2010, നവംബർ 26, വെള്ളിയാഴ്‌ച

പൊങ്ങി വന്ന മീസാന്‍ കല്ലുകള്‍.

കേരളമിപ്പോള്‍ തിമിര്‍ത്തു പെയ്യുന്ന മഴയിലാണ്. മണ്ഡലകാലത്തെ മഞ്ഞു മൂടിയ പ്രഭാതങ്ങള്‍ക്ക് പിന്നാലെ പ്രശാന്തമായ പകലിനു പകരം ഇരുണ്ടു കൂടുന്ന കാര്‍മേഘങ്ങ ളാണ് ആകാശത്ത്  പടരുന്നത്. ഇവയെല്ലാം പെയ്തിറങ്ങുമ്പോള്‍ തോടുകളും നദികളുമൊക്കെ കരകവിഞ്ഞ് ഒഴുകുന്നു.താഴ്ന്ന പ്രദേശങ്ങളിലെ റോഡു കളിലൊക്കെ തോണിയിറക്കാന്‍ പറ്റുന്ന അവസ്ഥ. തുടര്‍ച്ചയായ മഴ കൊണ്ട് ഭൂമി കുളിര്‍ക്കുന്നതോടൊപ്പം ചിലയിടങ്ങളില്‍  മണ്ണ് ഇടിയുന്നു, ശക്തമായ നീരൊഴുക്കില്‍ പുതിയ തോടുകള്‍ രൂപാന്തരപ്പെടുന്നു. ഈ മഴയിലൂടെ ഒരു യാത്ര.
ഇ.വി. കൃഷ്ണപിള്ളയുടെ വരികളിലൂടെ നമുക്ക് പരിചയപ്പെടുത്തിയ(അദ്ധേഹത്തിന്റെ കുട്ടിക്കാലത് ഏറെ സ്വാധീനം ഉണ്ടാക്കിയ) ആ പുളിമരം പോലും  കടപുഴകി.
ഈ മണ്ണ് ഇളക്കത്തില്‍ മുമ്പ് അടിപ്പെട്ടുപോയ പലതും തെളിഞ്ഞു വരാം ശക്തമായ വെള്ളമോഴുക്കില്‍ ഇതൊക്കെ സ്വാഭാവികമാണല്ലോ.
ഇനി ഞാന്‍ നിങ്ങളെ കൊച്ചുണ്ണിയുടെ നാട്ടിലേക്ക് ക്ഷണിക്കുകയാണ്.സാക്ഷാല്‍ കായംകുളം കൊച്ചുണ്ണി.
ഈ അടുത്ത നാളുകളില്‍ അവിടെയും ചില കല്ലുകളൊക്കെ തെളിഞ്ഞു വന്നിട്ടുണ്ട്.
കാട് തെളിച്ച പണിക്കാരാണ് ആദ്യം കണ്ടത്. മുഹിയദ്ദീന്‍ പള്ളിയിലെ കബര്‍ സ്ഥാനിലാണ്
ഈ സംഗതി എന്നത് ആത്മീയ പരിവേഷത്തിന് മാറ്റ് കൂട്ടി.
റംസാനില്‍ പള്ളിയും പരിസരവുമൊക്കെ വൃത്തിയാക്കുന്നതിന്റെ ഭാഗമായ കാടുവെട്ടല്‍, പള്ളിക്ക് സമീപമുള്ള കബറിടങ്ങള്‍ കാട് കയറി ഒരു ഭീകര അന്തരീക്ഷം സൃഷ്ടിക്കുക പതിവാണല്ലോ.വര്‍ഷത്തില്‍ ഒരു തവണയാകും തെളിച്ചു വൃത്തിയാക്കല്‍. ഈ ഒരു വര്‍ഷത്തിനിടയില്‍ അവിടെയുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെടുന്നതും അപ്പോളാണല്ലോ!
എന്തായാലും രണ്ടു മൂന്നു കല്ലുകള്‍ തെളിഞ്ഞു നില്‍ക്കുന്നത് പണിക്കാര്‍ കണ്ടു. അന്ന് തന്നെ പള്ളിയിലുള്ളവരെ അറിയിക്കുകയും ചെയ്തു. വ്രതശുദ്ധിക്ക് കുറവാകേണ്ട എന്ന് കരുതിയോ, മറ്റെന്തിനോ എന്തായാലും അന്നത് ആരും പുറത്തു പറഞ്ഞില്ല കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍
മുഹിയദ്ദീന്‍ പള്ളിയിലേക്ക് ആളുകളുടെ നീണ്ട നിര. റോഡിലെ തിരക്ക് ഒഴിവാക്കാന്‍ പോലിസ്
ഇടപെടേണ്ടി വന്നു. പള്ളിയില്‍ ഖബര്‍ പൊന്തിവന്നു എന്നാണ് സംസാരം ഏതോ ശൈകന്മാരുടെതാണ് ! ദിവ്യന്മാരുടെതാണ് എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കപെട്ടു! ദിവ്യത്വം കേട്ടാല്‍ ആള് കൂടുക സ്വാഭാവികമല്ലേ!
മുമ്പ് കാലങ്ങളില്‍ മയ്യത്ത് മറവു ചെയ്തു കഴിഞ്ഞാല്‍ കല്ലുകള്‍ അടയാളം വെക്കുക പതിവായിരുന്നു.
ഇന്ന് ഈ പള്ളിയില്‍ പോലും ഇത് പതിവില്ല.(മരിച്ച ആളുടെ പേരും വീട്ടുപെരുമൊക്കെ കൊത്തിവച്ച  ഈ കല്ലിനാണ് മീസാന്‍ കല്ല്‌ എന്ന് പേര് പറയുന്നത്.)
വളരെയേറെ വര്‍ഷങ്ങള്‍ മുമ്പ് പാകിസ്ഥാനിലെ കച്ച് എന്ന പ്രദേശത്തുനിന്നു കേരളത്തില്‍ കുടിയേറിയ കച്ച് മേമന്‍ എന്നറിയപ്പെടുന്ന സേട്ട് മാര്‍ നിര്‍മിച്ചതാണ് ഈ പള്ളി. പഴയകാല കായംകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന സ്വലിഹ് സെട്ടിന്റെയും മറ്റും മുന്‍ഗാമികള്‍ .
മുന്നൂറോളം കൊല്ലം പഴക്കമുള്ള മീസാന്‍ കല്ലില്‍ ഉര്‍ദുവിലോ, അറബിയിലോ മറ്റോ പേര് വിവരങ്ങളും രേഖ പെടുത്തി വെച്ചിരിക്കുന്നു എന്നതാണ് ഇവിടെ ദിവ്യത്വം ദര്‍ശിക്കാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുന്നത്.
ഈ മൂന്നില്‍ ഒരാളെപ്പറ്റി തിരിച്ചറിഞ്ഞതിനാല്‍ അദ്ധേഹത്തിന്റെ കുടുംബക്കാരും രംഗത്ത് വന്നു.യഥാര്‍ത്ഥത്തില്‍ ഈ മുന്‍ഗാമികളില്‍  നിന്നും നാട്ടുകാര്‍ ഏറ്റെടുത്ത്‌ നടത്തി പോന്നതാണ് ഈ പള്ളി. ഇവിടെ മരണപ്പെട്ട സാധാരണക്കാരുടെ ഖബര്‍ ആണ് ഇതെന്നത് വ്യക്തമാണ്. ഇപ്പോള്‍ ഇവിടം ദിവ്യത്വം കല്പിച്ചു മറച്ചുകെട്ടി വച്ചിരിക്കുന്നു. മുന്‍ കഴിഞ്ഞുപോയ മഹത്തുക്കളാണ്  അത് വെറുതെ ഉപേക്ഷിക്കാന്‍ പാടില്ലെന്ന് ഒരുപക്ഷം. ഇത് സാധാരണക്കാരുടെ ഖബര്‍ ആണെന്ന് മറുപക്ഷവും പള്ളി കമ്മറ്റിയില്‍  പോലും അഭിപ്രായ വ്യത്യാസങ്ങള്‍ !!
"നിങ്ങള്‍  വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ പറയും" എന്നും പറഞ്ഞു ചാനലും ഇത് വാര്‍ത്തയാക്കി. യാഥാസ്ഥിതികര്‍ക്ക് അത് പോരെ ആളെ കൂട്ടാന്‍ പബ്ലിസിറ്റി. ഇത് സാധാരണ ഖബര്‍ ആണെന്ന് ആ പരിപാടിയിലും  ഒരു പണ്ഡിതന്‍ അഭിപ്രായം പറഞ്ഞത് ആശാവഹമാണ്‌.

സമീപ ഭാവിയില്‍ ഈ "ദിവ്യന്മാരുടെ" പേരില്‍ അവിടെ പ്രത്യേക പ്രാര്‍ഥനകള്‍ (ഉറൂസും ആണ്ടുനേര്‍ച്ചയും) ആരംഭിച്ചാല്‍ അതിശയിക്കാനില്ല. ഇങ്ങനെയൊക്കെയാണ് ദിവ്യ സ്ഥാനങ്ങള്‍  ഉണ്ടാകുന്നതും ജനങ്ങളെ ചൂഷണം ചെയ്തു പണം കൊയ്യുന്നതും എന്നത് നാം അറിഞ്ഞിരിക്കുക. സ്വന്തം ജീവിതത്തില്‍ പ്രാര്‍ഥനകള്‍ ഇല്ലാതെ ഇത്തരം കേന്ദ്രങ്ങളിലേക്ക് തീര്‍ഥ യാത്ര നടത്തുന്നവര്‍ നിലവില്‍ ഉള്ളതിനാല്‍ കുറെ ഭക്തന്മാര്‍ ആ വഴിക്കും യാത്ര ചെയ്യുമല്ലോ. സാധാരണജനം തിരിച്ചറിയണമെന്ന് മാത്രം ഉണര്‍ത്തട്ടെ.           
       





     

5 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

വിശ്വാസം അതാണ്‍`..

Abduljaleel (A J Farooqi) പറഞ്ഞു...

വിശ്വാസം അതല്ലേ എല്ലാം ...................എന്ന് പറഞ്ഞു തള്ളാവുന്നത് അല്ലല്ലോ മതപരമായ വിശ്വാസങ്ങള്‍.

mayflowers പറഞ്ഞു...

ഇങ്ങിനെയാണല്ലോ ഓരോ ദിവ്യന്മാരുടെ ഉദയം.
ശാസ്ത്രം ഇത്രത്തോളം വളര്‍ന്നിട്ടും ഇത്തരം കാര്യങ്ങളില്‍ ഇപ്പോഴും ജനങ്ങള്‍ ഇരുട്ടില്‍ തന്നെ..
ഈ വിഷയം എഴുതിയത് നന്നായി.

സാബിബാവ പറഞ്ഞു...

എല്ലാം ഇലാഹിലേക്ക് മാത്രമാകട്ടെ

Abooraseel പറഞ്ഞു...

അപ്രതീക്ഷിതമായി ഈ ബ്ലോഗ്‌ ശ്രദ്ധയിൽ പെട്ടു. രണ്ടു പോസ്റ്റുകൾ വായിച്ചു. കൂടുതൽ വായന പിന്നത്തേക്കു വെച്ച് Favorites ൽ Add ചെയ്തു.

"നാലാള്‍ ഇവിടെ വായിക്കും എന്ന പ്രതീക്ഷ.അറിയാത്ത നല്ലമനസ്സുകളെ ഈവഴി അറിയാനും അടുക്കാനും നല്ല വാക്കുകള്‍ പങ്കു വക്കാനും ആഗ്രഹിക്കുന്നു.വിവര സാങ്കേതിക വിദ്യയുടെ അനുഗ്രഹമാണ് ഇതെല്ലാം ഇതിന്റെ നന്മകള്‍ കടഞ്ഞെടുക്കാന്‍ നമുക്ക് സാധിക്കട്ട"
ഇത് താങ്കളുടെ വരികളാണ്. നാലാളിൽ എന്നെയും ചേർക്കാമോ?!. ആശംസകൾ...