അപകടങ്ങള്‍ പറ്റുമ്പോള്‍ അതിനു ഇരയാവന് കിട്ടുന്ന സഹായ ധനമാണ് നഷ്ട പരിഹാരം. പ്രകൃതി ദുരന്തങ്ങളോ റോഡ് അപകടങ്ങളോ ഉണ്ടാകുമ്പോള്‍ നമ്മുടെ സര്‍ക്കാരുകള്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും മറ്റും ആശ്വാസ ധനം നല്‍കുന്നു.
സര്‍ക്കാര്‍ കാര്യം മുറപോലെ എന്നൊക്കെ പറയുമ്പോലെ അതൊക്കെ കിട്ടുന്നതിനു
ചില നടപടിക്രമങ്ങളൊക്കെയുണ്ട് . എന്തായാലും ഇതൊക്കെ ഉദ്ദേശിക്കുന്നഫലം ചെയ്യുന്നുണ്ടോ എന്നത് സംശയമാണ് . പ്രകൃതി ദുരന്തങ്ങളില്‍ അനുവദിക്കപ്പെടുന്ന
സാമ്പത്തിക സഹായം ലഭ്യമാകണമെങ്കില്‍ കുറെ ഏറെ രേഖകളുമായി ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വരും. ഒടുവില്‍ ആദര്‍ശം സംസാരിക്കുന്നവര്‍ പോലും അര്‍ഹ്തപ്പെട്ടവന് നല്‍കാതെ, അടുപ്പക്കാരന് പതിച്ചു നല്‍കുന്ന ആദര്‍ശ് ഫ്ലാറ്റ് ഇടപാടുപോലെ അര്‍ഹത ഇല്ലാത്തവര്‍ തട്ടിയെടുക്കുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും കാണാന്‍ കഴിയുക.
ഞാനിവിടെ പറഞ്ഞ -കല്ലുകള്‍ ചിതറി തെറിച്ചു വാഹനങ്ങള്‍ക്ക് കേടു പറ്റിയ (http://www.boolokamonline.com/?p=17829 )സംഭവത്തില്‍ റോഡ്
കോണ്ട്രാക്ടിംഗ് കമ്പനി അപകടം പറ്റിയ എല്ലാ വാഹന ഉടമകള്‍ക്കും ഉടനടി നഷ്ടപരിഹാരം നല്‍കി അതിശയിപ്പിച്ചു കളഞ്ഞു. ഇങ്ങനെ ഒരു സംഭവം കേട്ടുകേള്‍വി ഇല്ലാത്തതുകൊണ്ടാകാം നമുക്ക് അത് അതിശയമായത്. അന്‍പതോളം കേടുപാടുകള്‍ വന്ന വാഹനങ്ങള്‍ക്ക് ലക്ഷ കണക്കിന് റിയാല്‍ നഷ്ടമായി നല്‍കേണ്ടി വന്നു.
ഒരു പക്ഷെ വേണ്ടത്ര സുരക്ഷ പാലിക്കാതിരുന്നത് കാരണം കമ്പനിക്കു പിന്നീടു പ്രോജക്റ്റ് കിട്ടാതെ വരും എന്നതാകണം ഈ പെട്ടെന്നുള്ള നടപടിക്കു കാരണം .
സൌദിയില്‍ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം കല്പിക്കുന്നതിനാല്‍ അതില്‍ വീഴ്ച വരുത്തുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇടയുള്ളതുകൊണ്ടാകാം പെട്ടെന്ന് ഒരു പ്രതികരണത്തിന് കാരണമായത്.
വാഹനത്തിനു വരുന്ന പണിയുടെ എസ്ടിമേറ്റ് തയ്യാറാക്കി നല്‍കിയാലുടന്‍ റെടി ക്യാഷ് കിട്ടുന്ന ഈ നടപടി എല്ലാവര്ക്കും ആശ്വാസവും അഭിനന്ദനീയവും ആയി. വമ്പന്‍ പ്രോജക്ടുകള്‍ ചെയ്യുന്ന വമ്പന്‍ കമ്പനികള്‍ക്ക്
ഇതൊക്കെ പെട്ടെന്ന് സാധ്യമാകുന്നു.
നമ്മുടെ നാട്ടില്‍ ആയാല്‍ ഇങ്ങനെ ഒരു നടപടി ഉടനടി പ്രതീക്ഷിക്കാവുന്നതല്ല. MC റോഡ് കരാറുകാരായ പതിബെന്‍ കമ്പനിക്കൊക്കെ കേരള നാട്ടില്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ നമുക്കറിയാവുന്നതാണ്. പണി പൂര്‍ത്തിയായി എത്ര കാലം കഴിഞ്ഞാലാണ് കരാറുകാരന് പണം മടക്കി കിട്ടുക. അതിന്നു അനുസരിച്ചാണല്ലോ ചെയ്യുന്ന ജോലിയുടെ ഗുണ നിലവാരവും. പൊതുമരാമത്ത് വകുപ്പില്‍ ഒരു ബില്‍ പസ്സാകണമെങ്കില്‍ താഴെ തലം തൊട്ടു മുകളില്‍ വരെ കൈമടക്കു നല്‍കേണ്ടി വരുമെന്നതും എല്ലാവരും അറിയുന്ന സത്യം. ഈ അവസ്ഥകള്‍ക്ക് എന്നാണൊരു മാറ്റമുണ്ടാവുക.
2 അഭിപ്രായങ്ങൾ:
നമ്മുടെ നാട്ടിലും ഇങ്ങനെയുള്ള നിയമം വന്നാല്‍...സര്‍ക്കാരിന് വേറെ പണിയൊന്നും ഉണ്ടാവില്ല അല്ലെ?
വേണം നമുക്കൊരുമാറ്റം
ആശംസകൾ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ