2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

മൂക്ക് കയര്‍




വിപണിയില്‍ വില കുറഞ്ഞൊരു സാധനം
ഇപ്പോള്‍ വളരെ അവശ്യ വസ്തുവായ്‌
പഴയ ചകിരിക്കയറില്‍ തീര്‍ത്തവ
പ്ലാസ്ടിക്കിന്നു വഴി മാറിനില്‍ക്കുന്നു.

മൂക്ക് തുളച്ചിട്ടു കോര്‍ത് ഇടുന്നതും
മൂക്കിന്നു മേലെ മുറുക്കി കെട്ടുന്നതും
ഇടതോ വലതോ തിരിയുന്ന പൈക്കളെ
നേരെ തെളിക്കാന്‍ ഉതകുന്ന രീതിയില്‍

തൊഴുത്തില്‍ കുത്ത് നടത്തും കൂറ്റനെയും
മൂക്ക് കയറില്‍ പിടിച്ചു നിര്‍ത്തീടുന്നു
കെട്ടു പൊട്ടിച്ചു പുറപ്പെട്ടു പോയെങ്കില്‍
പിന്നെ പിടിച്ചു കെട്ടുന്നവര്‍ മുറുക്കുമോ!?

വിപണികള്‍ കണ്ടു കയറു വാങ്ങിയവര്‍
തൊഴുത്തില്‍ കടക്കാതിടം നേടിയവക്കായ്‌
മറിച്ചു വില്‍ക്കാന്‍ ശ്രമം നടത്തുമോ!
വൃഥാ ശ്രമങ്ങള്‍ കൊണ്ടെന്തു കാര്യം

കൂട്ടത്തില്‍ ഇടയില്‍
കലമ്പുന്നവന്‌

കുരുക്കുന്നു ആദ്യം ഇതില്‍ ഒന്ന് എടുത്ത് ,
കൂടതല്‍ കരുത്തനാ ണെങ്കില്‍ അതുപോര
കരുത്തുള്ള കയറു തന്നെ വേണം

ചര്‍മ്മ കാഠിന്യം കൂടിയ ഇനമെങ്കില്‍
ഈ കടിഞ്ഞാണും ഫലം ചെയ്യില്ല
പിന്നെ പതിയെ അയച്ചു വിട്ടെങ്കിലോ
പതുങ്ങി നിന്നിട്ടു കെട്ടു പോട്ടിച്ചിടും

വേദന എത്ര കടിച്ചമര്‍ത്തുന്നിവ
ഏറ്റ മുറിവിനെ ഈച്ച പൊതിയുമ്പോള്‍
ആലയം വിട്ടു ആത്മ രക്ഷതേടി
മേയുന്നു മേച്ചില്‍ പുറങ്ങളില്‍ നിര്‍ഭയം

അഭിപ്രായങ്ങളൊന്നുമില്ല: