2010, ഡിസംബർ 28, ചൊവ്വാഴ്ച

ബാലഷ് ണാ ........കൊച്ചുകള്ളാ........


സമൂഹത്തിലെ അനീതികളെ  ഉച്ശാടനം ചെയ്യാന്‍ അഴിമതി ക്കേസുകളില്‍ പ്രതിചെര്‍ക്കപ്പെടുന്ന കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങി കൊടുക്കാന്‍ ശുപാര്‍ശ ചെയ്യേണ്ടവര്‍, സ്വാധീനങ്ങള്‍ക്ക് വശപ്പെടാതെ വിധി നടപ്പാക്കേണ്ടവര്‍, അങ്ങിനെയുള്ളവര്‍ അഴിമതിക്കാര്‍ ആണെന്ന വാര്‍ത്ത‍ പുറത്തു വരുമ്പോള്‍ ആരും അത്ഭുതപ്പെടില്ലേ! " ആരാന്നു പിരാന്തു വന്നാല്‍ ചങ്ങലക്കിടാം ചങ്ങലക്കു തന്നെ പിരാന്തായാലോ!?
സുപ്രീം കോടതി ജഡ്ജിമാര്‍ ഉന്നത ധാര്‍മിക നിലവാരം പുലര്‍ത്തേണ്ടവരും, സമൂഹം പ്രതീക്ഷയോടെ കാണുന്നവരുമാണ്.  മലയാളിയുടെ അഭിമാനമായി നാം വിലയിരുത്തിയിരുന്ന മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും  ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനുമായ കെ.ജി.ബാലകൃഷ്ണന്‍ ആണ് ഇപ്പോള്‍ ആരോപണ വിധേയനായിരിക്കുന്നത്, മരുമകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.വി ശ്രീനിജനും ബന്ധുക്കളും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണമാണ് ഇദ്ദേഹത്തിനെതിരെ വിരല്‍ ചൂണ്ടാന്‍ ഇപ്പോള്‍ കാരണമായത്‌.   
വക്കീലായ മകള്‍ സോണിയുടെ ഭര്‍ത്താവും വക്കീല് തന്നെയായ ശ്രീനിജന്‍ അന്ന് ഇലെക്ഷന്  നിന്നപ്പോള്‍ ഇത്രയൊന്നും പൊല്ലാപ്പ് ഉണ്ടാകുമെന്ന് വിചാരിച്ചു കാണില്ല. 2006 ല്‍ കാണിച്ച വരവുചെലവു കണക്കും മൂന്നുവര്‍ഷം കഴിഞ്ഞു കാണിച്ച കണക്കും തമ്മിലുള്ള ഭീമമായ വ്യത്യാസമാണ് ഇപ്പോള്‍ ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയത്.
കോണ്‍ഗ്രെസ്സിലും ഈ പ്രശനം കൊടുങ്കാറ്റു ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. അടുത്ത നിയസഭ തെരഞ്ഞെടുപ്പില്‍  ഞാറക്കല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആകാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോളാണ് ശ്രീനിജന് ഇത് തിരിച്ചടിയാകുന്നത്. അന്വോഷണം നടത്തുമെന്ന് ചെന്നിത്തലയുടെ പ്രസ്താവന അല്പം ആശ്വാസം നല്‍കുന്നതാണ്.
കൃഷ്ണയ്യര്‍ പറഞ്ഞപോലെ നിലവിലുള്ള സ്ഥാനം രാജി വെക്കുന്നതാണ് കെ ജി ബി ക്ക് നല്ലത്.
മോളെ സോണി അച്ഛനോട് പറഞ്ഞേരെ ഇപ്പോള്‍ ആണേല്‍ കൂടുതല്‍ നാറ്റകേസ്സാകാതെ  സംഗതി ഒന്ന് ഒതുങ്ങും.
ശ്രീനിജന്റെ പ്രതികരണം പിന്നീട് പറയാം  എന്ന് മാത്രമായിരുന്നു. ഇന്ദ്രപ്രസ്ഥത്തിലെ തിരക്കുകള്‍ക്കിടയില്‍ മരുമകന്‍ തന്നെ പ്രതികരിക്കേണ്ടത് എന്ന്
സോണിയുടെ അച്ഛന്‍ ഓഫീസ് വ്യക്താവിലൂടെ പ്രതികരണം അറിയിച്ചു ,അത്രതന്നെ.
യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ വിഷ്ണുനാഥ്  കൊണ്ഗ്രെസ്സ് അന്വോഷിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധീക്കും ഈ ആവശ്യം ആദ്യം തന്നെ ഉന്നയിച്ചു.(ഓന്‍ മറ്റേ ഗ്രൂപ്പ് ആയകൊണ്ടാകണം)
അന്വോഷണങ്ങള്‍ ഏതു  ഭാഗത്ത്‌ നിന്നായാലും സ്വാഗതം പറയാം
കെ ജി ബി ക്ക്  നിരപരാധിയെങ്കില്‍ അത് തെളിയിക്കാനും അവസരം കിട്ടുമല്ലോ



അനധികൃത സ്വത്ത് വിശദമായ വാര്‍ത്ത‍. 
കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാറയ്ക്കല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവും ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകനുമായ അഡ്വക്കേറ്റ് പിവി ശ്രീനിജനും ഭാര്യ അഡ്വക്കേറ്റ് കെബി സോണിയും ചുരുങ്ങിയകാലത്തിനുള്ളില്‍ വാരിക്കൂട്ടിയ സ്വത്ത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു.

ശ്രീനിജനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് കണക്കില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ച കാര്യം ഞായറാഴ്ച സ്വകാര്യ  ന്യൂസ് ചാനലാണ് പുറത്തുവിട്ടത്.

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലപ്രകാരം ശ്രീനിജന് സ്വന്തംപേരില്‍ ഒരു തുണ്ടു ഭൂമിപോലും ഇല്ലായിരുന്നു. 25,000 രൂപ മാത്രമായിരുന്നു ശ്രീനിജന്റെ സമ്പാദ്യം. ഭാര്യ കെബി സോണിയുടെ പേരില്‍ തിരുവാങ്കുളത്ത് 29 സെന്റ് മാത്രമാണ് ഉണ്ടായിരുന്നത്. സോണിയുടെ പക്കല്‍ 1,20,000 രൂപ ഉള്ളതായും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

പിന്നീട് മൂന്നു കൊല്ലത്തിനുശേഷം 2009ല്‍ ആദായനികുതി വകുപ്പിനു നല്‍കിയ രേഖ പ്രകാരം ശ്രീനിജന് 25 ലക്ഷം രൂപയുടെയും ഭാര്യ സോണിക്ക് 15 ലക്ഷം രൂപയുടെയും വരുമാനമുണ്ടെന്ന് കാണിച്ചിരുന്നു. അഭിഭാഷകവൃത്തി മാത്രമാണ് തങ്ങളുടെ വരുമാനമാര്‍ഗ്ഗമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ 2010 പിന്നിടുമ്പോള്‍ ശ്രീനിജനും ഭാര്യയും ചേര്‍ന്നു കോടികള്‍ വിലമതിക്കുന്ന ഒട്ടേറെ സ്ഥലങ്ങളും ഫഌറ്റുകളും സ്വന്തമാക്കിയതാണു സംശയത്തിന്റെ പുകമറ ഉയര്‍ത്തിയിരിക്കുന്നത്.

തൃശൂരിലെ അന്നമനടയില്‍ പുഴയോരം ഉള്‍പ്പെടുന്ന രണ്ടര ഏക്കറിലെ നിര്‍മാണം പുരോഗമിയ്ക്കുന്ന ആഡംബര റിസോര്‍ട്ട്, കൊച്ചി നഗരത്തില്‍ അമ്മയുടെ പേരില്‍ ശ്രീനിജന്‍ വാങ്ങിയ ഭൂമി, വക്കീല്‍ ഓഫീസിനുള്ള കെട്ടിടം, അരക്കോടി വിലവരുന്ന ഫഌറ്റ്, പലയിടത്തമുള്ള ഭൂമി തുടങ്ങിയവയാണ് ശ്രീനിജനും ഭാര്യയും ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വന്തമാക്കിയത്. ഇതില്‍ പലതും രജിസ്റ്റര്‍ ചെയ്തത് ആധാരത്തില്‍ വിലകുറച്ച് കാണിച്ചാണെന്നും ആരോപണമുണ്ട്.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാറയ്ക്കല്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയായിരുന്ന എംഎ കുട്ടപ്പനെ തഴഞ്ഞാണ് പിവി ശ്രീനിജന് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. അത് അന്നു തന്നെ വന്‍വിവാദം സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എംകെ പുരുഷത്തമനോട് ശ്രീനിജന്‍ പരാജയപ്പെടുകയും ചെയ്തു.
ശ്രീനിജന്റെയും ഭാര്യയുടെയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണു സൂചന. ഭാര്യ കെബി സോണി മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസും മനുഷാവകാശ കമ്മിഷന്‍ ചെയര്‍മാനുമായ കെ.ജി. ബാലകൃഷ്ണന്റെ മകളാണെന്നത് ആരോപണത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

10 അഭിപ്രായങ്ങൾ:

Toms / thattakam.com പറഞ്ഞു...

അപ്പന്റെ ചിലവില്‍ മക്കള്‍ ഒന്ന് കൊഴുത്തതാവും കേരളമല്ലേ സ്ഥലം ഒന്നിനെയും വിശ്വസിക്കരുത്. പുറം മേനി കണ്ടു മയങ്ങിയാല്‍ കാര്യം പോക്കാ

Abduljaleel (A J Farooqi) പറഞ്ഞു...

പത്രക്കാര്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയകൊണ്ടാകുമോ
പ്രതികരണം പിന്നീട് എന്ന് പറഞ്ഞു അദ്ദേഹം മുങ്ങിയത്. ഇതൊക്കെ സംശയം ബലപ്പെടുതുകയാണ് ടോംസ്

Abduljaleel (A J Farooqi) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Abduljaleel (A J Farooqi) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Abduljaleel (A J Farooqi) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Abduljaleel (A J Farooqi) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ente lokam പറഞ്ഞു...

ദീപ സ്തംഭം മഹാശ്ചര്യം നമുക്കും
കിട്ടണം പണം..

തന്തക്കു മുമ്പേ മകന്‍ (മരു മകന്‍ )
ഉത്ഭവിച്ചാല്‍ കിട്ടുന്നതെല്ലാം
തന്തക്കു പേര്...
ഇതില്‍ ഏത് ശരി എന്ന് കാലം തെളിയിക്കട്ടെ ..

kARNOr(കാര്‍ന്നോര്) പറഞ്ഞു...

ആ കൊച്ചന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. കൈയ്യില്‍ ഒണ്ടാരുന്ന പൈസ ലിസ്സില്‍ ഇട്ടു. പിന്നെ അവിടുന്നെടുത്ത് ജ്യോതിസില്‍ ഇട്ടു അത്രമാത്രം ബാക്കിയെല്ലാം മാധ്യമസൃഷ്ടി മാത്രം. നിരപരാധികളെ ക്രൂശിച്ചാല്‍ ഈശ്വരന്‍ ശിക്ഷിയ്ക്കും. നോക്കിക്കോ.

കിരണ്‍ പറഞ്ഞു...

പൊതുജനം കഴുത...

Basheer Vallikkunnu പറഞ്ഞു...

"ബാലഷ് ണാ ........കൊച്ചുകള്ളാ........"
very catching Title..