മൂന്നു മാസത്തെ വിശ്രമത്തിന് ശേഷം മൊറോക്കൊയില്‍ നിന്നും മടങ്ങിയെത്തിയ അബ്ദുള്ള രാജാവിന് തലസ്ഥാന നഗരിയില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
രാജ്യമെങ്ങും ആഹ്ലാദ തിമിര്‍പ്പിലായിരുന്നു. രാത്രി വളരെ വൈകിയും നാടെങ്ങും വാഹനങ്ങളില്‍ പ്രകടനങ്ങള്‍ തുടരുകയാണ്. ജനങ്ങളുടെ പ്രതീക്ഷപോലെ തന്നെ
രാജാവിന്റെ വികസന ഫണ്ടില്‍ നിന്നും വീടുവാങ്ങുന്നതിനും, വിവാഹം കഴിക്കുന്നതിനും, സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനും മറ്റുമായി ബില്ല്യന്‍ കണക്കിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയുണ്ടായി .
അയാള്‍ രാജ്യങ്ങളിലെ അസ്വാസ്ഥ്യങ്ങള്‍ വളരെ ശ്രദ്ദയോടെയാണ് രാജ്യം വീക്ഷിക്കുന്നതും. സൌദിയിലും ചുരുക്കം ചില വിഭാഗങ്ങള്‍ ഭരണത്തിന് എതിരെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. എങ്കിലും ഭരണത്തിന് ലഭിക്കുന്ന പിന്തുണ അതിലേറെയാണ് .
പ്രവാസികള്‍ക്ക് "തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുള്ള രാജാവും" ഭരണകൂടവും നല്‍കുന്ന പിന്തുണ പ്രശംസനീയമാണ്.
രാജവിനോടുള്ള ആദരസൂചകമായി ശനിയാഴ്ചയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് .
4 അഭിപ്രായങ്ങൾ:
സ്വീകരണം ഞാനും കണ്ടിരുന്നു.. നമ്മുടെ നാട്ടില്‍ ആളുകള്‍ പ്രകടനം നടത്തമ്പോ ഇവിടെ വണ്ടികള്‍ കൊണ്ടു പ്രകടനം... സ്കേറ്റിംഗും ബൈക്കമ്മ്ഗും ഒക്കെയായി .. ഇവിടെ ഇത്തരം കാഴ്ചകള്‍ സാധാരണമല്ല... നന്ദി
ആശംസകള്‍
ഞാനും സൗദി വാര്‍ത്തയില്‍ കണ്ടു. രാജാവിനോടുള്ള പ്രജകളുടെ സ്നേഹം കാണാന്‍ കഴിഞ്ഞു അത് രാജാവിന്റെ മേന്മ.
നമ്മുടെ നാട്ടില്‍ നമുക്ക് കണികാണാന്‍ കിട്ടില്ല ഈ കാഴ്ച
രാജാവ് ജനങ്ങളെ സേവിക്കുമ്പോള്‍ അവര്‍ക്കും തിരിച്ചു നല്കാനുണ്ടാകും. അതാണ് ഈ സ്നേഹ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്. മടങ്ങി വരവില്‍ അബ്ദുള്ള രാജാവ് നടത്തിയ പ്രഖ്യാപനങ്ങള്‍ എത്രയോ ജനോപകാരപ്രദം. നാട് സമ്പന്നമാകുന്നതോടൊപ്പം ജനങ്ങള്‍ക്കും ഗുണ ഫലം ലഭിക്കുന്നത് സന്തോഷകരംമാണ്.
നസീഫിനും സാബിക്കും നന്ദി.
--------------------------------------കഷ്ട്ടം..........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ