മലമ്പുഴയില്‍ വി എസ് തന്നെ.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് വി എസ് അച്ചുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകളായിരുന്നു. അദ്ദേഹം മത്സരിക്കില്ലെന്നും മുന്നണിയെ കോടിയേരി നയിക്കുമെന്നുമാണ് എല്‍ ഡി എഫ് പ്രഖ്യാപിച്ചിരുന്നത് . ഇന്നിപ്പോള്‍ പാര്‍ട്ടിയുടെ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ മലമ്പുഴയില്‍ വി എസ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. 2006 ലെ തനി ആവര്‍ത്തനമാണ് ഇവിടെയുണ്ടായത്. കേരളത്തില്‍ അങ്ങോളമിങ്ങോളം വി എസ്സിന് വേണ്ടി പ്രകടനങ്ങള്‍ നടന്നു. അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍പോലും മത്സരിപ്പിക്കണമെന്നു കേന്ദ്ര കമ്മറ്റിക്ക് നിര്‍ദ്ദേശം വെച്ചു. ഇതെല്ലം സൂചിപ്പിക്കുന്നത് ജനപിന്തുണയുടെ കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ പാര്‍ട്ടിയില്‍ വി എസ് മുന്നിലാണ് എന്നുതന്നെ. ജയവും പരാജയവുമൊക്കെ ഇനി കാത്തിരുന്നു കാണേണ്ടി വരും. മാരാരിക്കുളം ആവര്‍ത്തിക്കുമോ, അതോ മലമ്പുഴ തന്നെ ആവര്‍ത്തിക്കുമോ എന്നത് ഇപ്പോഴും പ്രവചനാതീതം. എന്തായാലും നില മെച്ചപ്പെടുത്താന്‍ എല്‍ ഡി എഫിന് ഇത് സഹായകമെന്നതില്‍ സംശയമില്ല. വി എസ് മത്സരിക്കുമെന്നുള്ള ബൂലോകത്തിന്റെ പ്രവചനവും അങ്ങനെ യാഥാര്‍ധ്യമായി .
1 അഭിപ്രായം:
എന്തിനാണാവോ എപ്പോഴും വീയെസ്സിനെയും കൊണ്ടൊരു ചാഞ്ചാട്ടം?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ