2010, സെപ്റ്റംബർ 26, ഞായറാഴ്‌ച

സകാത്തുല്‍ ഫിതര്‍

അള്ളാ..ഹു അക്‌ബര്‍ അള്ളാ...ഹു അക്‌ബര്‍ അള്ളാ...ഹു അക്‌ബര്‍
ലാ..ഇലാ..ഹ ഇല്ലല്ലാഹു അള്ളാ..ഹു അക്‌ബര്‍ അള്ളാ..ഹു അക്‌ബര്‍ വലില്ലാഹില്‍ ഹംദ്‌ .




ശവ്വാല്‍ അമ്പിളി വാനിലുദിച്ചു ഈദുല്‍ ഫിതര്‍ ആയി
മാനത്തമ്പിളി കണ്ടാല്‍ പിന്നെ സകാത്തുല്‍ ഫിതറായി
*ഈദ്‌ ഗാഹിനു മുമ്പേ അത് നല്‍കല്‍ ഫര്ളായി
നമസ്കരിച്ചു സകാത്ത് നല്‍കാന്‍ ഖുര്‍ആന്‍ മോഴിയുകയായ്

പട്ടിണിയുള്ളവര്‍ ഇല്ലാത്തൊരു പെരുന്നാള്‍ ആഘോഷം
ഈ ഫിത്ര്‍ സാകാത് ആ സമത്വതിന്‍ സന്ദേശം ഏകി
എല്ലാരും ഈ സകാത്ത് നല്‍കല്‍ വജബാക്കി അള്ളാ
പണമല്ലാതെ ധാന്യം തന്നെ ഒരു "സാഅ"നല്‍കൂ.

ധാന്യ പുരയില്‍ നിന്നാണീ ഫിതര്‍ സകാത്ത് ഏകല്‍
ഒരു വ്യക്തിക്കൊരു "സാആയ് "അളവ് കണക്കാക്കി
പുരുഷനും സ്ത്രീക്കും കുട്ടിക്കും ഇത് നല്‍കല്‍ ഫര്ളാണ്
സ്വതന്ത്രനും അടിമയും ഒന്നും ഇതില്‍നിന്നോഴിവാകില്ല. .

നോമ്പിന്റെ ശുദ്ധീകരണം ഈ സകാത്ത് നല്‍കലായ്
സാമൂ...ഹിക നീതി ക്കായ് ഉതകും സകാത്ത് .
സലാതും സകാത്തും നോമ്പും ഹജ്ജും അനുഷ്ടാന ങ്ങള്‍ക്കായ്‌
ശഹാദതും സകാത്തും മുസ്ലിം ഒഴിവാക്കികൂടാ.




*ഫിതര്‍ സകാത്ത് പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് നല്‍കണമെന്നാണ് നിബന്ധന.

ശവ്വാല്‍ = മാസം , ഈദുല്‍ ഫിതര്‍ = ചെറിയ പെരുന്നാള്‍ , നമസ്കരിച്ചു = നമസ്കാരം നിലനിര്‍ത്തല്‍, ഫര്ള്‍ = നിര്‍ബന്ധം, വജബാക്കി = നിര്‍ബന്ധമാക്കി, സാഅ (സാആയ്) = ധാന്യം അളന്നിരുന്ന അളവ് -ഇരു കൈകള്‍ നിറയെ മൂന്നു തവണ- ( 2 .4 kg ), സലാത്ത് = നമസ്കാരം , ശഹാദത് = സാക്ഷ്യം വഹിക്കുക (ആരാധനക്ക് അര്‍ഹന്‍ അള്ളാഹു മാത്രം, മുഹമ്മദ്‌ (സ :അ) അല്ലാഹുവിന്റെ പ്രവാചകന്‍) സകാത്ത് =സാമ്പത്തിക സംസ്കരണം.

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

അമ്മ




ബാല്യത്തില്‍ നിന്നെ പരിചരിക്കാന്‍
ഊണും ഉറക്കും ഒഴിച്ചോരമ്മ
നീയും ത്യജിക്കണം അമ്മക്കായി
ആ പുണ്യജീവിത സായന്തനത്തില്‍

എത്രയോ താരാട്ടു പാടിയമ്മ
അതൊന്നും ചെവിക്കൊണ്ട് ഉറങ്ങിയില്ല
പാടി ആ അമ്മ ഉറങ്ങിയാലോ
ചിണുങ്ങി ചിണുങ്ങി ഉണര്ത്തുകില്ലേ 

കാഷ്ടിച്ചു മേലാകെ നാറ്റിയില്ലേ
കഷ്ടപ്പാട് ഏറെ പെടുതിയില്ലേ
കഷ്ടപെടുക നീ സ്വാന്ത്വനമായ് ഇല്ലേല്‍
കഷ്ട്ടപ്പെടുത്തിടും മക്കള്‍ നിന്നെ.

ഇരുപത്തി എട്ടില്‍ കടക്കുമുണ്ണി
നിനക്കൊരു സഖിയെത്താന്‍ കാലമായി
സ്നേഹം പകുത്തു നീ നല്‍കിയാലും
ഒട്ടും കുറക്കല്ലേ മാതാവിന്നു

തുണയെ നീ എന്നും നിലക്ക് നിര്‍ത്തൂ
അമ്മയോട് ഒട്ടും കയറ്ത്തിടാതെ
അമ്മയ്ക്കുമിപ്പോള്‍ അറിയുകില്ലേ
മരുമകള്‍ മകള്‍ക്ക് തുല്യയെന്നു


കണ്ടു കണ്ടങ്ങിരുന്നിട്ടോരിക്കല്‍ ഞാന്‍
എന്നമ്മയെ വിട്ടു പ്രവാസത്തിലായ്
എങ്കിലും എന്‍ ചിന്തയില്‍ എന്നുമെന്‍
അമ്മയെ ക്കാണാതുറങ്ങില്ല ഞാന്‍


ഓണവും ഈദും കടന്നുപോയി
അമ്മ അടുത്തില്ലാതാഘോഷങ്ങള്‍
ഫോണി ലൂടാശംസ നേര്ന്നുവല്ലോ
എന്നും വിളിക്കണം അമ്മയെ നീ