2010, ഡിസംബർ 28, ചൊവ്വാഴ്ച
ബാലഷ് ണാ ........കൊച്ചുകള്ളാ........
2010, ഡിസംബർ 24, വെള്ളിയാഴ്‌ച
സൂപ്പര്‍ ബ്ലോഗര്‍- വിട്ടുകൊടുക്കില്ല.
ഞാന്‍ അങ്ങനെ വിട്ടു കൊടുക്കണോ!!!
ഒരു പതിനായിരം അങ്ങനിങ്ങു പോരുമെന്നു കരുതിയത! ദേണ്ടെ കെടക്കുന്നു. അത് ആണ്‍ പിള്ളേര് കൊണ്ടുപോകുമെന്നല്ലേ ആ ജിക്കു പറഞ്ഞെ. അകെ എന്നെ അറിയുന്ന പത്തു മുപ്പതു പേരാണ് ബൂലോകത്തുള്ളത്. അവര്‍ക്കെല്ലാം ആരോ അങ്ങ് നോമിനേഷന്‍ കൊടുത്തില്ലായോ!!? അപ്പോള്‍ പിന്നെ അവരുടെ വോട്ടൊക്കെ സ്വന്തം അങ്ങ് ചെയ്യുകയില്ലേ. ഞാനിപ്പോള്‍ വോട്ട് പിടിക്കാന്‍ എവിടെ പോകാനാ !!
വോട്ടിംഗ് ആരംഭിച്ച ദിവസം ഇവിടെ ചാറ്റ് ചെയ്യാന്‍ നമുക്ക് സൗകര്യം ഉണ്ടാക്കി തന്ന
ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് നോട് തന്നെ ഞാന്‍ കേറിയങ്ങ് ചാറ്റിയില്ലേ! അല്പം ബൂലോക കാര്യങ്ങളൊക്കെ പറഞ്ഞിട്ട് പതിയെ ഞാനങ്ങു ചോദിച്ചു വോട്ടിംഗ് ഒക്കെ എന്തായീന്നു? നല്ല തുടക്കമാണ് എല്ലാവര്ക്കും ഓരോ വോട്ട് നേടി മുന്നോട്ടു പോകുന്നു,
എന്നറിഞ്ഞു. എനിക്കങ്ങു സമാധാനമായി, ഈ മുപ്പതു പേരും പിന്നെ ഒരു പത്തിരുപതു പേരും കാണും ഇതില്‍ ആരെയെങ്കിലും മൂന്നാല് പേരെ ചാക്കിട്ടു പിടിച്ചാല്‍ ഞമ്മള് തന്നെ സൂപ്പര്‍ എന്ന് കരുതി. ഇപ്പോളല്ലേ അറിയുന്നെ മുന്നൂറോളം പേര്‍ ഇവിടെ കയറി ഇറങ്ങുന്നുണ്ടെന്നു, ബൂലോകത്തുള്ളവരെയൊക്കെ കൂട്ടി ഇതൊരു വല്യ പ്രസ്ഥാനമാക്കിയില്ലേ ഇവര്‍.
(ഇതുകൊണ്ടായിരിക്കണം ഇന്നിവിടെ ചാറ്റ് റൂം പോലും കാണാനില്ല.ചുളുവില്‍ കാര്യം അറിയേണ്ട എന്നുതന്നെ!)
ഈ കനത്ത പോളിംഗ് ഫലവുമായി ഇപ്പോളാരും വരുമെന്ന് കരുതിയതല്ല. ഇതൊരു “വെള്ളിടി” ആയിപോയീന്നു പറഞ്ഞാ മതീല്ലോ! ഇനി ഒന്ന് ചെയ്യാനുണ്ട് ഈ മുപ്പതു പേര്‍ക്കും ഒന്നുകൂടി വോട്ട് ചെയ്യാന്‍ അവസരം കൊടുത്തേരെ എനിക്ക് അവരൊക്കെ വോട്ട് ചെയ്യുമെങ്കില്‍ കൊടുത്താല്‍ മതികേട്ടോ.
ഞമ്മള്‍ ഏതായാലും ഞമ്മടെ പേര് നിര്‍ദ്ദേശിക്കാന്‍ പറ്റില്ലല്ലോ അതുകൊണ്ട് ഞാന്‍ എനിക്ക് ഇഷ്ടപെട്ട ഒരാളുടെ പേര് പറഞ്ഞു , വീണ്ടും ദേ കെടക്കുന്നു ! എനിക്ക് ഞാനെങ്കിലും വോട്ട് ചെയ്യണ്ടേ അത് ഞാനങ്ങു ചെയ്തു. അപ്പോള്‍ പിന്നെ ഞാന്‍ നിര്‍ദ്ദേശിച്ച ആള്‍ക്കോ എങ്ങനെ ചെയ്യും. അതുകൊണ്ട് എനിക്ക് ഏതായാലും ഒരു വോട്ടു കൂടി ചെയ്യണം.
ഞാനങ്ങനെ വിട്ടു കൊടുക്കാന്‍ വിചാരിചിട്ടോന്നുമില്ല.
ദാ നമ്മുടെ ഡോക്ടര്‍ മറ്റൊരു സമ്മാനം തരാമെന്ന് പറഞ്ഞില്ലേ.
മത്സരം;നിങ്ങള്‍ വിഭാവനം ചെയ്യുന്ന ബൂലോകം.
ബൂലോകം അടുത്തവര്‍ഷം എങ്ങിനെ ആയിരിക്കും നിലനില്‍ക്കുക?
അടുത്ത വര്ഷം 2011 , ഇതിനെക്കാള്‍ ഭംഗിയായി ഇത് മുന്നോട്ടു പോകുമെന്നതില്‍ ആര്‍ക്കാ സംശയം! കൂടുതല്‍ നല്ല എഴുത്തുകള്‍ ഉണ്ടാകും , മാസത്തില്‍ ഓരോ അവാര്‍ഡു ഏര്‍പ്പാടാക്കിയാല്‍ വളരെ നന്നായി.
കൊച്ചുവര്‍ത്തമാനങ്ങളുമായി ബസ്സിലും മറ്റും ശിഷ്ടകാലം കഴിച്ചു കൂട്ടുവാനാണോ മലയാള ബ്ലോഗറന്മാരുടെ വിധി?
കെ.എസ്.ആര്‍.ടി .സി യും നമ്മുടെ പൊളിയുന്ന റോഡും ഒക്കെ ഉള്ളിടത്തോളം കയറി ക്കൂടായ്കയില്ല.
ഏയ് അങ്ങനെയൊന്നുമില്ല ബസ്സില്‍ കയറിയാലും എയര്‍ ഇന്ത്യയില്‍ കയറണമോ എന്ന് രണ്ടുവട്ടം ആലോചിക്കും. പ്രത്യേകിച്ച് പ്രവാസി കളായവര്‍! (മൂന്നു ദിവസമായി ദമ്മാം എയര്‍ പോര്‍ട്ടില്‍ ഒരു എയര്‍ ഇന്ത്യ യാത്ര സ്വപ്നം കണ്ടു കഴിയുന്ന ബ്ലോഗരന്മാര്‍ ബസ്സില്‍ കയറിയില്ലെന്കിലെ അതിശയിക്കനുള്ളൂ. യാത്രക്കാരു ബഹളം വെച്ചാല്‍ സൗദി പോലിസ് അല്ലെ ഉടനെയെത്തുക. അവരോടു തിരിച്ചു സംസാരിക്കാന്‍ അറബി ബ്ലോഗറന്മാരെ തന്നെ സംഘടിപ്പിക്കണമല്ലോ.)
അതോ ഒരു കൂട്ടം പുതിയ ബ്ലോഗറന്മാര്‍ വന്ന് നമ്മെയെല്ലാം അതിശയിപ്പിക്കുമോ?
ആരും വന്നു അതിശയിപ്പിക്കാനോന്നും പോന്നില്ല. മുപ്പതു വര്‍ഷത്തിനു ശേഷമാണ് തെരഞ്ഞെടുക്കപെട്ട യൂത്ത് ബ്ലോഗര്‍ പ്രസിടെന്റായത് . ഇനിയും കെ. പി. സി. സി. യിലും ഇങ്ങനെ തെരഞ്ഞെടുപ്പു വന്നാല്‍ അത് അതിശയമായിരിക്കും. ഗ്രൂപ്പുകളുടെ എണ്ണം കുറച്ചു ബ്ലോഗറന്മാര്‍ വിശാല ബൂലോകം ഗ്രൂപ്പ് ഉണ്ടാക്കികൂടായ്കയില്ല.
അതുപോലെ തന്നെ നിങ്ങള്‍ വിഭാവനം ചെയ്യുന്ന ബൂലോകം എങ്ങിനെയാണ്?
ഞാന്‍ ഒരു ബൂലോകം ഉണ്ടാക്കിയാല്‍ അവിടെ കീട നാശിനി ഉപയോഗിക്കില്ല.
കീടങ്ങളെക്കാള്‍ മനുഷ്യന്‍ നശിക്കാന്‍ പാടില്ല എന്നത് കൊണ്ട് തന്നെ. പെട്രോള്‍
സൌദിയില്‍ നിന്നും നേരിട്ട് ഇറക്കി ബ്ലോഗറന്മാര്‍ക്ക് വിലകുറച്ച് കൊടുക്കും.
അവശ്യ സാധനങ്ങളുടെ വില അപ്പോള്‍ തന്നെ കുറയുമല്ലോ. സാവാള, ബ്ലോഗറന്മാര്‍ സ്വന്തമായി അവനവന്റെ ബ്ലോഗുകളില്‍ കൃഷി ചെയ്യാന്‍ നിഷ്കര്‍ഷിക്കും.
അവിടെ ഏതുതരം പെരുമാറ്റ ചട്ടങ്ങള്‍, രീതികള്‍ തുടങ്ങിയവ ആയിരിക്കും നിങ്ങള്‍ കൊണ്ടുവരിക?
സ്മാര്‍ട്ട് സൈറ്റ് നിര്‍മ്മിക്കാന്‍ ദുബായിലെ ഏതെങ്കിലും കമ്പനിക്ക് കരാര്‍ നല്‍കും.
ഇവിടെയുള്ള എല്ലാ ബ്ലോഗരന്മാരുടെയും ലിസ്റ്റ് ഉള്‍പെടുത്തി ഒരു പേജു നിര്‍മ്മിക്കും
(എന്തുകൊണ്ട് നിങ്ങള്‍ അത് ചെയ്യുന്നില്ല, ഞാന്‍ വോട്ടു പിടിക്കുമെന്ന് ഓര്‍ത്തല്ലേ !)
ഇക്കാര്യങ്ങളില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായം പറയുവാനുണ്ടോ?
ഉണ്ടെങ്കില്‍ അത് എന്തുകൊണ്ട് ഇവിടെ എഴുതിക്കൂട?
ഞമ്മള ങ്ങനെ മടിയൊന്നും ഉള്ളവരല്ല. പറയാനുള്ളത് ഇവിടെ തന്നെ പറയും.
ഈ സമ്മാനം വാങ്ങാമെന്നു കരുതി ഇനി ആരെങ്കിലും ഈ വിഷയത്തില്‍ ഇവിടെ പോസ്ടുമായിട്ടു വന്നാല്‍ വിവരമറിയും പിന്നെ പറഞ്ഞില്ലെന്നു വേണ്ട.
തീര്‍ച്ചയായും നിങ്ങളുടെഅഭിപ്രായങ്ങള്‍ അറിയുവാന്‍ ഏവര്‍ക്കും താത്പര്യം ഉണ്ടാവും എന്നുതന്നെയാണ് തോന്നുന്നത്.
എന്റെ അഭിപ്രായം ആര്‍ക്കാ അറിയാനുള്ളത് , ആര് കേള്‍ക്കാന? എന്നാല്‍ പിന്നെ ഞാന്‍ ഈ പറഞ്ഞതോക്കെയോന്നു ഏര്‍പ്പാടാക്കി കൂടെ ( അവാര്‍ഡ് -5000 തന്നാലും ഞാന്‍ ആരോടും പറയില്ലെന്നെ.)
എന്താണ് സമ്മാനമെന്നത് ഇപ്പോള്‍ വെളിപ്പെടുത്തുന്നതല്ല. അത് സസ്പെന്‍സായി ഇരിക്കട്ടെ. കമന്റുകളുടെ എണ്ണവും ഒരു മാനദണ്ഡമായി പരിഗണിച്ചേക്കാം.
എന്നാല്‍ പിന്നെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല.(ഒരു 2500 )
എല്ലാവരും കമന്റി യിട്ട് പേജു മറിച്ചാല്‍ മതി.(അല്ലെങ്കില്‍ അതൊരു കാരണം പറയാനല്ലേ, അങ്ങനെ പറ്റിക്കേണ്ട ട്ടോ.)
About Abduljaleel
2010, ഡിസംബർ 23, വ്യാഴാഴ്‌ച
ഹിമകണം
ശീതക്കാറ്റു ഏല്‍ക്കുന്ന സുപ്രഭാതങ്ങളില്‍
ശൈത്യം തലോടി കുളിര് കോരുമ്പോള്‍
പത്രാഗ്രത്തില്‍ ഒരു ചെറു വിശ്രമം
ഇറ്റു വീഴാന്‍ വെമ്പല്‍ കൊള്ളുന്നു ഹിമകണം
പുലരി പ്രഭ കിഴക്കുണര്‍ന്നു എണീക്കുമ്പോള്‍
പ്രതിഭലിക്കുന്നു പ്രകാശ കിരണങ്ങള്‍
നയനങ്ങളെ അത് ചിമ്മി തുറപ്പിക്കും
അല്പായുസ് ഉള്ളൊരു ജന്മ മാണെങ്കിലും.
അന്ന് ഞാന്‍ പാട വരമ്പില്‍ നടക്കുമ്പോള്‍
ഒപ്പം നടക്കുന്ന നിഴലിനെ കാണുന്നു
ചുറ്റും മഴവില്‍ വര്‍ണങ്ങള്‍ വിരിയിച്ച്,
കറുക പുല്ലിന്റെ ആഗ്ര ഭാഗങ്ങളില്‍
ശോഭ വിടര്‍ത്തിയ മഞ്ഞു തുള്ളികളിലൂടെ
അന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു നോക്കിപക്ഷെ,
ഇന്ന് തിരിച്ചറിയുന്നു ഈ ഭൂവിലെ
ദൈവത്തിന്‍ ഉത്കൃഷ്ട സംവിധാനങ്ങള്‍.
2010, ഡിസംബർ 17, വെള്ളിയാഴ്‌ച
മരണം വിതക്കുന്ന ടിപ്പര്‍.
ദുരന്തങ്ങള്‍ അവിചാരിതങ്ങള്‍ ആണ് . ഒരിക്കലും അനിവാര്യമകേണ്ട്തല്ല . നിയന്ത്രണങ്ങളിലെ പാളിച്ചകളിലൂടെ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത് എങ്ങനെയാണ് വിലയിരുത്തേണ്ടത്.
അപകടത്തില്‍ മരിക്കുന്നവര്‍ക്ക് സഹായധനം നല്‍കുന്നതും അന്വോഷണ ഉത്തരവ് ഇടുന്നതുമൊക്കെ ആശ്വാസകരം ആണെങ്കിലും ഇതൊരു പതിവ് ചടങ്ങ് ആകുന്നതില്‍ ഉപരി,
ഒരേ കാരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? സാധാരണ ആയി ഒരു പിഴവ് ഉണ്ടാകുമ്പോള്‍ എങ്കിലും അത് പിന്നീട് വരാതെ നിയന്ത്രണ വിധേയം ആക്കേണ്ടതല്ലേ!
2010, ഡിസംബർ 15, ബുധനാഴ്‌ച
"മുഹറം" ആഘോഷമോ?
സന്തതികളെ ദൈവം ശത്രുവായ ഫറോവയില്‍ നിന്നും രക്ഷിച്ച ദിവസമാണ് ഇതെന്നും അതിനു നന്ദിയായി മൂസ (അ) നോമ്പ് എടുതിരുന്നതായും അവരില്‍ നിന്ന് അറിഞ്ഞു. മൂസയോട് നിങ്ങളെക്കാള്‍ അടുപ്പമുള്ളവര്‍ ഞങ്ങളാണെന്ന് പറഞ്ഞ റസൂല്‍ (സ) ആ ദിവസം ഉപവാസമനുഷ്ഠിക്കുകയും അതിനു നിര്‍ദ്ദേശിക്കുകയും ചെയ്തു. . (ബുഖാരി: ഹദീസ് 1865 ) ഈ ദിവസം ജൂത സമൂഹം ആഘോഷമാക്കിയിരുന്നു എന്നും അതിനു പകരം മുസ്ലീങ്ങള്‍ നോമ്പ് പിടിക്കുവാനും അദ്ദേഹം നിര്‍ദ്ദേശിക്കുക ആയിരുന്നു.അടുത്ത വര്ഷം ഞാന്‍ ജീവിച്ചിരിക്കയെങ്കില്‍ മുഹറം ഒന്‍പതിനും നോമ്പ് ആയിരിക്കുമെന്ന് നബി (സ) പറഞ്ഞതായി റിപ്പോര്‍ട്ട് കളുണ്ട് .ഇതാണ് ഈ രണ്ടു ദിനങ്ങളില്‍ നോമ്പ് പിടിക്കുന്നതിന്നാധാരം. ഇത് മാത്രമാണ് ഇസ്ലാമിക മാതൃകയും.
ഇമാം ഹുസൈൻ വധിക്കപ്പെട്ടതിന്റെ ദുഃഖാചരണമാണ് ശിയാക്കൾ ആചരിക്കുന്ന "മുഹറം".
ഷിയാ എന്ന പദം ശീഅത്തു അലി എന്ന അറബി വാചകത്തിൽ നിന്നുമാണ് രൂപപ്പെട്ടത്. അലിയുടെ അനുയായികൾ എന്നാണ് ശീഅത്തു അലി എന്നതിന്റെ അർത്ഥം. ഈ വാചകം ക്രമേണ ഷിയാ എന്ന പേര് മാത്രമായി ലോപിക്കുകയും ഈ വിഭാഗം മുസ്ലീംങ്ങൾ ഷിയാ മുസ്ലീംകൾ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.15 % മാത്രം വരുന്ന ഷിയാ മുസ്ലീങ്ങളിൽ മുക്കാൽ ഭാഗവും അധിവസിക്കുന്നത് ഇറാൻ, ഇറാഖ്, സൗദി അറേബ്യ, ബഹ്റൈൻ, പാകിസ്താൻ, അഫ്ഘാനിസ്ഥാൻ, ഇന്ത്യ (വളരെ കുറച്ചു) തുടങ്ങിയ രാജ്യങ്ങളിലാണ്.
ഹിജ്റ വർഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താമത്തെ ദിവസത്തെ ആശൂറ എന്നുവിളിക്കുന്നു. ലോകമെമ്പാടുമുള്ള ശിയ മുസ്‌ലീങ്ങളുടെ പ്രധാന ആഘോഷമായ ആശൂറയും ഇതേ ദിവസമാണ്. മുഹറം ഒന്നു മുതൽ10 വരെ ചിലപ്പോൾ ആഘോഷവും ഘോഷയാത്രയും നടക്കുന്നു. മുഹറം എന്ന പേരിലും ഇത് അറിയപ്പെടുന്നു. എന്നാൽ സുന്നി മുസ്ലിംകൾ ശിയാക്കൾ പരിഗണിക്കുന്ന രീതിയിലല്ല ഈ ദിനത്തെ കാണുന്നത്.
മുഹറത്തിലെ ആഘോഷങ്ങള്‍ മുസ്ലീങ്ങളുടെ ഒരു പ്രധാന ആഘോഷമായി മറ്റു സമുദായക്കാര്‍ കാണുന്നത് തെറ്റിദ്ധാരണ മാത്രമാണ്. ഈ ആഘോഷങ്ങള്‍ ഷിയാ വിഭാഗത്തിന്റെ മാത്രമായി ഗണിക്കേണ്ടത് ആണെന്ന് പ്രത്യേകം ഉണര്‍ത്തുന്നു.
2010, ഡിസംബർ 7, ചൊവ്വാഴ്ച
ഹിജ്റ വര്ഷം 1432 ഒരു പുതുവത്സരം കൂടി.
മുഹമ്മദ് നബി (സ) മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തതിനെ അടിസ്ഥാനമാക്കിയാണ് ഹിജ്റ വർഷം തുടങ്ങുന്നത്. പ്രവാചകന്‍ മക്കയില്‍ വളരെയേറെ എതിര്‍പ്പുകള്‍ നേരിട്ടതോടൊപ്പം പീടനങ്ങള്‍ക്കും വിധേയനാകേണ്ടി വന്നിട്ടുണ്ട്. അല്ലാഹു തന്നില്‍ ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ എന്ന നിലക്ക് സംയമനത്തോടെ തന്നെ ശത്രുക്കളോടു നേരിടുകയും ജനിച്ചു വളര്‍ന്ന നാട്ടില്‍ ജീവിതം വഴിമുട്ടുമെന്നു മനസ്സിലാക്കിയപ്പോള്‍ മാത്രമാണ് സന്ധത സഹാചാരിആയ അബൂബക്കര്‍ സിദ്ധീഖി നോട് ഒപ്പം മദീനയിലേക്ക് യാത്രയാകുന്നത്. മുസ്ലീങ്ങള്‍ക്ക് നേരെയുള്ള എതിരാളികളുടെ അക്രമങ്ങള്‍ വര്‍ധിച്ചു വന്നപ്പോള്‍ ഇസ്ലാമിന് അനുകൂല സാഹചര്യമുള്ള എത്യോപ്യയിലേക്കും മറ്റും നാട് വിട്ടുപോകാന്‍ നബി ആവശ്യപ്പെട്ടു
മദീനയിലെ അനുകൂലമായ സാഹചര്യത്തില്‍ മക്കയിലെ കുറെ ആളുകള്‍ അവിടെ പോയി താമസമാക്കി.തന്നെ പിന്തുണയ്ക്കുന്ന എല്ലാവരും മദീനയിലേക്കും മറ്റും പോയശേഷം നബിയെ വധിക്കാന്‍ ശത്രുക്കള്‍ തീരുമാനം എടുത്ത സാഹചര്യത്തില്‍ അവസാനമായി നബിയും മദീനയിലേക്ക് പാലായനം ചെയ്യുക ആയിരുന്നു. എതോപ്യയിലെ അഭയാർഥികളെ മദീനയിലേക്ക് മാറ്റുകയും ചെയ്തു .
ഈ സംഭവത്തേയാണ് ഹിജ്റഎന്ന പേരിൽ അറിയ പ്പെടുന്നത്. ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ഹിജറ വര്ഷം കണക്കാക്കുന്നത്.
മുഹമ്മദു നബിയുടെയും അബൂബക്കര്‍ സിദ്ധീഖിന്റെയും കാലശേഷം ഉമറിന്റെ ഭരണ കാലത്ത് മറ്റു പ്രദേശങ്ങളിൽ ഇസ്ലാം വ്യാപിച്ചപ്പോൾ ലോക മുസ്ലിംകൾക്ക് പൊതുവായി ഒരു കലണ്ടര്‍ വേണമെന്ന അഭിപ്രായം ഉയർന്നുവന്നു.
നബിയുടെ ജനനമോ, മരണമോ, പ്രവാചകത്വം കിട്ടിയതോ എന്നിങ്ങനെ ഏതെങ്കിലും സംഭവം ആസ്പദമാക്കിയാണ് വർഷം എണ്ണിത്തുടങ്ങേണ്ടതെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ഒടുവിൽ ഹിജ്റ (മുഹമ്മദു നബി മക്കയിൽ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം എന്നതാണ് ഈ വാക്കിന്നര്‍ത്ഥം ) ആസ്പദമാക്കിക്കൊണ്ട് കലണ്ടർ ആരംഭിക്കണമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
ഒന്നാമത്തെമാസം എതായിരിക്കനമെന്ന ആലോചനയില്‍ ദുല്‍ ഹജ്ജും റമദാന്‍ ഉം ഒക്കെ പരിഗണിച്ചെങ്കിലും
എന്നാല്‍ യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, ഹജ്ജ് കര്‍മ്മം കഴിഞ്ഞ് ജനങ്ങൾ തിരിച്ചെത്തുന്ന വേള എന്നീ പ്രാധാന്യങ്ങൾ പരിഗണിച്ച് മുഹർറം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.
ക്രിസ്തു വര്ഷം പോലെ പന്ത്രണ്ടു മാസം തന്നെ ഉണ്ടെങ്കിലും ചന്ദ്രപ്പിറവി അനുസരിച്ച് മാസം കണക്കാക്കുന്നതിനാല്‍ മുന്നൂറ്റി അന്‍പത്തി നാല് ദിവസങ്ങളെ വര്‍ഷത്തില്‍ കണക്കാക്കാന്‍ പറ്റുകയുള്ളൂ.ഏകദേശം പതിനൊന്നു ദിവസത്തെ വ്യത്യാസം കാണുന്നുണ്ട്.
2010, ഡിസംബർ 4, ശനിയാഴ്‌ച
യൂസഫലി ഇപ്പോള്‍ സ്മാര്‍ട്ട്.
ഈ സര്‍ക്കാര്‍ ഭരണത്തില്‍ എത്തുന്നതിനു മുമ്പേ നാം കേട്ട് തുടങ്ങിയ വാക്കാണ് സ്മാര്‍ട്ട് സിറ്റി. കാലാവധി പൂര്‍ത്തിയാക്കാന്‍ നാളുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും അത് പൂര്‍ത്തിയാക്കാത്ത ഒരു പദ്ധതിയായി തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിഞ്ഞു എന്നതാണ് സര്‍ക്കാരിന്റെ നേട്ടം എന്ന് പറയേണ്ടിവരും, എന്നാല്‍ ഈ കാലമത്രയും വാര്‍ത്തകളില്‍ സ്മാര്‍ട്ട് സിറ്റി സജീവമാണുതാനും.
കാലാവധി തീരും മുമ്പേ ഇക്കാര്യത്തില്‍ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാകണം എന്ന ആഗ്രഹത്തിലാണ് സര്‍ക്കാര്‍ എന്നുവേണം, ഇപ്പോളത്തെ നീക്കങ്ങള്‍ ഊഹിക്കാന്‍. പല പ്രാവശ്യം ദുബായിലെ ടീകോം കമ്പനിയുമായി ചര്‍ച്ച കഴിയുമ്പോഴും പ്രതീക്ഷ നല്‍കുന്ന തീരുമാനങ്ങളൊന്നും കേട്ടിരുന്നില്ല അതുകൊണ്ട് തന്നെ ഇത് അവസാനിച്ചു എന്ന് കരുതിയവര്‍ക്ക്
തെറ്റി, എന്ന് വിളിച്ചറിയിച്ചു കൊണ്ട് കേരള സര്‍ക്കാര്‍ വീണ്ടും സ്മാര്‍ട്ട് സിറ്റി പൊടി തട്ടി എടുത്തിരിക്കുകയാണ്.
ഇടയ്ക്കിടെ നമ്മുടെ സര്‍ക്കാര്‍ ടീകോം കമ്പനിക്ക് ഓരോ കത്ത് കൊടുക്കും (ലവ് ലെറ്റര്‍ ഒന്നുമല്ല അങ്ങനെ ആരും ധരിക്കേണ്ട, അന്ത്യ ശാസനമാണ് കഴിഞ്ഞ മൂന്നു പ്രാവശ്യവും നല്‍കിയ കത്തുകള്‍) ആദ്യത്തെ അന്ത്യശാസനം രണ്ടാമത്തെ അന്ത്യശാസനം മൂന്നാമത്തെ അന്ത്യശാസനം
എന്നിങ്ങനെയാണ് ഞാനിപ്പോള്‍ വിലയിരുത്തുന്നത്. (അതങ്ങനെ നമ്പര്‍ ഇട്ടു കൊടുത്താല്‍ എത്രവരെ വേണമെങ്കിലും ആകാമല്ലോ!!)
അവസാനത്തെ കത്തിന് ദുബായിലെ കമ്പനി മറുപടി പറഞ്ഞത് , ഇവിടെ ഞങ്ങള്‍ കുറെ പണി തിരക്കിലാണ് ഇനി ചര്‍ച്ച വേണമെങ്കില്‍ നിങ്ങള്‍ ഇങ്ങോട്ട വന്നോളൂ നയപരമായ തീരുമാനം എടുക്കാന്‍ കഴിയുന്നവര്‍ (മുഖ്യ മന്ത്രി ഉള്‍പ്പടെ ) വന്നോട്ടെ എന്നാണ്. ഇതിന്റെ ചര്‍ച്ചക്ക് നടന്നു
അവരുടെയും ചെരുപ്പ് തേയുന്നു എന്നുവേണം കരുതാന്‍. തങ്ങള്‍ അയക്കുന്ന കത്തുകള്‍ക്ക് മറുപടി തരാതെ ഈ ശാസനകള്‍ മാത്രം തന്നിട്ടെന്ത് കാര്യമെന്നും കമ്പനി സി ഇ ഓ ,ഫരീദ് അബ്ദുറഹ്മാന്‍ ചോദിക്കുന്നു .
എന്തായാലും അവസാനം മധ്യസ്ഥ ശ്രമത്തിനു മലയാളികളുടെ അംബാസഡര്‍ കൂടിയായ എം.എ.യൂസഫലിയെ ചുമതലപ്പെടുത്തി. പ്രമുഖ വ്യവസായിയായ യൂസഫലി നോര്‍ക്ക വൈസ് ചെയര്‍മാനാണ്. ദുബായ് കമ്പനിയുമായി ഉള്ള പ്രാരംഭ ചര്‍ച്ചകളില്‍ സജീവമായിരുന്ന എം.എ.യൂസഫ് അലി ഏറണാകുളത്ത് നടന്ന ഉത്ഘാടന സദസ്സില്‍ പോലും സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ഈ പ്രശ്നത്തില്‍ ടീകോമുമായി മധ്യസ്ഥ ശ്രമം നടത്താന്‍ തന്‍ തയ്യാറാണെന്ന്
പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിരുന്നെങ്കിലും അന്നൊന്നും നമ്മുടെ സര്‍ക്കാര്‍ അതിനു തയാറായിരുന്നില്ല. ഇനി കേരളം തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതിനാല്‍ ജനങ്ങളുടെ തൃപ്തി ആവശ്യമായതിനാലാകും ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത് എന്നാണെനിക്കു തോന്നുന്നത്. ഇളക്കും മുള്ളിനും കേടില്ലാതെ പദ്ധതികള്‍ കേരളത്തിന് വരട്ടെ. അതാണ് നമുക്കാവശ്യം.
2010, ഡിസംബർ 3, വെള്ളിയാഴ്‌ച
കാഴ്ചകള്‍.
ദൂരെ കാഴ്ചകള്‍..... |
ഒരു സായാഹ്നം.
2010, ഡിസംബർ 2, വ്യാഴാഴ്‌ച
ടിക്കെറ്റ് തന്നാല്‍ ഞാനുമുണ്ട് വോട്ടു ചെയ്യാന്‍.
പ്രവാസി ഇന്ത്യക്കാര്‍ക്കു കിട്ടാക്കനി ആയ വോട്ടവകാശം നല്‍കുന്നതിനുള്ള വിജ്‌ഞാപനം വൈകാതെ പുറപ്പെടുവിക്കുമെന്നു നമ്മുടെ നിയമമന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു.
ഇത് നമ്മള്‍ കേട്ട് തുടങ്ങിയിട്ട് കുറെ കാലമായി . ഇതൊക്കെ പ്രാവര്‍ത്തികം ആയാല്‍ മാത്രം ആശ്വസിക്കാം. ഇനിയിപ്പോള്‍ ഏറെ വൈകാതെ ഉണ്ടാകുമോ എന്തോ? ഏതായാലും ഇത് നടന്നാല്‍ ഇന്ത്യ ചരിത്രത്തിലെ ഒരു സംഭവം ആയിരിക്കും.
ജനുവരി മുതല്‍ പ്രവാസികള്‍ക്കു വോട്ടവകാശം നല്‍കിക്കൊണ്ടായിരിക്കും വിജ്‌ഞാപനം. അതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്കു വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുങ്ങും.ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നു കേരളത്തില്‍ നിന്നുള്ള എം.പിമാരുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി ഉറപ്പുനല്‍കി എന്നാണ് കേട്ടത്..പ്രവാസികള്‍ക്കു വോട്ടവകാശം ഉറപ്പാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റ് നേരത്തേ പാസാക്കിയിരുന്നു. എന്നാല്‍ വിജ്‌ഞാപനം പുറപ്പെടുവിക്കാത്തതിനാല്‍ നിയമം പ്രാബല്യത്തിലായിട്ടില്ല. ഇത്തരം നിയമ തടസ്സങ്ങള്‍ നീണ്ടു പോകുന്നുണ്ട്.
നടപ്പിലാക്കാന്‍ ആണെങ്കില്‍ഒ രു വിജ്‌ഞാപനം അങ്ങ് പുറപ്പെടുവിച്ചാല്‍ പോരെ!!
പ്രവാസികള്‍ക്ക് അതത് രാജ്യത്തെ ഇന്ത്യന്‍ എംബസികളില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ സംവിധാനമാരുക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. എം.പിമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ നിയമമന്ത്രാലയം സമയമെടുക്കുന്നതിനാലാണു മറ്റു കാര്യങ്ങള്‍ വൈകുന്നതെന്നു കമ്മിഷന്‍ വ്യക്‌തമാക്കിയതിനെത്തുടര്‍ന്നാണ് എം.പിമാര്‍ വീരപ്പ മൊയ്‌ലിയെ സമീപിച്ചത്.
നിയമം പ്രാബല്യത്തിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പു കമ്മിഷന് അയയ്‌ക്കുമെന്നു മൊയ്‌ലി പറഞ്ഞു. ജനുവരിയില്‍തന്നെ ഇതു സംബന്ധിച്ചുള്ള വിജ്‌ഞാപനം പുറത്തിറക്കും. ഇതിനായി വിദേശകാര്യ വകുപ്പ്, പ്രവാസികാര്യ വകുപ്പ്, തെരഞ്ഞെടുപ്പു കമ്മിഷന്‍ എന്നിവരുമായി ചര്‍ച്ച നടക്കുകയാണ്. പ്രവാസികള്‍ക്കു പുറമേ, സ്വന്തം സംസ്‌ഥാനത്തിനു പുറത്തു താമസിക്കുന്നവര്‍ക്കും പ്രവാസി ബില്ലിന്റെ ആനുകൂല്യം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ച
നമ്മുടെ യൂസഫ് അലി ഉള്‍പ്പടെയുള്ളവര്‍ നിരന്തരമായി ഉന്നയിച്ച ഒരു ആവശ്യമാണിത്.
ഇപ്പോള്‍ തന്നെ ഗ്രൂപ്പ് തല്ലുകള്‍ക്ക് , രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഗള്‍ഫുരാജ്യങ്ങളിലും കുറവൊന്നുമില്ല. പ്രവാസിക്ക് വോട്ട് അവകാശം കൂടി ആയി കഴിഞ്ഞാല്‍ വോട്ട് പിടുത്തവും മറ്റും ഇവിടെയും അരങ്ങു തകര്‍ക്കും അതാതു നാട്ടിന്റെ നിയമ വ്യവസ്ഥയില്‍ ഒതുങ്ങി നിന്നുകൊണ്ട് രംഗം സജീവമാക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കട്ടെ.
എമ്പസ്സികളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ലഭിച്ചാല്‍ ടിക്കെറ്റ് എടുക്കാതെ കാര്യം നടന്നേനെ.
ഇനി ഓരോരുത്തരായി നിയമസഭ തിരഞ്ഞെടുപ്പിന്റെ സമയം നോക്കി ടിക്കെറ്റ് എടുത്തോളിന്‍ ഒരു വോട്ടിനു ഒരു ടിക്കെറ്റ് ആരെങ്കിലും ഓഫര്‍ തന്നാല്‍ ഞാനുമുണ്ടേ!!!!
2010, നവംബർ 26, വെള്ളിയാഴ്‌ച
പൊങ്ങി വന്ന മീസാന്‍ കല്ലുകള്‍.
ഇ.വി. കൃഷ്ണപിള്ളയുടെ വരികളിലൂടെ നമുക്ക് പരിചയപ്പെടുത്തിയ(അദ്ധേഹത്തിന്റെ കുട്ടിക്കാലത് ഏറെ സ്വാധീനം ഉണ്ടാക്കിയ) ആ പുളിമരം പോലും കടപുഴകി.
ഈ മണ്ണ് ഇളക്കത്തില്‍ മുമ്പ് അടിപ്പെട്ടുപോയ പലതും തെളിഞ്ഞു വരാം ശക്തമായ വെള്ളമോഴുക്കില്‍ ഇതൊക്കെ സ്വാഭാവികമാണല്ലോ.
ഇനി ഞാന്‍ നിങ്ങളെ കൊച്ചുണ്ണിയുടെ നാട്ടിലേക്ക് ക്ഷണിക്കുകയാണ്.സാക്ഷാല്‍ കായംകുളം കൊച്ചുണ്ണി.
ഈ അടുത്ത നാളുകളില്‍ അവിടെയും ചില കല്ലുകളൊക്കെ തെളിഞ്ഞു വന്നിട്ടുണ്ട്.
കാട് തെളിച്ച പണിക്കാരാണ് ആദ്യം കണ്ടത്. മുഹിയദ്ദീന്‍ പള്ളിയിലെ കബര്‍ സ്ഥാനിലാണ്
ഈ സംഗതി എന്നത് ആത്മീയ പരിവേഷത്തിന് മാറ്റ് കൂട്ടി.
റംസാനില്‍ പള്ളിയും പരിസരവുമൊക്കെ വൃത്തിയാക്കുന്നതിന്റെ ഭാഗമായ കാടുവെട്ടല്‍, പള്ളിക്ക് സമീപമുള്ള കബറിടങ്ങള്‍ കാട് കയറി ഒരു ഭീകര അന്തരീക്ഷം സൃഷ്ടിക്കുക പതിവാണല്ലോ.വര്‍ഷത്തില്‍ ഒരു തവണയാകും തെളിച്ചു വൃത്തിയാക്കല്‍. ഈ ഒരു വര്‍ഷത്തിനിടയില്‍ അവിടെയുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെടുന്നതും അപ്പോളാണല്ലോ!
എന്തായാലും രണ്ടു മൂന്നു കല്ലുകള്‍ തെളിഞ്ഞു നില്‍ക്കുന്നത് പണിക്കാര്‍ കണ്ടു. അന്ന് തന്നെ പള്ളിയിലുള്ളവരെ അറിയിക്കുകയും ചെയ്തു. വ്രതശുദ്ധിക്ക് കുറവാകേണ്ട എന്ന് കരുതിയോ, മറ്റെന്തിനോ എന്തായാലും അന്നത് ആരും പുറത്തു പറഞ്ഞില്ല കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍
മുഹിയദ്ദീന്‍ പള്ളിയിലേക്ക് ആളുകളുടെ നീണ്ട നിര. റോഡിലെ തിരക്ക് ഒഴിവാക്കാന്‍ പോലിസ്
ഇടപെടേണ്ടി വന്നു. പള്ളിയില്‍ ഖബര്‍ പൊന്തിവന്നു എന്നാണ് സംസാരം ഏതോ ശൈകന്മാരുടെതാണ് ! ദിവ്യന്മാരുടെതാണ് എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കപെട്ടു! ദിവ്യത്വം കേട്ടാല്‍ ആള് കൂടുക സ്വാഭാവികമല്ലേ!
മുമ്പ് കാലങ്ങളില്‍ മയ്യത്ത് മറവു ചെയ്തു കഴിഞ്ഞാല്‍ കല്ലുകള്‍ അടയാളം വെക്കുക പതിവായിരുന്നു.
ഇന്ന് ഈ പള്ളിയില്‍ പോലും ഇത് പതിവില്ല.(മരിച്ച ആളുടെ പേരും വീട്ടുപെരുമൊക്കെ കൊത്തിവച്ച ഈ കല്ലിനാണ് മീസാന്‍ കല്ല് എന്ന് പേര് പറയുന്നത്.)
വളരെയേറെ വര്‍ഷങ്ങള്‍ മുമ്പ് പാകിസ്ഥാനിലെ കച്ച് എന്ന പ്രദേശത്തുനിന്നു കേരളത്തില്‍ കുടിയേറിയ കച്ച് മേമന്‍ എന്നറിയപ്പെടുന്ന സേട്ട് മാര്‍ നിര്‍മിച്ചതാണ് ഈ പള്ളി. പഴയകാല കായംകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന സ്വലിഹ് സെട്ടിന്റെയും മറ്റും മുന്‍ഗാമികള്‍ .
മുന്നൂറോളം കൊല്ലം പഴക്കമുള്ള മീസാന്‍ കല്ലില്‍ ഉര്‍ദുവിലോ, അറബിയിലോ മറ്റോ പേര് വിവരങ്ങളും രേഖ പെടുത്തി വെച്ചിരിക്കുന്നു എന്നതാണ് ഇവിടെ ദിവ്യത്വം ദര്‍ശിക്കാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുന്നത്.
ഈ മൂന്നില്‍ ഒരാളെപ്പറ്റി തിരിച്ചറിഞ്ഞതിനാല്‍ അദ്ധേഹത്തിന്റെ കുടുംബക്കാരും രംഗത്ത് വന്നു.യഥാര്‍ത്ഥത്തില്‍ ഈ മുന്‍ഗാമികളില്‍ നിന്നും നാട്ടുകാര്‍ ഏറ്റെടുത്ത് നടത്തി പോന്നതാണ് ഈ പള്ളി. ഇവിടെ മരണപ്പെട്ട സാധാരണക്കാരുടെ ഖബര്‍ ആണ് ഇതെന്നത് വ്യക്തമാണ്. ഇപ്പോള്‍ ഇവിടം ദിവ്യത്വം കല്പിച്ചു മറച്ചുകെട്ടി വച്ചിരിക്കുന്നു. മുന്‍ കഴിഞ്ഞുപോയ മഹത്തുക്കളാണ് അത് വെറുതെ ഉപേക്ഷിക്കാന്‍ പാടില്ലെന്ന് ഒരുപക്ഷം. ഇത് സാധാരണക്കാരുടെ ഖബര്‍ ആണെന്ന് മറുപക്ഷവും പള്ളി കമ്മറ്റിയില്‍ പോലും അഭിപ്രായ വ്യത്യാസങ്ങള്‍ !!
"നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ പറയും" എന്നും പറഞ്ഞു ചാനലും ഇത് വാര്‍ത്തയാക്കി. യാഥാസ്ഥിതികര്‍ക്ക് അത് പോരെ ആളെ കൂട്ടാന്‍ പബ്ലിസിറ്റി. ഇത് സാധാരണ ഖബര്‍ ആണെന്ന് ആ പരിപാടിയിലും ഒരു പണ്ഡിതന്‍ അഭിപ്രായം പറഞ്ഞത് ആശാവഹമാണ്.
സമീപ ഭാവിയില്‍ ഈ "ദിവ്യന്മാരുടെ" പേരില്‍ അവിടെ പ്രത്യേക പ്രാര്‍ഥനകള്‍ (ഉറൂസും ആണ്ടുനേര്‍ച്ചയും) ആരംഭിച്ചാല്‍ അതിശയിക്കാനില്ല. ഇങ്ങനെയൊക്കെയാണ് ദിവ്യ സ്ഥാനങ്ങള്‍ ഉണ്ടാകുന്നതും ജനങ്ങളെ ചൂഷണം ചെയ്തു പണം കൊയ്യുന്നതും എന്നത് നാം അറിഞ്ഞിരിക്കുക. സ്വന്തം ജീവിതത്തില്‍ പ്രാര്‍ഥനകള്‍ ഇല്ലാതെ ഇത്തരം കേന്ദ്രങ്ങളിലേക്ക് തീര്‍ഥ യാത്ര നടത്തുന്നവര്‍ നിലവില്‍ ഉള്ളതിനാല്‍ കുറെ ഭക്തന്മാര്‍ ആ വഴിക്കും യാത്ര ചെയ്യുമല്ലോ. സാധാരണജനം തിരിച്ചറിയണമെന്ന് മാത്രം ഉണര്‍ത്തട്ടെ.
2010, നവംബർ 22, തിങ്കളാഴ്‌ച
ശാലീന സുന്ദരി .
അവനോട് അവള്‍ക്കു ബഹുമാനമാണ് .അതുകൊണ്ട് തന്നെ അവന്റെ അഭിപ്രായങ്ങള്‍ പങ്കുവക്കാനോന്നും കഴിഞ്ഞിട്ടുമില്ല.
പാവാടയും ബ്ലൌസും ധരിക്കുന്ന ഒരു പതിനെട്ടുകാരി മലയാളി പെണ്ണിന്റെ ശാലീനത അവള്‍ക്കുണ്ട്. പടിപ്പു കുറഞ്ഞവള്‍ക്ക് പഠിപ്പുള്ള ഒരുവനോടുള്ള ബഹുമാനമാകും അവള്‍ക്കുണ്ടായത്, എന്നാണ് അവനും ധരിച്ചിരിക്കുന്നത്.
കുടുംബത്തിലെ നാട്ടിലുള്ള ആണ്‍ കുട്ടി എന്നനിലയില്‍ വീട്ടു വിശേഷങ്ങള്‍ അന്വോഷിക്കാനായി വൈകുന്നേരങ്ങളില്‍ അവന്‍ അവിടെ വരുന്നത് പതിവാണ്.
ആ നേരത്ത് വളരെ ഭവ്യതയോടെ ഒരു ബക്കറ്റുമായി അവള്‍ പുറത്ത് പോകും ഒറ്റമുറി വീടെങ്കിലും ചുറ്റും അല്പം വിശാലമായ കൃഷിയിടമുണ്ട്. അതിനിടയിലൊരു ടോയ് ലെറ്റും. ബക്കറ്റും എടുത്ത് വെള്ളം കോരി കൊണ്ട് അങ്ങോട്ടാണ് അവള്‍ പോകുന്നത്.
എന്നും ഒരേസമയത്ത് ഉണ്ടാകുന്ന ഈ ഒരാവശ്യം മറ്റൊരാള്‍ക്ക് തടയാന്‍ കഴിയില്ലല്ലോ.
കോഴികള്‍ കലപില കൂട്ടുന്നത് കേട്ടപ്പോഴാണ് അന്ന് കോഴിക്കൂട് അടക്കാന്‍ മറന്ന ചേച്ചിക്ക് അത് ഓര്മ വന്നത്. പെട്ടെന്ന് പുറത്തിറങ്ങി. പിന്നാംപുറത്ത് ഒരു ആളനക്കം പെട്ടെന്നാരോ ഇരുട്ടില്‍ മറയുന്നത് കണ്ടു.
ബക്കറ്റിലെ വെള്ളം ക്ലോസെറ്റിലേക്ക് ശക്തിയായി ഒഴിക്കുന്ന ശബ്ദവും ഉടനെ കേട്ടു.
തിരിച്ച് വന്ന അവളോട് ഒന്നുമാത്രം ചേച്ചി പറഞ്ഞു.
വിവാഹ പ്രായ മായ പെണ്‍കുട്ടിയാണ് നിന്നെ സൂക്ഷിക്കേണ്ടത് നീതന്നെയാണ്.
2010, നവംബർ 18, വ്യാഴാഴ്‌ച
സം സം
അള്ളാഹു വിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് സംസം വെള്ളം. തവാഫ് കഴിഞ്ഞ് രണ്ടു 'റകഅത്ത്' നമസ്കരിച്ച ശേഷം നബി (സ) സംസം വെള്ളം കുടിച്ചിരുന്നു. "അത് കുടിക്കുന്നത് വിശപ്പിനു ശമനവും, രോഗത്തിന് ഔഷധവും" ആണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
2010, നവംബർ 15, തിങ്കളാഴ്‌ച
ഈദ് മുബാറക്./AJ
ഹജ്ജിന്റെ വസ്ത്രം (ഇഹ്റാം) ധരിച്ചാല്‍ പിന്നെ ഹാജിമാര്‍ "ലബ്ബൈക്ക"ഉരുവിടുകയായി.
ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്...ലബ്ബൈക്ക് ലാ ഷരീക ലക്ക ലബ്ബൈക്ക് ....
ഇന്നല്‍ ഹംദ വാ ന്നിഉമത്ത ലക വല്‍ മുല്‍ക്ക് ലാ ഷരീക ലക്ക് ..
(അല്ലാഹുവേ, ഞാനിതാ നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു, ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു,
ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു, നിനക്ക് ഒരു പങ്കുകാരനും ഇല്ല, ഞാനിതാ നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു, സര്‍വ സ്തുതിയും നിനക്ക് അവകാശപ്പെട്ടതാണ്, എല്ലാ അനുഗ്രഹവും നിന്റേത് ആണ്,എല്ലാ അധികാരവും നിനക്ക് മാത്രമാണ്. നിനക്ക് ഒരു പങ്കു കാരനും ഇല്ല.)
ഹജ്ജ് ഒരു മഹത്തായ അനുഭവമാണ്. ആഗ്രഹിക്കുന്നു എങ്കില്‍ തന്നെയും എല്ലാവര്ക്കും
അത് അനുഭവിച്ച് അറിയാന്‍ കഴിയുന്നില്ല. ഹജ്ജ് വേളയില്‍ നേടുന്ന ആത്മീയ ചൈതന്യം
അനുഭവിച്ച് അറിയുകതന്നെ വേണം. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് അറഫയില്‍ ഒരുമിച്ചുകൂടുന്നു.
പരിശുദ്ധ ഹജ്ജിന്റെ മാസമായ ദുല്‍ ഹിജ്ജ് പത്തിന് ആണ് വലിയ പെരുന്നാള്‍ അല്ലെങ്കില്‍ ഹജ്ജി പെരുന്നാള്‍.
മുസ്ലിങ്ങള്‍ക്ക് അള്ളാഹു അനുവദിച്ച രണ്ടു ആഘോഷങ്ങളാണ് ഈദുല്‍ ഫിതറും ഈദുല്‍ അളുഹയും.
നബി (സ) പറയുകയുണ്ടായി: ഇസ്ലാം അഞ്ചു കാര്യങ്ങളിലാണ് സ്ഥാപിക്കപെട്ടിരിക്കുന്നത്. അള്ളാഹു അല്ലാതെ ആരാധനയ്ക്ക് അര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിര്‍ത്തുക, സക്കാത്ത് കൊടുക്കുക, റമദാനില്‍ നോമ്പ് അനുഷ്ടിക്കുക കഴിവുള്ളവന്‍ കഅബയില്‍ പോയി ഹജ്ജു നിര്‍വഹിക്കുക. ഈ അഞ്ചാമത്തെ കാര്യം നിര്‍വഹിക്കുന്നതിനാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് വിശ്വാസികള്‍ പരിശുദ്ധ മക്കയിലേക്ക് യാത്ര തിരിക്കുന്നത്.
സാമ്പത്തികമായും ശാരീരികമായും, യാത്രക്ക് കഴിവുമുള്ള സ്ത്രീയും പുരുഷനും ജീവിതത്തില്‍ ഒരു പ്രാവശ്യം നിര്‍ബന്ധംമായ ഒന്നാണ് ഹജ്ജ്.(സ്ത്രീക്ക് കൂടെ യാത്ര ചെയ്യാന്‍ അനുവദനീയമായ പുരുഷന്‍ ഒപ്പം ഉണ്ടെങ്കില്‍ മാത്രമേ ഹജ്ജ് നിര്‍ബന്ധമാകുകയുള്ളൂ.)
നവംബര്‍ 15 അറഫ ദിനം ( 2010 )
ഹജ്ജിന്റെ പല കര്‍മങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് അറഫ ദിനം ഹാജിമാര്‍ ദുല്‍ ഹിജ്ജ് ഒന്‍പതിന് അറഫയില്‍ ഒരുമിച്ച്കൂടി ളുഹര്‍ നമസ്കാരശേഷം അസ്തമയം വരെ പ്രാര്‍ഥനകളില്‍ മുഴുകുന്നു. ഈ ദിവസം ഹജ്ജിനു പുറപ്പെടാത്തവര്‍ നോമ്പ് അനുഷ്ടിക്കാന്‍ കല്പിക്കപെട്ടിരിക്കുന്നു.(ഹാജിമാര്‍ ഈ ദിനം നോമ്പ് പിടിക്കേണ്ടതില്ല.)
പ്രവാചകന്‍ (സ) പറഞ്ഞു "അറഫ ദിനത്തിലെ നോമ്പിലൂടെ നിങ്ങളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പാപവും വരാനിരിക്കുന്ന ഒരു വര്‍ഷത്തെ പാപവും പൊറുക്കപ്പെടും" നാം നോമ്പ് എടുക്കുന്നതോടൊപ്പം നമ്മുടെ അടുത്തതും അകന്നതുമായ കുടംബാഗങ്ങളിലും സുഹൃത്തുക്കളിലും ഈ സുന്നത്തിനെ സജീവമാക്കുക.
ഹജ്ജു കര്‍മം നിര്‍വഹിക്കാന്‍ കഴിവുള്ളവര്‍ അത് നീട്ടിവെക്കാതെ എത്രയും വേഗം ചെയ്യുന്നതാണ് അഭികാമ്യം.
നമ്മില്‍ നിന്നും കഴിവുള്ളവര്‍ക്ക് അല്ലാഹുവിന്റെ പരിശുദ്ധ ഭവനത്തില്‍ എത്തി പടച്ചവനു തൃപ്തിപ്പെടുന്ന ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ.
2010, നവംബർ 8, തിങ്കളാഴ്‌ച
നെല്‍വയലുകള്‍/ AJ
എനിക്കുണ്ടൊരു പത്തായം
പഴയ പ്രതാപത്തിന്റെ പര്യായം
ഉരല്‍ ഉണ്ട് ഉലക്കയുമുണ്ട്
വയല്‍, നിറഞ്ഞ നെല്‍വയലുകള്‍
ഇന്നെനിക്കോര്‍മ ആയി .......
പക്ഷെ,
തറയില്‍ കുഴിച്ചിട്ട ഉരല്‍ മാറ്റാന്‍ കഴിഞ്ഞില്ല.
തവള ക്കലുകള്‍ തേടുന്ന റാന്തല്‍ വരവില്ല,
എന്‍ മക്കളെ ഉറി കാണിക്കാന്‍
2010, ഒക്‌ടോബർ 31, ഞായറാഴ്‌ച
ജന്മദിനാശംസകള്‍
കേരളം പിറന്നു .
വെണ്ണ കല്ലുകള്‍ ചെത്തി അടുക്കി
വിണ്ണിലെ കാവല്‍ക്കാരന്‍ പണിതൊരു
വെണ്ണക്കല്‍ കൊട്ടാരം പോലെ
വണ്ണം അതൊന്നും കാണിക്കാതെ
അറബിക്കടലില്‍ നീരാടുകയാണ്
അഴകിന്‍ മേനി മെലിഞ്ഞൊരു സുന്ദരി
അലകള്‍ തല്ലി തഴുകുമ്പോളും
അകമേ ആലസ്യം കാട്ടാതെ!
അമ്പത്തി നാല് വയസ്സായെങ്കിലും
അന്‍പതിലൊരു സന്ദര്‍ശക സ്ഥാനം*
അള്ളാഹു വിന്റെ അനുഗ്രമായി
"ഖൈറുള്ള" എന്നത് കേരളമായി*
പഴമക്കാരുടെ പൈതൃകം ഒക്കെ
പഴയത് പോലെ, പുതുക്കകാര്‍ക്ക്
പാടെ തളളി കളയരുതോന്നും
പലതും പാഠം കൊള്ളാന്‍ഉണ്ട് .
അമര്‍, അക് ബര്‍, അന്തോണിമാര്‍
അഹമെന്തെന്നു അറിയാത്തവര്‍
ആദി പരാശക്തിയെ അടുത്തറിഞ്ഞു,
ആ സൗഹൃദത്തിൽ ആമോദം പൂണ്ടു.
അബദ്ധം പറഞ്ഞാല്‍ തിരുത്തുവാനും
അറിഞ്ഞു കാര്യങ്ങള്‍ പറയുവാനും
അറിവിന്റെ പാഠം പകര്‍ന്നവരും
അന്തരം എത്രയാണ് അന്നുമിന്നും.
കേരളം കേവല മണ്ണല്ലിന്നു
ഭൂമിക്കുചുറ്റും 3വിന്യസിച്ചു
ഈ കൊച്ചു കേരളത്തിന്റെ മക്കള്‍
ഭൂലോക മലയാളിക്കാശംസകള്‍ .
*കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അറബികള്‍ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ.
*വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
2010, ഒക്‌ടോബർ 30, ശനിയാഴ്‌ച
മൂക്ക് കയര്‍
വിപണിയില്‍ വില കുറഞ്ഞൊരു സാധനം
ഇപ്പോള്‍ വളരെ അവശ്യ വസ്തുവായ്
പഴയ ചകിരിക്കയറില്‍ തീര്‍ത്തവ
പ്ലാസ്ടിക്കിന്നു വഴി മാറിനില്‍ക്കുന്നു.
മൂക്ക് തുളച്ചിട്ടു കോര്‍ത് ഇടുന്നതും
മൂക്കിന്നു മേലെ മുറുക്കി കെട്ടുന്നതും
ഇടതോ വലതോ തിരിയുന്ന പൈക്കളെ
നേരെ തെളിക്കാന്‍ ഉതകുന്ന രീതിയില്‍
തൊഴുത്തില്‍ കുത്ത് നടത്തും കൂറ്റനെയും
മൂക്ക് കയറില്‍ പിടിച്ചു നിര്‍ത്തീടുന്നു
കെട്ടു പൊട്ടിച്ചു പുറപ്പെട്ടു പോയെങ്കില്‍
പിന്നെ പിടിച്ചു കെട്ടുന്നവര്‍ മുറുക്കുമോ!?
വിപണികള്‍ കണ്ടു കയറു വാങ്ങിയവര്‍
തൊഴുത്തില്‍ കടക്കാതിടം നേടിയവക്കായ്
മറിച്ചു വില്‍ക്കാന്‍ ശ്രമം നടത്തുമോ!
വൃഥാ ശ്രമങ്ങള്‍ കൊണ്ടെന്തു കാര്യം
കൂട്ടത്തില്‍ ഇടയില്‍ കലമ്പുന്നവന്
കുരുക്കുന്നു ആദ്യം ഇതില്‍ ഒന്ന് എടുത്ത് ,
കൂടതല്‍ കരുത്തനാ ണെങ്കില്‍ അതുപോര
കരുത്തുള്ള കയറു തന്നെ വേണം
ചര്‍മ്മ കാഠിന്യം കൂടിയ ഇനമെങ്കില്‍
ഈ കടിഞ്ഞാണും ഫലം ചെയ്യില്ല
പിന്നെ പതിയെ അയച്ചു വിട്ടെങ്കിലോ
പതുങ്ങി നിന്നിട്ടു കെട്ടു പോട്ടിച്ചിടും
വേദന എത്ര കടിച്ചമര്‍ത്തുന്നിവ
ഏറ്റ മുറിവിനെ ഈച്ച പൊതിയുമ്പോള്‍
ആലയം വിട്ടു ആത്മ രക്ഷതേടി
മേയുന്നു മേച്ചില്‍ പുറങ്ങളില്‍ നിര്‍ഭയം
2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച
40 വര്‍ഷത്തിനു ശേഷം ശിക്ഷ ലക്ഷ്മണക്ക് ജീവ പര്യന്തം
നക്സല്‍ നേതാവ് വര്‍ഗീസിന്റെ വധക്കേസ്സില്‍ മുന്‍ ഐ ജി ലക്ഷ്മണക്ക് എറണാകുളം സി ബി ഐ കോടതി ജീവപര്യന്തം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുന്നു.അതേസമയം മൂന്നാം പ്രതി മുന്‍ ഡിജിപി വിജയനെ കോടതി വെറുതെ വിടുകയും ചെയ്തു. ഏഴുമാസം നീണ്ട വിചാരണയ്ക്കു ശേഷമായിരുന്നു വിധിപ്രഖ്യാപനം.
1988 -ല്‍ ഈ കേസ്സിലെ ഒന്നാം പ്രതി രാമചന്ദ്രന്‍ നടത്തിയ കുറ്റസമ്മതം ആണ് ഈ കസിന്റെ പുനര്‍ അന്വോഷണത്തിന് വഴിത്തിരിവായത്. പോലീസെ കസ്ടടിയില്‍ ഉണ്ടായ കൊലപാതകം എന്ന നിലയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കേസല്ല ഇതെന്നും കോടതി അഭിപ്രായ പെട്ടിരിക്കുന്നു.
വിധി ഭരണകൂട ഭീഗരതക്ക് എതിരായ താക്കീത് ആണെന്നാണ് കൊല്ലപ്പെട്ട വര്‍ഗീസിന്റെ
സഹോദരങ്ങള്‍ അഭിപ്രായ പെട്ടത്.
അച്ചുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഈ കൊലപാതകം ഏറ്റുമുട്ടല്‍ മരണം എന്നാണ് അക്കാലത്തു പ്രച്ചരിക്കപെട്ടത്. മേലധികാരിയുടെ നിര്‍ദേശപ്രകാരം വര്‍ഗീസിന് നേരെ നിറയൊഴിച്ചത് താനാണെന്ന അന്നത്തെ ഹെഡ് കോണ്‍സ്ട്രബില്‍ രാമചന്ദ്രന്റെ കുറ്റസമ്മതമാണ്
നാല്‍പതു വര്‍ഷത്തിനുശേഴം ഈ വിധിയിലേക്ക് എത്തിച്ച അന്വോഷണത്തിന് കാരണമായത്.
കെ ലക്ഷ്മണയുടെയും പി. വിജയന്റെയും ഭീഷണിക്ക് വഴങ്ങി വര്‍ഗീസിനെ വെടിവച്ചു കൊന്നത് നേരില്‍ കണ്ടു എന്ന്, ഒപ്പമുണ്ടായിരുന്ന മുഹമ്മദു ഹനീഫ എന്ന മുന്‍ പോലീസ് കൊന്‍സ്ട്രബില്‍ ന്റെ മൊഴിയാണ് കോടതി ഇപ്പോള്‍ തെളിവായി സ്വീകരിച്ചത്.
പ്രതികളോടുള്ള പോലീസിന്റെ അന്യാമായ സമീപനങ്ങള്‍ക്ക് ഒരു താക്കീത് കൂടിയാണ് ഈ വിധി. വാസ്തവത്തില്‍ ഒന്നോ രണ്ടോ പോലിസ് ഉദ്യോഗസ്ഥരുടെ മാത്രം തെറ്റായി ഈ പ്രശ്നത്തെ കാണാന്‍ കഴിയില്ല.അന്ന് നിലവിലുണ്ടായിരുന്ന ഭരണകര്‍ത്താക്കളുടെ ഇടപെടല്‍ കൂടി ഈ കൊലപാതകത്തില്‍ ഉണ്ടായിരിക്കണം. ഒന്നാം പ്രതി ഞാന്‍ ആണെന്നും എന്ത് ശിക്ഷയും ഏറ്റു വാങ്ങാന്‍ തയ്യാറാണെന്നും പറഞ്ഞ രാമചന്ദ്രന്‍ ഇല്ലാത്തതു കൊണ്ട് ലക്ഷ്മണക്ക് ഈ ശിക്ഷ ഒറ്റയ്ക്ക് നേരിടേണ്ടി വന്നു.ഭരണകൂട ഭീഗരത നമുക്ക് കാണിച്ചു തരുന്ന ഒരു സംഭവം കൂടിയാണ് വര്‍ഗീസിന്റെ കൊലപാതകം.
എന്തായാലും ഈ കേസ്സില്‍ ശിക്ഷ വിധിച്ചുകൊണ്ട് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പ്രശംസനീയവും പ്രതീക്ഷ നല്‍കുന്നതുമാണ്.
2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച
കൂട്ടം രക്ത ദാനം
ഇന്ന് ദുബായ് അല്‍ വാസല്‍ ആശുപത്രിയില്‍ നമ്മള്‍ സംഘടിപ്പിച്ച രക്ത ദാന പരിപാടിയില്‍ 140ഓളം പേര്‍ പങ്കെടുത്തു. അതില്‍ 104 പേര്‍ രക്തം ദാനം ചെയ്തു
മലയാളത്തിലെ ഓണ്‍ ലൈന്‍ സൌഹൃയ കൂട്ടായ്മ ആയ "കൂട്ടം" രക്ത ദാന ക്യാമ്പ് ഇന്ന് ദുബായ് അല്‍ വാസല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ചു. രക്ത ദാന പരിപാടിയില്‍ 140ഓളം പേര്‍ പങ്കെടുത്തു. അതില്‍ 104 പേര്‍ രക്തം ദാനം ചെയ്തു
ദുബായിലെ കൂട്ടത്തിന്റെ സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്നാണ് ഈ സംരംഭം വിജയിപ്പിച്ചത്.
കൂട്ടം അഡ്മിന്റെ ഭാഗത്തുനിന്നും വളരെ നല്ല പ്രോത്സാഹനമാണ് ഈ ജീവ കാരുണ്യ
പ്രവര്‍ത്തനത്തിന് ലഭിച്ചത്. ഇത്തരം പ്രവര്‍ത്തനത്തിലൂടെ മറ്റ് എല്ലാ കൂട്ടായ്മകള്‍ക്കും മാതൃകയാകുകയാണ് മലയാളിയുടെ ഈ സൗഹൃദം. റംസാന് ശേഷം
നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ആ ചര്‍ച്ചയില്‍ പിന്തുണയേകി. ദുബായിലെകൂട്ടം അംഗങ്ങളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.
2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

കാല്‍പന്തു കളിയുടെ ആരവംകഴിയവേ
ഡല്‍ഹി ഗെയിംസിന്‍ അലയൊലികള്‍
ഇന്ത്യക്ക് അഭിമാനമായി ആ താരങ്ങള്‍
സ്വര്‍ണ പതക്കം വെടിവെച്ച് വീഴ്ത്തി.
ഗുസ്ടിപിടിച്ചവര്‍ ഭാരം ഉയര്‍ത്തിയോര്‍
ബാറ്റു വീശിയും മെഡല് നേടി
ഡിസ്ക് എറിഞ്ഞു മൂന്നു സുന്ദരികള്‍
അവര്‍ അത് ലെടിക് സ്വര്‍ണം തിരികെ വാങ്ങി.
അമ്പതു കൊല്ലങ്ങള്‍ക്ക് അപ്പുറം മില്‍ഖ സിംഗ്
ഇതിഹാസ താരം ആ സ്വര്‍ണം നേടി
പിന്നീട് ഇപ്പോള്‍ മാത്രം നേടുന്നതാകയാല്‍
അഭിമാനം ഇന്ത്യക്ക് ഈ താരങ്ങളാല്‍
മിന്നുന്ന വേഗത്തില്‍ ഓടി നേടി
സ്വര്‍ണ തിളക്കതിന്‍ മാറ്റ് കൂട്ടി
ഇന്ത്യയെ മുന്നിലാക്കാന്‍ പ്രയത്നിച്ച
ഇവര്‍ എന്നും അഭിമാനം ഇന്ത്യക്കാര്‍ക്ക്.
ഇനിയും ശ്രമിക്കുക വേഗത്തില്‍ പായുക
ഇന്ത്യ എന്നും എന്നും മുന്നേറട്ടെ,
ഈ നല്ലവേളയില്‍ മലയാള സാന്നിധ്യം
ഈ മഹോല്സവത്തിന്നു മാറ്റ് കൂട്ടി.
നേരാം നമുക്കി അഭിമാനം കാത്തവര്‍ക്ക്
ആയിരം ആയിരം ആശംസകള്‍
മറക്കാം നമുക്കാ കല്‍മാഡി കഥകള്‍
ഈ മിന്നും യുവത്വത്തിന്‍ പ്രശോഭകളാല്‍ .
2010, ഒക്‌ടോബർ 2, ശനിയാഴ്‌ച
ലോക അഹിംസാ ദിനം / AJ ഫാറൂഖി

1869 ല്‍ എനിക്കും നൂറു കൊല്ലങ്ങള്‍ മുമ്പ്
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടുവാനായ് ഒരാള്‍
കരംചന്ദ് ഗാന്ധിക്കും പുത്‌ലീബായിക്കും
മൂന്നാമനായ് വന്നു പോര്‍ബന്ദറില്‍
ബാപ്പുജി എന്ന് നെഹ്‌റു വിളിച്ച ആള്‍
ബാപ്പയെന്നാണ് അതിന്നര്‍ത്ഥമെന്നറിയിലും
ബാക്കി ജനങ്ങളും ആദരവുകളോടെ
ബാപ്പുജി എന്ന് ഇന്നും വിളിക്കുന്നു
മഹാത്മാവായും ആദരനീയനായി ഈ
മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി
മഹാത്മാ ഗാന്ധി എന്ന് ഖ്യാദി നേടിയ
മഹാനായ രാഷ്ട്ര പിതാവാണ് ഗാന്ധിജി
സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ
വഴികാട്ടി ആയിരുന്നീ മഹാത്മജി
അഹിംസയിലൂന്നിയ സിദ്ധാന്തങ്ങള്‍
അഖില ലോകത്തും പ്രസിദ്ധിനേടി
ഐക്യ രാഷ്ട്ര സഭ ആദരിച്ചീ ദിനം
ലോക അഹിംസ ദിനമായി ആചരിച്ച്
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മണ്ടേലയും
ഗാന്ധിയന്‍ ആദര്‍ശം പിന്‍പറ്റിയോര്‍ എത്ര
നിസ്സഹകരണവും നിയമലംഘനവും
ക്വിറ്റ് ഇന്ത്യയും എത്ര സമരമാര്‍ഗങ്ങള്‍
മതങ്ങളോക്കെയും അഹിംസ പറഞ്ഞെങ്കിലും
ഗാന്ധിജിയിലൂടത് ശ്രദ്ധേയമായ്
സത്യത്തിലൂന്നിയ ഈ ആദര്‍ശങ്ങള്‍
എന്നുംപുകഴ്തണം പിന്‍പറ്റണം
എന്നാല്‍ ആരുടേയും ജനനവും മരണവും
ആഘോഷ ആക്കേണ്ടതില്ല തെന്നെന്റെ പക്ഷം.
2010, സെപ്റ്റംബർ 26, ഞായറാഴ്‌ച
സകാത്തുല്‍ ഫിതര്‍
ലാ..ഇലാ..ഹ ഇല്ലല്ലാഹു അള്ളാ..ഹു അക്‌ബര്‍ അള്ളാ..ഹു അക്‌ബര്‍ വലില്ലാഹില്‍ ഹംദ് .
ശവ്വാല്‍ അമ്പിളി വാനിലുദിച്ചു ഈദുല്‍ ഫിതര്‍ ആയി
മാനത്തമ്പിളി കണ്ടാല്‍ പിന്നെ സകാത്തുല്‍ ഫിതറായി
*ഈദ് ഗാഹിനു മുമ്പേ അത് നല്‍കല്‍ ഫര്ളായി
നമസ്കരിച്ചു സകാത്ത് നല്‍കാന്‍ ഖുര്‍ആന്‍ മോഴിയുകയായ്
പട്ടിണിയുള്ളവര്‍ ഇല്ലാത്തൊരു പെരുന്നാള്‍ ആഘോഷം
ഈ ഫിത്ര്‍ സാകാത് ആ സമത്വതിന്‍ സന്ദേശം ഏകി
എല്ലാരും ഈ സകാത്ത് നല്‍കല്‍ വജബാക്കി അള്ളാ
പണമല്ലാതെ ധാന്യം തന്നെ ഒരു "സാഅ"നല്‍കൂ.
ധാന്യ പുരയില്‍ നിന്നാണീ ഫിതര്‍ സകാത്ത് ഏകല്‍
ഒരു വ്യക്തിക്കൊരു "സാആയ് "അളവ് കണക്കാക്കി
പുരുഷനും സ്ത്രീക്കും കുട്ടിക്കും ഇത് നല്‍കല്‍ ഫര്ളാണ്
സ്വതന്ത്രനും അടിമയും ഒന്നും ഇതില്‍നിന്നോഴിവാകില്ല. .
നോമ്പിന്റെ ശുദ്ധീകരണം ഈ സകാത്ത് നല്‍കലായ്
സാമൂ...ഹിക നീതി ക്കായ് ഉതകും സകാത്ത് .
സലാതും സകാത്തും നോമ്പും ഹജ്ജും അനുഷ്ടാന ങ്ങള്‍ക്കായ്
ശഹാദതും സകാത്തും മുസ്ലിം ഒഴിവാക്കികൂടാ.
*ഫിതര്‍ സകാത്ത് പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് നല്‍കണമെന്നാണ് നിബന്ധന.
ശവ്വാല്‍ = മാസം , ഈദുല്‍ ഫിതര്‍ = ചെറിയ പെരുന്നാള്‍ , നമസ്കരിച്ചു = നമസ്കാരം നിലനിര്‍ത്തല്‍, ഫര്ള്‍ = നിര്‍ബന്ധം, വജബാക്കി = നിര്‍ബന്ധമാക്കി, സാഅ (സാആയ്) = ധാന്യം അളന്നിരുന്ന അളവ് -ഇരു കൈകള്‍ നിറയെ മൂന്നു തവണ- ( 2 .4 kg ), സലാത്ത് = നമസ്കാരം , ശഹാദത് = സാക്ഷ്യം വഹിക്കുക (ആരാധനക്ക് അര്‍ഹന്‍ അള്ളാഹു മാത്രം, മുഹമ്മദ് (സ :അ) അല്ലാഹുവിന്റെ പ്രവാചകന്‍) സകാത്ത് =സാമ്പത്തിക സംസ്കരണം.
2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച
അമ്മ
ബാല്യത്തില്‍ നിന്നെ പരിചരിക്കാന്‍
ഊണും ഉറക്കും ഒഴിച്ചോരമ്മ
നീയും ത്യജിക്കണം അമ്മക്കായി
ആ പുണ്യജീവിത സായന്തനത്തില്‍
എത്രയോ താരാട്ടു പാടിയമ്മ
അതൊന്നും ചെവിക്കൊണ്ട് ഉറങ്ങിയില്ല
പാടി ആ അമ്മ ഉറങ്ങിയാലോ
ചിണുങ്ങി ചിണുങ്ങി ഉണര്ത്തുകില്ലേ
കാഷ്ടിച്ചു മേലാകെ നാറ്റിയില്ലേ
കഷ്ടപ്പാട് ഏറെ പെടുതിയില്ലേ
കഷ്ടപെടുക നീ സ്വാന്ത്വനമായ് ഇല്ലേല്‍
കഷ്ട്ടപ്പെടുത്തിടും മക്കള്‍ നിന്നെ.
ഇരുപത്തി എട്ടില്‍ കടക്കുമുണ്ണി
നിനക്കൊരു സഖിയെത്താന്‍ കാലമായി
സ്നേഹം പകുത്തു നീ നല്‍കിയാലും
തുണയെ നീ എന്നും നിലക്ക് നിര്‍ത്തൂ
അമ്മയോട് ഒട്ടും കയറ്ത്തിടാതെ
അമ്മയ്ക്കുമിപ്പോള്‍ അറിയുകില്ലേ
മരുമകള്‍ മകള്‍ക്ക് തുല്യയെന്നു
കണ്ടു കണ്ടങ്ങിരുന്നിട്ടോരിക്കല്‍ ഞാന്‍
എന്നമ്മയെ വിട്ടു പ്രവാസത്തിലായ്
എങ്കിലും എന്‍ ചിന്തയില്‍ എന്നുമെന്‍
അമ്മയെ ക്കാണാതുറങ്ങില്ല ഞാന്‍
ഓണവും ഈദും കടന്നുപോയി
അമ്മ അടുത്തില്ലാതാഘോഷങ്ങള്‍
ഫോണി ലൂടാശംസ നേര്ന്നുവല്ലോ
എന്നും വിളിക്കണം അമ്മയെ നീ