2012, ജനുവരി 9, തിങ്കളാഴ്‌ച

പ്രതീക്ഷയോടെ ഷഹീറ

എടത്വ സെന്റ്‌ അലോഷ്യസ് കോളേജിലെ ബി എസ് സി ഫൈനല്‍ ഇയര്‍  വിദ്യാര്‍ഥിനിയായ ഷഹീറ സുമനസ്സുകളുടെ സഹായം തേടുകയാണ്. പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന ഈ പെണ്‍കുട്ടി കുടുംബത്തിന്റെ ഏക പ്രതീക്ഷ ആയിരുന്നു.
 
തകഴി മലയില്‍കടവ് യൂനുസ് കുട്ടി, ഷീമ ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവള്‍ ആയ ഷഹീറ വളരെ ഊര്‍ജ്വസ്വല ആയിരുന്നതിനാല്‍ എല്ലാവര്ക്കും ഏറെ ഇഷ്ടമായിരുന്നു.  വളരെ പെട്ടെന്നാണ് ശാരീരിക ക്ഷീണം അനുഭവപ്പെട്ടുതുടങ്ങിയത്. തുടര്‍ച്ചയായി ഉണ്ടായ ബ്ലീഡിംഗ് അവളെ തളര്‍ത്തിക്കളഞ്ഞു.. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കാന്‍സറിന്റെ അണുക്കള്‍ തന്റെ രക്തത്തില്‍ ബാധിച്ചിരിക്കുന്നു എന്ന ദുഃഖ സത്യം മറ്റുള്ളവരും അറിയുന്നത്. ആരംഭഘട്ടത്തിലായതിനാല്‍  രോഗം ഭേദപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഡോക്ടറുടെ അഭിപ്രായം.

എന്നാല്‍ ഇതിനു ആവശ്യമായ ഭാരിച്ച ചെലവു താങ്ങാന്‍ ഈ കുടുംബത്തിനാകില്ല. ഉപജീവനത്തിനായി ചായ പീടിക നടത്തിയിരുന്ന യൂനുസ്കുട്ടിക്കു മകളുടെ പരിചരണത്തിന് കൂടെ കഴിയേണ്ടതിനാല്‍ ആ മാര്‍ഗവും വഴിമുട്ടിയിരിക്കുകയാണ്.  മൂത്ത മകളുടെ വിവാഹചെലവിനായി സ്വന്തമായി ഉണ്ടായിരുന്ന വീടും പുരയിടവും വില്‍ക്കേണ്ടിവന്ന ഈ കുടുംബം ആറാട്ട്പുഴയുള്ള ഭാര്യാസഹോദരന്‍ ഷംസുദ്ദീന്റെ ചെറിയൊരു വീട്ടിലാണ് താല്‍ക്കാലിക താമസം.

ഇപ്പോള്‍ ഒന്നിടവിട്ട ദിനങ്ങളില്‍ കീമോതെറാപ്പി നടത്തേണ്ടതിനാല്‍ തിരുവന്തപുരം ആര്‍ സി സിക്ക് സമീപം ലോഡ്ജില്‍ താമസിച്ചു ചികിത്സനടത്തിക്കൊണ്ടിരിക്കുകയാണ്. ഷഹീറയുടെ ചികിത്സക്കായി നല്ലൊരു തുക ആവശ്യമായതിനാല്‍ സാമ്പത്തിക സഹായം എത്തിക്കാന്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
അത് കൂടാതെ ഈ കുടുംബത്തിനു തലചായ്ക്കാന്‍ ഒരിടം സ്വന്തമായി ഉണ്ടാകേണ്ടതുണ്ട്. ഇതിനായി സഹായിക്കുന്നവരെ പടച്ചവന്‍ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.



                                                                                                                     അബ്ദുല്‍ ജലീല്‍.
 
ഷഹീറയുടെ പിതാവ് യൂനുസ് കുട്ടി  ഫോണ്‍: 0091 914 283 5586
 
M. O. Yoonus Kutty, Malayilkadavu, Kunnumma. P. O. Thakazhi,  Alappuzha District.
 

Account Number: 1704
Federal Bank
Thakazhi.
  പി ഐ കണ്‍സല്‍റ്റ്  ജീവനക്കാര്‍ സമാഹരിച്ച തുക ഏറ്റുവാങ്ങിയപ്പോള്‍

ഈ ആവശ്യത്തിലേക്കായി അല്ഖോബാര്‍ പി ഐ കണ്‍സല്‍ട്ട് (Mustang HDP)എംപ്ലോയീസ് സമാഹരിച്ച സഹായധനം എത്തിച്ചുകൊടുത്ത വിവരം ഇവിടെ അറിയിക്കട്ടെ. കണ്ണൂര്‍ ശിഹാബുദ്ദീന്‍, അബ്ദുല്‍ അസീസ്‌ ചുങ്കത്തില്‍, അബ്ദുല്‍ ജലീല്‍  എന്നിവര്‍ ഉള്‍പെട്ട കമ്മിറ്റിയാണ് നേതൃത്വം വഹിച്ചത്.

സൌദിയില്‍ ഉള്ളവര്‍ക്ക് ആവശ്യമെങ്കില്‍ അബ്ദുല്‍ ജലീലുമായി മൊബൈലില്‍ (0506922835) ബന്ധപ്പെടാവുന്നതാണ്.


15 അഭിപ്രായങ്ങൾ:

നാമൂസ് പറഞ്ഞു...

സുമനസ്സുകളുടെ ശ്രദ്ധ ഉണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
മുമ്പും ഇത്തരം ആവശ്യങ്ങളില്‍ ശക്തമായ പിന്തുണ അറിയിച്ചിട്ടുള്ള ബഹുമാന്യ സുഹൃത്തുക്കള്‍ ഈ കൊച്ചുമോളുടെ കാര്യവും അതെ അര്‍ത്ഥത്തില്‍ തന്നെ പരിഗണിക്കും എന്ന് നമുക്ക് ഉറപ്പിക്കാം.
എന്നാലാവുന്ന ഒരു സഹായം ആ കുടുംബത്തിനു അധികം താമസിയാതെ തന്നെ എത്തിക്കുന്നതാണ്. എത്രയും വേഗത്തില്‍ അവരുടെ പ്രശ്നങ്ങളില്‍ നിന്നും മോചനം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു. ഇക്കാര്യം ശ്രദ്ധയിലേക്ക് കൊണ്ടുവന്ന താങ്കളെയും നാഥന്‍ അനുഗ്രഹിക്കട്ടെ..! നന്മകള്‍.

Abduljaleel (A J Farooqi) പറഞ്ഞു...

വളരെ നന്ദി നാമൂസ് ,
താങ്കളെപോലെ ഏറെ നല്ലസുഹൃതുക്കള്‍ മുന്നോട്ടു വരുമെന്നുതന്നെ കരുതട്ടെ.

khaadu.. പറഞ്ഞു...

താങ്കളുടെ ഈ ശ്രമം നാഥന്‍ സ്വീകരിക്കട്ടെ...
പ്രാര്‍ഥിക്കുന്നു ..ആ കുഞ്ഞു മോള്‍ക്ക്‌ വേണ്ടിയും...

Moh'd Yoosuf പറഞ്ഞു...

ഇവിടെ നല്കിയ നമ്പറില് ബന്ധപെട്ട് കഴിയുന്നത് ചെയ്യാം. ഇ.അ

അവരുടെ അസുഖം എത്രയും പെട്ടൊന്ന് സുഖമാകട്ടെ.. പ്രാര്ത്ഥനയോടെ..

Abduljaleel (A J Farooqi) പറഞ്ഞു...

khaadu.. ,മൈപ് വളരെ നന്ദി

Sidheek Thozhiyoor പറഞ്ഞു...

പലതുള്ളി പെരുവെള്ളം എന്നാണല്ലോ .!നാം ഓരോരുത്തരും ഒത്തുപിടിച്ചാല്‍ എല്ലാം ശേരിയാവുമെന്നു പ്രതീക്ഷിക്കാം ..ഈ വിവരം ഷയര്‍ ചെയ്ത ഹാഷിമിന് നന്ദി.

Artof Wave പറഞ്ഞു...

ജലീല്‍ നിങ്ങളുടെ ഈ-മൈല്‍ ഐഡി അയക്കുമോ?
rhazimaj@yahoo.com


അവരുടെ അസുഖം എത്രയും പെട്ടൊന്ന് സുഖമാകട്ടെ.. പ്രാര്ത്ഥനയോടെ..


Majeed Nadapuram

ഷാജി പരപ്പനാടൻ പറഞ്ഞു...

ആ കുട്ടി എത്രയും വേഗം പഴയത് പോലെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ...എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇത്തരം സംരംഭങ്ങള്‍ എലാവര്‍ക്കും മാതൃകയാണ്.

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

നന്മ പൂ ..വിടരുക തന്നെ ചെയ്യും ,എന്നെകൊണ്ട് കഴിയുന്ന ഒരു ചെറു സഹായം ഞാനും ചെയ്യാം ...അസുഖങ്ങള്‍ മാറാന്‍ പ്രാര്‍ത്ഥിക്കുന്നുമുണ്ട്,
ഇത് ഷെയര്‍ ചെയ്യാന്‍ കാണിച്ച മനസ്സ് കാണിച്ച എല്ലാ നന്മ മനസ്സുകള്‍ക്കും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Areekkodan | അരീക്കോടന്‍ പറഞ്ഞു...

നമ്മുടെ ബ്ലോഗര്‍ നിസാ മോളെപ്പോലെ...അല്ലാഹു ഷിഫ ഏകട്ടെ...

Jefu Jailaf പറഞ്ഞു...

അല്ലാഹു എല്ലാം എളുപ്പമാക്കട്ടെ..

Abduljaleel (A J Farooqi) പറഞ്ഞു...

ഇവിടെ വന്നു അഭിപ്രായം അറിയിച്ചവര്‍ക്കും സഹായ വാഗ്ദാനങ്ങള്‍ നല്‍കിയവര്‍ക്കും നന്ദി അറിയിക്കുന്നു
എടത്വ സെന്റ്‌ അലോഷ്യസ് കോളേജ് അലുംനി അസോസിയേഷന്‍ സഹായ വാഗ്ദാനം നല്‍കിയ വിവരവും ഇവിടെ പങ്കുവെക്കട്ടെ.

Unknown പറഞ്ഞു...

ഞാനും ഒപ്പമുണ്ട്...

ആഷിക്ക് തിരൂര്‍ പറഞ്ഞു...

അള്ളാഹു അനുഗ്രഹിക്കട്ടെ...

Abduljaleel (A J Farooqi) പറഞ്ഞു...

നമ്മുടെ പ്രാർഥനകളും പരിശ്രമങ്ങളും ബാക്കിയാക്കി ഈ ബ്ലോഗിൽ പറഞ്ഞ ഷഹീറ എന്നെന്നേക്കുമായി യാത്രയായ വിവരം വ്യസത്തോടെ അറിയിക്കട്ടെ. ചികിത്സയിലിരിക്കെ കോട്ടയതുവെച്ചു ഇന്നാണ്(5-6-2013) അന്ത്യം സംഭവിച്ചത്. എല്ലാ നല്ല മനസ്സുകൾക്കും നന്ദി.
വാർത്ത‍ പ്രസിദ്ധീകരിച്ച gulf madhyamam നും