ഞാനും ഒന്ന് ശ്രമിച്ചു നോക്കാം...
ഈ സര്‍ക്കാര്‍ ഭരണത്തില്‍ എത്തുന്നതിനു മുമ്പേ നാം കേട്ട് തുടങ്ങിയ വാക്കാണ് സ്മാര്‍ട്ട് സിറ്റി. കാലാവധി പൂര്‍ത്തിയാക്കാന്‍ നാളുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും അത് പൂര്‍ത്തിയാക്കാത്ത ഒരു പദ്ധതിയായി തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിഞ്ഞു എന്നതാണ് സര്‍ക്കാരിന്റെ നേട്ടം എന്ന് പറയേണ്ടിവരും, എന്നാല്‍ ഈ കാലമത്രയും വാര്‍ത്തകളില്‍ സ്മാര്‍ട്ട് സിറ്റി സജീവമാണുതാനും.
കാലാവധി തീരും മുമ്പേ ഇക്കാര്യത്തില്‍ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാകണം എന്ന ആഗ്രഹത്തിലാണ് സര്‍ക്കാര്‍ എന്നുവേണം, ഇപ്പോളത്തെ നീക്കങ്ങള്‍ ഊഹിക്കാന്‍. പല പ്രാവശ്യം ദുബായിലെ ടീകോം കമ്പനിയുമായി ചര്‍ച്ച കഴിയുമ്പോഴും പ്രതീക്ഷ നല്കുന്ന തീരുമാനങ്ങളൊന്നും കേട്ടിരുന്നില്ല അതുകൊണ്ട് തന്നെ ഇത് അവസാനിച്ചു എന്ന് കരുതിയവര്‍ക്ക്
തെറ്റി, എന്ന് വിളിച്ചറിയിച്ചു കൊണ്ട് കേരള സര്‍ക്കാര്‍ വീണ്ടും സ്മാര്‍ട്ട് സിറ്റി പൊടി തട്ടി എടുത്തിരിക്കുകയാണ്.
ഇടയ്ക്കിടെ നമ്മുടെ സര്‍ക്കാര്‍ ടീകോം കമ്പനിക്ക് ഓരോ കത്ത് കൊടുക്കും (ലവ് ലെറ്റര്‍ ഒന്നുമല്ല അങ്ങനെ ആരും ധരിക്കേണ്ട, അന്ത്യ ശാസനമാണ് കഴിഞ്ഞ മൂന്നു പ്രാവശ്യവും നല്കിയ കത്തുകള്‍) ആദ്യത്തെ അന്ത്യശാസനം രണ്ടാമത്തെ അന്ത്യശാസനം മൂന്നാമത്തെ അന്ത്യശാസനം
എന്നിങ്ങനെയാണ് ഞാനിപ്പോള്‍ വിലയിരുത്തുന്നത്. (അതങ്ങനെ നമ്പര്‍ ഇട്ടു കൊടുത്താല്‍ എത്രവരെ വേണമെങ്കിലും ആകാമല്ലോ!!)
അവസാനത്തെ കത്തിന് ദുബായിലെ കമ്പനി മറുപടി പറഞ്ഞത് , ഇവിടെ ഞങ്ങള്‍ കുറെ പണി തിരക്കിലാണ് ഇനി ചര്‍ച്ച വേണമെങ്കില്‍ നിങ്ങള്‍ ഇങ്ങോട്ട വന്നോളൂ നയപരമായ തീരുമാനം എടുക്കാന്‍ കഴിയുന്നവര്‍ (മുഖ്യ മന്ത്രി ഉള്‍പ്പടെ ) വന്നോട്ടെ എന്നാണ്. ഇതിന്റെ ചര്‍ച്ചക്ക് നടന്നു
അവരുടെയും ചെരുപ്പ് തേയുന്നു എന്നുവേണം കരുതാന്‍. തങ്ങള്‍ അയക്കുന്ന കത്തുകള്‍ക്ക് മറുപടി തരാതെ ഈ ശാസനകള്‍ മാത്രം തന്നിട്ടെന്ത് കാര്യമെന്നും കമ്പനി സി ഇ ഓ ,ഫരീദ് അബ്ദുറഹ്മാന് ചോദിക്കുന്നു .
എന്തായാലും അവസാനം മധ്യസ്ഥ ശ്രമത്തിനു മലയാളികളുടെ അംബാസഡര്‍ കൂടിയായ എം.എ.യൂസഫലിയെ ചുമതലപ്പെടുത്തി. പ്രമുഖ വ്യവസായിയായ യൂസഫലി നോര്‍ക്ക വൈസ് ചെയര്‍മാനാണ്. ദുബായ് കമ്പനിയുമായി ഉള്ള പ്രാരംഭ ചര്‍ച്ചകളില്‍ സജീവമായിരുന്ന എം.എ.യൂസഫ് അലി ഏറണാകുളത്ത് നടന്ന ഉത്ഘാടന സദസ്സില്‍ പോലും സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ഈ പ്രശ്നത്തില്‍ ടീകോമുമായി മധ്യസ്ഥ ശ്രമം നടത്താന്‍ തന് തയ്യാറാണെന്ന്
പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിരുന്നെങ്കിലും അന്നൊന്നും നമ്മുടെ സര്‍ക്കാര്‍ അതിനു തയാറായിരുന്നില്ല. ഇനി കേരളം തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതിനാല്‍ ജനങ്ങളുടെ തൃപ്തി ആവശ്യമായതിനാലാകും ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത് എന്നാണെനിക്കു തോന്നുന്നത്. ഇളക്കും മുള്ളിനും കേടില്ലാതെ പദ്ധതികള്‍ കേരളത്തിന് വരട്ടെ. അതാണ് നമുക്കാവശ്യം.
5 അഭിപ്രായങ്ങൾ:
എന്താ ഞാന്‍ പറയാ വായിച്ചു
നല്ല പദ്ധതികളില്‍ കാലം താമസം നേരിട്ടത് സര്‍ക്കാരിന്റെ പിടിപ്പു കേടായെ കാണാന്‍ കഴിയു. എല്ലാം വേണ്ടം വിധം നോക്കീം കണ്ടും ചെയ്തിരുന്നേല്‍ ഈ കൊഴപ്പം വല്ലതും വരുമായിരുന്നോ..?
എവിടെ ശരി ആകാന്‍ ??!!! ..ഇത് ചുമ്മാ....
ഇനിയിപ്പോ അടുത്ത കക്ഷിക്ക് തട്ടാന്‍ സമയം ആയി..
പിന്നെ കണക്കില്‍ ഇതവരുടെ ബേബി ആണെന്ന്
പറയുന്നത് കൊണ്ടു എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍
കൊള്ളാം.എന്തായാലും ഇനി ഒരു നാട് ഇതിലും നാണം
കെടാന്‍ ഇല്ല..പാവം പ്രവാസികള്‍ .മറ്റുള്ളവരുടെ ഇടയില്‍
ജീവിക്കേണ്ടി വരുന്നവരുടെ ചമ്മല് ഇവര്‍ക്ക് അറിയുമോ?
പ്രസക്തമായ ഒട്ടേറെ വിഷയങ്ങള്‍ ലളിതമായും വിമര്‍ശനാത്മകമായും കൈകാര്യം ചെയ്തിരിക്കുന്ന ഈ ബ്ലോഗ് ശ്രദ്ധേയമാണ്
തുടക്കം മുതല്‍ ജനങ്ങളെ പ്രതീക്ഷ നല്കി അടുപ്പിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ഓരോ ശ്രമങ്ങള്‍ എന്നല്ലാതെ പ്രതീക്ഷകള്‍ പൂവണിയുമോ എന്ന് കണ്ടറിയണം.
നന്ദി: സാബി, ടോംസ് , എന്റെ ലോകം, പി എ. അനീഷ്. അഭിപ്രായങ്ങള്‍ അറിയിച്ചതിനു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ