2013, ഫെബ്രുവരി 10, ഞായറാഴ്‌ച

ആദര്‍ശ നേതാവ്




ആദര്‍ശമാണ് ഈ സൗമ്യന്‍റെ  സന്ദേശം
ആദ്യമായ് നാടിന്‍ വികസനത്തിന്നായി
ആദരവോടെ ജനം കണ്ട നേതാവ്
ആദരാഞ്ജലികള്‍ അര്‍പ്പിച്ചിടുന്നു

മന്ത്രിക്കസേരയോ മറ്റൊരു ജില്ലയോ
മനമൊന്നു പോലും ആശങ്കയില്ലാതെ
മതി എന്‍റെ  നാടിന്നുജില്ലാ പദവി
മലയോര ജില്ലക്ക് യത്നിച്ച സാരഥി

കേവല തുടക്കത്തിന്നായ് ഒരുമുന്നണി
പിന്നെ ജനങ്ങള്‍ക്കൊപ്പം സ്വതന്ത്രനായ്
നാടിന്‍റെ നന്മക്കു  മാത്രമായ്
പിന്നെയും മുന്നണി മാറി പരീക്ഷിച്ചു



പാര്‍ട്ടിക്ക് അതീതനായ്  പത്തനംതിട്ടക്കായ്‌
പലവട്ടം നിയമസഭയിലെ പ്രതിനിധി
ആദരവോടെ ജനം കണ്ട നേതാവ്
ആദരാഞ്ജലികള്‍ അര്‍പ്പിച്ചിടുന്നു

http://www.madhyamam.com/news/212449/130208

6 അഭിപ്രായങ്ങൾ:

ഫൈസല്‍ ബാബു പറഞ്ഞു...

ആദരാഞ്ജലികള്‍ ,നന്നായി ഈ അനുസ്മരണം

സ്വന്തം സുഹൃത്ത് പറഞ്ഞു...

എല്ലാ പാര്‍ട്ടികളിലും പ്രവര്‍ത്തി ച്ചിട്ടുണ്ടെകിലും .. ഒടുവില്‍ മുഖ്യധാര പാര്‍ട്ടികളില്‍ ഇല്ലാതിരുന്ന കാരണം മരണ സമയത്ത് വേണ്ടാത്ത ആദരവ് കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചോ എന്ന് സംശയം ..

ശാന്തശീലനായ ഇദ്ദേഹത്തെ ഒരു പത്തനംതിട്ടക്കാരനും മറക്കില്ല .. മറക്കാന്‍ പാടില്ല ..


ഒത്തിരി സന്തോഷം ഈ അനുസ്മരണത്തിന് !
ആദരാഞ്ജലികള്‍ !!

ajith പറഞ്ഞു...

കെകെ നായരുടെ പത്തനംതിട്ട

aboothi:അബൂതി പറഞ്ഞു...

ആദരാഞ്ജലികള്‍

kochumol(കുങ്കുമം) പറഞ്ഞു...

ഒരുപാട് അടുത്തറിയാവുന്ന ബന്ധം ഉണ്ട് അദ്ദേഹവുമായി , പലപ്പോളും അവരുടെ വീട്ടില്‍ പോയിട്ടുമുണ്ട് ..ഒന്നുരണ്ടു ഓണസദ്യയും അവരുടെ വീട്ടില്‍ നിന്നും കഴിച്ചിട്ടുണ്ട് ... രാഷ്ട്രീയപരമല്ല എന്ന് മാത്രം ..
ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് ഈ അനുസ്മരണത്തിനു ..

Philip Verghese 'Ariel' പറഞ്ഞു...

ഈ കുറി കാണാൻ വളരെ വൈകി !
അതെ കെ കെ ഇന്നുള്ള പല
ജനപ്രതിനിധികളിൽ നിന്നും തികച്ചും
വ്യത്യസ്തനായ ജന സമ്മതനായ
ഒരു ജന നേതാവ്
ആദരാഞ്ജലികൾ