2011, ജനുവരി 21, വെള്ളിയാഴ്‌ച

ബ്ലോഗ് എഴുതണമെങ്കില്‍ ലൈസന്‍സ്

ബ്ലോഗ് എഴുതണമെങ്കില്‍ ലൈസന്‍സ് എടുക്കണം

January 7th, 2011
ഇനി നമ്മളെ യൊന്നും ഇവിടെ കാണുന്നില്ലെങ്കില്‍ ഒന്ന് വിചാരിച്ചാല്‍ മതി, ലൈ – സെന്‍സ്  ഇല്ലാതെ അകത്തായി എന്ന്. ഇവിടെ നിയമം പാലിച്ചില്ലെങ്കില്‍ പിടിച്ചങ്ങ് അകത്താക്കും ട്രാഫിക്  ലംഘനമാണെങ്കില്‍    മൂന്നു ദിവസം വരെ ഇരുട്ടുമുറിയില്‍ കഴിയേണ്ടി വരും പിന്നെ പിഴയും അടക്കണം. പിന്നെ സ്പോണ്‍സറിന്റെ  കയ്യേ കാലേ പിടിച്ചു പോലീസ് സ്റ്റേഷനില്‍  കൂട്ടികൊണ്ട് വരണം. അദ്ദേഹം വരാന്‍ താമസിക്കു ന്നതിനു അനുസരിച്ച് അകത്തു കിടക്കേണ്ട ദിവസത്തിന്റെ എണ്ണം കൂടാം.
വണ്ടി ഓടിക്കുന്നവരുടെ കാര്യം ഇങ്ങനെയെങ്കില്‍ ബ്ലോഗും ,ബസ്സും ഒക്കെ ഓടിക്കുന്നവരുടെ കാര്യവും മറിച്ച് ആയിരിക്കില്ല !!!
hofuf_saudi_arabia_locator_map
സൗദി അറേബ്യയില്‍ ഇനി ബ്ലോഗ് എഴുതണമെങ്കില്‍ ലൈസന്‍സ് എടുക്കണം. എല്ലാ ഇലക്ടോണിക് പ്രസാധകരും ലൈസന്‍സ് എടുക്കണമെന്നാണ് പുതിയ നിയമം. ഈ ലൈസന്‍സ് അവരവരുടെ വെബ്‍സൈറ്റില്‍ കാണിയ്ക്കുകയും വേണം. ന്യൂസ് പേപ്പറുകളും ഓണ്‍ലൈനായി വാര്‍ത്ത പ്രസിദ്ധീകരിയ്ക്കാന്‍ പുതിയ ലൈസന്‍സ് എടുക്കണം.
അറബ് പ്രദേശത്ത് ഏറ്റവും കൂടുതല്‍ ബ്ലോഗര്‍മാര്‍ ഉള്ളത് സൗദി അറേബ്യയിലാണ്. (വള്ളിക്കുന്നിനെയും അബ്ദുല്‍ ജലീലിനെയും പോലെയുള്ള പ്ര-ശസ്തരായ ബ്ലോഗറന്മാര്‍ ഈ മേഖലയിലാണ് ‌) കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിനിസ്ട്രി ആണ് ഈ പുതിയ നിയമം കൊണ്ട് വന്നിരിയ്ക്കുന്നത്. 20 വയസ് തികഞ്ഞ സൗദി അറേബ്യന്‍ പൗരനാണെങ്കില്‍ മാത്രമേ ലൈസന്‍സ് ലഭിയ്ക്കുകയുള്ളു. (ജിക്കു ഇവിടെയാണെങ്കില്‍ തെണ്ടിപോയേനെ!!) മാത്രമല്ല ഹൈസ്കൂള്‍ വിദ്യാഭ്യാസം എങ്കിലും നേടിയിരിയ്ക്കുകയും വേണം.
ഇത് സെന്‍സെര്‍ഷിപ്പ് അല്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇ പ്രസാധനം നടത്തുന്ന് വ്യക്തികളും മന്ത്രാലയും തമ്മില്‍ ബന്ധം ഉണ്ടാവുക എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം. വിവര-സാംസ്കാരിക മന്ത്രാലയത്തിന്റെ വക്താവ് അബ്ദ് അല്‍ റഹ്മാന്‍ ഹൂസ വ്യക്തമാക്കി. ഈ നിയമം പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കുകയോ സൈറ്റ് ബ്ലോക്ക് ചെയ്യുകയോ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടായിരിയ്ക്കും. രജിസ്റ്റര്‍ ചെയ്യാനായി വ്യക്തിയുടെ പേരും വിലാസവും ടെലഫോണ്‍ നമ്പരും മാത്രമേ ആവശ്യമുള്ളു എന്നും ഹൂസ വ്യക്തമാക്കിയിട്ടുണ്ട്
അടുത്ത ബ്ലോഗ്‌ കണ്ടില്ലെങ്കില്‍ ഒന്ന് വിളിച്ചു നോക്കണേ!!(0506922835 )
എന്റെ ബ്ലോഗ്‌ പരമ്പര ദൈവങ്ങളെ …………………………..

1 അഭിപ്രായം:

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

എന്നിട്ടെന്തെ ആരും കമാന്നൊരക്ഷരം ഇവിടെ കമന്റാതിരുന്നത്?.ഒരു കാര്യം ചെയ്തോളൂ. ബ്ലോഗെഴുതി ഇങ്ങോട്ടയച്ചു തന്നാല്‍ മതി . ഇവിടെ പോസ്റ്റ് ചെയ്യാമല്ലോ? ( ഇപ്പോള്‍ പല ബ്ലോഗര്‍മാരും എഴുതുന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നത് മറ്റു ചിലരുടെ ഒത്താശയോടെയാണെന്നാണ് ഒടുവില്‍ കിട്ടിയ വിവരം!)