ഇസ്ലാമില്‍ രണ്ട് ആഘോഷങ്ങള്‍ മാത്രമാണ് ഉള്ളത്. ഈദുല്‍ ഫിതറും ഈദുല്‍ ആസ്ഹയും ഇത് രണ്ടും പ്രാര്‍ഥനാ നിര്‍ഭരമാണ്. അതിലൊന്നും തെരുവിലിറങ്ങി പ്രകടനം നടനടത്താറില്ല.പ്രവാചകന്‍റെ ജന്മദിനം ആഘോഷമാക്കാന്‍ ഇസ്ലാമില്‍ തെളിവുകളൊന്നുമില്ല. പ്രവാചകനെ പിന്‍പറ്റി കൊണ്ടാകണം അദ്ദേഹത്തോടുള്ള ആദരവു പ്രകടമാക്കാന്‍. ഇസ്ലാമിസ്റ്റെന്ന പേരില്‍ അഭിമാനംകൊള്ളാന്‍വേണ്ടി മാത്രം ചിലര്‍ നടത്തുന്ന കാട്ടികൂട്ടലുകലാണ് ആഘോഷ പ്രകടനങ്ങള്‍ മതാചാരങ്ങളും അനുഷ്ടാനങ്ങളും നന്നായി മനസ്സിലാക്കാത്ത സാധാരണ ജനം വളരെ ഭക്തിയോടെ ഇതിലും അണിചേരുന്നു എന്നതാണ് യാഥാര്‍ദ്ധ്യം. ഈ നബിദിന ആഘോഷത്തെ എതിര്‍ക്കുന്നത് അന്ത്യ പ്രവാചകനോടുള്ള അനാദരവാകും എന്ന് പലരും കരുതുന്നതാണ് ഇതിനു ശക്തിപകരുന്ന കാരണങ്ങളില്‍ ഒന്ന്.
ചന്ദ്രികയില്‍ നബിയോട് ആദരവു പ്രകടിപ്പിക്കുന്ന വളരെ നല്ലൊരു ലേഖനം ഹൈദരലി ശിഹാബ് തങ്ങള്‍ എഴുതി ആഘോഷം എന്നനിലയിലുള്ള ഒരു പരാമര്‍ശവും അതില്‍ സൂചിപ്പിക്കുന്നില്ല എന്നത് പ്രസ്താവ്യമാണ്.
'പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ചൂണ്ടിക്കാണിക്കുന്ന പാതയിലൂടെ മുന്നേറിയാല്‍ ലോകത്തെ സര്‍വ തിന്മകളും മനുഷ്യത്വ വിരുദ്ധമായ ചെയ്തികളും അവസാനിക്കും. അതിന് തൗഹീദിന്റെ വെളിച്ചം മനസ്സിലുണ്ടാവണം.'
പ്രവാചകന്‍ ജനിച്ച മണ്ണില്‍ (മക്കയും മദീനയും ഉള്‍കൊള്ളുന്ന സൗദി അറേബ്യയില്‍) ആഘോഷം പോയിട്ട് ഇതൊരു അവധി ദിനം കൂടി അല്ല എന്നതാണ് വസ്ഥുത
മുഹമ്മദു നബി (സല്ലല്ലാഹു അലൈഹിവസല്ലം) വാള് കൊണ്ട് മതം പ്രചരിപ്പിച്ചു എന്നതൊക്കെ ഇസ്ലാമിന്റെ ശത്രുക്കള്‍ നടത്തുന്ന ഓരോ പരാമര്‍ശങ്ങള്‍ മാത്രമാണ്. ഇസ്ലാമിക ചരിത്രത്തില്‍ ഏറെ യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരു സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകലായിരുന്നു അത്. വാളും പരിചയുമൊക്കെ യുദ്ധോപകരണങ്ങള്‍ ആണ്, അവയുടെ ഉപയോഗവും അങ്ങനെ ഉണ്ടായിട്ടുണ്ട്. ഇന്നത്തെപ്പോലെ സ്വന്തം യുദ്ധസാമഗ്രിഹകള്‍ വിറ്റുപോകാന്‍ വേണ്ടി ആയിരുന്നില്ല ഏറ്റുമുട്ടലുകള്‍. സത്യാ അസത്യങ്ങളെ വേര്‍തിരിക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകലായിരുന്നു അത്.
റസൂലുള്ളയുടെ സുന്നത്തുകളെ അതേപടി ജീവിതത്തില്‍ പകര്‍ത്തി പ്രവാചക സ്നേഹം ആയുസുള്ളി ടത്തോളംകാലംനില നിര്‍ത്താന്‍ നമുക്ക് സാധിക്കണം. മതനിഷ്ഠയില്ലാതെ, വാര്‍ഷിക ദിനത്തില്‍ മുഷ്ടി ചുരുട്ടി ശക്തി പ്രകടനം കഴ്ചവെക്കുന്നതല്ല ഇസ്ലാം നല്‍കുന്ന പാഠം.
ഫോട്ടോ :പരിശുദ്ധ ഹറം - എ ജെ ഫാറൂഖി .
2 അഭിപ്രായങ്ങൾ:
സത്യാ അസത്യങ്ങളെ വേര്‍തിരിക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകലായിരുന്നു അത്.
ധര്‍മ്മയുദ്ധം
റസൂലുള്ളയുടെ സുന്നത്തുകളെ അതേപടി ജീവിതത്തില്‍ പകര്‍ത്തി പ്രവാചക സ്നേഹം ആയുസുള്ളി ടത്തോളംകാലംനില നിര്‍ത്താന്‍ നമുക്ക് സാധിക്കണം. മതനിഷ്ഠയില്ലാതെ, വാര്‍ഷിക ദിനത്തില്‍ മുഷ്ടി ചുരുട്ടി ശക്തി പ്രകടനം കഴ്ചവെക്കുന്നതല്ല ഇസ്ലാം നല്‍കുന്ന പാഠം..(Y)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ