2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

അമ്മ




ബാല്യത്തില്‍ നിന്നെ പരിചരിക്കാന്‍
ഊണും ഉറക്കും ഒഴിച്ചോരമ്മ
നീയും ത്യജിക്കണം അമ്മക്കായി
ആ പുണ്യജീവിത സായന്തനത്തില്‍

എത്രയോ താരാട്ടു പാടിയമ്മ
അതൊന്നും ചെവിക്കൊണ്ട് ഉറങ്ങിയില്ല
പാടി ആ അമ്മ ഉറങ്ങിയാലോ
ചിണുങ്ങി ചിണുങ്ങി ഉണര്ത്തുകില്ലേ 

കാഷ്ടിച്ചു മേലാകെ നാറ്റിയില്ലേ
കഷ്ടപ്പാട് ഏറെ പെടുതിയില്ലേ
കഷ്ടപെടുക നീ സ്വാന്ത്വനമായ് ഇല്ലേല്‍
കഷ്ട്ടപ്പെടുത്തിടും മക്കള്‍ നിന്നെ.

ഇരുപത്തി എട്ടില്‍ കടക്കുമുണ്ണി
നിനക്കൊരു സഖിയെത്താന്‍ കാലമായി
സ്നേഹം പകുത്തു നീ നല്‍കിയാലും
ഒട്ടും കുറക്കല്ലേ മാതാവിന്നു

തുണയെ നീ എന്നും നിലക്ക് നിര്‍ത്തൂ
അമ്മയോട് ഒട്ടും കയറ്ത്തിടാതെ
അമ്മയ്ക്കുമിപ്പോള്‍ അറിയുകില്ലേ
മരുമകള്‍ മകള്‍ക്ക് തുല്യയെന്നു


കണ്ടു കണ്ടങ്ങിരുന്നിട്ടോരിക്കല്‍ ഞാന്‍
എന്നമ്മയെ വിട്ടു പ്രവാസത്തിലായ്
എങ്കിലും എന്‍ ചിന്തയില്‍ എന്നുമെന്‍
അമ്മയെ ക്കാണാതുറങ്ങില്ല ഞാന്‍


ഓണവും ഈദും കടന്നുപോയി
അമ്മ അടുത്തില്ലാതാഘോഷങ്ങള്‍
ഫോണി ലൂടാശംസ നേര്ന്നുവല്ലോ
എന്നും വിളിക്കണം അമ്മയെ നീ

9 അഭിപ്രായങ്ങൾ:

SHIHAB പറഞ്ഞു...

വളരെ നല്ല കവിത ... വര്‍ഷങ്ങള്‍ക്കു മരിച്ചു പോയ എന്റെ ഉമ്മയെ കുറിച്ച് ഓര്‍ത്തു പോയി ..... നന്ദി
ബ്ലോഗ്‌ language മലയാളം ആക്കാന്‍ കഴിയും എനിക്ക് തോന്നുന്നത് നിങ്ങള്‍ അറബിക് ആണ് കൊടുത്തത് ...

Abduljaleel (A J Farooqi) പറഞ്ഞു...

nandi shihab,

അജ്ഞാതന്‍ പറഞ്ഞു...

മലയാളം ,

തിരുടന്‍ മമ്മത് പറഞ്ഞു...

At 6:29pm on September 19, 2010, thirudanmammad said…
ഇതെന്തു കുന്തം ആഓഓ. ഞാന്‍ വായിച്ചു അടിപൊളി നന്നായിട്ടുണ്ട് കവിത കേട്ടോ . പക്ഷെ ഞാന്‍ കമന്റ്സ് എഴുതി അവിടെ PO , ഇവിടെ PO എന്നോകെ മ്സ്ഗെ .. അകെ കൊളമായി . കിട്ടിയോ എന്നറിയില്ല, ഞാന്‍ മെയിന്‍ KOOTTAM ബ്ലോഗില്‍ തിരന്ജോലാം ,

ginan പറഞ്ഞു...

സുഹുര്‍ത്തെ, അമ്മ എന്നകവിത വായിച്ചു. ആശയം എനിയ്ക്ക് ഒത്തിരി ഇഷ്ടമായി.പക്ഷേ പദങ്ങള്‍ ചില സ്ഥലങ്ങളില്‍ മുഴച്ചു നില്‍ക്കുന്നതുപോലെ എനിയ്ക്ക് തോന്നി. ആശംസകള്‍ ...........

Iqbal kechery പറഞ്ഞു...

കൂട്ടം ചേര്‍ന്ന് എഴുതിയ "കൂട്ട"ത്തിലെ കവിത യാണല്ലോ ഇത് എന്തായാലും നന്നായിരിക്കുന്നു

സ്നേഹപൂര്‍വ്വം അനിയന്‍ .. പറഞ്ഞു...

valare nannayirikkunnu

krishna പറഞ്ഞു...

ammaye ortthu ..
nannayirikkunu ...

ഷംസ്-കിഴാടയില്‍ പറഞ്ഞു...

അമ്മ ഇഷ്ടമായി