മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ ഇന്ന് മുഹറം ഒന്നായിരിക്കുമെന്ന് അറിയിപ്പ് വന്നിരിക്കുന്നു.ഇസ്ലാമിക് കലണ്ടർ, അഥവാ ഹിജ്റ കലണ്ടർ 1432 പുതുവര്‍ഷം ആരംഭിക്കുകയായി.എല്ലാ വായനക്കാര്‍ക്കും ഐശ്വര്യ പൂര്‍ണമായ നല്ല നാളുകള്‍ ആശംസിക്കട്ടെ.
മുഹമ്മദ് നബി (സ) മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തതിനെ അടിസ്ഥാനമാക്കിയാണ് ഹിജ്റ വർഷം തുടങ്ങുന്നത്. പ്രവാചകന് മക്കയില്‍ വളരെയേറെ എതിര്‍പ്പുകള്‍ നേരിട്ടതോടൊപ്പം പീടനങ്ങള്ക്കും വിധേയനാകേണ്ടി വന്നിട്ടുണ്ട്. അല്ലാഹു തന്നില്‍ ഏല്പിച്ച ഉത്തരവാദിത്വങ്ങള്‍ എന്ന നിലക്ക് സംയമനത്തോടെ തന്നെ ശത്രുക്കളോടു നേരിടുകയും ജനിച്ചു വളര്‍ന്ന നാട്ടില്‍ ജീവിതം വഴിമുട്ടുമെന്നു മനസ്സിലാക്കിയപ്പോള്‍ മാത്രമാണ് സന്ധത സഹാചാരിആയ അബൂബക്കര്‍ സിദ്ധീഖി നോട് ഒപ്പം മദീനയിലേക്ക് യാത്രയാകുന്നത്. മുസ്ലീങ്ങള്‍ക്ക് നേരെയുള്ള എതിരാളികളുടെ അക്രമങ്ങള്‍ വര്‍ധിച്ചു വന്നപ്പോള്‍ ഇസ്ലാമിന് അനുകൂല സാഹചര്യമുള്ള എത്യോപ്യയിലേക്കും മറ്റും നാട് വിട്ടുപോകാന്‍ നബി ആവശ്യപ്പെട്ടു
മദീനയിലെ അനുകൂലമായ സാഹചര്യത്തില്‍ മക്കയിലെ കുറെ ആളുകള്‍ അവിടെ പോയി താമസമാക്കി.തന്നെ പിന്തുണയ്ക്കുന്ന എല്ലാവരും മദീനയിലേക്കും മറ്റും പോയശേഷം നബിയെ വധിക്കാന്‍ ശത്രുക്കള്‍ തീരുമാനം എടുത്ത സാഹചര്യത്തില്‍ അവസാനമായി നബിയും മദീനയിലേക്ക് പാലായനം ചെയ്യുക ആയിരുന്നു. എതോപ്യയിലെ അഭയാർഥികളെ മദീനയിലേക്ക് മാറ്റുകയും ചെയ്തു .
ഈ സംഭവത്തേയാണ് ഹിജ്റഎന്ന പേരിൽ അറിയ പ്പെടുന്നത്. ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ഹിജറ വര്‍ഷം കണക്കാക്കുന്നത്.
മുഹമ്മദു നബിയുടെയും അബൂബക്കര്‍ സിദ്ധീഖിന്റെയും കാലശേഷം ഉമറിന്റെ ഭരണ കാലത്ത് മറ്റു പ്രദേശങ്ങളിൽ ഇസ്ലാം വ്യാപിച്ചപ്പോൾ ലോക മുസ്ലിംകൾക്ക് പൊതുവായി ഒരു കലണ്ടര്‍ വേണമെന്ന അഭിപ്രായം ഉയർന്നുവന്നു.
നബിയുടെ ജനനമോ, മരണമോ, പ്രവാചകത്വം കിട്ടിയതോ എന്നിങ്ങനെ ഏതെങ്കിലും സംഭവം ആസ്പദമാക്കിയാണ് വർഷം എണ്ണിത്തുടങ്ങേണ്ടതെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ഒടുവിൽ ഹിജ്റ (മുഹമ്മദു നബി മക്കയിൽ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം എന്നതാണ് ഈ വാക്കിന്നര്‍ത്ഥം ) ആസ്പദമാക്കിക്കൊണ്ട് കലണ്ടർ ആരംഭിക്കണമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
ഒന്നാമത്തെമാസം എതായിരിക്കനമെന്ന ആലോചനയില്‍ ദുല്‍ ഹജ്ജും റമദാന് ഉം ഒക്കെ പരിഗണിച്ചെങ്കിലും
എന്നാല്‍ യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, ഹജ്ജ് കര്‍മ്മം കഴിഞ്ഞ് ജനങ്ങൾ തിരിച്ചെത്തുന്ന വേള എന്നീ പ്രാധാന്യങ്ങൾ പരിഗണിച്ച് മുഹർറം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.
ക്രിസ്തു വര്‍ഷം പോലെ പന്ത്രണ്ടു മാസം തന്നെ ഉണ്ടെങ്കിലും ചന്ദ്രപ്പിറവി അനുസരിച്ച് മാസം കണക്കാക്കുന്നതിനാല്‍ മുന്നൂറ്റി അന്‍പത്തി നാല് ദിവസങ്ങളെ വര്‍ഷത്തില്‍ കണക്കാക്കാന്‍ പറ്റുകയുള്ളൂ.ഏകദേശം പതിനൊന്നു ദിവസത്തെ വ്യത്യാസം കാണുന്നുണ്ട്.
11 അഭിപ്രായങ്ങൾ:
ത്യാഗം നിറഞ്ഞ ആ പലായനത്തിന്റെ ഓര്‍മയില്‍ ഹൃദയം ഭക്തി സാന്ദ്രമാവുന്നു.
അവസരോചിതമായ പോസ്റ്റ്.
നല്ല പോസ്റ്റ്
ഗള്‍ഫ് പ്രവാസികള്‍ എപ്പോഴും ഉപയോഗിക്കുന്ന ഹിജ്ര വര്‍ഷം അതിന്റെ ചരിത്ര പശ്ചാത്തലം അധികമാര്‍ക്കും അറിയൂലാ എന്ന് തോന്നി. പോസ്ടിയതാണ് FLOWERS നും ടോംസ് നും നന്ദി.
ഹിജ്റയില്‍ ഗുണപാoങ്ങള് നിറഞ്ഞു നില്ക്കുന്നു
അതെ മനാഫ് ആദര്‍ശത്തിനുവേണ്ടി അല്ലാഹുവിന്റെ സംത്രിപ്തിക്കായി നാടും വീടും ഉപേക്ഷിക്കേണ്ടി വരുക.
ഇപ്പോഴും ഈ അവസ്ഥകള്‍ നിലനില്‍ക്കുന്ന നാടുകള്‍ ..... അവരോടു അനുഭാവം പുലര്‍ത്താം. നന്ദി.
സമകാലികവും, വിജ്ഞാനപ്രദവുമായ കുറിപ്പ്. ഹിജ്റ കലണ്ടറിന്റെ ചരിത്രം കുറഞ്ഞ വാക്കുകളില്‍ മനോഹരമായി പറഞ്ഞുതന്നു.
ഇസ്ലാമിക ചരിത്രത്തില്‍ കാലഗണനക്ക് പുതിയ കലണ്ടര്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിരുദ്ധാഭിപ്രായങ്ങള്‍ പുതിയ അറിവായിരുന്നു. ആശംസകള്‍ ഫാറൂഖി!
ഹിജ്റ ഒരു നാഴികക്കല്ലാണ്.. നല്ല ചിന്തകളാണ് നല്‍കിയത്. ആശംസകള്‍.
Aashamsakal..!
ആശംസകള്‍ നേര്‍ന്ന നൌഷാദ് കുനിയില്‍,ഒരു നുറുങ്ങു, പ്രണവം രവികുമാര്‍ എല്ലാവര്ക്കും നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ