വ്യവസായ രംഗത്ത് വന്‍ മുന്നേറ്റത്തിനു നാന്ദി കുറിച്ചുകൊണ്ട് സൗദി അറേബ്യ സ്വന്തമായി നിര്‍മിച്ച വാഹനം ഇന്നലെ നിരത്തിലിറക്കി. ദമ്മാം സെക്കന്റ്റ് ഇന്ടസ്ട്രിയല്‍ സിറ്റിയിലെ 120000 അടി ചതുരശ്ര വിസ്തീര്‍ണമുള്ള ഇസുസു വാഹന നിര്‍മ്മാണ ശാലയിലാണ് ഇതു നിര്‍മ്മിച്ചത്. ജപ്പാനിലെ ഇസുസു മോട്ടോര്‍ നിര്‍മ്മാണ കമ്പനിയുമായി സഹകരിച്ചു മെയിഡ് ഇന്‍ സൗദിഅറേബ്യഎന്ന ലേബലില്‍ വാഹനം പുറത്തിറക്കാന്‍ കഴിഞ്ഞതില്‍സൗദി വ്യവസായ മന്ത്രി ഡോ.തൗഫീഖ് അല്‍റബീഅ, സന്തുഷ്ടി പ്രകടിപ്പിച്ചു. അദ്ദേഹമാണ് ആദ്യ ഇസുസു ട്രക്ക് ഡ്രൈവ് ചെയ്തു ഉത്ഘാടനം നിര്‍വഹിച്ചത്.
വിവിധ തരത്തിലുള്ള 600 വാഹനങ്ങള്‍ 2013 ല്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. 2017ഓടെ പ്രതിവര്‍ഷം 25000 വാഹനങ്ങള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇസുസു പ്രസിഡണ്ട് സുസുമോ ഹോസോയ് പറഞ്ഞു. ഇതില്‍ നാല്‍പതു ശതമാനം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനാണ് ഉദ്ദേശിക്കുന്നത്. ഉടനെ തന്നെ കുറെ സ്പെയര്‍ പാര്‍ട്സുകളും ഇവിടെത്തന്നെ നിര്‍മ്മാണം ആരംഭിക്കും.
പാര്‍ട്സ്കളുടെയും മറ്റും ലഭ്യത സുലഭമാകുന്നതോടെ ഇസുസു വാഹനങ്ങള്‍ക്ക് പ്രിയം ഏറുമെന്നാണ് വിലയിരുത്തല്‍.
സൗദി യുടെ വ്യാവസായിക പുരോഗതിക്കു ഇസുസു വിന്‍റെ നിര്‍മ്മാണ പ്ലാന്റുകള്‍ ആക്കം കൂട്ടുമെന്നതില്‍ രണ്ടഭിപ്രായമില്ലെന്നു അദ്ദേഹംകൂട്ടിച്ചേര്‍ത്തു.വാഹന നിര്‍മ്മാണത്തിനായി സൗദി അറേബ്യയെ തിരഞ്ഞെടുത്തതില്‍ മന്ത്രി ഇസുസു പ്രതിനിധികളോട് നന്ദി അറിയിച്ചു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനായി രണ്ടുദിവസം മുന്‍പ് ടാറ്റാ കമ്പനിയുമായി സൗദി കരാര്‍ ഒപ്പിട്ടിരുന്നു. വ്യാവസായിക മുന്നേറ്റത്തിന്റെ ഗതിവേഗം കൂടുന്നതിന്റെ തെളിവുകളാണിത്. സൗദി യുടെ മുന്നേറ്റത്തിനു എല്ലാവിധ ആശംസകളും നേരാം.
അതിലുപരിയായി സ്വദേശികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യമിടുന്നുണ്ട്, കമ്പനിയിലെ സൌദിപൌരന്മാരുടെ പ്രാധിനിത്യം മന്ത്രിയെ ഏറെ സന്തുഷ്ടനാക്കി. വ്യാവസായിക വളര്‍ച്ചയില്‍ പങ്കാളികള്‍ ആകുന്നതില്‍ സ്വദേശി യുവാക്കളെ മന്ത്രി അഭിനന്ദിച്ചു.
കൂടുതല്‍ മലയാളി സാന്നിധ്യമൊക്കെ ഇത്തരം മേഖലകളില്‍ ഉറപ്പുവരുത്താന്‍ വിദഗ്ധ തൊഴിലാളികളെ സംഭാവനചെയ്യാന്‍ നമുക്ക് സാധിക്കണം.ഇനി യാമ്പുവില്‍ വരാന്‍ പോകുന്ന ടാറ്റ കമ്പനിയിലേക്കെങ്കിലും കുറച്ചുപേര്‍ ഇപ്പോഴേ കയറിക്കോളൂ.
1 അഭിപ്രായം:
ഇതിനെക്കുറിച്ചു നാഷണല്‍ ചാനലില്‍ വന്ന വാര്‍ത്ത കണ്ടിരുന്നു ,,നന്നായി ഈ പരിചയപ്പെടുത്തല്‍ :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ