ദുരന്തങ്ങള്‍ അവിചാരിതങ്ങള്‍ ആണ് . ഒരിക്കലും അനിവാര്യമകേണ്ട്തല്ല . നിയന്ത്രണങ്ങളിലെ പാളിച്ചകളിലൂടെ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത് എങ്ങനെയാണ് വിലയിരുത്തേണ്ടത്.
അപകടത്തില്‍ മരിക്കുന്നവര്‍ക്ക് സഹായധനം നല്‍കുന്നതും അന്വോഷണ ഉത്തരവ് ഇടുന്നതുമൊക്കെ ആശ്വാസകരം ആണെങ്കിലും ഇതൊരു പതിവ് ചടങ്ങ് ആകുന്നതില്‍ ഉപരി,
ഒരേ കാരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? സാധാരണ ആയി ഒരു പിഴവ് ഉണ്ടാകുമ്പോള്‍ എങ്കിലും അത് പിന്നീട് വരാതെ നിയന്ത്രണ വിധേയം ആക്കേണ്ടതല്ലേ!
ടിപ്പര്‍ ലോറികള്‍ കേരളത്തിലെ നിരത്തുകളില്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല. എത്ര ജീവിതങ്ങള്‍ ഈ മരണ വണ്ടി കടപുഴക്കി. ഇന്നലെ പാലാരിവട്ടത്തു ഇരുപതും ഇരുപത്തി മൂന്നും എത്തിയ അഞ്ചു യുവത്വങ്ങളെയാണ് ഭൂമിയില്‍ നിന്ന് തുടച്ചു മാറ്റിയത്. കൊണ്ടോട്ടിയില്‍ മറ്റൊരു പതിനാലു കാരന്‍, മലപ്പുറത്തും തൃശൂരും ഓരോന്ന് വീതം. ടിപ്പര്‍ കളുടെ അമിതവേഗത ഒന്ന് മാത്രമാണ് അപകടത്തിനു പ്രധാനമായി കാണുന്ന കാരണം.
ഈ മരണപച്ചില്‍ നിയന്ത്രിക്കാന്‍ വകുപ്പുതല ഇടപെടല്‍ ഉണ്ടാകാത്തത് എന്തുകൊണ്ടാണ്?
ബസ്സുകള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നപോലെ വേണമെങ്കില്‍ ഈ വാഹനത്തിനും സ്പീട് ഗവേണര്‍കള്‍ പിടിപ്പിക്കട്ടെ.
കൂടുതല്‍ ട്രിപ്പ് പൂര്‍ത്തിയാകുന്നതിനു അനുസരിച്ച് കമ്മീഷന്‍ ഡ്രൈവര്‍ക്കും ലഭിക്കുമെന്നതാകണം
ഈ അമിത സ്പീഡിനു ഒരുകാരണം.
വാഹനത്തിലെ മണല്‍ അധികൃതരുടെ കണ്ണ് വെട്ടിച്ചു കടത്തുന്നത് ആണെങ്കിലും സ്പീട് കൂടും.
സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ നമുക്കറിയാം പൊട്ടി പൊളിഞ്ഞ വഴിയാണെങ്കിലും
മണലും പാറയുമൊക്കെ നിറച്ചുവരുന്ന ടിപ്പറുകള്‍ വേഗതയുടെ കാര്യത്തില്‍ ഒരു കൊമ്പ്രിമൈസിനും തയാറല്ല.
ഇരു ചക്ര, മുച്ചക്ര വാഹനങ്ങള്‍ ഇവക്കിടയിലാണ് കരുത്തു കാട്ടേണ്ടത്.
ലോഡ് ഇറക്കാന്‍ യൂണിയന്‍ കാരെ വിളിക്കേണ്ടതില്ല എന്നതാണ് ഈ വാഹനം കൊണ്ടുള്ള ഒരു പ്രയോജനം. ഈ ഒരു കാരണം കൊണ്ട് ഈ ടിപ്പറുകള്‍ ജനം ഇഷ്ടപ്പെടാം.
ഉപകാരത്തെക്കാള്‍ ഏറെ ഉപദ്രവം ഉണ്ടാക്കുന്നെങ്കില്‍ ഈ ടിപ്പര്‍കള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി കൂടെ.
അമിത വേഗതയില്‍ ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തെ മറികടന്ന ഒരു ടിപ്പര്‍ കസ്ടടിയില്‍ എടുത്തതാണ് ഇന്നലെയുണ്ടായ ഒരു നടപടി.അപകടം ഉണ്ടാകുമ്പോള്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പോര. സുരക്ഷ ഉറപ്പാക്കാനുള്ള
മുന്‍ കരുതലുകളാണ് ആവശ്യം. വാഹന നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. വാഹന ഉടമകളും ജോലിക്കാരുമൊക്കെ ബോധവാനാകണം .
5 അഭിപ്രായങ്ങൾ:
ശരിക്കും...എന്തെങ്ങിലും ചെയ്തെ പറ്റൂ
നല്ല ലേഖനം. പിന്നെ എന്റെ ബ്ലോഗില്‍ വന്നതിനു പ്രത്യേകം നന്ദി.
Well presented...!
good article
ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
തുടങ്ങി സമരം രണ്ടാം ഘട്ടം!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ