2011, മാർച്ച് 24, വ്യാഴാഴ്‌ച

സിന്ധു ജോയി കോണ്‍ഗ്രസ്സിലേക്ക്.

സിന്ധു ജോയ് എന്ന പേര് നമുക്ക് ഏറെ പരിചയമുള്ള പേരുതന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ എതിരാളി, ലോകസഭ തിരഞ്ഞെടുപ്പില്‍ കെ വി തോമസിന് എതിരെ, എന്നാല്‍ ഈ രണ്ടു പരാജയങ്ങള്‍ക്കു ശേഷം വാര്‍ത്തകളിലോന്നും കണ്ടിരുന്നില്ല സിന്ധു വിന്റെ സാന്നിധ്യം. എസ്  എഫ് ഐ സമരങ്ങളിലൂടെ പ്രശസ്തിനേടി, ഏറെ തല്ലും കൊണ്ടതാണ്,
കഷിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പത്രിക കൊടുക്കേണ്ട സമയത്ത് പൊതുമുതല്‍ നശിപ്പിച്ചതിന് ജയില്‍ അഴിഎണ്ണുകആയിരുന്നെങ്കിലും സഹതാപ തരംഗം വോട്ട് ആയി മാറാതിരിക്കാന്‍ യു ഡി എഫ് സര്‍ക്കാരും ശ്രമിച്ചു. കഴിഞ്ഞ രണ്ടു ഇലെക്ഷനിലും ചാവേറായി എന്നതാണ് ഇപ്പോള്‍ വിലയിരുതപെടുന്നത്.
എന്നിട്ടും ഒരുസീറ്റ് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല എന്നത് ആരെയാണ് വേദനിപ്പിക്കാത്തത്. ഇപ്പോള്‍ ഇതാ സി പി എമ്മില്‍ നിന്നും രാജി വെച്ചിരിക്കുന്നു. അവിടെ അങ്ങിനെ ഒരു രാജി പരിപാടിയൊന്നും ഇല്ലെന്നു പറഞ്ഞു പാര്‍ട്ടി പുറത്താക്കിയതായി പ്രഖ്യാപനവും വന്നു.
എസ്‌എഫ്‌ഐയുടെ ദേശീയ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനവും സിന്ധു രാജിവെച്ചിട്ടുണ്ട്. യുവതക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സംവരണം നല്‍കുന്ന സാഹചര്യത്തില്‍ പോലും തന്നെപോലെ  ഊര്‍ജസ്വലരായ  പ്രവര്‍ത്തകക്കു അവസരം ലഭിക്കാതെ വരുമ്പോള്‍ മാറി ചിന്തിച്ചു എന്ന് വേണം കരുതാന്‍.
പാര്‍ട്ടി വിട്ടു എതിര്‍ ചേരികളില്‍ അവസരം  തേടിയെത്തുന്നവരെ മുതലാക്കാന്‍ ഇടതു പാര്‍ട്ടികള്‍ മിടുക്കരാണ്. ആ വഴി വലതു പക്ഷവും കണ്ടെത്തുന്നതില്‍ തെറ്റൊന്നുമില്ല. കാട്ടക്കടയിലും, കടുത്തുരുത്തിയിലും ഒക്കെ നാം അത് കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ യു ഡി എഫിന്  ഇനി നല്‍കാന്‍ സീറ്റുകള്‍ ഇല്ലാത്തതിനാല്‍ സിന്ധു നിരാശയാകേണ്ടി വരും. എന്തായാലും കൊണ്ഗ്രസ്സിലേക്ക് എന്നുള്ള സൂചനയാണ് ഇപ്പോള്‍ കിട്ടുന്നത്. പഴയ എതിരാളിയുടെ പ്രചാരണ യോഗത്തില്‍ സംസാരിച്ചുകൊണ്ട് (പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി) തുടങ്ങുമെന്നാണ് അറിയുന്നത്. കഴിവുള്ള നേതാക്കള്‍ക്ക് ജനപിന്തുണ വേണം, അബ്ദുല്ലകുട്ടിക്കു കിട്ടിയപോലെ ഒരു സുധാകര നേതാവിന്റെ മാത്രം സപ്പോര്‍ട്ട് മതിയാകില്ല, എന്നാല്‍ കണ്ണൂരില്‍ അത് മുതല്‍കൂട്ടായി.
യുവതയുടെ പ്രാതിനിധ്യത്തില്‍ സംത്രിപ്തമല്ലാത്ത കോണ്‍ഗ്രസ് യൂത്തുകള്‍ ഇതൊക്കെ എങ്ങനെ ഉള്‍കൊളളും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. പത്മജയെ പോലെയുള്ള 'യുവതുര്‍ക്കികള്‍' നിരാശരാനെന്നാണ് ഇപ്പോള്‍ കാണുന്നത്.
മാതാപിതാക്കള്‍ ഇല്ലാത്ത തന്നെ പാര്‍ട്ടി സംരക്ഷിക്കുമെന്ന വിശ്വാസമായിരുന്നു. എന്നാല്‍ തനിക്ക്‌ ലഭിച്ചുകൊണ്‌ടിരുന്ന പാര്‍ട്ടി അലവന്‍സുകള്‍ പോലും നിര്‍ത്തലാക്കി തന്നോട്‌ വിരോധം കാട്ടുകയാണ്‌ പാര്‍ട്ടി ചെയ്‌തുകൊണ്‌ടിരിക്കുന്നതെന്നും ഈ സാഹചര്യത്തിലാണ്‌ സിപിഎമ്മുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചതെന്നും സിന്ധു പറഞ്ഞു. (ഈ സംരക്ഷണം കൊണ്ഗ്രസ്സില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാമോ?!) പേരിനോടൊപ്പം ചേര്‍ത്ത് പറയാനുള്ള ഡിഗ്രികള്‍ സിന്ധുവിന് ഉപയോഗപെടുത്തവുന്നതാണ്.

2011, മാർച്ച് 18, വെള്ളിയാഴ്‌ച

ആശ്വാസമായി സഖാവെ (ഞങ്ങളുടെ കാര്യം)

മലമ്പുഴയില്‍ വി എസ് തന്നെ.



കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് വി എസ്  അച്ചുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകളായിരുന്നു. അദ്ദേഹം മത്സരിക്കില്ലെന്നും മുന്നണിയെ കോടിയേരി നയിക്കുമെന്നുമാണ് എല്‍ ഡി എഫ് പ്രഖ്യാപിച്ചിരുന്നത്  . ഇന്നിപ്പോള്‍ പാര്‍ട്ടിയുടെ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍  മലമ്പുഴയില്‍ വി എസ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. 2006 ലെ തനി ആവര്‍ത്തനമാണ് ഇവിടെയുണ്ടായത്. കേരളത്തില്‍  അങ്ങോളമിങ്ങോളം വി എസ്സിന് വേണ്ടി പ്രകടനങ്ങള്‍ നടന്നു. അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍പോലും മത്സരിപ്പിക്കണമെന്നു കേന്ദ്ര കമ്മറ്റിക്ക്  നിര്‍ദ്ദേശം വെച്ചു.   ഇതെല്ലം സൂചിപ്പിക്കുന്നത് ജനപിന്തുണയുടെ കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ പാര്‍ട്ടിയില്‍ വി എസ് മുന്നിലാണ് എന്നുതന്നെ. ജയവും പരാജയവുമൊക്കെ ഇനി കാത്തിരുന്നു കാണേണ്ടി വരും. മാരാരിക്കുളം ആവര്‍ത്തിക്കുമോ, അതോ മലമ്പുഴ തന്നെ ആവര്‍ത്തിക്കുമോ എന്നത് ഇപ്പോഴും പ്രവചനാതീതം. എന്തായാലും നില മെച്ചപ്പെടുത്താന്‍ എല്‍ ഡി എഫിന് ഇത് സഹായകമെന്നതില്‍ സംശയമില്ല. വി എസ് മത്സരിക്കുമെന്നുള്ള ബൂലോകത്തിന്റെ പ്രവചനവും അങ്ങനെ യാഥാര്‍ധ്യമായി .
ആശ്വാസമായി സഖാവെ (ഞങ്ങളുടെ കാര്യം)