- റമദാന്‍ മാസം ആദ്യ പകുതി പിന്നിടുമ്പോള്‍ കൂടുതല്‍ ഭക്തിനിര്ഭാരമായിക്കൊണ്ട് മനസ്സിനെയും ശരീരത്തിനെയും കൂടുതല്‍ ചിട്ടപ്പെടുത്തി പുതിയൊരു ജീവിതരീതി അവലംബിക്കേണ്ട സമയമായെന്ന ഓര്‍മ്മപ്പെടുത്തല്‍ നാം സ്വയം ആര്ജിക്കെണ്ടാതാണ് .
- മനുഷ്യര്‍ പരസ്പരം സഹവര്ത്വിത്വം പുലര്‍ത്തേണ്ട സാഹചര്യങ്ങളില്‍ ഏറ്റുമുട്ടലുകളും പ്രതിഷേധങ്ങളും അക്രമത്തിലേക്കും പൊതുമുതല്‍ നശിപ്പിക്കുന്നതിലും എത്തിനില്‍ക്കുന്നു എന്നത് കേരളത്തിനു അപമാനമല്ലാതെ മറ്റെന്താണ്? രാഷ്ട്രീയവും സംഘടനകളുമൊക്കെ ജനക്ഷേമത്തിനു വേണ്ടി എന്നൊക്കെ പറയപ്പെടുന്നെങ്കിലും ഇന്ന് മറിച്ചാണ് കാണുന്നത്.
- അഴിമതിക്കെതിരെ സന്ഘടിക്കുന്നവരും അവസാനം രാഷ്ട്രീയ സംഘടന ആവാന്‍ തീരുമാനമെടുക്കുമ്പോള്‍ ഇതൊക്കെ മാറിനിന്ന് വീക്ഷിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്നു.
- തെറ്റ്കാരനെന്നു കോടതി കണ്ടെതുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ അനുയായികള്‍ തടസ്സം നില്‍ക്കുന്ന വിരോധാഭാസം നാം കാണേണ്ടിവരുന്നു.
- മനുഷ്യ ജീവന് വില കല്പിക്കാത്ത സമൂഹത്തെ വളര്‍ത്തി വലുതാക്കുന്നത് സാമൂഹിക നന്മക്കോ?
- കേരളത്തിന്റെ സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കാന്‍ ഒന്നായി ശ്രമിക്കുക.
- നന്മ കള്‍ക്കും നല്ല ചിന്തകള്‍ക്കും ബാക്കി നാളുകള്‍ മാറ്റിവെക്കാം .
2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച
സമാധാനം പുലരട്ടെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ