2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

ഈദുല്‍ ഫിതര്‍ ആശംസകള്‍



മുപ്പതു നാളിലെ വ്രതാനുഷ്ടാനത്തിനു ശേഷം ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെ പെരുന്നാള്‍ ആഘോഷിക്കുന്നതിനു തയ്യാറെടുക്കുകയാണ് വിശ്വാസികള്‍. ഇസ്ലാം മത വിശ്വാസികളുടെ രണ്ടു പ്രധാന ആഘോഷങ്ങള്‍ ഈദുല്‍ഫിതറും  ഈദുല്‍ ആളുഹയുമാണ്‌. സൗദി അറേബ്യ ഉള്‍പ്പടെയുള്ള അറബുനാടുകളില്‍  മുപ്പതു നോമ്പും പൂര്‍ത്തീകരിക്കാന്‍ സാധിച്ചു എന്നതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. റംസാന്‍ മാസപ്പിറവി കാണുന്നതോടുകൂടി നോമ്പ് ആരംഭിക്കുകയും
അടുത്ത ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നത്തോടെ പെരുന്നാള്‍ ആഘോഷിക്കുവാനുമാണ് പ്രവാചക  വചനം. 
ചന്ദ്രിക മാസകണക്കനുസരിച്ച് അറബിമാസം കണക്കാക്കുന്നത് കൊണ്ടാണിത്. ചില മാസങ്ങളില്‍ 29 ദിവസങ്ങള്‍ കണക്കാക്കുന്നത് മാസപ്പിറവിയിലെ വ്യത്യാസങ്ങള്‍ കൊണ്ടാണ്.  

ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയില്‍ നോമ്പ് ദിനങ്ങള്‍ കഴിഞ്ഞു കൂടികൊണ്ട് ദാനധര്‍മങ്ങളും വര്വര്ധിപ്പിക്കുന്ന സമയമാണ് റമദാനിലെ അവസാന ദിനങ്ങള്‍ ഫിതര്‍ സകാത്ത് നല്‍കല്‍ ഇസ്ലാമിലെ ഒരു നിര്‍ബന്ധ കടമയാണ്.
ഉള്ളവനും ഇല്ലാത്തവനും വ്യത്യാസമില്ലാതെ പെരുന്നാള്‍ ആഘോഷിക്കുന്നതിനു ഇത് വഴിയൊരുക്കുന്നു. അതാതു നാട്ടിലെ പ്രധാന ധാന്യമാണ്‌ ഫിതര്‍ സകാത്ത് ആയി നല്‍കുന്നത്. (ഗോതമ്പ്, ഈത്തപ്പഴം, അരി എന്നിങ്ങനെ എന്തെങ്കിലും) പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് തന്നെ ഇത് നല്‍കിയാലേ ഫിതര്‍ സകാത്ത് ആയി പരിഗണിക്കുകയുള്ളൂ. (പെരുന്നാളിന് രണ്ടു നാള്‍ മുന്‍പ് മുതല്‍ നല്‍കാവുന്നതാണ്) നമസ്കാരശേഷം നല്‍കുന്നത് ഈ ഗണത്തില്‍ പെടുകയില്ല

ഒരുവര്‍ഷം ബാക്കിയാകുന്ന സമ്പത്തിന്റെ രണ്ടര ശതമാനം പാവപ്പെട്ടവര്‍ക്ക് വീതിച്ചുനല്‍കി സാമ്പത്തിക സകാത്ത് വിശ്വാസികള്‍ നല്‍കുന്നതും റമദാനിലാണ്.

പള്ളികളിലും ഈദ്‌ ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം സംഘടിപ്പിക്കപ്പെടുന്നു. എല്ലാ പ്രധാന പട്ടണങ്ങളിലും ഈദ്‌ഗാഹിനായി പ്രത്യേകം സജ്ജീകരിച്ച മൈതാനങ്ങള്‍  ഗള്‍ഫിലെ പ്രത്യേകതയാണ്. പരസ്പരം സൌഹൃദം പുതുക്കുന്നതിനും സ്നേഹ സന്ദേശങ്ങള്‍ കൈമാറുന്നതിനും ഈ വേള ഉപയോഗപ്പെടുത്തുന്നു

 പിന്നിട്ട നാളുകളില്‍ ആര്‍ജിച്ച ആത്മീയത തുടര്‍ന്നുകൊണ്ടുപോകാന്‍  വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതരസമുദായങ്ങളുമായി പരസ്പര സ്നേഹത്തോടെ വര്‍ത്തിക്കണമെന്ന മഹത്തായ സന്ദേശമാണ് ഈദ് നല്‍കുന്നത്.

എല്ലാ വായനക്കാര്‍ക്കും ഈദ് ആശംസകള്‍ നേരുന്നു.


തകബ്ബല് അള്ളാഹു മിന്നാ വ മിന്കും വ കുല്ലു ആമിന്‍ വ അന്‍തും ബി ഖൈര്‍

അഭിപ്രായങ്ങളൊന്നുമില്ല: