പ്രവാസി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രവാസി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ജൂലൈ 17, ഞായറാഴ്‌ച

ഞാനൊന്നു പറയട്ടെ ...........


വേദനയുണ്ടെനിക്ക്, പ്രതീക്ഷയോടെ യാണ് ഞാൻ ആ പെട്ടിയിൽ ഇടംപിടിച്ചത് എന്നും എല്ലാവരും പലതവണ എന്നെ നോക്കുമെന്നു ഞാൻ കരുതി, ഉറക്കം ഉണർന്നയുടൻ പിന്നെയൊന്നു മയങ്ങി തെളിഞ്ഞാൽ കുട്ടികൾ സ്‌കൂളിൽ പോകുന്നതിനു മുൻപേ പലതവണ എന്നെ എത്തിനോക്കും. എന്റെ സാന്നിധ്യം എല്ലാവരും ആഗ്രഹിക്കുന്നതാണല്ലോ. അതുതന്നെയാണെന്റെ പ്രതീക്ഷയും. ഓരോമണിക്കൂറിലും നിങ്ങൾക്കും പ്രതീക്ഷ  ആയിരുന്നല്ലോ, എന്റെ കണ്ണാടിവെച്ച മുഖമാണെല്ലാവർക്കുമിഷ്ടമെങ്കിലും കണ്ണാടിയില്ലാതെ ആറേഴുവർഷം എന്റെ മുൻഗാമി താങ്കൾക്ക്   ഒപ്പമുണ്ടായിരുന്നല്ലോ. ഇപ്പോൾ നിങ്ങൾ പുതിയ തലമുറ എന്നെ അവഗണിക്കുമെങ്കിലും ഞാൻ ഒരു അലങ്കാരമാണെന്ന അഹങ്കാരമെനിക്കുണ്ടു. എങ്കിലും എറിഞ്ഞുടക്കാൻമാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല
ഉമ്മയുടെ വളരെക്കാലത്തെ ആവശ്യമായിരുന്നില്ലേ എന്റെ വരവ്. 
അതുകൊണ്ടാണല്ലോ ഏറെക്കാലം തിരഞ്ഞുനടന്നിട്ടും എന്നെ കണ്ടെത്തിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ ഒപ്പം കൂട്ടിയതും, എന്നെ നിങ്ങൾ തെറ്റിദ്ധരിക്കരുത്. സ്വയം കഴിയുമായിരുന്നെങ്കിൽ ഞാൻ ഉമ്മയെ സന്തോഷിപ്പിച്ചുകൊണ്ടു ഒപ്പം ഉണ്ടാകുമായിരുന്നു. എന്നാൽ നിങ്ങൾ വെച്ച പെട്ടിയിൽ നിന്നും അവരെന്നെ പുറത്തെടുത്തില്ല. ഇവിടെ ഞാനെന്തു തെറ്റു ചെയ്തു.  ഞാൻ അക്കങ്ങളിൽ എഴുതിക്കാണിച്ചിരുന്നതിനാൽ എല്ലാവർക്കും എന്നെ ഏറെ ഇഷ്ടമാകുമായിരുന്നു. ഡിജിറ്റലായിട്ടെന്തുകാര്യം



പക്ഷെ എനിക്കിപ്പോൾ ആശ്വാസമുണ്ട്. ഏറെ ഉപകാരിയാണെങ്കിലും നിങ്ങളുടെ ആയുസ്സിന്റെ ദൈർഖ്യം എണ്ണി കുറക്കുന്നു എന്നൊരു ആക്ഷേപം എനിക്കെതിരെ ആരോപിക്കാറുണ്ടല്ലോ. ആ ഉമ്മ ഇപ്പോൾ നിങ്ങൾക്കൊപ്പമില്ല അല്ലാഹുവിന്റെ അടുത്തേക്ക്  മടങ്ങിപോയിരിക്കുന്നു. ആ ആയുസ്സ് എണ്ണി കുറക്കാൻ ഞാൻ കൂട്ടുനിന്നില്ല,  അതുതാങ്കൾക്ക് ഇഷ്ടമാകാത്തതുകൊണ്ടാകാം ആ മാതാവിനൊപ്പം എനിക്കു കഴിയാൻ അവസരം കിട്ടാതിരുന്നത്. അല്ലാഹു  അവരുടെ ഖബറിനെ വിശാലമാക്കട്ടെ, പ്രകാശിപ്പിക്കട്ടെ സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ..  رب إرحم هما كما ربياني صغيراആമീൻ 


2013 ജൂൺ 29, ശനിയാഴ്‌ച

പരിശുദ്ധ ഹറമിലെ മാതാഫ് വികസനം 2015 ൽ പൂർത്തിയാക്കും


 ഒന്നാം നിലയിലെ ബ്ലോക്കുകൾ ഇളക്കിമാറ്റാൻ  സജ്ജമാക്കിയ ക്രെയിനുകൾ


ദമ്മാം: മൂന്നു വർഷം നീളുന്ന മാതാഫ്  (കഅബയെ പ്രദക്ഷിണം ചെയ്യുന്ന സ്ഥലം) വികസനം പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 48000 പേർക്ക് വലം വയ്ക്കുന്ന ഇപ്പോഴത്തെ   നിലയിൽനിന്നും ഒരു ലക്ഷത്തി അയ്യായിരം തീർഥാടകർക്ക് ഉപയുക്തമാകുന്ന വിശാലത ലഭ്യമാകുന്നതാണ്.   

സൗദി ചാനൽ സംപ്രേക്ഷണം ചെയ്ത ഡോക്യുമെൻഡറി പ്രകാരം പണി തീർക്കുമ്പോൾ നിലവിലുള്ള തൂണുകളുടെ എണ്ണം 44% ആയി കുറയും. ഇപ്പോൾ മാതാഫിനോട് ചേർന്ന് നില്ക്കുന്ന പള്ളിയുടെ ഭാഗങ്ങൾ വിശാലമാക്കലിനായി പൊളിച്ചു നീക്കപ്പെടും30% വരുന്ന  ഗ്രൌണ്ട് ഭാഗത്തെയും 75% ഒന്നാം നിലയിലെയും തൂണുകൾ ഇല്ലാതാകും.
 പുതുതായി നിരപ്പാക്കിയെടുത്ത സ്ഥലത്ത് നിർമ്മാണം പൂർത്തിയാകുന്ന പള്ളി.

ഇപ്പോഴുള്ള 20 മീറ്റർ മതാഫ്ൻറെ  വീതി 50 മീറ്റർ ആകുന്നതോടെ ആൾ  തിരക്ക് ഗണ്യമായി കുറയ്ക്കാം എന്നതാണ് ലക്ഷ്യമിടുന്നത്.   ഇപ്പോൾ നിലവിലുള്ള  കഅബയെ പ്രദക്ഷിണം ചെയ്യുന്ന സ്ഥലത്തിനു സമാന്തരമായി ഓരോനിലക്കും നേരെ മേൽ പാലങ്ങൾ നിർമ്മിക്കുന്നതാണ് പുതിയ രീതി (https://www.facebook.com/video/video.php?v=10150515509658254)                
   
മുമ്പുള്ള   അവസ്ഥക്ക് ഭംഗം വരുത്താതെതന്നെ മൂന്നു ഘട്ടമായി പൂർത്തിയാക്കാവുന്ന മൂന്നു വർഷത്തെ പദ്ധതിയാണ് നിലവിലുള്ളത്. നവംബർ 2012 ൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ തന്നെ നിലവിൽ മണിക്കൂറിൽ   തവാഫ് ചെയ്യാവുന്നവരുടെ എണ്ണം  22000 ആയി കുറഞ്ഞിരിക്കുകയാണ്. അടുത്ത നിർമ്മാണ ഘട്ടങ്ങളിലും ഇതിലേറെപേർക്ക് സൗകര്യം ലഭ്യമാകണമെന്നില്ല. അതുകൊണ്ടുതന്നെ ഈ കാലയളവിൽ തീർഥാടകർ വരവ് കുറച്ചുകൊണ്ട് സ്വയം നിയന്ത്രിക്കുന്നത്‌ നല്ലതാണ്. ഈ വർഷം പല രാജ്യങ്ങൾക്കും ഹജ്ജു ക്വോട്ട ഗണ്യമായി കുറച്ചിട്ടുള്ളതായും അറിയുന്നു.
റമദാനിൽ തല്ക്കാലം പണികൾ നിർത്തിവെച്ച് 35000 പേർക്ക് മണിക്കൂറിൽ കഅബയെ പ്രദക്ഷിണം വക്കാൻ സാഹചര്യം ഒരുക്കുന്നുണ്ട്‌. ഹജ്ജ് വേളയിലും പണികൾ നിർത്തിവക്കുമെങ്കിലും പെട്ടെന്ന് തന്നെ പുനരാരംഭിക്കും.
സൗദിയിലെ വാരാന്ത്യ അവധി വെള്ളിയും ശനിയുമാക്കി മാറ്റുന്നതിനാൽ ഈയാഴ്ച തുടർച്ചയായി മൂന്നു ദിവസം അവധി ലഭിച്ചവരിൽ അധികവും ഉംറ നിർവഹിക്കാൻ അവസരമായി കണ്ടതിനാൽ കടുത്ത ചൂടിലും തീർഥാടകരുടെ എണ്ണം കൊണ്ട് മക്കയിൽ തിരക്ക്അധികമാണ്.

2013 മാർച്ച് 3, ഞായറാഴ്‌ച

ഇന്‍ഡിഗോ എയര്‍ ലൈന്‍സ്


ഇന്‍ഡിഗോ എയര്‍ ലൈന്‍സിന്റെ തിരുവനന്തപുരം ദുബൈ പ്രതി ദിന സര്‍വീസ് ഇന്നലെ തിരുവനന്ത പുരത്ത് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ സി വേണുഗോപാല്‍  ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ദുബൈ സര്‍വീസും താമസിയാതെ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ പ്രസിഡണ്ട്‌ ആദിത്യ ഘോഷ് അറിയിച്ചു,


പുതുതായികൂടുതല്‍ ഇന്‍റെര്‍നാഷണല്‍ സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുന്നതോടൊപ്പം  അഭ്യന്തര സര്‍വീസുകളും ആരംഭിക്കുന്നു, കോഴിക്കോട് -തിരുവനന്തപുരം സര്‍വീസിനും പദ്ധതിയുണ്ട്.
തിരുവനന്തപുരം ദുബൈ മടക്ക യാത്രാ നിരക്ക് 11699 രൂപയാണ് ഇന്‍ഡിഗോ ഓഫര്‍. കൂടുതല്‍ കമ്പനികള്‍ കടന്നു വരുന്നതോടെ യാത്രാ നിരക്കില്‍ ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. 


2012 ഡിസംബർ 11, ചൊവ്വാഴ്ച

2017ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന അബുദാബി എയര്‍പോര്‍ട്ട്.

700 കിലോമീറ്റര്‍ വിസ്തൃതിയില്‍ രണ്ടു ഘട്ടമായി പണി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന  എയര്‍പോര്ട്ടിന്റെ മാതൃക ഏവരുടെയും മനം കവരുന്നതാണ്.
 

 20 മില്യണ്‍ യാത്രക്കാരെ സ്വീകരിക്കാനുതകുന്ന സൌകര്യങ്ങളോടെയാണ് ഇതിന്റെ രൂപകല്പന. 10.8 ബില്യണ്‍ ദിര്‍ഹംസ് ചിലവുവരുന്ന നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അബുദാബിയുടെ ഒരു വന്‍ മുന്നേറ്റമാണ് അതികൃധര്‍ മുന്നില്‍കാണുന്നത്.




  8400 ചതുരശ്ര അടി മാത്രമാണ് അകത്തു     ഉദ്യാനനിര്‍മ്മാണത്തിന്നായി മാറ്റിവെക്കുന്നത്.


2011 ഫെബ്രുവരി 24, വ്യാഴാഴ്‌ച

അബ്ദുള്ള രാജാവിന്‌ ഊഷ്മള വരവേല്പ്.


മൂന്നു മാസത്തെ വിശ്രമത്തിന് ശേഷം മൊറോക്കൊയില്‍   നിന്നും മടങ്ങിയെത്തിയ അബ്ദുള്ള രാജാവിന്‌ തലസ്ഥാന നഗരിയില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

രാജ്യമെങ്ങും ആഹ്ലാദ തിമിര്‍പ്പിലായിരുന്നു. രാത്രി വളരെ വൈകിയും നാടെങ്ങും വാഹനങ്ങളില്‍ പ്രകടനങ്ങള്‍ തുടരുകയാണ്. ജനങ്ങളുടെ പ്രതീക്ഷപോലെ തന്നെ

രാജാവിന്റെ വികസന ഫണ്ടില്‍ നിന്നും വീടുവാങ്ങുന്നതിനും, വിവാഹം കഴിക്കുന്നതിനും, സ്വന്തമായി ബിസിനസ്‌ തുടങ്ങുന്നതിനും മറ്റുമായി ബില്ല്യന്‍ കണക്കിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയുണ്ടായി .
അയാള്‍ രാജ്യങ്ങളിലെ അസ്വാസ്ഥ്യങ്ങള്‍ വളരെ ശ്രദ്ദയോടെയാണ് രാജ്യം വീക്ഷിക്കുന്നതും. സൌദിയിലും ചുരുക്കം ചില വിഭാഗങ്ങള്‍ ഭരണത്തിന് എതിരെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. എങ്കിലും ഭരണത്തിന് ലഭിക്കുന്ന പിന്തുണ അതിലേറെയാണ് .
പ്രവാസികള്‍ക്ക്  "തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുള്ള രാജാവും" ഭരണകൂടവും നല്‍കുന്ന പിന്തുണ പ്രശംസനീയമാണ്.
രാജവിനോടുള്ള ആദരസൂചകമായി ശനിയാഴ്ചയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്  .

2011 ഫെബ്രുവരി 3, വ്യാഴാഴ്‌ച

ഇപ്പോള്‍ വി എസ്സും അല്പം സ്മാര്‍ട്ട്‌ അയി.

പരസ്പരം കരാര്‍ ഒപ്പ് വെച്ചതോടുകൂടി അതങ്ങ് സാധിച്ചു കിട്ടി എന്ന് നമുക്ക് സമാധാനിക്കാം.
സ്മാര്‍ട്ട്‌ സിറ്റി എവിടെ, സ്മാര്‍ട്ട്‌ സിറ്റി എവിടെ, എന്ന് ചോദിച്ചവര്‍ക്ക് വായടപ്പന്‍ മറുപടിയാണ് ഇതിലൂടെ സര്‍ക്കാരിന് നല്‍കാന്‍ കഴിഞ്ഞത്.  നാല് വര്ഷം പിന്നിട്ടപ്പോഴും     ഇടതു മുന്നണി സര്‍ക്കാരിനെ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നവര്‍ക്ക് ഇത് അംഗീകരിച്ചു കൊടുക്കേണ്ടി വരും എന്നതില്‍ സംശയമില്ല. അതെ വിവരസാങ്കേതിക വിദ്യയുടെ മറ്റൊരു ലാന്‍ഡ്‌ മാര്‍ക്ക് ആകുകയാണ് ഇനി കൊച്ചി.
2003 -ല്‍ ആണ് ആന്റണി സര്‍ക്കാര്‍ കേരളത്തിന്റെ വികസന പദ്ധതിയില്‍ ഇത് ഉള്‍പെടുത്തുന്നത്.
അദ്ദേഹത്തിന്റെ പകരക്കാരനായി വന്ന ഉമ്മന്‍ ചാണ്ടിക്കും  ഈ പദ്ധതി മുന്നോട്ട് നയിക്കാന്‍ കഴിഞ്ഞില്ല. 2007 മെയ് 13ന് സംസ്ഥാന സര്‍ക്കാരും ടീകോമും ഒരു ഉടമ്പടി ഉണ്ടാക്കിയെങ്കിലും
പിന്നീടു ഇത് വരെ നടന്ന ചര്‍ച്ചകളൊക്കെ  ഒരു പുരോഗതിയും ഉണ്ടാക്കിയിരുന്നില്ല.
ടീക്കോമിന് അനുവദിച്ച ഭൂമിയുടെ വില്പന അവകാശ തര്‍ക്കമാണ് യോജിപ്പിലെത്താതെ കരാര്‍ നീണ്ടു പോകാന്‍ കാരണമായത്‌. ഒടുവില്‍ സര്‍ക്കാരിന്റെ നിലപാടിലേക്ക് ദുബായ് കമ്പനിയെ കൊണ്ടുവരാന്‍ കഴിഞ്ഞത് എന്തായാലും നല്ലത് തന്നെ.
യു ഡി എഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ എന്നേ ഈ സംഭവം കഴിഞ്ഞിരുന്നെനെ. ഇത്രയേറെ തര്‍ക്കിച്ചു നില്‍ക്കാനോന്നും അവരെ കിട്ടുകയില്ലെന്നു ആര്‍ക്കാ അറിയാത്തത്. പാട്ടത്തിനു കൊടുക്കുന്ന ഭൂമി എന്ത് ചെയ്താലും ഞങ്ങടെ കാലത്ത് തന്നെ ഇതങ്ങു നടപ്പാക്കണം എന്ന് മാത്രമായിരിക്കും  അവര്  പറയുമായിരുന്ന നിബന്ധന. ഭരണം കിട്ടിയാല്‍ ഉടനെ ഇങ്ങനെ ഒന്ന് രണ്ടു നല്ലകാര്യങ്ങള്‍ ചെയ്താലും അത് ജനങ്ങളില്‍ എത്തിക്കാന്‍ അവര്‍ മിനക്കെടാറോന്നും ഇല്ല. ഘടക കക്ഷി തര്‍ക്കങ്ങളും ഗ്രൂപ്പ്‌ വഴക്കുമൊക്കെ ഭരണം തീരുവോളം അവിടെ സജീവമായിരിക്കും.
ഇതിപ്പോള്‍ എന്തായാലും നീട്ടി നീട്ടി ഇവിടെ വരെ എത്തിച്ച എല്‍ ഡി എഫിന് ഗുണം ചെയ്യുമോ എന്നത് കണ്ടറിയണം.
മൂന്നാര്‍ കയ്യേറ്റ ഭൂമി ഒഴിപ്പിക്കല്‍ നടപടികള്‍ നല്ലനിലയില്‍ മുന്നോട്ട് പോകുമ്പോള്‍ അതിനുള്ള ക്രെഡിറ്റൊക്കെ  മുഖ്യമന്ത്രിക്ക് കിട്ടുമെന്ന് കണ്ട മറുപക്ഷം രംഗത്ത് വന്നത് നമ്മള്‍ കണ്ടതാണ്, നാളെ ഈ സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തിലും ആളുകള്‍ മുഖ്യന് അനുകൂലമായി അഭിനന്ദനം അറിയിക്കുമ്പോള്‍ ഇത് അദ്ദേഹത്തിന്റെ കഴിവോന്നുമല്ല എന്നവര്‍ പറയുമോ എന്നെനിക്കു  സംശയമുണ്ട്‌. അവിടെയും ഗ്രൂപ്പ്‌ തിരിഞ്ഞു ഏറ്റുമുട്ടലുകള്‍ ഇപ്പോള്‍ പതിവാണല്ലോ.
ഇക്കഴിഞ്ഞ കാലയളവില്‍ ദുബായില്‍ നിന്നും ചര്‍ച്ചക്ക് വന്നുപോയവരെ പറ്റി വി എസ് നടത്തിയ പരാമര്‍ശവും വിലകുറഞ്ഞത് ആയിപ്പോയി എന്ന് ഒര്മിപ്പിക്കാതെ വയ്യ. അറബികള്‍ ഇസ്ലാമിക സംസ്കാരവും സ്വഭാവവും പിന്തുടരേണ്ടവര്‍  ആണെങ്കിലും  സമൂഹത്തില്‍ കാണുന്ന എല്ലാ തിന്മകളും അവരില്‍ ചിലരിലുമുണ്ട്. അതൊക്കെ എടുത്തുപറഞ്ഞു പരസ്യമായി ആക്ഷേപിക്കുക എന്നത് ഒരു ഭരണ കര്‍ത്താവിനു ചേര്‍ന്നതല്ല. അതിനെതിരെ അയാള്‍ പ്രതികരിച്ചതോ വളരെ മാന്യതയോടെ ആയി എന്നതും എടുത്ത് പറയാവുന്നകാര്യം തന്നെ.
മന്ത്രി എസ്‌ ശര്‍മ്മയും നമ്മുടെ യൂസഫ്‌ അലിയും മുഖ്യ മന്ത്രിയോടൊപ്പം ഈ കരാര്‍ പൂര്‍ത്തിയാക്കുന്നതിനു ആത്മാര്‍ത്ഥമായി ശ്രമം തന്നെ നടത്തി. അവസാനം സര്‍ക്കാരിന്റെ ദൂതനായി മാധ്യസ്ഥ പറഞ്ഞ യൂസഫ്‌ അലിയാണ് അഭിനന്ദനാര്‍ഹമായ ഇടപെടലിലൂടെ ഇത് ശുഭ പര്യവസായി ആക്കിയതെന്നു പറയാതെ വയ്യ. സ്വന്തമായ ബിസിനസ്‌ ലോകം വിശാലമാക്കുന്നതോടൊപ്പം നാടിന്റെ നന്മക്കായുള്ള ഈ പരിശ്രമങ്ങളും പ്രശംസനീയം തന്നെ.
ആദ്യമെല്ലാം ഈ സ്മാര്‍ട്ട്‌ സിറ്റി ചര്‍ച്ചകളില്‍ നിന്നും അദ്ദേഹം അകറ്റി നിര്‍ത്തപെട്ടിരുന്നു എന്നത് നമുക്കറിയുന്നതാണ്. സാഹചര്യങ്ങളുടെ ആവശ്യം അനുസരിച്ച് മുഖ്യമന്ത്രി തന്നെ അദ്ദേഹത്തെ ഈ ചുമതല ഏല്‍പ്പിക്കുക ആയിരുന്നല്ലോ.
കൊച്ചിയും സ്മാര്‍ട്ട്‌ സിറ്റി ആകുന്നു എന്നതില്‍ നമുക്ക് സന്തോഷിക്കാം.

2011 ഫെബ്രുവരി 1, ചൊവ്വാഴ്ച

കനത്ത മഴ ജനജീവിതം സ്തംഭിച്ചു.



കനത്ത മഴ ജിദ്ദയില്‍ ജനജീവിതം സ്തംഭിച്ചു.

മഴയും വെള്ളപോക്കവും ഒന്നും മലയാളിക്ക് പുതുമയല്ല. കാരണം വര്‍ഷാ വര്ഷം നാം ഇത് കാണുന്നതും ദുരിതങ്ങള്‍ അനുഭവിക്കുന്നതുമാണ്. എന്നാല്‍ താരതമ്യേന മഴ കുറഞ്ഞ ഗള്‍ഫ്‌ മേഖലയില്‍  ഇതിനാല്‍ നേരിടുന്ന ദുരിതം ചെറുതല്ല. കനത്ത മഴ ഇപ്പോള്‍ ദുരന്തമായി ഭവിച്ചിരിക്കയാണ് ജിദ്ദയിലെ ജനങ്ങള്‍ക്ക്‌. സൌദിയിലും അതുപോലെ ഗള്‍ഫ്‌ നാടുകളിലും ഒരു മഴ കിട്ടുക എന്നത് എല്ലാവര്ക്കും സന്തോഷം നല്‍കുന്ന കാര്യം പോലെ തന്നെ വാര്‍ത്ത‍ കൂടിയാണ് .
മരുഭൂമികള്‍ നിറഞ്ഞ  ഗള്‍ഫിലെ ചുറ്റുപാടില്‍ മഴ ലഭിക്കാനായി പ്രത്യേക പ്രാര്‍ഥനകള്‍ തന്നെ നടത്താറുണ്ട്‌. സൌദിയില്‍ ഇതിനു രാജാവ്‌ ആഹ്വാനം ചെയ്യുകയും വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ ഇമാമുമാര്‍ പ്രത്യേകമായി ഉള്‍പെടുത്തുകയും
ചെയ്യുന്നുണ്ട്. (ഇത് നബി ചര്യ കൂടിയാണ് , മഴകിട്ടാതെ ജനം വലയുമ്പോള്‍ മഴ ലഭിക്കാനായി പ്രാര്‍ത്ഥിച്ചുകൊണ്ട്  നമസ്കാരം തന്നെ നടത്തുക എന്നത് ഇസ്ലാമിക മാതൃക ആണ്. ജനങ്ങള്‍ക്ക്‌ ദുരിതം ഇല്ലാത്ത അനുഗ്രഹീതമായ് മഴക്കായി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കും)
വളരെ കുറഞ്ഞ സമയം വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ടാകുന്ന മഴയുടെ അനന്തര ഫലമാണ് ഇവിടെ ദുരിതപൂര്‍ണമായി കാണുന്നത്. അപ്പോള്‍ നാട്ടിലെ പോലെ ഒന്നോ രണ്ടോ മാസം മഴക്കാലമായാല്‍ സ്ഥിതി എന്തായിരിക്കും, എല്ലാം അറിയുന്ന പ്രപഞ്ച സ്രഷ്ടാവിന്റെ ദൃഷ്ടാന്തങ്ങള്‍ തന്നെ ഇതെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാം
ഇന്നലെ ജിദ്ദയില്‍ ഉണ്ടായതും കനത്ത മഴ ആയിരുന്നു. ഒരു അപ്രഖ്യാപിത അവധിയാണ് ഇന്നത്തെ അവസ്ഥ എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ഇന്നലെ സ്കൂളില്‍  പോയ കുട്ടികളെ ഇന്നാണ് മടക്കി കൊണ്ട് വന്നെതെന്നു നമ്മുടെ പ്രമുഖ ബ്ലോഗര്‍ അജിത്‌ നീര്‍വിളാകനുമായി സംസാരിച്ചപ്പോള്‍ മനസ്സിലായി.
ജന ജീവിതം സ്തംഭിച്ചിരിക്കുകയാണ്.

വെബ്‌ ദുനിയ നല്‍കിയ വാര്‍ത്ത‍ ഇവിടെ പങ്കു വെക്കുന്നു.
സൌദി അറേബ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജിദ്ദയിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനജീവിതം ദുരിതത്തിലായി‍‍. നഗരം കണ്ട സമീപകാലത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നഗരത്തില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിനടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഒരു അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി എന്ന് “അറബ് ന്യൂസ്” റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ കുടുങ്ങിപ്പോയിട്ടുണ്ട്. കിംഗ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ഷോക്കേറ്റ് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
നഗരത്തിലെ താഴ്ന്നയിടങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. 2009 നവംബറില്‍ 123 പേരുടെ മരണത്തിനിടയാക്കിയ അപ്രതീക്ഷിത പ്രളയത്തെക്കാള്‍ ശക്തമായിരുന്നു ഇത്തവണത്തേത്. ബുധനാഴ്ച മൂന്ന് മണിക്കൂര്‍ കൊണ്ട് 111 മില്ലീമീറ്റര്‍ മഴയാണ് നഗരത്തില്‍ പെയ്തത്.
കനത്ത മഴയില്‍ ഭൂഗര്‍ഭ ടാങ്കുകളിലെ മലിനജലം പ്രളയ ജലത്തിനൊപ്പം ചേര്‍ന്ന് നഗരമാകെ ദുര്‍ഗ്ഗന്ധപൂരിതമായിരിക്കുകയാണ്. കനത്തമഴയെ കുറിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കാത്തതില്‍ നഗരവാസികള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ആളുകള്‍ വീടുവിട്ട് വെളിയില്‍ പോകരുത് എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2011 ജനുവരി 21, വെള്ളിയാഴ്‌ച

എയര്‍ ഇന്ത്യക്ക് ഒരു പാര.

എയര്‍ ഇന്ത്യ ഇനി എങ്ങിനെ സൌദിക്ക് പറക്കും!!?

January 10th, 2011
ഈ വാര്‍ത്ത‍ വന്ന ശേഷം ട്രാവല്‍ ഓഫീസു കളില്‍   എയര്‍ ഇന്ത്യയുടെ ടിക്കെറ്റ് ന്നായി  നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ്  സൌദിയുടെ പല ഭാഗത്തുനിന്നും ഉള്ള ബ്ലോഗരന്മാര്‍ പറയുന്നത്. എന്റെ ഓഫീസില്‍ തന്നെ ഇന്ത്യക്കാരായ യാത്രക്കാരെല്ലാം എയര്‍ ഇന്ത്യ ക്ക് തന്നെ ടിക്കെറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ആറുമണിക്കൂര്‍ വൈകി പറക്കുന്ന വിമാനങ്ങള്‍ക്ക് ബാധകമാകുന്ന ഈനിയമം മൂന്നു ദിവസം വരെ താമസിച്ചു പുറപ്പെടുന്ന എയര്‍ ഇന്ത്യക്ക് യാത്ര ചെയ്‌താല്‍ കിട്ടാന്‍ പോകുന്നത് ഒരു കൊല്ലം ജോലി ചെയ്താല്‍ കിട്ടുന്ന കാശ് ആയതിനാല്‍ ഇനി എത്ര വൈകിയാലും ഞങ്ങള്‍ തയ്യാറാണെന്നാണ് യാത്രക്കാരുടെ പക്ഷം
ഇനി സൌദിയിലേക്ക് ഫ്ലൈറ്റ് പറപ്പിക്കണോ എന്ന് ആലോചിക്കു ന്നുണ്ടെന്ന്  ഇന്ത്യന്‍ വിമാന്‍ വൃത്തങ്ങള്‍ അറിയിച്ചു. എയര്‍ ഇന്ത്യക്ക്  എതിരെ ബ്ലോഗ്‌ എഴുതുന്ന സൌദിയിലെ ബൂലോക വാസികള്‍ പറ്റിച്ച പണിയാണിതെന്ന് ഒരു എയര്‍ ഇന്ത്യ ബ്ലോഗര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

നിനക്കാത്ത കല്ല്‌ മഴ.

നിനക്കാത്ത കല്ല്‌ മഴ.

January 3rd, 2011
പിന്നിലെ ഗ്ലാസ്‌ പൊട്ടിയ നിലയില്‍
ഇന്നലെ  ഉച്ചക്ക്  രണ്ടുമണി,
ഊണ് കഴിഞ്ഞ് ഓഫീസില്‍ എത്തി പത്രത്തിന്റെ സോഫ്റ്റ്‌ കോപ്പിയില്‍ കണ്ണും  നട്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു കുലുക്കം അഞ്ചു നിലകളുള്ള കെട്ടിടം ആകെയൊന്നു   ഉലഞ്ഞു, എല്ലാവരും ഒന്ന് അമ്പരന്നെങ്കിലും തൊട്ടടുത്ത്‌  നടക്കുന്ന  റോഡ്‌ വര്‍ക്കിന്റെ ഭാഗമായി ഇടക്കൊക്കെ  ഇങ്ങനെ ചെറിയ  ഇളക്കങ്ങള്‍  ഇപ്പോള്‍ പതിവാണ്   .
എങ്കിലും ഇതൊരു  ഭൂചലനത്തിന്റെ പ്രതീതി ഉണ്ടാക്കി. സാധാരണയില്‍ കവിഞ്ഞ ഈ ശബ്ദവും ചലനവും  എല്ലാവരിലുംഅല്പം ഞെട്ടല്‍  ഉളവാക്കി. ഉടനെതന്നെ സുഹൃത്തായ സുഡാനിയുടെ ഫോണ വന്നു , മറ്റൊരു സഹപ്രവര്‍ത്തകന്റെ കാറിന്റെ ഗ്ലാസ്‌ തകര്‍ന്നതായി അറിയാന്‍ കഴിഞ്ഞു. സൗദി കളായ സുഹൃത്തുക്കള്‍ ചോദിച്ചത്  എവിടെയാണ് ബോമ്പ്  പൊട്ടിയത് എന്നായിരുന്നു! നമ്മുടെ നാട്ടില്‍ പാറ പൊട്ടിക്കുന്ന ശബ്ദം കേള്‍ക്കുന്നതിനെക്കാള്‍ ഇവര്‍ക്ക് ഇവിടെ പരിചയമുള്ളത്‌ ബോമ്പ്  പൊട്ടുന്ന  ശബ്ദംമാണ് .
പിന്‍ വശത്തെ ഗ്ലാസ്‌ തകര്‍ന്ന നിലയില്‍.
കോബാര്‍  – ദഹറാന്‍      റോഡില്‍   പുതുതായി  നിര്‍മിക്കുന്ന  അണ്ടര്‍    ഗ്രൌണ്ട്  റോഡിന്റെ  പണിയുടെ ഭാഗമായി  പാറ പൊട്ടിച്ചു മാറ്റി കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ഇന്നലെ വളരെ ശക്തമായി പൊട്ടി തെറിച്ചത്‌. ഏതാണ്ട് ഇരുനൂറ്റി അമ്പതു മീറ്റര്‍ ചുറ്റളവില്‍ അതില്‍ നിന്നുള്ള കല്ലുകള്‍ തെറിച്ചു വീണു. ആ  ഭാഗത്ത്‌  പാര്‍ക്ക്  ചെയ്തിരുന്ന മിക്ക   വാഹനങ്ങളുടെയും  ഗ്ലാസ്‌  തകര്‍ന്നു .  കല്ലുകള്‍  ചിതറി  തെറിച്ചത്‌  കാരണം  ഒരു  കല്ല്‌  മഴയുടെ  പ്രതീതി  തന്നെ  ആയിരുന്നതായി  കണ്ടവര്‍  പറഞ്ഞു. വാഹനം ഉള്ളവരൊക്കെ പെട്ടെന്ന് തന്നെ ഇറങ്ങി പരിശോധിച്ചു . പരിസരത്തെ എല്ലാ വാഹനങ്ങള്‍ക്കും തന്നെ കല്ലുകള്‍ വീണു കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. വാഹന ഉടമകള്‍ അറിയിച്ചതിനാല്‍ പോലീസ് എത്തി വീഡിയോ പകര്‍ത്തി. നഷ്ട പരിഹാരം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഉടമകള്‍ . തൊട്ടടുത്ത ഗ്ലാസ്‌ പതിച്ച കെട്ടിടങ്ങളിലും(ഹുണ്ടായി ഷോ റൂം) കല്ല്‌ വീണു ഗ്ലാസ്‌ തകര്‍ന്നു.
 
കെട്ടിടത്തിന്റെ ഗ്ലാസ് തകര്ന്നനിലയില്‍
കല്ലുകള്‍ ചിതറിക്കിടക്കുന്നു.
എന്റെ പാവം മൊബൈലില്‍ ഞാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍.

2011 ജനുവരി 5, ബുധനാഴ്‌ച

ഭൂമി മോഹിച്ചവര്‍ (inbox )

ഒരാള്‍ക്ക് എത്ര ഭൂമി വേണം?


വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവുംസമാധാനവും’ (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരുകഥയുണ്‍ട്. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണെം?’ എന്നാണ് കഥയുടെ പേര്.
രാജാവ് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്ന വാര്‍ത്ത നാട്ടിലൊക്കെ വിളംബരംചെയ്തു. തികച്ചും സൗജന്യമായി വസ്തു സ്വന്തമാക്കാന്‍ ചെറിയ ഒരു നിബന്ധന
പാലിച്ചാല്‍ മതി. ഒരു ദിവസം ഒരാള്‍ എത്ര ഭൂമി നടന്നു പൂര്‍ത്തിയാക്കുന്നുവോ
അത്രയും സ്ഥലം അയാള്‍ക്ക് അവകാശമാ­ക്കാം.
ഭൂമി മോഹിച്ചെത്തിയവരുടെ കൂട്ടത്തില്‍ പാവപ്പെട്ട പാഹ­മെന്ന ഒരു
ചെറുപ്പക്കാരനും ഉണ്‍ടായിരുന്നു. രാവിലെ തന്നെ കൊട്ടാരത്തിലെത്തിയ പാഹമിന്
രാജസേവകന്‍ സ്വന്തമാക്കാനുള്ള ഭൂമി കാട്ടിക്കൊടുത്തു. അത്യുത്സാഹത്തോടെ അയാള്‍
നടപ്പാരംഭിച്ചു. നടന്നാല്‍ കുറച്ചു ഭൂമിയേ സ്വന്തമാക്കാന്‍ കഴിയൂ എന്ന്
ചിന്തിച്ച് അയാള്‍ വേഗം ഓടാന്‍ തുടങ്ങി. ഇടയ്ക്ക് കലശലായി ദാഹിച്ചെങ്കിലും
വെള്ളം കുടിക്കാന്‍ നിന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നതോര്‍ത്ത് അതിന് തുനിഞ്ഞില്ല.
ഭക്ഷിക്കാന്‍ സമയം കളയാതെ കൂടുതല്‍ ഭൂമിയ്ക്കായി ഓട്ടം തുടര്‍ന്നു. ഇടയ്ക്ക്
കുഴഞ്ഞു വീണെങ്കിലും ഇഴഞ്ഞും വലിഞ്ഞുമൊക്കെ പാഹം ഭൂമി കൈവശമാക്കല്‍ അനസ്യൂതം
തുടര്‍­ന്നു. ഒടുവില്‍ സന്ധ്യയായപ്പോള്‍ രാജാവ് പാഹമിനെ അനുഗമിച്ച രാജസേവകനോട് പാഹം എത്ര
ഭൂമി സ്വന്തമാക്കി എന്ന് ചോദി­ച്ചു.
“ആറടി മണ്ണ്” സേവകന്‍ ഉത്തരം പറ­ഞ്ഞു.
യഥാര്‍ത്ഥത്തില്‍ എന്താണ് പാഹമിന് സംഭവിച്ചത്? വെള്ളം കുടിക്കാതെയും
ഭക്ഷണം ആസ്വദിക്കാതെയും ക്ഷീണിച്ചവശനായ പാഹം തളര്‍ന്നു വീണു മരിച്ചു. ആറടി
മണ്ണില്‍ കുഴിച്ച കുഴിയില്‍ അയാളെ അടക്കം ചെയ്തു.
ടോള്‍സ്റ്റോയി എഴുതിയ ഈ കഥയ്ക്ക് നാമുമായി എന്തെങ്കിലും ബന്ധമുണ്‍ടോ?
മനസ്സിരുത്തി
ചിന്തിച്ചാല്‍, നാമും ഈ പാഹമിനെപ്പോലെ­യല്ലെ?
വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള പരക്കം പാച്ചിലില്ലേ നാമോരുത്തരും!
ശരിക്കൊന്നു വിശ്രമിക്കാനാകാതെ, നന്നായി ഒന്നുറങ്ങാന്‍ കഴിയാതെ,
കുടുംബത്തോടൊപ്പം
അല്‍പ്പം സമയം ചെലവഴിക്കാനാകാതെ മക്കളുടെ കളികളും കുസൃതികളും ആസ്വദിക്കാന്‍
സാധിക്കാതെ എവിടേയ്ക്കാണീ ദ്രൂത ഗമ­നം?
വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ഏറെ ദയനീയമാണ്.
ഭര്‍ത്താവ് ജോലിയില്‍ നിന്നു വരുമ്പോഴേയ്ക്കും ഭാര്യ ജോലിയ്ക്ക് പോകാന്‍
ഇറങ്ങിയിരിക്കും. ഇതിനിടയില്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി വരുമ്പോഴേയ്ക്കും
ഒരാള്‍ ഉറക്കത്തിലും മറ്റൊരാള്‍ ജോലിയിലുമായിരിക്കും. കുടുംബാംഗങ്ങള്‍
ഒരുമിച്ചുള്ള സമയങ്ങള്‍ അപൂര്‍വ്വമായിരിക്കും. ആരാധനയ്ക്കും
കുട്ടായ്മയ്ക്കൂമൊക്കെ പോയി എന്നു വരുത്തിത്തീര്‍ക്കും. എല്ലാം ബാങ്ക്
ബാലന്‍സില്‍ കുറെ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വേണ്‍ടി മാത്രം.
ആരോഗ്യമുള്ളപ്പോള്‍ അല്‍പ്പം സമ്പാദിച്ചു കൂട്ടാമെന്നു കരുതിയാണ്
ഓവര്‍ടൈമൊക്കെ ധാരാളം ചെയ്യുന്നത്. പിന്നീട് അല്‍പ്പം വിശ്രമിക്കാമെന്ന
ചിന്തയും മനക്കോട്ടയിലുണ്‍ട്. എന്നാല്‍ ജോലിയിലെ ടെന്‍ഷനും അസമയങ്ങളിലുള്ള
ആഹാരശീലവുമൊക്കെ ചേര്‍ന്ന് ഒരു രോഗിയായി മാറുകയാണവര്‍ എന്നറിയു­ന്നില്ല.
ഡയബെറ്റിസ് ആയതുകൊണ്‍ട് മധുരം കഴിക്കാനാകുന്നില്ല; പ്രഷര്‍ കൂടി
നില്‍ക്കുന്നതുകൊണ്‍ട് ഉപ്പിനും വിലക്ക്; അള്‍സര്‍ കുടലില്‍ ബാധിച്ചതിനാല്‍
എരിവും പറ്റില്ല. മധുരവും ഉപ്പും എരിവുമൊന്നുമില്ലാതെ ജീവിതത്തിന് എന്ത് രുചി
?
ഒരു സന്നിഗ്ദ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മനഃസാക്ഷി നമ്മോട് ചോദിക്കുന്ന
ഒരു ചോദ്യമുണ്‍ട്. എല്ലാം മറന്ന് ഓടിയതുകൊണ്‍ട് എന്തു നേടി? വിവിധ
ഡോക്‌ടേഴ്‌സിന്റെ മുറികളില്‍ കയറിയിറങ്ങാനോ? സുന്ദര സൗധങ്ങള്‍
പണിതുയര്‍ത്തിയിട്ട് ആശുപത്രിയിലെ മനം മടുപ്പിക്കുന്ന ഗന്ധങ്ങളുടെ ഇടയില്‍
ചികിത്‌സ തേടി കിടക്കാനോ? വലിയ വീട്ടിലെ പാറ്റയുടെയും പല്ലിയുടെയും
കണക്കെടുത്ത് ജീവിതം തള്ളിനീക്കാനോ?
കഷ്ടപ്പെട്ട് പഠിപ്പിച്ച മക്കളെ കണികാണാന്‍ പോലും കിട്ടുന്നില്ല. അവരൊക്കെ
നല്ല ജോലി തേടി വിദേശങ്ങളില്‍ സ്ഥിരതാമസമാകാകിയിരക്കുകയല്ലേ?
പാഹമിനെപ്പോലെ ഒടുവില്‍ ആറടിമണ്ണില്‍ വിലയം പ്രാപിക്കും. നേട്ടമെന്നു
ഗണിക്കാന്‍ അതുമാത്രം ഫലം.
ഇന്നലെ ഞാന്‍ വായിച്ച  ഒരു മെയില്‍.

2010 ഡിസംബർ 2, വ്യാഴാഴ്‌ച

ടിക്കെറ്റ് തന്നാല്‍ ഞാനുമുണ്ട് വോട്ടു ചെയ്യാന്‍.

പ്രവാസി ഇന്ത്യക്കാര്‍ക്കു വോട്ടവകാശം/മംഗളം.

പ്രവാസി ഇന്ത്യക്കാര്‍ക്കു കിട്ടാക്കനി ആയ വോട്ടവകാശം നല്‍കുന്നതിനുള്ള വിജ്‌ഞാപനം വൈകാതെ പുറപ്പെടുവിക്കുമെന്നു നമ്മുടെ  നിയമമന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു.
ഇത് നമ്മള്‍ കേട്ട് തുടങ്ങിയിട്ട് കുറെ കാലമായി . ഇതൊക്കെ പ്രാവര്‍ത്തികം ആയാല്‍ മാത്രം ആശ്വസിക്കാം. ഇനിയിപ്പോള്‍ ഏറെ വൈകാതെ ഉണ്ടാകുമോ എന്തോ? ഏതായാലും ഇത് നടന്നാല്‍ ഇന്ത്യ ചരിത്രത്തിലെ ഒരു സംഭവം ആയിരിക്കും.
ജനുവരി മുതല്‍ പ്രവാസികള്‍ക്കു വോട്ടവകാശം നല്‍കിക്കൊണ്ടായിരിക്കും വിജ്‌ഞാപനം. അതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്കു വോട്ട്‌ രേഖപ്പെടുത്താന്‍ അവസരമൊരുങ്ങും.ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നു കേരളത്തില്‍ നിന്നുള്ള എം.പിമാരുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി ഉറപ്പുനല്‍കി എന്നാണ് കേട്ടത്..പ്രവാസികള്‍ക്കു വോട്ടവകാശം ഉറപ്പാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റ്‌ നേരത്തേ പാസാക്കിയിരുന്നു. എന്നാല്‍ വിജ്‌ഞാപനം പുറപ്പെടുവിക്കാത്തതിനാല്‍ നിയമം പ്രാബല്യത്തിലായിട്ടില്ല. ഇത്തരം നിയമ തടസ്സങ്ങള്‍ നീണ്ടു പോകുന്നുണ്ട്.
നടപ്പിലാക്കാന്‍ ആണെങ്കില്‍ഒ രു വിജ്‌ഞാപനം അങ്ങ് പുറപ്പെടുവിച്ചാല്‍ പോരെ!!
പ്രവാസികള്‍ക്ക്‌ അതത്‌ രാജ്യത്തെ ഇന്ത്യന്‍ എംബസികളില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ സംവിധാനമാരുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യു.ഡി.എഫ്‌. എം.പിമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ നിയമമന്ത്രാലയം സമയമെടുക്കുന്നതിനാലാണു മറ്റു കാര്യങ്ങള്‍ വൈകുന്നതെന്നു കമ്മിഷന്‍ വ്യക്‌തമാക്കിയതിനെത്തുടര്‍ന്നാണ്‌ എം.പിമാര്‍ വീരപ്പ മൊയ്‌ലിയെ സമീപിച്ചത്‌.
നിയമം പ്രാബല്യത്തിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പു കമ്മിഷന്‌ അയയ്‌ക്കുമെന്നു മൊയ്‌ലി പറഞ്ഞു. ജനുവരിയില്‍തന്നെ ഇതു സംബന്ധിച്ചുള്ള വിജ്‌ഞാപനം പുറത്തിറക്കും. ഇതിനായി വിദേശകാര്യ വകുപ്പ്‌, പ്രവാസികാര്യ വകുപ്പ്‌, തെരഞ്ഞെടുപ്പു കമ്മിഷന്‍ എന്നിവരുമായി ചര്‍ച്ച നടക്കുകയാണ്‌. പ്രവാസികള്‍ക്കു പുറമേ, സ്വന്തം സംസ്‌ഥാനത്തിനു പുറത്തു താമസിക്കുന്നവര്‍ക്കും പ്രവാസി ബില്ലിന്റെ ആനുകൂല്യം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ച
നമ്മുടെ യൂസഫ്‌ അലി ഉള്‍പ്പടെയുള്ളവര്‍ നിരന്തരമായി ഉന്നയിച്ച ഒരു ആവശ്യമാണിത്.
ഇപ്പോള്‍ തന്നെ ഗ്രൂപ്പ് തല്ലുകള്‍ക്ക്‌ ,  രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഗള്‍ഫുരാജ്യങ്ങളിലും കുറവൊന്നുമില്ല. പ്രവാസിക്ക് വോട്ട് അവകാശം കൂടി ആയി കഴിഞ്ഞാല്‍ വോട്ട് പിടുത്തവും മറ്റും ഇവിടെയും അരങ്ങു തകര്‍ക്കും അതാതു നാട്ടിന്റെ നിയമ വ്യവസ്ഥയില്‍ ഒതുങ്ങി നിന്നുകൊണ്ട് രംഗം സജീവമാക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കട്ടെ.
എമ്പസ്സികളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ലഭിച്ചാല്‍ ടിക്കെറ്റ് എടുക്കാതെ കാര്യം നടന്നേനെ.
ഇനി ഓരോരുത്തരായി നിയമസഭ തിരഞ്ഞെടുപ്പിന്റെ സമയം നോക്കി ടിക്കെറ്റ് എടുത്തോളിന്‍ ഒരു വോട്ടിനു ഒരു ടിക്കെറ്റ് ആരെങ്കിലും ഓഫര്‍ തന്നാല്‍ ഞാനുമുണ്ടേ!!!!