2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

ജന്മദിനാശംസകള്‍



കേരള പിറവിക്കു പിറ്റേന്ന് പിറന്നൊരീ
കുസൃതി കുരുന്നിനും ഒരുവയസ്സ്
വിജയിച്ചിടട്ടിവള്‍ ജീവിത യാത്രയില്‍
വിജയി ഇന്നുള്ളൊരു പേരുമായി ..

കേരളം പിറന്നു .



വെണ്ണ കല്ലുകള്‍ ചെത്തി അടുക്കി
വിണ്ണിലെ കാവല്‍ക്കാരന്‍ പണിതൊരു
വെണ്ണക്കല്‍  കൊട്ടാരം പോലെ
വണ്ണം അതൊന്നും കാണിക്കാതെ

അറബിക്കടലില്‍ നീരാടുകയാണ്
അഴകിന്‍ മേനി മെലിഞ്ഞൊരു സുന്ദരി
അലകള്‍ തല്ലി തഴുകുമ്പോളും 
അകമേ ആലസ്യം കാട്ടാതെ!

അമ്പത്തി നാല് വയസ്സായെങ്കിലും
അന്‍പതിലൊരു സന്ദര്‍ശക സ്ഥാനം*  
അള്ളാഹു വിന്റെ അനുഗ്രമായി
"ഖൈറുള്ള" എന്നത് കേരളമായി*

പഴമക്കാരുടെ പൈതൃകം ഒക്കെ
പഴയത് പോലെ, പുതുക്കകാര്‍ക്ക്
പാടെ തളളി കളയരുതോന്നും
പലതും പാഠം കൊള്ളാന്‍ഉണ്ട് .
 
അമര്‍, അക് ബര്‍, അന്തോണിമാര്‍
അഹമെന്തെന്നു  അറിയാത്തവര്‍
ആദി പരാശക്തിയെ അടുത്തറിഞ്ഞു,
ആ സൗഹൃദത്തിൽ  ആമോദം പൂണ്ടു.

അബദ്ധം പറഞ്ഞാല്‍ തിരുത്തുവാനും
അറിഞ്ഞു കാര്യങ്ങള്‍ പറയുവാനും
അറിവിന്റെ പാഠം പകര്‍ന്നവരും
അന്തരം എത്രയാണ് അന്നുമിന്നും.

കേരളം കേവല മണ്ണല്ലിന്നു
ഭൂമിക്കുചുറ്റും   3വിന്യസിച്ചു
ഈ കൊച്ചു കേരളത്തിന്റെ മക്കള്‍
ഭൂലോക മലയാളിക്കാശംസകള്‍ .
 


*കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അറബികള്‍  അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ.
*വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

മൂക്ക് കയര്‍




വിപണിയില്‍ വില കുറഞ്ഞൊരു സാധനം
ഇപ്പോള്‍ വളരെ അവശ്യ വസ്തുവായ്‌
പഴയ ചകിരിക്കയറില്‍ തീര്‍ത്തവ
പ്ലാസ്ടിക്കിന്നു വഴി മാറിനില്‍ക്കുന്നു.

മൂക്ക് തുളച്ചിട്ടു കോര്‍ത് ഇടുന്നതും
മൂക്കിന്നു മേലെ മുറുക്കി കെട്ടുന്നതും
ഇടതോ വലതോ തിരിയുന്ന പൈക്കളെ
നേരെ തെളിക്കാന്‍ ഉതകുന്ന രീതിയില്‍

തൊഴുത്തില്‍ കുത്ത് നടത്തും കൂറ്റനെയും
മൂക്ക് കയറില്‍ പിടിച്ചു നിര്‍ത്തീടുന്നു
കെട്ടു പൊട്ടിച്ചു പുറപ്പെട്ടു പോയെങ്കില്‍
പിന്നെ പിടിച്ചു കെട്ടുന്നവര്‍ മുറുക്കുമോ!?

വിപണികള്‍ കണ്ടു കയറു വാങ്ങിയവര്‍
തൊഴുത്തില്‍ കടക്കാതിടം നേടിയവക്കായ്‌
മറിച്ചു വില്‍ക്കാന്‍ ശ്രമം നടത്തുമോ!
വൃഥാ ശ്രമങ്ങള്‍ കൊണ്ടെന്തു കാര്യം

കൂട്ടത്തില്‍ ഇടയില്‍
കലമ്പുന്നവന്‌

കുരുക്കുന്നു ആദ്യം ഇതില്‍ ഒന്ന് എടുത്ത് ,
കൂടതല്‍ കരുത്തനാ ണെങ്കില്‍ അതുപോര
കരുത്തുള്ള കയറു തന്നെ വേണം

ചര്‍മ്മ കാഠിന്യം കൂടിയ ഇനമെങ്കില്‍
ഈ കടിഞ്ഞാണും ഫലം ചെയ്യില്ല
പിന്നെ പതിയെ അയച്ചു വിട്ടെങ്കിലോ
പതുങ്ങി നിന്നിട്ടു കെട്ടു പോട്ടിച്ചിടും

വേദന എത്ര കടിച്ചമര്‍ത്തുന്നിവ
ഏറ്റ മുറിവിനെ ഈച്ച പൊതിയുമ്പോള്‍
ആലയം വിട്ടു ആത്മ രക്ഷതേടി
മേയുന്നു മേച്ചില്‍ പുറങ്ങളില്‍ നിര്‍ഭയം

2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

40 വര്‍ഷത്തിനു ശേഷം ശിക്ഷ ലക്ഷ്മണക്ക് ജീവ പര്യന്തം


നക്സല്‍ നേതാവ് വര്‍ഗീസിന്റെ  വധക്കേസ്സില്‍ മുന്‍ ഐ ജി ലക്ഷ്മണക്ക്  എറണാകുളം സി ബി ഐ കോടതി ജീവപര്യന്തം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുന്നു.അതേസമയം മൂന്നാം പ്രതി മുന്‍ ഡിജിപി വിജയനെ കോടതി വെറുതെ വിടുകയും ചെയ്തു. ഏഴുമാസം നീണ്ട വിചാരണയ്ക്കു ശേഷമായിരുന്നു വിധിപ്രഖ്യാപനം.
1988 -ല്‍ ഈ കേസ്സിലെ ഒന്നാം പ്രതി രാമചന്ദ്രന്‍ നടത്തിയ കുറ്റസമ്മതം ആണ് ഈ കസിന്റെ പുനര്‍ അന്വോഷണത്തിന് വഴിത്തിരിവായത്. പോലീസെ കസ്ടടിയില്‍ ഉണ്ടായ കൊലപാതകം എന്ന നിലയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു  കേസല്ല ഇതെന്നും കോടതി അഭിപ്രായ പെട്ടിരിക്കുന്നു.
വിധി ഭരണകൂട ഭീഗരതക്ക് എതിരായ താക്കീത് ആണെന്നാണ് കൊല്ലപ്പെട്ട വര്‍ഗീസിന്റെ
സഹോദരങ്ങള്‍ അഭിപ്രായ പെട്ടത്.
അച്ചുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഈ കൊലപാതകം ഏറ്റുമുട്ടല്‍ മരണം എന്നാണ് അക്കാലത്തു പ്രച്ചരിക്കപെട്ടത്. മേലധികാരിയുടെ നിര്‍ദേശപ്രകാരം വര്‍ഗീസിന് നേരെ നിറയൊഴിച്ചത് താനാണെന്ന അന്നത്തെ ഹെഡ് കോണ്‍സ്ട്രബില്‍ രാമചന്ദ്രന്റെ കുറ്റസമ്മതമാണ് 
നാല്‍പതു വര്‍ഷത്തിനുശേഴം ഈ വിധിയിലേക്ക് എത്തിച്ച അന്വോഷണത്തിന് കാരണമായത്.
കെ ലക്ഷ്മണയുടെയും പി. വിജയന്റെയും ഭീഷണിക്ക് വഴങ്ങി വര്‍ഗീസിനെ വെടിവച്ചു കൊന്നത് നേരില്‍ കണ്ടു എന്ന്, ഒപ്പമുണ്ടായിരുന്ന മുഹമ്മദു ഹനീഫ എന്ന മുന്‍  പോലീസ്‌ കൊന്‍സ്ട്രബില്‍   ന്റെ മൊഴിയാണ് കോടതി ഇപ്പോള്‍ തെളിവായി സ്വീകരിച്ചത്.
പ്രതികളോടുള്ള പോലീസിന്റെ അന്യാമായ സമീപനങ്ങള്‍ക്ക് ഒരു താക്കീത് കൂടിയാണ് ഈ വിധി. വാസ്തവത്തില്‍ ഒന്നോ രണ്ടോ പോലിസ് ഉദ്യോഗസ്ഥരുടെ മാത്രം തെറ്റായി ഈ പ്രശ്നത്തെ കാണാന്‍ കഴിയില്ല.അന്ന് നിലവിലുണ്ടായിരുന്ന ഭരണകര്‍ത്താക്കളുടെ ഇടപെടല്‍ കൂടി ഈ കൊലപാതകത്തില്‍ ഉണ്ടായിരിക്കണം. ഒന്നാം പ്രതി ഞാന്‍ ആണെന്നും എന്ത് ശിക്ഷയും ഏറ്റു വാങ്ങാന്‍ തയ്യാറാണെന്നും പറഞ്ഞ രാമചന്ദ്രന്‍ ഇല്ലാത്തതു കൊണ്ട്  ലക്ഷ്മണക്ക് ഈ ശിക്ഷ ഒറ്റയ്ക്ക് നേരിടേണ്ടി വന്നു.ഭരണകൂട ഭീഗരത നമുക്ക് കാണിച്ചു തരുന്ന ഒരു സംഭവം കൂടിയാണ് വര്‍ഗീസിന്റെ കൊലപാതകം.
എന്തായാലും ഈ കേസ്സില്‍ ശിക്ഷ വിധിച്ചുകൊണ്ട് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പ്രശംസനീയവും പ്രതീക്ഷ നല്‍കുന്നതുമാണ്.       

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

കൂട്ടം രക്ത ദാനം


ഇന്ന് ദുബായ്‌ അല്‍ വാസല്‍ ആശുപത്രിയില്‍ നമ്മള്‍ സംഘടിപ്പിച്ച രക്ത ദാന പരിപാടിയില്‍ 140ഓളം പേര്‍ പങ്കെടുത്തു. അതില്‍ 104 പേര്‍ രക്തം ദാനം ചെയ്തു

മലയാളത്തിലെ ഓണ്‍ ലൈന്‍ സൌഹൃയ കൂട്ടായ്മ ആയ "കൂട്ടം" രക്ത ദാന ക്യാമ്പ് ഇന്ന് ദുബായ്‌ അല്‍ വാസല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ചു. രക്ത ദാന പരിപാടിയില്‍ 140ഓളം പേര്‍ പങ്കെടുത്തു. അതില്‍ 104 പേര്‍ രക്തം ദാനം ചെയ്തു

ദുബായിലെ കൂട്ടത്തിന്റെ സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്നാണ് ഈ സംരംഭം വിജയിപ്പിച്ചത്.

കൂട്ടം അഡ്മിന്റെ ഭാഗത്തുനിന്നും വളരെ നല്ല പ്രോത്സാഹനമാണ് ഈ ജീവ കാരുണ്യ

പ്രവര്‍ത്തനത്തിന് ലഭിച്ചത്. ഇത്തരം പ്രവര്‍ത്തനത്തിലൂടെ മറ്റ് എല്ലാ കൂട്ടായ്മകള്‍ക്കും മാതൃകയാകുകയാണ് മലയാളിയുടെ ഈ സൗഹൃദം. റംസാന് ശേഷം

നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ചര്‍ച്ചയില്‍ പിന്തുണയേകി. ദുബായിലെകൂട്ടം അംഗങ്ങളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.


2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച




കാല്‍പന്തു കളിയുടെ ആരവംകഴിയവേ
ഡല്‍ഹി ഗെയിംസിന്‍ അലയൊലികള്‍
ഇന്ത്യക്ക് അഭിമാനമായി ആ താരങ്ങള്‍
സ്വര്‍ണ പതക്കം വെടിവെച്ച് വീഴ്ത്തി.

ഗുസ്ടിപിടിച്ചവര്‍ ഭാരം ഉയര്‍ത്തിയോര്‍
ബാറ്റു വീശിയും മെഡല് നേടി
ഡിസ്ക് എറിഞ്ഞു മൂന്നു സുന്ദരികള്‍
അവര്‍ അത് ലെടിക് സ്വര്‍ണം തിരികെ വാങ്ങി.

അമ്പതു കൊല്ലങ്ങള്‍ക്ക് അപ്പുറം മില്‍ഖ സിംഗ്
ഇതിഹാസ താരം ആ സ്വര്‍ണം നേടി
പിന്നീട് ഇപ്പോള്‍ മാത്രം നേടുന്നതാകയാല്‍
അഭിമാനം ഇന്ത്യക്ക് ഈ താരങ്ങളാല്‍

മിന്നുന്ന വേഗത്തില്‍ ഓടി നേടി
സ്വര്‍ണ തിളക്കതിന്‍ മാറ്റ് കൂട്ടി
ഇന്ത്യയെ മുന്നിലാക്കാന്‍ പ്രയത്നിച്ച
ഇവര്‍ എന്നും അഭിമാനം ഇന്ത്യക്കാര്‍ക്ക്.

ഇനിയും ശ്രമിക്കുക വേഗത്തില്‍ പായുക
ഇന്ത്യ എന്നും എന്നും മുന്നേറട്ടെ,
ഈ നല്ലവേളയില്‍ മലയാള സാന്നിധ്യം
ഈ മഹോല്സവത്തിന്നു മാറ്റ് കൂട്ടി.

നേരാം നമുക്കി അഭിമാനം കാത്തവര്‍ക്ക്
ആയിരം ആയിരം ആശംസകള്‍
മറക്കാം നമുക്കാ കല്‍മാഡി കഥകള്‍
ഈ മിന്നും യുവത്വത്തിന്‍ പ്രശോഭകളാല്‍ .

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

ലോക അഹിംസാ ദിനം / AJ ഫാറൂഖി





1869 ല്‍ എനിക്കും നൂറു കൊല്ലങ്ങള്‍ മുമ്പ്

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടുവാനായ് ഒരാള്‍

കരംചന്ദ് ഗാന്ധിക്കും പുത്‌ലീബായിക്കും
മൂന്നാമനായ് വന്നു
പോര്‍ബന്ദറില്‍

ബാപ്പുജി എന്ന് നെഹ്‌റു വിളിച്ച ആള്‍
ബാപ്പയെന്നാണ് അതിന്നര്‍ത്ഥമെന്നറിയിലും
ബാക്കി ജനങ്ങളും ആദരവുകളോടെ
ബാപ്പുജി എന്ന് ഇന്നും വിളിക്കുന്നു


മഹാത്മാവായും ആദരനീയനായി ഈ
മോഹന്‍ ദാസ്‌ കരംചന്ദ് ഗാന്ധി
മഹാത്മാ ഗാന്ധി എന്ന് ഖ്യാദി നേടിയ
മഹാനായ രാഷ്ട്ര പിതാവാണ് ഗാന്ധിജി

സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ
വഴികാട്ടി ആയിരുന്നീ മഹാത്മജി
അഹിംസയിലൂന്നിയ സിദ്ധാന്തങ്ങള്‍
അഖില ലോകത്തും പ്രസിദ്ധിനേടി

ഐക്യ രാഷ്ട്ര സഭ ആദരിച്ചീ ദിനം
ലോക അഹിംസ ദിനമായി ആചരിച്ച്
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മണ്ടേലയും

ഗാന്ധിയന്‍ ആദര്‍ശം പിന്‍പറ്റിയോര്‍ എത്ര

നിസ്സഹകരണവും നിയമലംഘനവും
ക്വിറ്റ്‌ ഇന്ത്യയും എത്ര സമരമാര്‍ഗങ്ങള്‍
മതങ്ങളോക്കെയും അഹിംസ പറഞ്ഞെങ്കിലും
ഗാന്ധിജിയിലൂടത് ശ്രദ്ധേയമായ്

സത്യത്തിലൂന്നിയ ഈ ആദര്‍ശങ്ങള്‍
എന്നുംപുകഴ്തണം പിന്‍പറ്റണം

എന്നാല്‍ ആരുടേയും ജനനവും മരണവും
ആഘോഷ ആക്കേണ്ടതില്ല തെന്നെന്റെ പക്ഷം.