2012, ഡിസംബർ 22, ശനിയാഴ്‌ച

ജ്വലിച്ചു നില്‍ക്കാം



മായന്‍ കലണ്ടര്‍ മണ്ടനാക്കി 
ഇന്നും ലോകം ഉണര്‍ന്നു നില്‍പ്പൂ
കേട്ടവരൊക്കെ നെട്ടോട്ടമായി
കെട്ടിയുണ്ടാക്കി ബങ്കറുകള്‍

ആയുധം വില്‍ക്കാനായ്‌ വിപണി തേടുന്നവര്‍
അമേരിക്ക പോലും വിഭ്രാന്തിയായ്
ആഗോള താപനം കൂടിയാലും
ആളുകളോന്നായ്‌ ഒടുങ്ങുമെന്ന് 

 മുന്‍‌കൂര്‍ ജാമ്യം എന്നപോലെ
ഉല്‍ക്കകള്‍ ആയും പതിക്കാമെന്ന്
ബുദ്ധിരാക്ഷസ ശാസ്ത്രലോകം
 എങ്ങും തൊടാതെ പറഞ്ഞുവെച്ചു

ന്യൂക്ലിയര്‍ ബോംബുകള്‍ പൊട്ടിക്കുവാന്‍
'അവസാനമെന്നു' പറഞ്ഞതാണോ
ഒന്നിച്ചുപോട്ടിയാല്‍ ലോകമെല്ലാം
ഒറ്റയടിക്ക് കടപുഴക്കാം 

അവസാനമുണ്ടെന്നറിയുകനാം
അതുകൊണ്ട് നന്മകള്‍ ഏറ്റിടുക
അണയുവാന്‍ പോകുന്ന ദീപം പോലെ
ആളി കത്തി ജ്വലിച്ചു നില്‍ക്കാം




4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഗുഡ് അതെ അമേരിക്ക പോലും ഭയന്ന് ...

, ഇവിടെ ഒരു കവിതയുണ്ട് , @ ഇനി ഞാന്‍ മരിക്കില്ല

സ്നേഹാശംസകളോടെ പുണ്യവാളന്‍

Unknown പറഞ്ഞു...

ലോകം അവസാനിച്ചേ മതിയാവൂ. അതിന് ശാസ്ത്രവും മതങ്ങളും നിരവധി തെളിവുകളും വാദങ്ങളും നിരത്തുനുമുണ്ട്. മായൻ കലണ്ടറിന്റെ പരിമിധികൾ മനസ്സിലാക്കാൻ ശ്രമിക്കാതിരുന്നവരാണ് കഴിഞ്ഞ ദിവസത്തോടെ എല്ലാം തീർന്നെന്ന് കരുതി മരണവും അവസാനവുമൊക്കെ കാത്ത് കിടന്നത്.

ഫൈസല്‍ ബാബു പറഞ്ഞു...

ചില സാങ്കേതിക കാരണങ്ങളാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലോകാവസാനം മാറ്റി വെച്ചിരിക്കുന്നു എന്ന് മായന്‍ :

Abduljaleel (A J Farooqi) പറഞ്ഞു...


സ്നേഹാശംസകളോടെ
പുണ്യവാളന്‍
ചീരാമുളക്
ബ്ലോഗര്‍ ഫൈസല്‍ ബാബു