന്ന മുഹമ്മദ്‌ കുഞ്ഞി, നാസറിക്ക, ~ex-pravasini* നിങ്ങള്‍ക്കെല്ലാം നന്ദി. പൂച്ചയെ പേടിച്ചെങ്കിലും ഉറി നിലനിര്താനയല്ലോ.!!

വേണുഗോപാല്‍ പറഞ്ഞു...

മനസ്സില്‍ ചില ശേഷിപ്പുകളുടെ ഓര്‍മ്മ പുതുക്കലായി ഈ കുറിപ്പ്

Unknown പറഞ്ഞു...

ഗൃഹാതുരത്വത്തിന്റെ, പഴമയുടെ മണം..
"ഉരല്‍ ഉണ്ട് ഉലക്കയുമുണ്ട്
ഇന്നെനിക്കോര്‍മ ആയി
പൊളിച്ച് അടുക്കാറായ പത്തായംപാറ്റകളുടെ അഭയ കേന്ദ്രമിപ്പോള്‍"

ഇതിലെല്ലാം വാക്കുകൾ ചേർത്തെഴുതേണ്ടിടത്തെഴുതിയാൽ നന്ന്

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

അതെ പഴമയുടെ മണം