ഒന്നാം നിലയിലെ ബ്ലോക്കുകൾ ഇളക്കിമാറ്റാൻ സജ്ജമാക്കിയ ക്രെയിനുകൾ
ദമ്മാം: മൂന്നു വർഷം നീളുന്ന മാതാഫ് (കഅബയെ പ്രദക്ഷിണം ചെയ്യുന്ന സ്ഥലം) വികസനം പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 48000 പേർക്ക് വലം വയ്ക്കുന്ന ഇപ്പോഴത്തെ നിലയിൽനിന്നും ഒരു ലക്ഷത്തി അയ്യായിരം തീർഥാടകർക്ക് ഉപയുക്തമാകുന്ന വിശാലത ലഭ്യമാകുന്നതാണ്.
സൗദി ചാനൽ സംപ്രേക്ഷണം ചെയ്ത ഡോക്യുമെൻഡറി പ്രകാരം പണി തീർക്കുമ്പോൾ നിലവിലുള്ള തൂണുകളുടെ എണ്ണം 44% ആയി കുറയും. ഇപ്പോൾ മാതാഫിനോട് ചേർന്ന് നില്ക്കുന്ന പള്ളിയുടെ ഭാഗങ്ങൾ വിശാലമാക്കലിനായി പൊളിച്ചു നീക്കപ്പെടും30% വരുന്ന ഗ്രൌണ്ട് ഭാഗത്തെയും 75% ഒന്നാം നിലയിലെയും തൂണുകൾ ഇല്ലാതാകും.
പുതുതായി നിരപ്പാക്കിയെടുത്ത സ്ഥലത്ത് നിർമ്മാണം പൂർത്തിയാകുന്ന പള്ളി.
ഇപ്പോഴുള്ള 20 മീറ്റർ മതാഫ്ൻറെ വീതി 50 മീറ്റർ ആകുന്നതോടെ ആൾ തിരക്ക് ഗണ്യമായി കുറയ്ക്കാം എന്നതാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ നിലവിലുള്ള കഅബയെ പ്രദക്ഷിണം ചെയ്യുന്ന സ്ഥലത്തിനു സമാന്തരമായി ഓരോനിലക്കും നേരെ മേൽ പാലങ്ങൾ നിർമ്മിക്കുന്നതാണ് പുതിയ രീതി (https://www.facebook.com/video/video.php?v=10150515509658254)
മുമ്പുള്ള അവസ്ഥക്ക് ഭംഗം വരുത്താതെതന്നെ മൂന്നു ഘട്ടമായി പൂർത്തിയാക്കാവുന്ന മൂന്നു വർഷത്തെ പദ്ധതിയാണ് നിലവിലുള്ളത്. നവംബർ 2012 ൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ തന്നെ നിലവിൽ മണിക്കൂറിൽ തവാഫ് ചെയ്യാവുന്നവരുടെ എണ്ണം 22000 ആയി കുറഞ്ഞിരിക്കുകയാണ്. അടുത്ത നിർമ്മാണ ഘട്ടങ്ങളിലും ഇതിലേറെപേർക്ക് സൗകര്യം ലഭ്യമാകണമെന്നില്ല. അതുകൊണ്ടുതന്നെ ഈ കാലയളവിൽ തീർഥാടകർ വരവ് കുറച്ചുകൊണ്ട് സ്വയം നിയന്ത്രിക്കുന്നത് നല്ലതാണ്. ഈ വർഷം പല രാജ്യങ്ങൾക്കും ഹജ്ജു ക്വോട്ട ഗണ്യമായി കുറച്ചിട്ടുള്ളതായും അറിയുന്നു.
റമദാനിൽ തല്ക്കാലം പണികൾ നിർത്തിവെച്ച് 35000 പേർക്ക് മണിക്കൂറിൽ കഅബയെ പ്രദക്ഷിണം വക്കാൻ സാഹചര്യം ഒരുക്കുന്നുണ്ട്. ഹജ്ജ് വേളയിലും പണികൾ നിർത്തിവക്കുമെങ്കിലും പെട്ടെന്ന് തന്നെ പുനരാരംഭിക്കും.
സൗദിയിലെ വാരാന്ത്യ അവധി വെള്ളിയും ശനിയുമാക്കി മാറ്റുന്നതിനാൽ ഈയാഴ്ച തുടർച്ചയായി മൂന്നു ദിവസം അവധി ലഭിച്ചവരിൽ അധികവും ഉംറ നിർവഹിക്കാൻ അവസരമായി കണ്ടതിനാൽ കടുത്ത ചൂടിലും തീർഥാടകരുടെ എണ്ണം കൊണ്ട് മക്കയിൽ തിരക്ക്അധികമാണ്.