2010, ഡിസംബർ 23, വ്യാഴാഴ്‌ച

ഹിമകണം



ശീതക്കാറ്റു ഏല്‍ക്കുന്ന സുപ്രഭാതങ്ങളില്‍
ശൈത്യം തലോടി കുളിര് കോരുമ്പോള്‍
പത്രാഗ്രത്തില്‍ ഒരു ചെറു വിശ്രമം
ഇറ്റു വീഴാന്‍ വെമ്പല്‍ കൊള്ളുന്നു ഹിമകണം

പുലരി പ്രഭ കിഴക്കുണര്‍ന്നു എണീക്കുമ്പോള്‍
പ്രതിഭലിക്കുന്നു പ്രകാശ കിരണങ്ങള്‍
നയനങ്ങളെ അത് ചിമ്മി തുറപ്പിക്കും
അല്പായുസ് ഉള്ളൊരു ജന്മ മാണെങ്കിലും.

അന്ന് ഞാന്‍ പാട വരമ്പില്‍ നടക്കുമ്പോള്‍
ഒപ്പം നടക്കുന്ന നിഴലിനെ കാണുന്നു
ചുറ്റും മഴവില്‍ വര്‍ണങ്ങള്‍ വിരിയിച്ച്,
കറുക പുല്ലിന്റെ ആഗ്ര ഭാഗങ്ങളില്‍

ശോഭ വിടര്‍ത്തിയ മഞ്ഞു തുള്ളികളിലൂടെ
അന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു നോക്കിപക്ഷെ,
ഇന്ന് തിരിച്ചറിയുന്നു ഈ ഭൂവിലെ
ദൈവത്തിന്‍ ഉത്കൃഷ്ട സംവിധാനങ്ങള്‍.

2 അഭിപ്രായങ്ങൾ:

mayflowers പറഞ്ഞു...

കണ്ണിനു കുളിരേകുന്ന ചിത്രവും,മനസ്സിന് തണുപ്പേകുന്ന കവിതയും.
അഭിനന്ദനങ്ങള്‍..

Abduljaleel (A J Farooqi) പറഞ്ഞു...

മനസ്സിനും കുളിര് നല്‍കാന്‍ ഈ അഭിനന്ദനവും
ഇപ്പോഴത്തെ ഇവിടുത്തെ കാലാവസ്ഥയും ധാരാളം.