എനിക്കുണ്ടൊരു പത്തായം
പഴയ പ്രതാപത്തിന്റെ പര്യായം
ഉരല്‍ ഉണ്ട് ഉലക്കയുമുണ്ട്
വയല്‍, നിറഞ്ഞ നെല്‍വയലുകള്‍
ഇന്നെനിക്കോര്‍മ ആയി .......
പക്ഷെ,
പൊളിച്ച് അടുക്കാറായ പത്തായം
പാറ്റകളുടെ അഭയ കേന്ദ്രമിപ്പോള്‍,
തറയില്‍ കുഴിച്ചിട്ട ഉരല്‍ മാറ്റാന്‍ കഴിഞ്ഞില്ല.
തറയില്‍ കുഴിച്ചിട്ട ഉരല്‍ മാറ്റാന്‍ കഴിഞ്ഞില്ല.
പാടം പറമ്പായി പറമ്പില്‍ റബ്ബറും
ഒരു തുണ്ട് നികത്തി ഒരു വീടും
പടുത്തപ്പോള്‍ വയല്‍ അശ്ശേഷ മില്ല
നീരോഴുക്കിനെ വഴിതിരിച്ചപ്പോള്‍
നീരുറവകള്‍ നീണ്ടുനിന്നില്ല
നീണ്ട ചുണ്ടുമായ് കൊറ്റികള്‍ വരുന്നില്ല.
തവള ക്കലുകള്‍ തേടുന്ന റാന്തല്‍ വരവില്ല,
തവള ക്കലുകള്‍ തേടുന്ന റാന്തല്‍ വരവില്ല,
കാലം മാറി
പഴയ കാലന്‍ കുടയും
മണ്‍കുടമില്ല മണ്‍കലവുമില്ല
എന്‍ മക്കളെ ഉറി കാണിക്കാന്‍
എന്‍ മക്കളെ ഉറി കാണിക്കാന്‍
അയലത്തു പോലും ബാക്കിയില്ല.
1 അഭിപ്രായം:
nalla kavitha payamayute ormmapeduththalukal
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ