ഉമ്മയുടെ വളരെക്കാലത്തെ ആവശ്യമായിരുന്നില്ലേ എന്റെ വരവ്.
അതുകൊണ്ടാണല്ലോ ഏറെക്കാലം തിരഞ്ഞുനടന്നിട്ടും എന്നെ കണ്ടെത്തിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ ഒപ്പം കൂട്ടിയതും, എന്നെ നിങ്ങൾ തെറ്റിദ്ധരിക്കരുത്. സ്വയം കഴിയുമായിരുന്നെങ്കിൽ ഞാൻ ഉമ്മയെ സന്തോഷിപ്പിച്ചുകൊണ്ടു ഒപ്പം ഉണ്ടാകുമായിരുന്നു. എന്നാൽ നിങ്ങൾ വെച്ച പെട്ടിയിൽ നിന്നും അവരെന്നെ പുറത്തെടുത്തില്ല. ഇവിടെ ഞാനെന്തു തെറ്റു ചെയ്തു. ഞാൻ അക്കങ്ങളിൽ എഴുതിക്കാണിച്ചിരുന്നതിനാൽ എല്ലാവർക്കും എന്നെ ഏറെ ഇഷ്ടമാകുമായിരുന്നു. ഡിജിറ്റലായിട്ടെന്തുകാര്യം
പക്ഷെ എനിക്കിപ്പോൾ ആശ്വാസമുണ്ട്. ഏറെ ഉപകാരിയാണെങ്കിലും നിങ്ങളുടെ ആയുസ്സിന്റെ ദൈർഖ്യം എണ്ണി കുറക്കുന്നു എന്നൊരു ആക്ഷേപം എനിക്കെതിരെ ആരോപിക്കാറുണ്ടല്ലോ. ആ ഉമ്മ ഇപ്പോൾ നിങ്ങൾക്കൊപ്പമില്ല അല്ലാഹുവിന്റെ അടുത്തേക്ക് മടങ്ങിപോയിരിക്കുന്നു. ആ ആയുസ്സ് എണ്ണി കുറക്കാൻ ഞാൻ കൂട്ടുനിന്നില്ല, അതുതാങ്കൾക്ക് ഇഷ്ടമാകാത്തതുകൊണ്ടാകാം ആ മാതാവിനൊപ്പം എനിക്കു കഴിയാൻ അവസരം കിട്ടാതിരുന്നത്. അല്ലാഹു അവരുടെ ഖബറിനെ വിശാലമാക്കട്ടെ, പ്രകാശിപ്പിക്കട്ടെ സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ.. رب إرحم هما كما ربياني صغيراആമീൻ
2 അഭിപ്രായങ്ങൾ:
കണ്ണാടി ഒരു ചങ്ങാതി
പ്രതീക്ഷയാണ് എല്ലാ സന്തോഷങ്ങളും ഉളവാക്കുന്ന സംഗതി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ