സൗദി അറേബ്യ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സൗദി അറേബ്യ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജൂൺ 29, ശനിയാഴ്‌ച

പരിശുദ്ധ ഹറമിലെ മാതാഫ് വികസനം 2015 ൽ പൂർത്തിയാക്കും


 ഒന്നാം നിലയിലെ ബ്ലോക്കുകൾ ഇളക്കിമാറ്റാൻ  സജ്ജമാക്കിയ ക്രെയിനുകൾ


ദമ്മാം: മൂന്നു വർഷം നീളുന്ന മാതാഫ്  (കഅബയെ പ്രദക്ഷിണം ചെയ്യുന്ന സ്ഥലം) വികസനം പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 48000 പേർക്ക് വലം വയ്ക്കുന്ന ഇപ്പോഴത്തെ   നിലയിൽനിന്നും ഒരു ലക്ഷത്തി അയ്യായിരം തീർഥാടകർക്ക് ഉപയുക്തമാകുന്ന വിശാലത ലഭ്യമാകുന്നതാണ്.   

സൗദി ചാനൽ സംപ്രേക്ഷണം ചെയ്ത ഡോക്യുമെൻഡറി പ്രകാരം പണി തീർക്കുമ്പോൾ നിലവിലുള്ള തൂണുകളുടെ എണ്ണം 44% ആയി കുറയും. ഇപ്പോൾ മാതാഫിനോട് ചേർന്ന് നില്ക്കുന്ന പള്ളിയുടെ ഭാഗങ്ങൾ വിശാലമാക്കലിനായി പൊളിച്ചു നീക്കപ്പെടും30% വരുന്ന  ഗ്രൌണ്ട് ഭാഗത്തെയും 75% ഒന്നാം നിലയിലെയും തൂണുകൾ ഇല്ലാതാകും.
 പുതുതായി നിരപ്പാക്കിയെടുത്ത സ്ഥലത്ത് നിർമ്മാണം പൂർത്തിയാകുന്ന പള്ളി.

ഇപ്പോഴുള്ള 20 മീറ്റർ മതാഫ്ൻറെ  വീതി 50 മീറ്റർ ആകുന്നതോടെ ആൾ  തിരക്ക് ഗണ്യമായി കുറയ്ക്കാം എന്നതാണ് ലക്ഷ്യമിടുന്നത്.   ഇപ്പോൾ നിലവിലുള്ള  കഅബയെ പ്രദക്ഷിണം ചെയ്യുന്ന സ്ഥലത്തിനു സമാന്തരമായി ഓരോനിലക്കും നേരെ മേൽ പാലങ്ങൾ നിർമ്മിക്കുന്നതാണ് പുതിയ രീതി (https://www.facebook.com/video/video.php?v=10150515509658254)                
   
മുമ്പുള്ള   അവസ്ഥക്ക് ഭംഗം വരുത്താതെതന്നെ മൂന്നു ഘട്ടമായി പൂർത്തിയാക്കാവുന്ന മൂന്നു വർഷത്തെ പദ്ധതിയാണ് നിലവിലുള്ളത്. നവംബർ 2012 ൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ തന്നെ നിലവിൽ മണിക്കൂറിൽ   തവാഫ് ചെയ്യാവുന്നവരുടെ എണ്ണം  22000 ആയി കുറഞ്ഞിരിക്കുകയാണ്. അടുത്ത നിർമ്മാണ ഘട്ടങ്ങളിലും ഇതിലേറെപേർക്ക് സൗകര്യം ലഭ്യമാകണമെന്നില്ല. അതുകൊണ്ടുതന്നെ ഈ കാലയളവിൽ തീർഥാടകർ വരവ് കുറച്ചുകൊണ്ട് സ്വയം നിയന്ത്രിക്കുന്നത്‌ നല്ലതാണ്. ഈ വർഷം പല രാജ്യങ്ങൾക്കും ഹജ്ജു ക്വോട്ട ഗണ്യമായി കുറച്ചിട്ടുള്ളതായും അറിയുന്നു.
റമദാനിൽ തല്ക്കാലം പണികൾ നിർത്തിവെച്ച് 35000 പേർക്ക് മണിക്കൂറിൽ കഅബയെ പ്രദക്ഷിണം വക്കാൻ സാഹചര്യം ഒരുക്കുന്നുണ്ട്‌. ഹജ്ജ് വേളയിലും പണികൾ നിർത്തിവക്കുമെങ്കിലും പെട്ടെന്ന് തന്നെ പുനരാരംഭിക്കും.
സൗദിയിലെ വാരാന്ത്യ അവധി വെള്ളിയും ശനിയുമാക്കി മാറ്റുന്നതിനാൽ ഈയാഴ്ച തുടർച്ചയായി മൂന്നു ദിവസം അവധി ലഭിച്ചവരിൽ അധികവും ഉംറ നിർവഹിക്കാൻ അവസരമായി കണ്ടതിനാൽ കടുത്ത ചൂടിലും തീർഥാടകരുടെ എണ്ണം കൊണ്ട് മക്കയിൽ തിരക്ക്അധികമാണ്.

2013 ജനുവരി 24, വ്യാഴാഴ്‌ച

പ്രവാചക സ്നേഹം



ഇസ്ലാമില്‍ രണ്ട് ആഘോഷങ്ങള്‍ മാത്രമാണ് ഉള്ളത്. ഈദുല്‍ ഫിതറും ഈദുല്‍ ആസ്ഹയും ഇത് രണ്ടും പ്രാര്‍ഥനാ നിര്‍ഭരമാണ്. അതിലൊന്നും തെരുവിലിറങ്ങി പ്രകടനം നടനടത്താറില്ല.പ്രവാചകന്‍റെ ജന്മദിനം ആഘോഷമാക്കാന്‍ ഇസ്ലാമില്‍ തെളിവുകളൊന്നുമില്ല. പ്രവാചകനെ പിന്‍പറ്റി കൊണ്ടാകണം അദ്ദേഹത്തോടുള്ള ആദരവു പ്രകടമാക്കാന്‍. ഇസ്ലാമിസ്റ്റെന്ന പേരില്‍ അഭിമാനംകൊള്ളാന്‍വേണ്ടി  മാത്രം ചിലര്‍ നടത്തുന്ന കാട്ടികൂട്ടലുകലാണ് ആഘോഷ പ്രകടനങ്ങള്‍ മതാചാരങ്ങളും അനുഷ്ടാനങ്ങളും നന്നായി മനസ്സിലാക്കാത്ത സാധാരണ ജനം വളരെ ഭക്തിയോടെ ഇതിലും അണിചേരുന്നു എന്നതാണ് യാഥാര്‍ദ്ധ്യം. ഈ നബിദിന ആഘോഷത്തെ എതിര്‍ക്കുന്നത് അന്ത്യ പ്രവാചകനോടുള്ള അനാദരവാകും എന്ന് പലരും കരുതുന്നതാണ് ഇതിനു ശക്തിപകരുന്ന കാരണങ്ങളില്‍ ഒന്ന്.
ചന്ദ്രികയില്‍ നബിയോട് ആദരവു പ്രകടിപ്പിക്കുന്ന വളരെ നല്ലൊരു ലേഖനം ഹൈദരലി ശിഹാബ് തങ്ങള്‍ എഴുതി ആഘോഷം എന്നനിലയിലുള്ള ഒരു പരാമര്‍ശവും അതില്‍ സൂചിപ്പിക്കുന്നില്ല എന്നത്    പ്രസ്താവ്യമാണ്.

'പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ചൂണ്ടിക്കാണിക്കുന്ന പാതയിലൂടെ മുന്നേറിയാല്‍ ലോകത്തെ സര്‍വ തിന്മകളും മനുഷ്യത്വ വിരുദ്ധമായ ചെയ്തികളും അവസാനിക്കും. അതിന് തൗഹീദിന്റെ വെളിച്ചം മനസ്സിലുണ്ടാവണം.'
പ്രവാചകന്‍ ജനിച്ച മണ്ണില്‍ (മക്കയും മദീനയും ഉള്‍കൊള്ളുന്ന സൗദി അറേബ്യയില്‍) ആഘോഷം പോയിട്ട് ഇതൊരു അവധി ദിനം കൂടി അല്ല എന്നതാണ് വസ്ഥുത
മുഹമ്മദു നബി (സല്ലല്ലാഹു അലൈഹിവസല്ലം) വാള് കൊണ്ട് മതം പ്രചരിപ്പിച്ചു  എന്നതൊക്കെ ഇസ്ലാമിന്റെ ശത്രുക്കള്‍ നടത്തുന്ന ഓരോ പരാമര്‍ശങ്ങള്‍ മാത്രമാണ്. ഇസ്ലാമിക ചരിത്രത്തില്‍ ഏറെ യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരു സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകലായിരുന്നു അത്.   വാളും പരിചയുമൊക്കെ യുദ്ധോപകരണങ്ങള്‍ ആണ്, അവയുടെ ഉപയോഗവും അങ്ങനെ ഉണ്ടായിട്ടുണ്ട്. ഇന്നത്തെപ്പോലെ സ്വന്തം യുദ്ധസാമഗ്രിഹകള്‍ വിറ്റുപോകാന്‍ വേണ്ടി ആയിരുന്നില്ല ഏറ്റുമുട്ടലുകള്‍. സത്യാ അസത്യങ്ങളെ വേര്‍തിരിക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകലായിരുന്നു അത്. 

റസൂലുള്ളയുടെ സുന്നത്തുകളെ അതേപടി ജീവിതത്തില്‍ പകര്‍ത്തി പ്രവാചക സ്നേഹം ആയുസുള്ളി ടത്തോളംകാലംനില നിര്‍ത്താന്‍ നമുക്ക് സാധിക്കണം. മതനിഷ്ഠയില്ലാതെ, വാര്‍ഷിക ദിനത്തില്‍ മുഷ്ടി ചുരുട്ടി ശക്തി പ്രകടനം കഴ്ചവെക്കുന്നതല്ല ഇസ്ലാം നല്‍കുന്ന പാഠം.

 ഫോട്ടോ :പരിശുദ്ധ ഹറം - എ ജെ ഫാറൂഖി .

2012 ഡിസംബർ 14, വെള്ളിയാഴ്‌ച

മെയ്ഡ്‌ ഇന്‍ സൗദിഅറേബ്യ ഇസുസുവും ടാറ്റയും



വ്യവസായ രംഗത്ത് വന്‍ മുന്നേറ്റത്തിനു നാന്ദി കുറിച്ചുകൊണ്ട് സൗദി അറേബ്യ സ്വന്തമായി നിര്‍മിച്ച വാഹനം ഇന്നലെ നിരത്തിലിറക്കി. ദമ്മാം സെക്കന്റ്റ് ഇന്ടസ്ട്രിയല്‍ സിറ്റിയിലെ 120000 അടി ചതുരശ്ര വിസ്തീര്‍ണമുള്ള ഇസുസു വാഹന നിര്‍മ്മാണ ശാലയിലാണ് ഇതു നിര്‍മ്മിച്ചത്. ജപ്പാനിലെ ഇസുസു മോട്ടോര്‍ നിര്‍മ്മാണ കമ്പനിയുമായി സഹകരിച്ചു മെയിഡ്‌ ഇന്‍ സൗദിഅറേബ്യഎന്ന ലേബലില്‍ വാഹനം പുറത്തിറക്കാന്‍ കഴിഞ്ഞതില്‍സൗദി വ്യവസായ മന്ത്രി ഡോ.തൗഫീഖ് അല്‍റബീഅ, സന്തുഷ്ടി പ്രകടിപ്പിച്ചു. അദ്ദേഹമാണ് ആദ്യ ഇസുസു ട്രക്ക് ഡ്രൈവ് ചെയ്തു ഉത്ഘാടനം നിര്‍വഹിച്ചത്.

വിവിധ തരത്തിലുള്ള 600 വാഹനങ്ങള്‍ 2013 ല്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. 2017ഓടെ പ്രതിവര്‍ഷം 25000 വാഹനങ്ങള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇസുസു പ്രസിഡണ്ട്‌ സുസുമോ ഹോസോയ് പറഞ്ഞു. ഇതില്‍ നാല്‍പതു ശതമാനം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനാണ് ഉദ്ദേശിക്കുന്നത്. ഉടനെ തന്നെ കുറെ സ്പെയര്‍ പാര്‍ട്സുകളും ഇവിടെത്തന്നെ നിര്‍മ്മാണം ആരംഭിക്കും.

 പാര്‍ട്സ്കളുടെയും മറ്റും ലഭ്യത സുലഭമാകുന്നതോടെ ഇസുസു വാഹനങ്ങള്‍ക്ക് പ്രിയം ഏറുമെന്നാണ് വിലയിരുത്തല്‍.

 സൗദി യുടെ വ്യാവസായിക പുരോഗതിക്കു ഇസുസു വിന്‍റെ നിര്‍മ്മാണ പ്ലാന്റുകള്‍ ആക്കം കൂട്ടുമെന്നതില്‍ രണ്ടഭിപ്രായമില്ലെന്നു അദ്ദേഹംകൂട്ടിച്ചേര്‍ത്തു.വാഹന നിര്‍മ്മാണത്തിനായി സൗദി അറേബ്യയെ തിരഞ്ഞെടുത്തതില്‍ മന്ത്രി ഇസുസു പ്രതിനിധികളോട്  നന്ദി അറിയിച്ചു. ജാഗ്വാര്‍ ലാന്‍ഡ്‌ റോവര്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനായി രണ്ടുദിവസം മുന്‍പ് ടാറ്റാ കമ്പനിയുമായി സൗദി കരാര്‍ ഒപ്പിട്ടിരുന്നു. വ്യാവസായിക മുന്നേറ്റത്തിന്റെ ഗതിവേഗം കൂടുന്നതിന്റെ തെളിവുകളാണിത്. സൗദി യുടെ മുന്നേറ്റത്തിനു എല്ലാവിധ ആശംസകളും നേരാം.

 അതിലുപരിയായി സ്വദേശികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യമിടുന്നുണ്ട്, കമ്പനിയിലെ സൌദിപൌരന്മാരുടെ പ്രാധിനിത്യം മന്ത്രിയെ ഏറെ സന്തുഷ്ടനാക്കി. വ്യാവസായിക വളര്‍ച്ചയില്‍ പങ്കാളികള്‍ ആകുന്നതില്‍  സ്വദേശി യുവാക്കളെ മന്ത്രി അഭിനന്ദിച്ചു.
 കൂടുതല്‍ മലയാളി സാന്നിധ്യമൊക്കെ ഇത്തരം മേഖലകളില്‍ ഉറപ്പുവരുത്താന്‍ വിദഗ്ധ തൊഴിലാളികളെ സംഭാവനചെയ്യാന്‍ നമുക്ക് സാധിക്കണം.ഇനി യാമ്പുവില്‍ വരാന്‍ പോകുന്ന ടാറ്റ കമ്പനിയിലേക്കെങ്കിലും കുറച്ചുപേര്‍ ഇപ്പോഴേ കയറിക്കോളൂ.