2010, ഡിസംബർ 2, വ്യാഴാഴ്‌ച

ടിക്കെറ്റ് തന്നാല്‍ ഞാനുമുണ്ട് വോട്ടു ചെയ്യാന്‍.

പ്രവാസി ഇന്ത്യക്കാര്‍ക്കു വോട്ടവകാശം/മംഗളം.

പ്രവാസി ഇന്ത്യക്കാര്‍ക്കു കിട്ടാക്കനി ആയ വോട്ടവകാശം നല്‍കുന്നതിനുള്ള വിജ്‌ഞാപനം വൈകാതെ പുറപ്പെടുവിക്കുമെന്നു നമ്മുടെ  നിയമമന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു.
ഇത് നമ്മള്‍ കേട്ട് തുടങ്ങിയിട്ട് കുറെ കാലമായി . ഇതൊക്കെ പ്രാവര്‍ത്തികം ആയാല്‍ മാത്രം ആശ്വസിക്കാം. ഇനിയിപ്പോള്‍ ഏറെ വൈകാതെ ഉണ്ടാകുമോ എന്തോ? ഏതായാലും ഇത് നടന്നാല്‍ ഇന്ത്യ ചരിത്രത്തിലെ ഒരു സംഭവം ആയിരിക്കും.
ജനുവരി മുതല്‍ പ്രവാസികള്‍ക്കു വോട്ടവകാശം നല്‍കിക്കൊണ്ടായിരിക്കും വിജ്‌ഞാപനം. അതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്കു വോട്ട്‌ രേഖപ്പെടുത്താന്‍ അവസരമൊരുങ്ങും.ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നു കേരളത്തില്‍ നിന്നുള്ള എം.പിമാരുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി ഉറപ്പുനല്‍കി എന്നാണ് കേട്ടത്..പ്രവാസികള്‍ക്കു വോട്ടവകാശം ഉറപ്പാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റ്‌ നേരത്തേ പാസാക്കിയിരുന്നു. എന്നാല്‍ വിജ്‌ഞാപനം പുറപ്പെടുവിക്കാത്തതിനാല്‍ നിയമം പ്രാബല്യത്തിലായിട്ടില്ല. ഇത്തരം നിയമ തടസ്സങ്ങള്‍ നീണ്ടു പോകുന്നുണ്ട്.
നടപ്പിലാക്കാന്‍ ആണെങ്കില്‍ഒ രു വിജ്‌ഞാപനം അങ്ങ് പുറപ്പെടുവിച്ചാല്‍ പോരെ!!
പ്രവാസികള്‍ക്ക്‌ അതത്‌ രാജ്യത്തെ ഇന്ത്യന്‍ എംബസികളില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ സംവിധാനമാരുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യു.ഡി.എഫ്‌. എം.പിമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ നിയമമന്ത്രാലയം സമയമെടുക്കുന്നതിനാലാണു മറ്റു കാര്യങ്ങള്‍ വൈകുന്നതെന്നു കമ്മിഷന്‍ വ്യക്‌തമാക്കിയതിനെത്തുടര്‍ന്നാണ്‌ എം.പിമാര്‍ വീരപ്പ മൊയ്‌ലിയെ സമീപിച്ചത്‌.
നിയമം പ്രാബല്യത്തിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പു കമ്മിഷന്‌ അയയ്‌ക്കുമെന്നു മൊയ്‌ലി പറഞ്ഞു. ജനുവരിയില്‍തന്നെ ഇതു സംബന്ധിച്ചുള്ള വിജ്‌ഞാപനം പുറത്തിറക്കും. ഇതിനായി വിദേശകാര്യ വകുപ്പ്‌, പ്രവാസികാര്യ വകുപ്പ്‌, തെരഞ്ഞെടുപ്പു കമ്മിഷന്‍ എന്നിവരുമായി ചര്‍ച്ച നടക്കുകയാണ്‌. പ്രവാസികള്‍ക്കു പുറമേ, സ്വന്തം സംസ്‌ഥാനത്തിനു പുറത്തു താമസിക്കുന്നവര്‍ക്കും പ്രവാസി ബില്ലിന്റെ ആനുകൂല്യം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ച
നമ്മുടെ യൂസഫ്‌ അലി ഉള്‍പ്പടെയുള്ളവര്‍ നിരന്തരമായി ഉന്നയിച്ച ഒരു ആവശ്യമാണിത്.
ഇപ്പോള്‍ തന്നെ ഗ്രൂപ്പ് തല്ലുകള്‍ക്ക്‌ ,  രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഗള്‍ഫുരാജ്യങ്ങളിലും കുറവൊന്നുമില്ല. പ്രവാസിക്ക് വോട്ട് അവകാശം കൂടി ആയി കഴിഞ്ഞാല്‍ വോട്ട് പിടുത്തവും മറ്റും ഇവിടെയും അരങ്ങു തകര്‍ക്കും അതാതു നാട്ടിന്റെ നിയമ വ്യവസ്ഥയില്‍ ഒതുങ്ങി നിന്നുകൊണ്ട് രംഗം സജീവമാക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കട്ടെ.
എമ്പസ്സികളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ലഭിച്ചാല്‍ ടിക്കെറ്റ് എടുക്കാതെ കാര്യം നടന്നേനെ.
ഇനി ഓരോരുത്തരായി നിയമസഭ തിരഞ്ഞെടുപ്പിന്റെ സമയം നോക്കി ടിക്കെറ്റ് എടുത്തോളിന്‍ ഒരു വോട്ടിനു ഒരു ടിക്കെറ്റ് ആരെങ്കിലും ഓഫര്‍ തന്നാല്‍ ഞാനുമുണ്ടേ!!!!

2 അഭിപ്രായങ്ങൾ:

DILEEP KUMAR S K പറഞ്ഞു...

എപ്പോഴും കൗതുകത്തോടെ വായിക്കറുള്ളതാണ് തങ്കളുടെ വിലപ്പെട്ട കമന്റുകല്‍. ഇപ്പോഴാണ് താങ്കളുടെ സാമ്രാജ്യത്തില്‍ എത്താനായത്, ചുറ്റുപാടുകള്‍ കോള്ളാം, കൊട്ടാരവും കൊട്ടാര പരിസരവും. ആശംസകള്‍.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഇതിലൊന്നും ഒരു കാര്യവുമില്ല. വോട്ടു ചെയ്യാന്‍ നമുക്ക് അവസരമുണ്ടായാലും ഈ ശുംഭന്മാര്‍ക്ക് തന്നെയല്ലേ നല്‍കേണ്ടത് !! പുതിയ വല്ല 'ആപ്പും' നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവരുന്നതുവരെ ഇതിനു വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല.