2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

കേരളം പിറന്നു .വെണ്ണ കല്ലുകള്‍ ചെത്തി അടുക്കി
വിണ്ണിലെ കാവല്‍ക്കാരന്‍ പണിതൊരു
വെണ്ണക്കല്‍  കൊട്ടാരം പോലെ
വണ്ണം അതൊന്നും കാണിക്കാതെ

അറബിക്കടലില്‍ നീരാടുകയാണ്
അഴകിന്‍ മേനി മെലിഞ്ഞൊരു സുന്ദരി
അലകള്‍ തല്ലി തഴുകുമ്പോളും 
അകമേ ആലസ്യം കാട്ടാതെ!

അമ്പത്തി നാല് വയസ്സായെങ്കിലും
അന്‍പതിലൊരു സന്ദര്‍ശക സ്ഥാനം*  
അള്ളാഹു വിന്റെ അനുഗ്രമായി
"ഖൈറുള്ള" എന്നത് കേരളമായി*

പഴമക്കാരുടെ പൈതൃകം ഒക്കെ
പഴയത് പോലെ, പുതുക്കകാര്‍ക്ക്
പാടെ തളളി കളയരുതോന്നും
പലതും പാഠം കൊള്ളാന്‍ഉണ്ട് .
 
അമര്‍, അക് ബര്‍, അന്തോണിമാര്‍
അഹമെന്തെന്നു  അറിയാത്തവര്‍
ആദി പരാശക്തിയെ അടുത്തറിഞ്ഞു,
ആ സൗഹൃദത്തിൽ  ആമോദം പൂണ്ടു.

അബദ്ധം പറഞ്ഞാല്‍ തിരുത്തുവാനും
അറിഞ്ഞു കാര്യങ്ങള്‍ പറയുവാനും
അറിവിന്റെ പാഠം പകര്‍ന്നവരും
അന്തരം എത്രയാണ് അന്നുമിന്നും.

കേരളം കേവല മണ്ണല്ലിന്നു
ഭൂമിക്കുചുറ്റും   3വിന്യസിച്ചു
ഈ കൊച്ചു കേരളത്തിന്റെ മക്കള്‍
ഭൂലോക മലയാളിക്കാശംസകള്‍ .
 


*കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അറബികള്‍  അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ.
*വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: