2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

ഡോ:ബിനായക് സെന്നിനു ജാമ്യം.


പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. നക്സല്‍ ബന്ധം ആരോപിച്ച് 2007 ല്‍ ആണ് ബിനായക് സെന്നിനെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്
നക്സല്‍ ബന്ധമുള്ള ലഘുലേഖകള്‍ കൈവശം വെച്ച് എന്ന കാരണത്താല്‍ തീവ്ര വാദ
ബന്ധം ആരോപിച്ചായിരുന്നു ഇദ്ദേഹത്തെ പോലീസെ അറസ്റ്റ് ചെയ്തത്. യഥാര്‍ത്ഥ തീവ്രവാദികളെ അഴിക്കുള്ളില്‍ അടക്കേണ്ടതിനു പകരം ഇത്തരം നിസ്സാര കേസ്സില്‍ കുടുക്കി നിരപരാധികളെ ജയിലില്‍ ആക്കുന്നത്  സാധാരണ ആയിരിക്കയാണിപ്പോള്‍. തീവ്രവാദം ആരോപിക്കപെടുന്നവരുടെ  റിപ്പോര്‍ട്ട് തേടി പോകുന്ന പത്ര പ്രവര്‍ത്തകര്‍ പോലും തീവ്രവാദി മുദ്രകുത്തി പോലിസ് പീഡിപ്പിക്കുന്നത്  ഈ ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയക്കാര്‍ പോലും കണ്ടില്ലെന്നു നടിക്കുന്നത് ആശ്വാസകരമല്ല.
ഗാന്ധിജിയുടെ ജീവചരിത്രം കൈവശം വെക്കുന്ന ഒരാള്‍ ഗാന്ധിയനാകുമോ എന്ന കോടതിയുടെ പരാമര്‍ശം ഉചിതമായി. വെറും ലഘു ലേഖകള്‍ കൈവശം കണ്ടു എന്നത് എങ്ങിനെയാണ് ഒരാളെ തീവ്രവാദി ആക്കുന്നത്.
സെന്‍ നക്സലുകളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് എന്നതിന് തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല
മാവോയിസ്റ്റുകളോട് അനുഭാവം ഉണ്ടെന്നതുകൊണ്ട് ഒരാള്‍ രാജ്യദ്രോഹിയാണെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. യാതൊരു ഉപാധികളില്ലാതെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ഭരണകൂട ഭീകരതയുടെ ഒരു ഇരയായിരുന്നു ഡോക്ടര്‍ ബിനായക്  സെന്‍ എന്നുവേണം  വിലയിരുത്താന്‍.

1 അഭിപ്രായം:

mayflowers പറഞ്ഞു...

അവസാനം നീതി പുലര്‍ന്നു..