മുകുന്ദേട്ടന് സുമിത്രെ വിളിക്കുന്നു(മിനിക്കഥ)AJ
January 19th, 2011അയാള്‍: ഹലോ,
അവള് : ഹലോ ങ്ങ,
അയാള്‍: എപ്പോ എത്തി.
അവള് : ഞാനിപ്പോള്‍ വന്നു കേറിയതെ ഉള്ളു. ശരീരമാകെ വേദനയ ചേട്ടാ.
അയാള്‍: സാരമില്ല യാത്രയുടെ ആകും. രണ്ടു മണിക്കൂര്‍ ബസില്‍ ഇരുന്നതല്ലേ. വിശ്രമിക്കുമ്പോള്‍ മാറിക്കൊള്ളും.
അവള് : അതുകൊണ്ട് ഇന്ന് നേരത്തെ അങ്ങ് കിടന്നു. മക്കളും കിടന്നു, അതെങ്ങന ടി.വി കണ്ടിരുപ്പല്ലേ (ഇത്രനേരം
കേട്ടപോലെയല്ല സ്വരം അല്പം പരുഷഭാവം പ്രകടമാണ്.)
അയാള്‍: ആരാ അത് മോനോ?
അവള് : കുട്ടികള്‍ കിടന്നെന്നു പറഞ്ഞില്ലേ?
അയാള്‍: പിന്നെ ആരാ?
അവള് : വേറെ ആരാ ഇവിടുള്ളത്.
അയാള്‍: അമ്മയാണോ?
അവള് : പിന്നല്ലാതെ കിടന്നുറങ്ങിക്കൂടെ.
അയാള്‍: നീ നിന്റെ പാട് നോക്കി കിടന്നുറങ്ങിക്കോ. അമ്മ സൗകര്യം പോലെ കിടന്നോളും.
അവള് : എല്ലാത്തിനും ഇങ്ങനെ സപ്പോര്‍ട്ട് ചെയ്തോ നിങ്ങള്‍.
അയാള്‍: ഇനി മേലാല്‍ അമ്മയെപറ്റി നീ പരാതി പറഞ്ഞേക്കരുത്. (അയാളുടെ സ്വരവും മൂര്‍ച്ചയുള്ളതായി)
അവള് ആ കാള്‍ കട്ട് ചെയ്തതിനാല്‍ തല്ക്കാലം അങ്ങനെ അവസാനിച്ചു.
** ** ** ** ** ** ** ** ** ** ** **
ഷോപ്പിംഗ്.
അന്ന് കാലത്ത് തന്നെ എണീറ്റ് ജോലിയൊക്കെ തീര്‍ക്കാന്‍ കഷ്ട്ടപ്പെടുകയായിരുന്നു അവള്. കുട്ടികള്‍ സ്കൂളില്‍ നിന്നും മടങ്ങി വരാനുള്ളതിനാല്‍ വീണ്ടും വൈകി, പതിവ് പോലെ ക്ലിനിക്കിലും കയറി ചെറിയൊരു ഷോപ്പിങ്ങും നടത്തി പോരാന്‍ തന്നെ തീരുമാനിച്ചതാണ്, ക്ലിനിക്കിലെ തിരക്ക് വീണ്ടും സമയം വൈകിച്ചു.
അയലത്തെ റോസി ചേച്ചി ഉള്ളതുകൊണ്ട് അവരുടെ കാറില്‍ ഒപ്പമായിരുന്നുയാത്ര. ആഴ്ചയില്‍ ഒരിക്കലുള്ള ഷോപ്പിംഗ്, ചേച്ചിയും ഇന്നുതന്നെയാക്കിയത് അവളുടെ സൗകര്യം കൂടി ഓര്‍ത്തിട്ടാണ്. അങ്ങനെ പല കടയില്‍ കയറി ഇറങ്ങി സമയം ആറ് കഴിഞ്ഞു. അപ്പോഴാണ് ഡോക്ടര്‍ കുറിച്ച മരുന്ന് വാങ്ങിയില്ലെന്ന് ഓര്‍മ്മ വന്നത്. അടുത്ത് കണ്ട മെഡിക്കല്‍ സ്റ്റോറില്‍
ചോദിച്ചപ്പോള്‍ അവിടെ ഇല്ല. പിന്നെ ആശുപത്രിക്ക് അടുത്തേക്ക് തന്നെ മടങ്ങി പോകേണ്ടിവന്നു. (ക്ലിനിക്കിനു പുറത്തുള്ള അവരുടെ തന്നെ മെഡിക്കല്‍ സ്റ്റോര്‍, അല്ലെങ്കിലും അങ്ങിനെയാണല്ലോ ക്ലിനിക്കില്‍ കുറിക്കുന്ന മരുന്നുകള്‍ അവരുടെ ഷോപ്പില്‍ മാത്രമല്ലെ കിട്ടുകയുള്ളൂ )
സിറ്റിയില്‍ എട്ടുമണിവരെ വണ്‍വേ ആയതിനാല്‍ വീണ്ടും ചുറ്റി തിരിഞ്ഞു വീട്ടു പടിക്കല്‍ എത്തുമ്പോള്‍ ഏഴര കഴിഞ്ഞിരുന്നു.
പെട്ടെന്ന് വീട്ടിലെ വെളിച്ചം നിന്നപ്പോള്‍ കരണ്ട് പോയതാണെന്ന് കരുതി “പണ്ടാരകരണ്ട് ” എന്ന് പറഞ്ഞു അവളൊന്നു ശപിച്ചു.
കുട്ടികളെ ചേച്ചിയെ ഏല്പിച്ച് പോയിട്ട് വരാനായി അവള് ധൃതിയില്‍ പടവുകള്‍ കയറാന്‍ ശ്രമിച്ചു. ഇരുട്ട് കഠിനമായതിനാല്‍ കാല് തെറ്റിയെങ്കിലും ചെറിയൊരു വേദന അനുഭവിച്ചെന്നു മാത്രം. പാതി വഴിയില്‍ നിന്നും മടങ്ങിവന്നു, കുട്ടികളോടൊപ്പം ചേച്ചിയുടെ മകനെയും ടോര്‍ച്ചു തെളിക്കാന്‍ ഒപ്പം കൂട്ടി.
അകത്തെ മുറിയില്‍ നൈറ്റ് ലാമ്പ് കത്തുന്നത് കണ്ട അവന് അമ്മയോട് ചോദിച്ചു.
“അമ്മയെന്താ വെളിച്ചം കെടുത്തി കളഞ്ഞത്.” ?
“നിക്ക് മനസ്സില്ലാരുന്നു വിളക്കുമിട്ടു കാത്തിരിക്കാന്‍.” അമ്മയുടെ ദേഷ്യം ആ മറുപടിയില്‍ വ്യക്തമായിരുന്നു.
(സ്വന്തമായി ടി.വി. ഓണ്‍ ചെയ്യാന്‍ അറിയാത്ത അമ്മ, പതിവ് സീരിയലുകള്‍ നഷ്ട്ടമായ ദേഷ്യം ആ മുഖത്ത് പ്രകടമായിരുന്നു.)
21 അഭിപ്രായങ്ങൾ:
അപ്പൊ അതാണ് കാര്യം സീരിയല്‍ ഭ്രാന്തു എന്ന് മാറും അന്ന് നന്നാവും
മാറേണ്ട ശീലങ്ങള്‍!
എല്ലാ ആശംസകളും
ഇനിയും എഴുതുക, ഇവിടെ രണ്ട് തവണ വന്നതാണ്, വായിച്ചെങ്കിലും അഭിപ്രായം എഴുതാൻ വിട്ടുപോയതാണ്.
വളരെ നല്ല ആശയവും കഥാരീതിയും.
പിന്നെ വായിക്കുന്ന എല്ലാവരും കമന്റ് എഴുതിയെന്ന് വരില്ല.
ആശംസകൾ
nannayitund, kooduthal ezhuthuka.
Best Regards
അഭിപ്രായങ്ങള്‍ അറിയിച്ചതിനു നന്ദി.
ശീലങ്ങളും ശീലുകളുമൊക്കെ മാറേണ്ടതെങ്കില്‍ മാറുകതന്നെ വേണം ..
മിനി ടീച്ചറെ പോലെ അനുഭവ സമ്പത്ത് ഉള്ളവര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹം.
സാബി, കുഞ്ഞി , യുവ ആശംസകള്‍ നിങ്ങള്‍ക്കും.
ചിലയിടത്ത് ഇച്ചിരി ആശയക്കുഴപ്പങ്ങള്‍ തോന്നി. എന്നാലും അവസാനം പറഞ്ഞു നിര്‍ത്തിയത് നന്നായി.
ഇനിയുള്ള പോസ്റ്റുകള്‍ കൂടുതല്‍ നന്നാവട്ടെ.....
നന്നായി.
എഴുതുമ്പോള്‍ ലിങ്ക് അയക്കാന്‍ മറക്കേണ്ട.
മിനിക്കഥയെഴുതി ചെറുകഥയായി. പ്രവാസിയുടെ ഭാര്യ അമ്മ അവർ തമ്മിലുള്ള പിണക്കം, ജീവിതത്തിന്റെ ഒറ്റപ്പെടൽ, ഒരുപാട് ഉത്തരവാദിത്വങ്ങൾ, അതിനിടയിൽ വരുന്ന പ്രശ്നങ്ങൾ.... അതിന്റെ കൂട്ടത്തിൽ സീരിയൽ പോലെ ജീവിതത്തെ ചൊറിഞ്ഞ് കുളമാക്കുന്ന അഡിക്ടുകൾ.
ഏത് മലയാളിയുടെ പെൺജീവിതത്തിലും ഇങ്ങനെ ചില മൂഡുകൾ ഉണ്ട്.
പക്ഷേ കഥ എന്ന നിലയിൽ ഒരുപാട് ചേരായ്മകൾ ഉണ്ട്. ഒന്നാമത് രണ്ടു ഭാഗങ്ങളായി തിരിക്കേണ്ടി വന്നത് പറയാനുള്ളത് എങ്ങനെ പറയണം എന്ന നിശ്ചയം പോരാഞ്ഞിട്ട് ആണ്.രണ്ടാമത്തെ ഭാഗം ആദ്യമെഴുതി കഥ തുടങ്ങിയാൽ എന്താ കുഴപ്പം? അവൾ വീട്ടിൽ വന്നു കയറി ഇടങ്ങേറുമായി നിൽക്കുമ്പോൾ അയാളുടെ ഫോൺ വന്നിരുന്നെങ്കിൽ ആളവന്താൻ ചൂണ്ടിക്കാട്ടിയ ആശയക്കുഴപ്പം വരുമായിരൂന്നില്ല. ഒരു വിഷയം കിട്ടുമ്പോൾ എടുത്തു ചാടി എഴുതാതെ അതിനു പറ്റിയ കഥാരൂപത്തെക്കുറിച്ച് കൂടി ആലോചിക്കൂ. പിന്നെ ഫോൺ സംഭാഷണവും അവളുടെ നഗരത്തിലെ പെടാപ്പാടുകളും ഒരുപാട് വലിച്ച് നീട്ടി. ചുരുക്കൂ വീണ്ടും വീണ്ടും ചുരുക്കൂ. കഥയുടെ അത് എപ്പോഴായാലും, രൂപപരവും ഭാവപരവുമായ ഇഫക്ടിന് അതാ നല്ലത്. ഭാവുകങ്ങൾ.
ആളവന്താന്,K@nn(())raan കണ്ണൂരാന്‍...!
നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ഇനിയും ഉണ്ടാകുമല്ലോ.
പ്രിയ സുരേഷ് മാഷെ,
താങ്കള്‍ എനിക്ക് തന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ദയോടെ വായിച്ചു.നിങ്ങളെ പോലെ ഒരു അധ്യാപകന്റെ മുന്നില്‍ ഞാന്‍ ഒന്നുമല്ല ഒരു പത്രപ്രവര്‍ത്തകന്റെ ചുറ്റുപാടുകൂടി താങ്കള്‍ക്ക് ഉണ്ടെന്നറിഞ്ഞതില്‍ കൂടുതല്‍ ഇഷ്ടമായി.
താങ്കള്‍ തന്ന നിര്‍ദേശങ്ങള്‍ എനിക്ക് ഏറെ സഹായകരമാകുന്നതാണ്. വെറുതെ എഴുതി പഠിക്കാന്‍ വേണ്ടിയാണു ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങിയത് ഇത്തരം ഉപകാരപ്രദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ. നന്ദിപൂര്‍വ്വം AJ .
കല്യാണം
ഭാര്യ
അമ്മ
ടെലിഫോൺ
പ്രശനങ്ങൾ
തലവേദന
വേണ്ട വേണ്ട എന്നു എത്ര വട്ടം പറഞ്ഞതാ.
എന്തോ പ്രത്യേകിച്ചൊന്നും തോന്നിയില്ലെ! സുരേഷും ആളവനും പറഞ്ഞ പോലെ മിനിക്കഥ അത്രയ്ക്ക് പിടിച്ചില്ല. ഇനിയും നന്നായി എഴുതുക. ആശംസകള്‍ നേര്‍ന്നു കൊണ്ട്.
സ്വന്തമായി ടിവി ഓണ്‍ ചെയ്യാനറിയില്ല
സീരിയല്‍ കാണണം
സീരിയല്‍ അഡിക്റ്റഡ് ജനറേഷന്
വീണ്ടും എഴുതുക.. ആശംസകൾ..!!
ആശയം കാലികം...
ഇഷ്ടം മാഷേ... ആശംസകള്‍..
ഇപ്പോഴും കാലികമായ വിഷയം തന്നെയാണ്... രണ്ടുകൊല്ലം മുമ്പ് എഴുതിയത് ആണെങ്കിലും...
പ്രിയ വായനക്കാർക്ക് നന്ദി അറിയിക്കട്ടെ, (അജിത്തേട്ടൻ, ആയിരങ്ങളിൽ ഒരുവൻ, ഷലീർ അലി ,മനോജ്കുമാർ) നിങ്ങളുടെ നിർദ്ദേശങ്ങൾ കൂടി ആകാം
ഇപ്പോഴും കാലികമായ വിഷയം തന്നെയാണ്...
കാലികം ..പ്രസക്തം ..
നല്ല രീതിയിൽ എഴുതി .ഇനിയും മികവുറ്റതാക്കാൻ കഴിയട്ടെ
അഭിനന്ദനം
******************************************************************************
ഹ ഹ ഇപ്പോൾ ഞാൻ ആരായി
കമെന്റ് ഇങ്ങനെയും ഇടമെന്നു ഇപ്പോഴാ പിടികിട്ടിയത്
വായിച്ചു....
നന്നായി വരട്ടെ.....
ആശംസകള്‍
എനിക്കും ഇഷ്ടായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ