2012 സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

ഇന്ന് സെപ്റ്റംബര്‍ 21, ലോക അള്‍ഷിമേര്സ് ദിനം, കരുണയുടെ സ്വാന്തന സ്പര്‍ശമാണ് രോഗിക്കുവേണ്ടത്  . ഓര്‍മ്മകള്‍ നശിക്കുന്നതോടെ ആരുടേയും ആശ്വാസവാക്കുകള്‍ അവര്‍ക്ക് സ്വാന്തനമാകില്ല.

2012 ഓഗസ്റ്റ് 18, ശനിയാഴ്‌ച

ഈദുല്‍ ഫിതര്‍ ആശംസകള്‍



മുപ്പതു നാളിലെ വ്രതാനുഷ്ടാനത്തിനു ശേഷം ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെ പെരുന്നാള്‍ ആഘോഷിക്കുന്നതിനു തയ്യാറെടുക്കുകയാണ് വിശ്വാസികള്‍. ഇസ്ലാം മത വിശ്വാസികളുടെ രണ്ടു പ്രധാന ആഘോഷങ്ങള്‍ ഈദുല്‍ഫിതറും  ഈദുല്‍ ആളുഹയുമാണ്‌. സൗദി അറേബ്യ ഉള്‍പ്പടെയുള്ള അറബുനാടുകളില്‍  മുപ്പതു നോമ്പും പൂര്‍ത്തീകരിക്കാന്‍ സാധിച്ചു എന്നതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. റംസാന്‍ മാസപ്പിറവി കാണുന്നതോടുകൂടി നോമ്പ് ആരംഭിക്കുകയും
അടുത്ത ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നത്തോടെ പെരുന്നാള്‍ ആഘോഷിക്കുവാനുമാണ് പ്രവാചക  വചനം. 
ചന്ദ്രിക മാസകണക്കനുസരിച്ച് അറബിമാസം കണക്കാക്കുന്നത് കൊണ്ടാണിത്. ചില മാസങ്ങളില്‍ 29 ദിവസങ്ങള്‍ കണക്കാക്കുന്നത് മാസപ്പിറവിയിലെ വ്യത്യാസങ്ങള്‍ കൊണ്ടാണ്.  

ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയില്‍ നോമ്പ് ദിനങ്ങള്‍ കഴിഞ്ഞു കൂടികൊണ്ട് ദാനധര്‍മങ്ങളും വര്വര്ധിപ്പിക്കുന്ന സമയമാണ് റമദാനിലെ അവസാന ദിനങ്ങള്‍ ഫിതര്‍ സകാത്ത് നല്‍കല്‍ ഇസ്ലാമിലെ ഒരു നിര്‍ബന്ധ കടമയാണ്.
ഉള്ളവനും ഇല്ലാത്തവനും വ്യത്യാസമില്ലാതെ പെരുന്നാള്‍ ആഘോഷിക്കുന്നതിനു ഇത് വഴിയൊരുക്കുന്നു. അതാതു നാട്ടിലെ പ്രധാന ധാന്യമാണ്‌ ഫിതര്‍ സകാത്ത് ആയി നല്‍കുന്നത്. (ഗോതമ്പ്, ഈത്തപ്പഴം, അരി എന്നിങ്ങനെ എന്തെങ്കിലും) പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് തന്നെ ഇത് നല്‍കിയാലേ ഫിതര്‍ സകാത്ത് ആയി പരിഗണിക്കുകയുള്ളൂ. (പെരുന്നാളിന് രണ്ടു നാള്‍ മുന്‍പ് മുതല്‍ നല്‍കാവുന്നതാണ്) നമസ്കാരശേഷം നല്‍കുന്നത് ഈ ഗണത്തില്‍ പെടുകയില്ല

ഒരുവര്‍ഷം ബാക്കിയാകുന്ന സമ്പത്തിന്റെ രണ്ടര ശതമാനം പാവപ്പെട്ടവര്‍ക്ക് വീതിച്ചുനല്‍കി സാമ്പത്തിക സകാത്ത് വിശ്വാസികള്‍ നല്‍കുന്നതും റമദാനിലാണ്.

പള്ളികളിലും ഈദ്‌ ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം സംഘടിപ്പിക്കപ്പെടുന്നു. എല്ലാ പ്രധാന പട്ടണങ്ങളിലും ഈദ്‌ഗാഹിനായി പ്രത്യേകം സജ്ജീകരിച്ച മൈതാനങ്ങള്‍  ഗള്‍ഫിലെ പ്രത്യേകതയാണ്. പരസ്പരം സൌഹൃദം പുതുക്കുന്നതിനും സ്നേഹ സന്ദേശങ്ങള്‍ കൈമാറുന്നതിനും ഈ വേള ഉപയോഗപ്പെടുത്തുന്നു

 പിന്നിട്ട നാളുകളില്‍ ആര്‍ജിച്ച ആത്മീയത തുടര്‍ന്നുകൊണ്ടുപോകാന്‍  വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതരസമുദായങ്ങളുമായി പരസ്പര സ്നേഹത്തോടെ വര്‍ത്തിക്കണമെന്ന മഹത്തായ സന്ദേശമാണ് ഈദ് നല്‍കുന്നത്.

എല്ലാ വായനക്കാര്‍ക്കും ഈദ് ആശംസകള്‍ നേരുന്നു.


തകബ്ബല് അള്ളാഹു മിന്നാ വ മിന്കും വ കുല്ലു ആമിന്‍ വ അന്‍തും ബി ഖൈര്‍

2012 ഓഗസ്റ്റ് 14, ചൊവ്വാഴ്ച

വിലാസ്റാവു ദേശ്മുഖ് അന്തരിച്ചു


കേന്ദ്ര  ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി വിലാസ്റാവു ദേശ്മുഖ് (67)അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യംചെന്നയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു .
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ആയിരുന്നു.

2012 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

സമാധാനം പുലരട്ടെ.

  • റമദാന്‍ മാസം ആദ്യ പകുതി പിന്നിടുമ്പോള്‍ കൂടുതല്‍ ഭക്തിനിര്ഭാരമായിക്കൊണ്ട് മനസ്സിനെയും ശരീരത്തിനെയും കൂടുതല്‍ ചിട്ടപ്പെടുത്തി പുതിയൊരു ജീവിതരീതി അവലംബിക്കേണ്ട സമയമായെന്ന ഓര്‍മ്മപ്പെടുത്തല്‍ നാം സ്വയം ആര്ജിക്കെണ്ടാതാണ് . 
  • മനുഷ്യര്‍ പരസ്പരം സഹവര്ത്വിത്വം പുലര്‍ത്തേണ്ട സാഹചര്യങ്ങളില്‍ ഏറ്റുമുട്ടലുകളും പ്രതിഷേധങ്ങളും അക്രമത്തിലേക്കും പൊതുമുതല്‍ നശിപ്പിക്കുന്നതിലും  എത്തിനില്‍ക്കുന്നു എന്നത് കേരളത്തിനു അപമാനമല്ലാതെ മറ്റെന്താണ്? രാഷ്ട്രീയവും സംഘടനകളുമൊക്കെ ജനക്ഷേമത്തിനു വേണ്ടി എന്നൊക്കെ പറയപ്പെടുന്നെങ്കിലും ഇന്ന് മറിച്ചാണ് കാണുന്നത്. 
  •  അഴിമതിക്കെതിരെ സന്ഘടിക്കുന്നവരും അവസാനം രാഷ്ട്രീയ സംഘടന ആവാന്‍  തീരുമാനമെടുക്കുമ്പോള്‍ ഇതൊക്കെ മാറിനിന്ന് വീക്ഷിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്നു.
  • തെറ്റ്കാരനെന്നു കോടതി കണ്ടെതുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ അനുയായികള്‍  തടസ്സം  നില്‍ക്കുന്ന വിരോധാഭാസം നാം കാണേണ്ടിവരുന്നു.
  • മനുഷ്യ ജീവന് വില കല്പിക്കാത്ത സമൂഹത്തെ  വളര്‍ത്തി വലുതാക്കുന്നത് സാമൂഹിക  നന്മക്കോ?
  • കേരളത്തിന്റെ സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കാന്‍  ഒന്നായി  ശ്രമിക്കുക.
  • നന്മ കള്‍ക്കും  നല്ല ചിന്തകള്‍ക്കും ബാക്കി നാളുകള്‍ മാറ്റിവെക്കാം .

2012 ജനുവരി 9, തിങ്കളാഴ്‌ച

പ്രതീക്ഷയോടെ ഷഹീറ

എടത്വ സെന്റ്‌ അലോഷ്യസ് കോളേജിലെ ബി എസ് സി ഫൈനല്‍ ഇയര്‍  വിദ്യാര്‍ഥിനിയായ ഷഹീറ സുമനസ്സുകളുടെ സഹായം തേടുകയാണ്. പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന ഈ പെണ്‍കുട്ടി കുടുംബത്തിന്റെ ഏക പ്രതീക്ഷ ആയിരുന്നു.
 
തകഴി മലയില്‍കടവ് യൂനുസ് കുട്ടി, ഷീമ ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവള്‍ ആയ ഷഹീറ വളരെ ഊര്‍ജ്വസ്വല ആയിരുന്നതിനാല്‍ എല്ലാവര്ക്കും ഏറെ ഇഷ്ടമായിരുന്നു.  വളരെ പെട്ടെന്നാണ് ശാരീരിക ക്ഷീണം അനുഭവപ്പെട്ടുതുടങ്ങിയത്. തുടര്‍ച്ചയായി ഉണ്ടായ ബ്ലീഡിംഗ് അവളെ തളര്‍ത്തിക്കളഞ്ഞു.. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കാന്‍സറിന്റെ അണുക്കള്‍ തന്റെ രക്തത്തില്‍ ബാധിച്ചിരിക്കുന്നു എന്ന ദുഃഖ സത്യം മറ്റുള്ളവരും അറിയുന്നത്. ആരംഭഘട്ടത്തിലായതിനാല്‍  രോഗം ഭേദപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഡോക്ടറുടെ അഭിപ്രായം.

എന്നാല്‍ ഇതിനു ആവശ്യമായ ഭാരിച്ച ചെലവു താങ്ങാന്‍ ഈ കുടുംബത്തിനാകില്ല. ഉപജീവനത്തിനായി ചായ പീടിക നടത്തിയിരുന്ന യൂനുസ്കുട്ടിക്കു മകളുടെ പരിചരണത്തിന് കൂടെ കഴിയേണ്ടതിനാല്‍ ആ മാര്‍ഗവും വഴിമുട്ടിയിരിക്കുകയാണ്.  മൂത്ത മകളുടെ വിവാഹചെലവിനായി സ്വന്തമായി ഉണ്ടായിരുന്ന വീടും പുരയിടവും വില്‍ക്കേണ്ടിവന്ന ഈ കുടുംബം ആറാട്ട്പുഴയുള്ള ഭാര്യാസഹോദരന്‍ ഷംസുദ്ദീന്റെ ചെറിയൊരു വീട്ടിലാണ് താല്‍ക്കാലിക താമസം.

ഇപ്പോള്‍ ഒന്നിടവിട്ട ദിനങ്ങളില്‍ കീമോതെറാപ്പി നടത്തേണ്ടതിനാല്‍ തിരുവന്തപുരം ആര്‍ സി സിക്ക് സമീപം ലോഡ്ജില്‍ താമസിച്ചു ചികിത്സനടത്തിക്കൊണ്ടിരിക്കുകയാണ്. ഷഹീറയുടെ ചികിത്സക്കായി നല്ലൊരു തുക ആവശ്യമായതിനാല്‍ സാമ്പത്തിക സഹായം എത്തിക്കാന്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
അത് കൂടാതെ ഈ കുടുംബത്തിനു തലചായ്ക്കാന്‍ ഒരിടം സ്വന്തമായി ഉണ്ടാകേണ്ടതുണ്ട്. ഇതിനായി സഹായിക്കുന്നവരെ പടച്ചവന്‍ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.



                                                                                                                     അബ്ദുല്‍ ജലീല്‍.
 
ഷഹീറയുടെ പിതാവ് യൂനുസ് കുട്ടി  ഫോണ്‍: 0091 914 283 5586
 
M. O. Yoonus Kutty, Malayilkadavu, Kunnumma. P. O. Thakazhi,  Alappuzha District.
 

Account Number: 1704
Federal Bank
Thakazhi.
  പി ഐ കണ്‍സല്‍റ്റ്  ജീവനക്കാര്‍ സമാഹരിച്ച തുക ഏറ്റുവാങ്ങിയപ്പോള്‍

ഈ ആവശ്യത്തിലേക്കായി അല്ഖോബാര്‍ പി ഐ കണ്‍സല്‍ട്ട് (Mustang HDP)എംപ്ലോയീസ് സമാഹരിച്ച സഹായധനം എത്തിച്ചുകൊടുത്ത വിവരം ഇവിടെ അറിയിക്കട്ടെ. കണ്ണൂര്‍ ശിഹാബുദ്ദീന്‍, അബ്ദുല്‍ അസീസ്‌ ചുങ്കത്തില്‍, അബ്ദുല്‍ ജലീല്‍  എന്നിവര്‍ ഉള്‍പെട്ട കമ്മിറ്റിയാണ് നേതൃത്വം വഹിച്ചത്.

സൌദിയില്‍ ഉള്ളവര്‍ക്ക് ആവശ്യമെങ്കില്‍ അബ്ദുല്‍ ജലീലുമായി മൊബൈലില്‍ (0506922835) ബന്ധപ്പെടാവുന്നതാണ്.


2011 ഏപ്രിൽ 15, വെള്ളിയാഴ്‌ച

ഡോ:ബിനായക് സെന്നിനു ജാമ്യം.


പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. നക്സല്‍ ബന്ധം ആരോപിച്ച് 2007 ല്‍ ആണ് ബിനായക് സെന്നിനെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്
നക്സല്‍ ബന്ധമുള്ള ലഘുലേഖകള്‍ കൈവശം വെച്ച് എന്ന കാരണത്താല്‍ തീവ്ര വാദ
ബന്ധം ആരോപിച്ചായിരുന്നു ഇദ്ദേഹത്തെ പോലീസെ അറസ്റ്റ് ചെയ്തത്. യഥാര്‍ത്ഥ തീവ്രവാദികളെ അഴിക്കുള്ളില്‍ അടക്കേണ്ടതിനു പകരം ഇത്തരം നിസ്സാര കേസ്സില്‍ കുടുക്കി നിരപരാധികളെ ജയിലില്‍ ആക്കുന്നത്  സാധാരണ ആയിരിക്കയാണിപ്പോള്‍. തീവ്രവാദം ആരോപിക്കപെടുന്നവരുടെ  റിപ്പോര്‍ട്ട് തേടി പോകുന്ന പത്ര പ്രവര്‍ത്തകര്‍ പോലും തീവ്രവാദി മുദ്രകുത്തി പോലിസ് പീഡിപ്പിക്കുന്നത്  ഈ ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയക്കാര്‍ പോലും കണ്ടില്ലെന്നു നടിക്കുന്നത് ആശ്വാസകരമല്ല.
ഗാന്ധിജിയുടെ ജീവചരിത്രം കൈവശം വെക്കുന്ന ഒരാള്‍ ഗാന്ധിയനാകുമോ എന്ന കോടതിയുടെ പരാമര്‍ശം ഉചിതമായി. വെറും ലഘു ലേഖകള്‍ കൈവശം കണ്ടു എന്നത് എങ്ങിനെയാണ് ഒരാളെ തീവ്രവാദി ആക്കുന്നത്.
സെന്‍ നക്സലുകളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് എന്നതിന് തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല
മാവോയിസ്റ്റുകളോട് അനുഭാവം ഉണ്ടെന്നതുകൊണ്ട് ഒരാള്‍ രാജ്യദ്രോഹിയാണെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. യാതൊരു ഉപാധികളില്ലാതെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ഭരണകൂട ഭീകരതയുടെ ഒരു ഇരയായിരുന്നു ഡോക്ടര്‍ ബിനായക്  സെന്‍ എന്നുവേണം  വിലയിരുത്താന്‍.

2011 മാർച്ച് 24, വ്യാഴാഴ്‌ച

സിന്ധു ജോയി കോണ്‍ഗ്രസ്സിലേക്ക്.

സിന്ധു ജോയ് എന്ന പേര് നമുക്ക് ഏറെ പരിചയമുള്ള പേരുതന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ എതിരാളി, ലോകസഭ തിരഞ്ഞെടുപ്പില്‍ കെ വി തോമസിന് എതിരെ, എന്നാല്‍ ഈ രണ്ടു പരാജയങ്ങള്‍ക്കു ശേഷം വാര്‍ത്തകളിലോന്നും കണ്ടിരുന്നില്ല സിന്ധു വിന്റെ സാന്നിധ്യം. എസ്  എഫ് ഐ സമരങ്ങളിലൂടെ പ്രശസ്തിനേടി, ഏറെ തല്ലും കൊണ്ടതാണ്,
കഷിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പത്രിക കൊടുക്കേണ്ട സമയത്ത് പൊതുമുതല്‍ നശിപ്പിച്ചതിന് ജയില്‍ അഴിഎണ്ണുകആയിരുന്നെങ്കിലും സഹതാപ തരംഗം വോട്ട് ആയി മാറാതിരിക്കാന്‍ യു ഡി എഫ് സര്‍ക്കാരും ശ്രമിച്ചു. കഴിഞ്ഞ രണ്ടു ഇലെക്ഷനിലും ചാവേറായി എന്നതാണ് ഇപ്പോള്‍ വിലയിരുതപെടുന്നത്.
എന്നിട്ടും ഒരുസീറ്റ് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല എന്നത് ആരെയാണ് വേദനിപ്പിക്കാത്തത്. ഇപ്പോള്‍ ഇതാ സി പി എമ്മില്‍ നിന്നും രാജി വെച്ചിരിക്കുന്നു. അവിടെ അങ്ങിനെ ഒരു രാജി പരിപാടിയൊന്നും ഇല്ലെന്നു പറഞ്ഞു പാര്‍ട്ടി പുറത്താക്കിയതായി പ്രഖ്യാപനവും വന്നു.
എസ്‌എഫ്‌ഐയുടെ ദേശീയ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനവും സിന്ധു രാജിവെച്ചിട്ടുണ്ട്. യുവതക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സംവരണം നല്‍കുന്ന സാഹചര്യത്തില്‍ പോലും തന്നെപോലെ  ഊര്‍ജസ്വലരായ  പ്രവര്‍ത്തകക്കു അവസരം ലഭിക്കാതെ വരുമ്പോള്‍ മാറി ചിന്തിച്ചു എന്ന് വേണം കരുതാന്‍.
പാര്‍ട്ടി വിട്ടു എതിര്‍ ചേരികളില്‍ അവസരം  തേടിയെത്തുന്നവരെ മുതലാക്കാന്‍ ഇടതു പാര്‍ട്ടികള്‍ മിടുക്കരാണ്. ആ വഴി വലതു പക്ഷവും കണ്ടെത്തുന്നതില്‍ തെറ്റൊന്നുമില്ല. കാട്ടക്കടയിലും, കടുത്തുരുത്തിയിലും ഒക്കെ നാം അത് കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ യു ഡി എഫിന്  ഇനി നല്‍കാന്‍ സീറ്റുകള്‍ ഇല്ലാത്തതിനാല്‍ സിന്ധു നിരാശയാകേണ്ടി വരും. എന്തായാലും കൊണ്ഗ്രസ്സിലേക്ക് എന്നുള്ള സൂചനയാണ് ഇപ്പോള്‍ കിട്ടുന്നത്. പഴയ എതിരാളിയുടെ പ്രചാരണ യോഗത്തില്‍ സംസാരിച്ചുകൊണ്ട് (പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി) തുടങ്ങുമെന്നാണ് അറിയുന്നത്. കഴിവുള്ള നേതാക്കള്‍ക്ക് ജനപിന്തുണ വേണം, അബ്ദുല്ലകുട്ടിക്കു കിട്ടിയപോലെ ഒരു സുധാകര നേതാവിന്റെ മാത്രം സപ്പോര്‍ട്ട് മതിയാകില്ല, എന്നാല്‍ കണ്ണൂരില്‍ അത് മുതല്‍കൂട്ടായി.
യുവതയുടെ പ്രാതിനിധ്യത്തില്‍ സംത്രിപ്തമല്ലാത്ത കോണ്‍ഗ്രസ് യൂത്തുകള്‍ ഇതൊക്കെ എങ്ങനെ ഉള്‍കൊളളും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. പത്മജയെ പോലെയുള്ള 'യുവതുര്‍ക്കികള്‍' നിരാശരാനെന്നാണ് ഇപ്പോള്‍ കാണുന്നത്.
മാതാപിതാക്കള്‍ ഇല്ലാത്ത തന്നെ പാര്‍ട്ടി സംരക്ഷിക്കുമെന്ന വിശ്വാസമായിരുന്നു. എന്നാല്‍ തനിക്ക്‌ ലഭിച്ചുകൊണ്‌ടിരുന്ന പാര്‍ട്ടി അലവന്‍സുകള്‍ പോലും നിര്‍ത്തലാക്കി തന്നോട്‌ വിരോധം കാട്ടുകയാണ്‌ പാര്‍ട്ടി ചെയ്‌തുകൊണ്‌ടിരിക്കുന്നതെന്നും ഈ സാഹചര്യത്തിലാണ്‌ സിപിഎമ്മുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചതെന്നും സിന്ധു പറഞ്ഞു. (ഈ സംരക്ഷണം കൊണ്ഗ്രസ്സില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാമോ?!) പേരിനോടൊപ്പം ചേര്‍ത്ത് പറയാനുള്ള ഡിഗ്രികള്‍ സിന്ധുവിന് ഉപയോഗപെടുത്തവുന്നതാണ്.